Spotlight

‘വിഎസിന് തുടര്‍ഭരണം ഒഴിവാക്കാന്‍ പിണറായി ശ്രമിച്ചു; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി’

2011-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന് വീണ്ടും ഭരണം ലഭിക്കാതിരിക്കാൻ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ശ്രമിച്ചിരുന്നതായി വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.സുരേഷ് കുമാർ . വി.എസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 13 മണ്ഡലങ്ങളിൽ പ്രത്യേകമായി സ്ഥാനാർഥികളെ നിർത്തിയെന്നാണ് ആരോപണം. ഇക്കാര്യം വി.എസ് തന്നെ തന്നോട് നേരിട്ട് പറഞ്ഞതാണെന്ന്, മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ ദൗത്യസംഘത്തിൽ അംഗമായിരുന്ന സുരേഷ് കുമാർ തന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു . സി.പി.ഐയുടെ നേതൃത്വത്തിൽ Read More…

Featured Spotlight

അണ്ണാമലൈയുടെ ‘വി ദ് ലീഡേഴ്സ്’ വമ്പന്‍ ഹിറ്റ് ! ആദ്യമണിക്കൂറുകളില്‍ 11 ലക്ഷത്തിലേറെ പേർ അംഗങ്ങളായി

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പുതുതായി തുടക്കം കുറിച്ച ‘വി ദ് ലീഡേഴ്സ്’ (We the Leaders) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കത്തിൽ തന്നെ വൻ ജനപിന്തുണ. കഴിഞ്ഞ വെള്ളിയാഴ്ച ബിജെപിയിൽനിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകം തന്നെ പുതിയ പ്രസ്ഥാനത്തിൽ സന്നദ്ധപ്രവർത്തകരായി 11 ലക്ഷത്തിലധികം ആളുകളാണ് അംഗത്വമെടുത്തത്. സാധാരണക്കാരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു പുതിയ രാഷ്ട്രീയ സംസ്കാരം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അണ്ണാമലൈ ഈ പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക Read More…

Spotlight

കുട്ടിയുടെ കാലൊടിഞ്ഞു, കൈക്കൂലിക്ക് പണമില്ല; ശരിയാക്കിയ കാല്‍ വീണ്ടുമൊടിച്ച് ഡോക്ടര്‍ !

വൈദ്യശാസ്ത്ര രംഗത്തെ അനാസ്ഥകൾ പലപ്പോഴും വാർത്തയാകാറുണ്ട്. വയറ്റിൽ കത്രിക മറന്നുവെച്ചതും മരുന്ന് മാറി കുത്തിവെച്ചതുമെല്ലാം വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ ഇതിനേക്കാളൊക്കെ ക്രൂരവും ഭയാനകവുമായ ഒരു വാർത്തയാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്. അപകടത്തിൽപ്പെട്ട് ഒടിഞ്ഞ കാൽ ശസ്ത്രക്രിയയിലൂടെ ഭേദമാക്കിയ ശേഷം, ആവശ്യപ്പെട്ട കൈക്കൂലി പണം നൽകാത്തതിന്റെ പേരിൽ ഡോക്ടർ ഒരു 13-കാരിയുടെ കാൽ വീണ്ടും തല്ലിയൊടിച്ച ക്രൂരത ഏവരെയും ഞെട്ടിക്കുന്നതാണ്. മുസാഫർപൂരിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ഒരു പെൺകുട്ടിയുടെ Read More…

Spotlight

ചടങ്ങില്‍ നിലവിളക്ക് കൊളുത്തി ഫാത്തിമ തെഹ്‌ലിയ; വെളിച്ചത്തിനാണെങ്കിലാകം, ആചാരമാണെങ്കിൽ ഉപേക്ഷിക്കണം, വിമര്‍ശിച്ച് സമസ്ത

പേരാമ്പ്ര എം.എൽ.എ ഫാത്തിമ തെഹ്‌ലിയ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തതിനെതിരെ കടുത്ത വിമർശനവുമായി സമസ്ത രംഗത്തെത്തി. ഇതര മതസ്ഥരുടേതായ അനിസ്ലാമിക ആചാരങ്ങൾ വിശ്വാസികൾ പൂർണ്ണമായും ഒഴിവാക്കണമെന്നും, അല്ലാത്തപക്ഷം അത് തെറ്റായ നടപടിയാണെന്നും സമസ്ത മുശാവറ യോഗം വ്യക്തമാക്കി. കഴിഞ്ഞ മാസം പേരാമ്പ്രയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ഫാത്തിമ തെഹ്ലിയ നിലവിളക്ക് കൊളുത്തിയത്. എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഫാത്തിമ തെഹ്ലിയ പങ്കെടുത്ത ആദ്യ പരിപാടിയായിരുന്നു ‘തണൽ വനിത മെസ്സി’ന്റെ ഉദ്ഘാടനം. ഈ ചടങ്ങിൽ നിലവിളക്ക് Read More…

Spotlight

‘വിളിച്ചത് അപമാനിക്കാൻ’; വിളക്കുകൊളുത്താന്‍ തിരി നല്‍കാതെ മേയര്‍; ചടങ്ങില്‍ നിന്നും MLA ഇറങ്ങിപ്പോയി – വീഡിയോ

പെരമ്പൂരിൽ നടന്ന സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ ഭരണകക്ഷിയായ ഡിഎംകെയും തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയപ്പോര് പരസ്യമായി. സ്കൂൾ ക്ലാസ് റൂമുകളുടെ ഉദ്ഘാടന വേദിയിലാണ് ഡിഎംകെ പ്രതിനിധിയായ മേയർ ആർ. പ്രിയയും ടിവികെ എംഎൽഎ എം.ആർ. പല്ലവിയും തമ്മിൽ കടുത്ത കൊമ്പുകോർക്കൽ ഉണ്ടായത്. പെരമ്പൂരിലെ ഒരു ഉർദു സ്കൂളിൽ നടന്ന ചടങ്ങിൽ മേയർ ആർ. പ്രിയ ആയിരുന്നു ആദ്യം ഭദ്രദീപം കൊളുത്തിയത്. തൊട്ടടുത്ത് നിന്നിരുന്ന ടിവികെ എംഎൽഎ എം.ആർ. പല്ലവി വിളക്ക് കൊളുത്താനായി Read More…

Spotlight

നെഹ്‌റുവിന്റെ റെക്കോഡ്‌ മറികടക്കാന്‍ മോദി, രാജ്യം ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിച്ച പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി ഈ മാസം 10-ാം തീയതിയോടെ ഔദ്യോഗിക പദവിയിൽ തുടർച്ചയായി 4,399 ദിവസങ്ങൾ പൂർത്തിയാക്കുകയാണ്. ഇതോടെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്‌റുവിന്റെ ചരിത്ര റെക്കോഡ് അദ്ദേഹം മറികടക്കും. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി, രാജ്യം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രിയെന്ന അപൂർവ നേട്ടമാണ് മോദി ഇതിലൂടെ സ്വന്തമാക്കുന്നത്. 2014 മേയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം 1952 Read More…

Featured Spotlight

എല്ലാവരും പുരുഷന്മാർ! എന്തുകൊണ്ട് സ്ത്രീകളില്ല? പുരുഷന്മാർ മാത്രമുള്ള CJP ടീമിനെതിരെ പ്രതിഷേധം, മറുപടിയുമായി പാർട്ടി മേധാവി

‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) ഡൽഹിയിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി തങ്ങളുടെ വക്താക്കളുടെ പേരുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. പാർട്ടി സ്ഥാപകനായ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള വക്താക്കളുടെ സംഘത്തിൽ മുഴുവൻ പുരുഷന്മാർ മാത്രമാണെന്നും എന്തുകൊണ്ടാണ് ഒരു വനിതാ വക്താവ് പോലും ഇല്ലാത്തതെന്നും സോഷ്യൽ മീഡിയയിൽ പലരും ചോദ്യം ചെയ്യുകയാണ്. ശിവസേന (യു.ബി.ടി) നേതാവ് പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും പാർട്ടിയിലെ ഈ വിവേചനത്തെ പരസ്യമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. സ്ഥാപകനും സഹസ്ഥാപകനും വക്താക്കളുമെല്ലാം ഉൾപ്പെടെ Read More…

Featured Spotlight

ആപ്പിള്‍ വാച്ച് കെട്ടിയതിന് സിപിഎമ്മില്‍നിന്ന് പുറത്താക്കി! ആരാണ് മമതയെ ‘തൃണ’മാക്കിയ ഋതബ്രത ബാനർജി ?

കൊൽക്കത്ത: മമത ബാനർജിയെ വലിയ പ്രതിസന്ധിയിലാക്കിക്കൊണ്ട്, ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ സ്പീക്കർ രഥീന്ദ്ര ബോസ് അംഗീകരിച്ചു. തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി മുതിർന്ന നേതാവ് സോവൻദേബ് ചട്ടോപാധ്യായെയാണ് ഈ പദവിയിലേക്ക് നിശ്ചയിച്ചിരുന്നതെങ്കിലും, അതിനെ വെല്ലുവിളിച്ചാണ് ഋതബ്രത പ്രതിപക്ഷ നേതാവ് സ്ഥാനം നേടിയെടുത്തത്. ആരാണ് ഈ ഋതബ്രത ബാനർജി ? കൊൽക്കത്തയിലെ സൗത്ത് പോയിന്റ് ഹൈസ്‌കൂൾ, അശുതോഷ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് ഋതബ്രത ബാനർജി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1990കളുടെ മധ്യത്തിൽ സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയിലൂടെയാണ് Read More…

Featured Spotlight

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; പരുക്ക്‌ നിസാരമല്ലേയെന്ന്‌ കോടതി, പൊലിപ്പിച്ച് എഴുതിയ പരാതി ? തെളിവായി പോലീസ്‌ വീഡിയോ വേണം

ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കിടെ, ആലപ്പുഴയിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാഭടന്മാർ മർദിച്ച കേസിൽ കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ട് കോടതി. കേസിലെ ഫോറൻസിക് റിപ്പോർട്ടും ഒപ്പം പൊലീസ് ഫോട്ടോഗ്രാഫർ എടുത്ത ദൃശ്യങ്ങളുണ്ടെങ്കിൽ അവയും ഹാജരാക്കാൻ ജില്ലാ സെഷൻസ് കോടതി നിർദേശിച്ചു. വാദിഭാഗം ഇപ്പോള്‍ തയ്യാറാക്കിയത് അഭിഭാഷക സഹായത്തോടെ പൊലിപ്പിച്ച് എഴുതിയ പരാതിയാണെന്നും കോടതി വിമര്‍ശിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം. പൊലീസ് ഫോട്ടോഗ്രാഫർ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായി Read More…