
Oddly News
View All100 പുഷ്-അപ്സ് , അതോ 100 സ്ക്വാറ്റ്സ്? വയറിലെ പേശികൾക്ക് കൂടുതൽ കരുത്ത് നൽകുന്നത് ഏത്?
ദിവസവും 100 പുഷ്-അപ്പുകളോ 100 സ്ക്വാട്ടുകളോ ചെയ്യുന്ന ബോഡിവെയ്റ്റ് ഫിറ്റ്നസ് ചലഞ്ചുകൾ ഇന്ന് ആളുകൾക്കിടയിൽ വളരെ ജനപ്രിയമാണ്. ഈ രണ്ട് വ്യായാമങ്ങളും ശരീരത്തിന് കരുത്ത് നൽകാൻ മികച്ചതാണെങ്കിലും, വയറിലെയും നടുവിലെയും പേശികളുടെ (Core) ബലത്തിന് ഇതിൽ ഏതാണ് കൂടുതൽ നല്ലതെന്ന സംശയം പലർക്കുമുണ്ട്. പ്ലാങ്ക് അല്ലെങ്കിൽ ക്രഞ്ചസ് പോലുള്ള വ്യായാമങ്ങൾ മാത്രമാണ് കോർ പേശികളെ സഹായിക്കുന്നതെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. എന്നാൽ പുഷ്-അപ്പുകളും സ്ക്വാട്ടുകളും ചെയ്യുമ്പോഴും നമ്മുടെ ശരീരത്തിന്റെ മധ്യഭാഗത്തെ പേശികൾ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ശരീരത്തിന്റെ ബാലൻസ് Read More…
പണത്തിനു പകരം കിടക്കപങ്കിടാൻ ആ പ്രമുഖൻ ആവശ്യപ്പെട്ടു, മാസത്തില് ആറുതവണ വേണമത്രേ? നേരിട്ട ചൂഷണം വെളിപ്പെടുത്തി മോഡൽ
ഹിന്ദി റിയാലിറ്റി ടെലിവിഷൻ ഷോയായ ലോക്കപ്പിലെ മത്സരാർഥിയും മോഡലുമായ ആകാൻഷ ചൗധരി പുറത്താകുന്നതിന് തൊട്ടുമുമ്പ് നടത്തിയ വെളിപ്പെടുത്തലുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ നേരിടുന്ന ചൂഷണങ്ങളുടെയും പ്രതിസന്ധികളുടെയും നേർചിത്രമാണ് സ്വന്തം അനുഭവത്തിലൂടെ ആകാൻഷ പങ്കുവെച്ചത്. സമൂഹത്തിൽ ഏറെ സ്വാധീനമുള്ള ഒരു വ്യക്തി പണത്തിനു പകരമായി തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെടുകയും ബലമായി കടന്നുപിടിക്കുകയും ചെയ്തു എന്നാണ് ആകാൻഷ വെളിപ്പെടുത്തിയത്. ഒരു സൗന്ദര്യ മത്സരത്തിലെ പങ്കാളിത്തത്തിന് മുന്നോടിയായി പണം ആവശ്യമുള്ള സാഹചര്യത്തിലാണ് ആകാൻഷയ്ക്ക് ഈ ദുരനുഭവം Read More…
വാളും പരിചയുമേന്തി സായ് പല്ലവിയുടെ സീത! ‘രാമായണ’ത്തിലെ വൈറൽ രംഗം: പിന്നിലെ കാരണം എന്ത്?
രാമായണത്തിന്റെ ട്രെയിലറിലെ ഒരു രംഗം ആരാധകരിൽ ഏറെ കൗതുകമുണർത്തിയിട്ടുണ്ട്. സീതയായി അഭിനയിക്കുന്ന സായ് പല്ലവി കൈയിൽ വാളും പരിചയും ഏന്തിനിൽക്കുന്ന രംഗമാണ് ട്രെയിലറിലുള്ളത്. രാമായണത്തിന്റെ മിക്ക പുനരാവിഷ്കാരങ്ങളിലും സീതയെ ശാന്തയും ക്ഷമാശീലയുമായി ചിത്രീകരിക്കാറുള്ളതിനാൽ, താരം ഒരു യോദ്ധാവായി പ്രത്യക്ഷപ്പെട്ടത് എന്തുകൊണ്ടാണെന്ന് പലരും അത്ഭുതപ്പെട്ടു. ഇതിനുള്ള ഉത്തരം പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളിലുണ്ട്. മഹർഷി വാല്മീകിയുടെ പരമ്പരാഗത രാമായണത്തിൽ സീതയെ ഒരു യോദ്ധാവായി ചിത്രീകരിക്കുന്നില്ല. പകരം ലങ്കയിലെ തടവുകാലത്ത് കാണിച്ച മാനസിക ശക്തിക്കും ക്ഷമയ്ക്കും ദൈവവിശ്വാസത്തിനുമാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. എന്നാൽ Read More…
ഇരട്ടി മധുരം; ഇരട്ട സഹോദരന്മാർക്ക് ഇരട്ട സഹോദരിമാർ വധു, താലികെട്ടാനും ഇരട്ട വൈദികർ!
‘വിവാഹങ്ങൾ സ്വർഗ്ഗത്തിൽ വെച്ചാണ് നിശ്ചയിക്കപ്പെടുന്നത്’ എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന അപൂർവ്വമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കേരളത്തിലെ ചങ്ങനാശ്ശേരി. സാധാരണ ഒരു കല്യാണത്തിന് പോകുമ്പോൾ കാണുന്ന പൂക്കളും അലങ്കാരങ്ങളും ഭക്ഷണവുമൊന്നുമല്ല ഈ വിവാഹത്തെ വ്യത്യസ്തമാക്കുന്നത്. ഈ ചടങ്ങിലെ പ്രധാന പങ്കുവഹിച്ചവരെല്ലാം ഇരട്ടകളായിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ പള്ളിയിൽ വെച്ചായിരുന്നു ഈ അപൂർവ്വ വിവാഹം നടന്നത്. വെട്ടുപറമ്പിൽ കുഞ്ഞുമോന്റെയും ജോമോളുടെയും മക്കളായ അഖിൽ, നിഖിൽ എന്നീ ഇരട്ട സഹോദരന്മാർ കുമ്പളുവേലിൽ തോമിച്ചന്റെയും മേരിക്കുട്ടിയുടെയും മക്കളായ മാഗി, Read More…
ഈ മുളക് ഇന്ത്യക്കാരനല്ല കേട്ടോ! കറികളിലും അച്ചാറുകളിലും നിറയുന്ന എരിവ് എവിടെ നിന്ന്? മുളകിന്റെ ചരിത്രം!
ഇന്ത്യൻ പാചകരീതിയിൽ മുളകിനുള്ള സ്ഥാനം വളരെ വലുതാണ്. മുളകില്ലാത്ത ഒരു കറിയോ ചമ്മന്തിയോ അച്ചാറോ സങ്കൽപ്പിക്കാൻ പോലും നമുക്ക് കഴിയില്ല. എന്നാൽ എരിവുള്ള ഈ ചേരുവയുടെ ഉൽപത്തിയെക്കുറിച്ചുള്ള ചരിത്രം തികച്ചും വ്യത്യസ്തമായ ഒന്നാണ്. ഇന്ത്യൻ അടുക്കളകളിൽ എത്തുന്നതിന് എത്രയോ മുൻപ്, ലോകത്തിന്റെ മറുഭാഗത്താണ് മുളക് വളർന്നിരുന്നത്. അപ്പോൾ ഇന്ത്യൻ മണ്ണിൽ വേരുകളില്ലാത്ത ഒരു സസ്യം എങ്ങനെയാണ് ഇന്ത്യൻ ഭക്ഷണത്തിന്റെ രുചിയെത്തന്നെ നിർവചിക്കുന്ന ഒന്നായി മാറിയത്? നൂറ്റാണ്ടുകളോളം ഇന്ത്യൻ ഭക്ഷണങ്ങളിൽ എരിവിനായി മറ്റ് ചേരുവകളാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യൻ ഭക്ഷണ Read More…
അന്യഗ്രഹജീവി ദൈവം? തമിഴ്നാട്ടിൽ വിചിത്രമായ ‘ഏലിയൻ ക്ഷേത്രം’ , ഇന്ത്യയിലെ ആദ്യത്തെ ഏലിയൻ ക്ഷേത്രത്തിന്റെ അപൂർവ്വ കഥ
ഇന്ത്യയിൽ അസംഖ്യം അപൂർവ്വവും വേറിട്ടതുമായ ക്ഷേത്രങ്ങളുണ്ട്. എന്നാൽ തമിഴ്നാട്ടിലെ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ‘ഏലിയൻ ക്ഷേത്രം’ അവയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. പരമ്പരാഗതമായ ഹിന്ദു ദൈവങ്ങൾക്ക് പുറമെ, അന്യഗ്രഹജീവിയുടെ രൂപത്തിലുള്ള പ്രതിഷ്ഠയുണ്ട് എന്നതാണ് ഈ ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്നത്. പുരാണങ്ങളെയും ആത്മീയതയെയും ആധുനിക കാലത്തെ കൗതുകങ്ങളെയും ഒരുപോലെ കോർത്തിണക്കുന്നതാണ് ഈ സ്ഥലം. സിദ്ധർ പാക്കിയ (സിദ്ധർ ബക്കിയ) എന്നറിയപ്പെടുന്ന പ്രാദേശിക ആത്മീയ നേതാവ് ലോഗനാഥനാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. അന്യഗ്രഹജീവികൾ ഉയർന്ന ശേഷിയുള്ള ജീവിവർഗ്ഗമാണെന്നും, മനുഷ്യരാശിയെ സമാധാനത്തിലേക്കും ഐക്യത്തിലേക്കും Read More…
Latest Updates
രണ്ട് ചുംബനരംഗങ്ങൾ വെട്ടി, ചില വാക്കുകൾക്ക് മ്യൂട്ട് ; ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’യ്ക്ക് ഇന്ത്യയിൽ യു/എ 13+ സർട്ടിഫിക്കറ്റ്
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ചിത്രത്തിന് സെൻസർ ബോർഡ് ‘യു/എ 13+’ സർട്ടിഫിക്കറ്റ് നൽകി. പ്രധാനപ്പെട്ട മൂന്ന് മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചുകൊണ്ടാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചിരിക്കുന്നത്. സിനിമയിലെ രണ്ട് ചുംബനരംഗങ്ങൾ പൂര്ണ്ണമായി നീക്കം ചെയ്യാനും ഇംഗ്ലീഷ് സംഭാഷണങ്ങളിലും സബ്ടൈറ്റിലുകളിലുമുള്ള ചില വാക്കുകൾ മ്യൂട്ട് ചെയ്യാനോ ഒഴുവാക്കാനോ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ, മദ്യപിക്കുന്ന രംഗങ്ങളിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് സന്ദേശം നൽകാനും നിർദേശമുണ്ട്. എന്നാൽ സിനിമയുടെ പ്രധാന Read More…
ഐപി ടിക്കറ്റിന് 40,000 രൂപ! മുംബൈയെ ഇളക്കിമറിക്കാൻ ‘ദി ചെയിൻസ്മോക്കേഴ്സ്’ വരുന്നു
വർഷം തോറും വലുപ്പം കൂടുന്ന അദ്ഭുത ശിവലിംഗം! ഛത്തീസ്ഗഡിലെ ഭൂതേശ്വർനാഥ് ക്ഷേത്രത്തിന് പിന്നിലെ രഹസ്യമെന്ത്?
വിശാലമായ വനങ്ങളാലും നിബിഡ കാടുകളാലും ചുറ്റപ്പെട്ട ഛത്തീസ്ഗഢ്, മധ്യ ഇന്ത്യയിലെ മനോഹരവും സാംസ്കാരിക സമ്പന്നവുമായ ഒരു സംസ്ഥാനമാണ്. 2000-ൽ രൂപീകൃതമായ ഇത് ഇന്ത്യയിലെ 26-ാമത് സംസ്ഥാനമായി മാറി. വർഷങ്ങളായി വിവിധ മേഖലകളിൽ മികച്ച പുരോഗതി കൈവരിച്ച ഛത്തീസ്ഗഢ് “ഇന്ത്യയുടെ നെല്ലറ” എന്നും അറിയപ്പെടുന്നു. ധംതരി, ദന്തേവാഡ, റായ്പൂർ, ചിത്രകൂട് വെള്ളച്ചാട്ടം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശകർക്ക് സുപരിചിതമാണെങ്കിലും, ശിവഭഗവാനായി സമർപ്പിച്ചിരിക്കുന്ന അപൂർവ്വവും ദുരൂഹവുമായ ഭൂതേശ്വർനാഥ് ക്ഷേത്രത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. ഈ ക്ഷേത്രം സന്ദർശിക്കുന്നത് ഭക്തരുടെ ദുരിതങ്ങൾ അകറ്റാൻ Read More…
ഇന്ത്യയ്ക്ക് ബുദ്ധി‘മുട്ട്’! ബുംറയുടെ മുട്ടിനേറ്റ പരുക്കിനിയും ഭേദമായില്ല, ലങ്കയില് കളിക്കില്ല, പകരം ജമ്മു കശ്മീർ പേസർ അക്വിബ് നബി ?
മുംബൈ/ബംഗളൂരു: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടി. കാൽമുട്ടിലെ പരുക്ക് പൂർണ്ണമായി ഭേദമാകാത്തതിനെ തുടർന്ന് പ്രമുഖ പേസർ ജസ്പ്രീത് ബുംറ പരമ്പരയിൽ നിന്ന് പുറത്തായി. ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിൽ കഴിയുന്ന ബുംറയ്ക്ക് ഇതുവരെ പൂർണ്ണ കായികക്ഷമത കൈവരിക്കാൻ സാധിച്ചിട്ടില്ല. മുൻപ് ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയെന്ന കണക്കുകൂട്ടലിൽ താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഇടത് കാൽമുട്ടിലെ അസ്വസ്ഥത തുടരുന്നതിനാൽ അദ്ദേഹത്തെ കളിപ്പിക്കേണ്ടതില്ലെന്ന് ബിസിസിഐ മെഡിക്കൽ സംഘം നിർദ്ദേശിക്കുകയായിരുന്നു. നിലവിലെ Read More…
ബോർഡറിൽ ഷാറൂഖ് ഖാൻ മാജിക്! ‘ആൻഖേം ഖുലി’ പാടി ചൈനീസ് സൈനികൻ, കൂടെപ്പാടി ഇന്ത്യൻ ജവാനും; വീഡിയോ വൈറൽ
ഇന്ത്യൻ-ചൈനീസ് സൈനികർ അതിർത്തിയിൽ സൗഹൃദം പങ്കിടുന്നതെന്ന പേരിൽ പ്രചരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയ ശ്രദ്ധ നേടുകയും ചെയ്യുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ കാണാൻ കഴിയുന്ന ഇത്തരം അപൂർവ്വ സൗഹൃദ നിമിഷം ഏവരുടെയും മനസ്സു കവരുന്നതാണ്. വൈറൽ വീഡിയോയിൽ, ഷാരൂഖ് ഖാന്റെ പ്രശസ്തമായ ‘മൊഹബത്തേൻ’ എന്ന ചിത്രത്തിലെ “ആംഖേ ഖുലി ഹോ യാ ഹോ ബന്ദ്” എന്ന പാട്ട് ഒരു ചൈനീസ് സൈനികൻ പാടുന്നത് കാണാം. മലഞ്ചെരിവിൽ അദ്ദേഹത്തിന് സമീപം ഇരിക്കുന്ന Read More…









































































