ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പ്രശസ്ത അമേരിക്കൻ ഇലക്ട്രോണിക് സംഗീത കൂട്ടുകെട്ടായ ‘ദി ചെയിൻസ്‌മോക്കേഴ്‌സ്’ (The Chainsmokers) തങ്ങളുടെ ഇന്ത്യൻ പര്യടനം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗ്രാമി അവാർഡ് ജേതാക്കളായ ഈ സഖ്യം ഈ വരുന്ന ഡിസംബറിൽ മുംബൈ, ഡൽഹി, ബെംഗളൂരു എന്നീ നഗരങ്ങളിലായി 3 ദിവസത്തെ സംഗീതയാത്രയാണ് നടത്തുന്നത്. അലക്സ് പാലിനെയും ഡ്രൂ ടാഗാർട്ടിനെയും മുംബൈയിൽ നേരിട്ട് കാണാൻ എത്ര രൂപ ചിലവാകുമെന്ന് നമുക്ക് നോക്കാം. ‘ക്ലോസർ’, ‘പാരീസ്’, ‘ഡോണ്ട് ലെറ്റ് മി ഡൗൺ’ തുടങ്ങിയ ലോകപ്രശസ്ത Read More…
26കാരനുമായി കിടക്ക പങ്കിട്ടു; അത് മനോഹരം’; ഇപ്പോള്‍ അന്‍പതായി, സിംഗിള്‍ലൈഫ് സൂപ്പറെന്ന് നടി
വിവാഹവും പ്രണയവും സിംഗിള്‍ ലൈഫുമെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. ചിലര്‍ വിവാഹം കഴിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍, മറ്റുചിലര്‍ പ്രണയത്തിന് പ്രാധാന്യം നല്‍കുന്നു. എന്നാല്‍ ഒരു കൂട്ടര്‍ വിവാഹമോ പ്രണയമോ ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. പൊതുവെ സിംഗിള്‍ ലൈഫിനോട് സമൂഹത്തിന് വലിയ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ്, ഹോളിവുഡ് നടി ചാര്‍ലീസ് തെറോണ്‍ തന്‍റെ സിംഗിള്‍ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നത്. ഈയടുത്ത് താന്‍ ഒരു 26കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും അത് മനോഹരമായ ഒരു അനുഭവമായിരുന്നു എന്നുമാണ് നടി പറഞ്ഞത്. Read More…
30 വർഷമായി ബധിര, ഒടുവിൽ കേൾവി വീണ്ടെടുത്ത് വിഖ്യാത ഗായിക ജാനൈൻ , പാടിയിരുന്നത് ഈ വിവരം മറച്ചുവച്ച്
മുപ്പതിലധികം വർഷങ്ങളായി കേൾവിശക്തിയില്ലാതിരുന്ന പ്രശസ്ത ബ്രിട്ടീഷ് ഓപ്പറ ഗായിക ജാനീൻ റോബക്ക്, 72-ാം വയസ്സിൽ ശസ്ത്രക്രിയയിലൂടെ തന്റെ കേൾവിശക്തി തിരിച്ചുപിടിച്ചു. രണ്ട് ചെവികളിലും ഒരേസമയം നടത്തിയ കോക്ലിയർ ഇംപ്ലാന്റ് (Cochlear Implant) ശസ്ത്രക്രിയയാണ് ജാനീന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയത്. പാരമ്പര്യമായി വന്ന കേൾവി വൈകല്യം മൂലം വർഷങ്ങളോളം അവശത അനുഭവിച്ചിട്ടും, തന്റെ കരിയറിനെ ബാധിക്കുമെന്ന ഭയത്താൽ ഈ വിവരം രഹസ്യമാക്കി വെച്ചാണ് ജാനീൻ ലണ്ടനിലെ വലിയ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നത്. സാധാരണ ശ്രവണസഹായികൾ ശബ്ദം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് Read More…
ഹോളിവുഡ് ആക്ഷൻ ഇതിഹാസം ചക്ക് നോറിസ് അന്തരിച്ചു
വാഷിങ്ടണ്‍: ഹോളിവുഡ് താരം ചക്ക് നോറിസ്(86) അന്തരിച്ചു. ഹവായിയില്‍ അപ്രതീക്ഷിത ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിയോഗമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. 1980കളിലെ ‘വാക്കര്‍, ടെക്‌സസ് റേഞ്ചര്‍’, ‘ദ് ഡെല്‍റ്റ ഫോഴ്‌സ്’ തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളിലൂടെയാണു നോറിസ് പ്രശസ്തനായത്. മികച്ച ആയോധന കലാകാരനും ഫിറ്റ്‌നസ് ഗുരുവും കൂടിയായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍, അദ്ദേഹം ഒരു പരിശീലന വീഡിയോ പങ്കുവച്ചിരുന്നു. ‘എനിക്ക് പ്രായമാകുന്നില്ല. ഞാന്‍ ലെവല്‍ അപ്പ് ചെയ്യുന്നു. ഇന്ന് എനിക്ക് 86 വയസ്സായി!’ – Read More…
റമദാൻ വ്രതം: 30 ദിവസം കൊണ്ട് നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന വിസ്മയങ്ങൾ!
ന്യൂഡൽഹി: റമദാൻ വ്രതം ആരംഭിച്ചു കഴിഞ്ഞു, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ വ്രതാനുഷ്ഠാനത്തിനും പ്രാർത്ഥനയ്ക്കും ആത്മീയ അച്ചടക്കത്തിന്റെ പാതയിലാണ് . പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് ജീവിതത്തിന്റെ വേഗത കുറയുന്ന കാലഘട്ടമാണിത്. നോമ്പിന്റെ ലക്ഷ്യം ആത്മീയമാണെങ്കിലും, ഈ 30 ദിവസത്തിനുള്ളിൽ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് പലർക്കും കൗതുകമുണ്ട്. റമദാൻ നോമ്പ് എന്നത് വെറുതെ ഭക്ഷണം കുറയ്ക്കലല്ലെന്ന് ഡോക്ടർമാർ പറയുന്നു. കൃത്യമായ ഇടവേളകളിലുള്ള ഭക്ഷണക്രമത്തോട് ശരീരം എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ് ഇതിൽ പ്രധാനം. “ഇഫ്താറിനും അത്താഴത്തിനും Read More…
മഹാശിവരാത്രിയിൽ ചുവടുവെച്ച് ഗ്രാമി താരം എസ്.സെഡ്.എ; ‘ഇവർ എന്നെക്കാൾ വലിയ ഇന്ത്യക്കാരിയാണല്ലോ’ എന്ന് ആരാധകർ! വീഡിയോ
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള ഈഷ യോഗ സെന്ററിൽ നടന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ ലോകപ്രശസ്ത ഗായിക എസ്.ഇസഡ്.എയും അമ്മയും പങ്കെടുത്തത് കണ്ട് സോഷ്യൽ മീഡിയ അമ്പരന്നിരിക്കുകയാണ്. പരമ്പരാഗത സാരി ധരിച്ചെത്തിയ താരം ആഘോഷങ്ങളിൽ പങ്കുചേരുക മാത്രമല്ല, വേദിയിലെത്തി മന്ത്രങ്ങൾ ചൊല്ലുകയും രാത്രി മുഴുവൻ നീണ്ടുനിന്ന പരിപാടിയിൽ നൃത്തം ചെയ്യുകയും ചെയ്തു. സദസ്സിനെ “നമസ്കാരം” എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്ത താരം, ജനക്കൂട്ടത്തെക്കൊണ്ട് “ശിവ ശംഭോ” എന്ന് ഏറ്റുചൊല്ലിക്കുകയും ചെയ്തു. വൈറലായ വീഡിയോയിൽ, തന്നെ ക്ഷണിച്ചതിന് സദ്ഗുരുവിനോട് അവർ നന്ദി പറയുകയും Read More…
ഭർത്താവ് മരിച്ച് 10 വർഷത്തിന് ശേഷം 49-ാം വയസ്സിൽ അമ്മയായി നടി ലോറ ഒറിക്കോ
ലോസ് ആഞ്ചലസ്: സ്നേഹത്തിനും വിശ്വാസത്തിനും മരണത്തെപ്പോലും മറികടക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടി ലോറ ഒറിക്കോ . അന്തരിച്ച തന്റെ ഭർത്താവ് റയാന്റെ കുഞ്ഞിന് 49-ാം വയസ്സിൽ ലോറ ജന്മം നൽകി. ഫെബ്രുവരി 5-നാണ് ‘അവിയാന റോസ്’ എന്ന പെൺകുഞ്ഞ് പിറന്നത്. മസ്തിഷ്ക മുഴയെത്തുടർന്ന് 2015-ലാണ് റയാൻ അന്തരിച്ചത്. 2007-ൽ ഇവർ റയാന്റെ ബീജം ശീതീകരിച്ച് സൂക്ഷിച്ചിരുന്നു (Frozen sperm). ഇതിനുമുമ്പ് അഞ്ച് തവണ ഗർഭമലസൽ അനുഭവിച്ച ലോറ, തന്റെ 48-ാം വയസ്സിലാണ് ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്താൻ Read More…
നടി കാതറിന്‍ ഓഹാര അന്തരിച്ചു
വാഷിങ്ടണ്‍: ഹോം എലോണ്‍, ബീറ്റില്‍ജൂസ് ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ ഹാസ്യ നടി കാതറിന്‍ ഓഹാര(71) അന്തരിച്ചു. കനേഡിയന്‍ പൗരയാണു കാതറിന്‍. 1988ല്‍ പുറത്തിറങ്ങിയ ‘ബീറ്റില്‍ജൂസ് ‘, ക്രിസ്മസ് കാലത്തെ ക്ലാസിക് ചിത്രമായ ‘ഹോം എലോണ്‍’ എന്നിവയിലൂടെയാണ് യു.എസില്‍ ശ്രദ്ധേയയായത്. അടുത്തിടെ എമ്മി അവാര്‍ഡ് നേടിയ ‘ദ് സ്റ്റുഡിയോ’ എന്ന കോമഡിയിലും, എച്ച്ബിഒയുടെ ‘ദ് ലാസ്റ്റ് ഓഫ് അസ്’ എന്ന പരമ്പരയിലും അഭിനയിച്ചിരുന്നു.ലോസ് ഏഞ്ജല്‍സിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. 1988ല്‍ പുറത്തിറങ്ങിയ ‘ബീറ്റില്‍ജൂസ്’ എന്ന ചിത്രത്തില്‍, Read More…
ബിയോണ്‍സെയെ ഇനി ശതകോടീശ്വരി, ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഗായിക
ന്യൂഡല്‍ഹി: ഗായിക ബിയോണ്‍സെ(44)യെ ഫോര്‍ബ്‌സ് മാസിക ബില്ല്യണയര്‍(ശത കോടീശ്വരി) ആയി പ്രഖ്യാപിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍ ഇടം നേടിയ അഞ്ചാമത്തെ ഗായികയായി അവര്‍. ടെയ്‌ലര്‍ സ്വിഫ്റ്റ്, റിഹാന, ബ്രൂസ് സ്പ്രിംഗ്‌സ്റ്റീന്‍, അവരുടെ ഭര്‍ത്താവ് ജേസി എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ജേസിയുടെ ആസ്തി 2.5 ബില്ല്യണ്‍ ഡോളര്‍(ഏകദേശം 22,500 കോടി രൂപ) ആയി ഫോര്‍ബ്‌സ് കണക്കാക്കുന്നു. ഈ മാസം ആദ്യം, ബിയോണ്‍സെയുടെ ആസ്തി 80 കോടി ഡോളര്‍ ആയിരുന്നു. ആല്‍ബങ്ങളുടെ വിജയത്തോടെ 20 Read More…













