Movie News

മാസ്സ് ലുക്കിൽ കമൽ ഹാസൻ. എസ് യു അരുൺകുമാർ ചിത്രം “സാണ്ടിയാർ” ഫസ്റ്റ് ലുക്ക്

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ‘സാണ്ടിയാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെയും ടർമറിക് മീഡിയയുടെയും സഹകരണത്തിൽ ഒരുങ്ങുന്ന ചിത്രം കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് നിർമ്മിക്കുന്നത്. കമൽ ഹാസന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്. എസ്. ഡിസ്നിയാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. പതിവ് രൂപത്തിൽ നിന്ന് വ്യത്യസ്തമായി Read More…

Crime

ഭാര്യയുൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ ആട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് കാബ് ഡ്രൈവർ! മകളും കൂട്ടുനിന്നു?

ബംഗളൂരു: ആദ്യം ഭാര്യയേയും പിന്നീട് ഭാര്യാമാതാവ് ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേരെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ പല സ്ഥലങ്ങളിലായി തള്ളിയ സംഭവത്തിൽ കാബ് ഡ്രൈവറായ എസ്. ഇന്ദുശേഖർ (52) അറസ്റ്റിലായി. ഭാര്യ സുനിതയ്ക്ക് സ്വന്തം വീട്ടുകാരോടുള്ള അമിത താല്പര്യവും നിരന്തരം അവിടെ പോയി നിൽക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇരുപത് വർഷമായി നിലനിന്നിരുന്ന കുടുംബതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിന്റെ പേരിൽ ഭാര്യാവീട്ടുകാരോട് ഇയാൾക്ക് കടുത്ത പകയുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. സുനിത, സുനിതയുടെ അമ്മ രൂപവതി, സഹോദരന്മാരായ ശിവകുമാർ, Read More…

Oddly News

കല്യാണത്തിന് തൊട്ടുമുമ്പ് 10 ലക്ഷം സ്ത്രീധനം വേണമെന്ന്; വരനും സംഘവും പന്തലിൽ കയറാതെ മടങ്ങി!

ചണ്ഡീഗഢ്: വധുവിന്റെ കുടുംബത്തോട് സ്ത്രീധനമായി ആവശ്യപ്പെട്ട പണവും സ്വർണവും ലഭിക്കാത്തതിനെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറി വരനും സംഘവും. വിവാഹത്തിന് തൊട്ടുമുൻപാണ് അപ്രതീക്ഷിതമായി 10 ലക്ഷം രൂപയും സ്വർണവും നൽകണമെന്ന് വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി. ഇതിന് പിന്നാലെ വരനും കൂട്ടരും വിവാഹത്തിൽ നിന്ന് പിന്മാറുകയും പന്തലിലേക്ക് വരാതെ മടങ്ങുകയുമായിരുന്നു. ഹരിയാനയിലെ ഫരീദ്‌കോട്ടിലാണ് ഈ സംഭവമുണ്ടായത്. നവംബർ നാലിനാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ചടങ്ങുകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും Read More…

Crime

പ്രണയപ്പകയ്ക്കപ്പുറം ‘സ്വകാര്യ വീഡിയോ’ തർക്കം! സന്ദേശമായി മഴുവിന്റെ ചിഹ്നം, കെണിയിൽ വീണത് നിരപരാധിയായ അഭിരാം

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിരാമിനെ വധിച്ച് ചാക്കിൽകെട്ടി തള്ളിയ കേസിൽ അന്വേഷണം ചില സ്വകാര്യ വീഡിയോ ദൃശ്യങ്ങളിലേക്കും നീളുന്നു. കേവലം പ്രണയപ്പകയ്ക്കപ്പുറം കൊലപാതകത്തിലേക്ക് നയിക്കാൻ തക്കവണ്ണം മറ്റ് ശക്തമായ കാരണങ്ങളുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ സൂക്ഷ്മമായി പരിശോധിക്കുന്നത്. ചില സ്വകാര്യ വീഡിയോകൾ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെ പ്രധാന സൂചനയായി പോലീസിന് ലഭിച്ചിരിക്കുന്നത്. പിടിയിലായ പ്രതികളുടെ വാട്‌സാപ്പ് സന്ദേശങ്ങളും ഫോണിലെ ഫോൾഡറുകളും വിശദമായി പരിശോധിച്ചപ്പോഴാണ് പോലീസിന് ഇത് സംബന്ധിച്ച Read More…

Crime

തൊഴിലുടമയുടെ മകളുമായി പ്രണയം; മറ്റാരുമില്ലാത്ത സമയംനോക്കി കാണാനെത്തി, മലയാളി യുവാവിനെ തല്ലിക്കൊന്നു

ബംഗളൂരു: തൊഴിലുടമയുടെ മകളെ പ്രണയിച്ചതിന്റെ പേരിൽ മലയാളി യുവാവിനെ തല്ലിക്കൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യെലഹങ്കയിൽ സ്വീറ്റ് കോൺ നിർമാണ യന്ത്രങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറി ഉടമയും തമിഴ്‌നാട് സ്വദേശിയുമായ ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ടു വർഷമായി ആനന്ദിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന കിരൺ, അദ്ദേഹത്തിന്റെ 19 വയസ്സുള്ള മകളുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ ആനന്ദ് ശക്തമായി Read More…

Oddly News

കാര്‍ ഇടിക്കാതിരിക്കാൻ കടയിലേക്ക് ഓടിക്കയറി; വീണത് തിളക്കുന്ന എണ്ണയിലേയ്ക്ക്; 3 യുവാക്കൾക്ക് ഗുരുതര പൊള്ളൽ- വീഡിയോ

ബെംഗളൂരുവിലെ ബെന്നാർഘട്ടിനു സമീപം ഹൊമ്മദേവനഹള്ളിയിൽ കാറിടിയിൽനിന്ന് രക്ഷപ്പെടാൻ കബാബ് കടയിലേക്ക് ഓടിക്കയറിയ യുവാക്കൾക്ക് തിളച്ച എണ്ണ വീണ് ഗുരുതരമായി പൊള്ളലേറ്റു. നിയന്ത്രണംവിട്ടെത്തിയ എസ്‌യുവിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച ഈ നടുക്കുന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹൊമ്മദേവനഹള്ളിയിലെ കബാബ് റസ്റ്ററന്റിനു മുന്നിൽ ഭക്ഷണം കഴിക്കാൻ കാത്തുനിൽക്കുകയായിരുന്ന യുവാക്കൾ, ബ്രേക്ക് ചവിട്ടി വാഹനം നിരങ്ങിവരുന്ന ശബ്ദം കേട്ടാണ് കടയ്ക്കുള്ളിലേക്ക് ഓടിക്കയറിയത്. എന്നാൽ നിയന്ത്രണംവിട്ടെത്തിയ എസ്‌യുവി ഇവർ നിന്നിരുന്ന ഭാഗത്തേക്ക് തന്നെ ഇടിച്ചുകയറുകയും വഴിയിലുണ്ടായിരുന്ന ബൈക്കുകളിലും കടയുടെ പടികളിലും ഇടിച്ചുനിൽക്കുകയുമായിരുന്നു. Read More…

Spotlight

‘നിനക്ക് 18കഴിഞ്ഞാല്‍ ഞാന്‍ സര്‍ജറി ചെയ്ത് ആണാകാം, എന്നിട്ട് കല്യാണം’; 30കാരിയുടെ അഭ്യര്‍ഥന; 15കാരി ജീവനൊടുക്കി, വേറെ പെൺകുട്ടികളും വലയിൽ?

പഞ്ചാബിലെ ലുധിയാനയിൽ നിന്നാണ് മനസ്സാക്ഷിയെ നടുക്കുന്ന ഒരാത്മഹത്യയുടെ വാർത്ത വരുന്നത്. 15 വയസ്സുള്ള പെൺകുട്ടിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, പെൺകുട്ടിക്ക് 30 വയസ്സുള്ള ഒരു യുവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമുള്ള പ്രാഥമിക നിഗമനത്തിൽ എത്തുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് ഒരു ടാറ്റു സ്റ്റുഡിയോ സന്ദർശിച്ചപ്പോഴാണ് പെൺകുട്ടി ഈ 30 കാരിയുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം ചാറ്റ് ചെയ്തിരുന്നു. പെൺകുട്ടിയോട് തനിക്ക് പ്രണയമാണെന്നും, Read More…

Crime

തീ പറത്തി 8 കി.മീ. മരണപ്പാച്ചിൽ; വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് മദ്യലഹരിയില്‍ 18കാരന്റെ ഡ്രൈവിങ്,വാഹനങ്ങൾ കുറുകെയിട്ട് തടഞ്ഞ് നാട്ടുകാർ

ചങ്ങനാശേരി: പതിനെട്ടുകാരൻ കാറിൽ അമിതവേഗത്തിൽ പാഞ്ഞ് ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെയാണ് യുവാവ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് വാഹനം ഓടിച്ചത്. അപകടത്തിൽ ടയർ പൊട്ടിയിട്ടും കാർ റോഡിലൂടെ തീ പറത്തി മുന്നോട്ട് പാഞ്ഞു. തുടർന്ന് മറ്റു വാഹനങ്ങളിൽ പിന്തുടർന്നെത്തിയ നാട്ടുകാരാണ് കാർ തടഞ്ഞുനിർത്തി പതിനെട്ടുകാരനെ പൊലീസിന് കൈമാറിയത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. തിരുവല്ല സ്വദേശിയായ ഗോകുൽ വിനുവാണ് അപകടകരമായി കാറോടിച്ചിരുന്നത്. ആശാരിമുക്ക് Read More…

Crime

33-കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർതൃപിതാവിന്റെ ഓഡിറ്റോറിയം അടിച്ചുതകർത്ത് ബന്ധുക്കൾ

പൂണെ: പൂണെ മുകുന്ദ് നഗറിലെ വസതിയിൽ മുപ്പത്തിമൂന്നുകാരിയായ പായൽ അക്ഷയ് സാംബ്രെയെ മരിച്ച നിലയിൽ കണ്ടെത്തി. ആറു വർഷം മുൻപ് വിവാഹിതയായ ഇവർക്ക് നാലു വയസ്സുള്ള ഒരു മകളുണ്ട്. രാവിലെ 11 മണിയോടെ വിവരം ലഭിച്ച് പൊലീസ് എത്തിയപ്പോഴാണ് തെക്കൻ പൂണെയിൽ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ‘സാംബ്രെ പാലസ്’ ഓഡിറ്റോറിയത്തിന് പിന്നിലെ വീട്ടിൽ പായലിന്റെ മൃതദേഹം കണ്ടത്. മരണവാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾ ഓഡിറ്റോറിയം അടിച്ചുതകർത്തു. ഭർതൃവീട്ടുകാർ പായലിനോട് നിരന്തരം സ്വർണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബപ്രശ്നങ്ങളാണ് Read More…