ഉലകനായകൻ കമൽ ഹാസനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ‘സാണ്ടിയാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെയും ടർമറിക് മീഡിയയുടെയും സഹകരണത്തിൽ ഒരുങ്ങുന്ന ചിത്രം കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് നിർമ്മിക്കുന്നത്. കമൽ ഹാസന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്. എസ്. ഡിസ്നിയാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. പതിവ് രൂപത്തിൽ നിന്ന് വ്യത്യസ്തമായി Read More…
4 മാസത്തെ അധ്വാനം, 24 കാരറ്റ് ഗോൾഡ്! ഒരു കോടിയുടെ രാവണന്റെ കൂറ്റൻ സിംഹാസനം ! രാമായണം സിനിമയിലെ വിസ്മയ കാഴ്ച
രാമായണം സിനിമ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആരാധകരുടെ പ്രതികരണങ്ങളും അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ബിടിഎസ് വീഡിയോകളും ചിത്രങ്ങളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ്. നമിത് മൽഹോത്രയുടെ 4,000 കോടി രൂപ ചെലവിൽ രണ്ടു ഭാഗങ്ങളായി നിർമ്മിക്കുന്ന ഈ ചിത്രം ആഴ്ചകളായി വലിയ ചർച്ചാവിഷയമായിരുന്നു. പ്രഭാത് ഖബറിന് നൽകിയ അഭിമുഖത്തിൽ, നിതേഷ് തിവാരി സംവിധാനം ചെയ്ത ഈ ചിത്രത്തിനായി നൂറുകണക്കിന് സെറ്റുകൾ എങ്ങനെയാണ് നിർമ്മിച്ചതെന്ന് ആർട്ട് ഡയറക്ടർ രമേഷ് വെളിപ്പെടുത്തി. 2024 ഫെബ്രുവരിയിലാണ് താൻ ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ Read More…
‘വെറുത്തുപോയി’: പ്രായമായ നടനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് രാധിക ആപ്തെ; ബാലകൃഷ്ണയുടെ ചിത്രമെന്ന് സോഷ്യൽ മീഡിയ
ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന ബോളിവുഡ് നടി രാധിക ആപ്തെയുടെ അഭിമുഖത്തിലെ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മുൻപ് അഭിനയിച്ച ഒരു തെലുങ്ക് സിനിമയിലെ അനുഭവങ്ങളാണ് നടി അഭിമുഖത്തിൽ പങ്കുവെച്ചത്. സിനിമയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു രാധികയുടെ വാക്കുകൾ. ചിത്രത്തിൽ സ്വന്തം അമ്മയുടെ സഹോദരനെ (അമ്മാവനെ) വിവാഹം കഴിക്കേണ്ട ഒരു കഥാപാത്രമായിരുന്നു തന്റേതെന്നും ആ കഥാപാത്രം തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും രാധിക പറഞ്ഞു. താൻ അഭിനയിച്ചതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സിനിമയായിരുന്നു അതെന്നും അതിലെ Read More…
പാകിസ്ഥാനിലും രാമായണ തരംഗം! കറാച്ചിയിലെ ക്ഷേത്രത്തിൽ രൺബീറിന്റെയും സായ് പല്ലവിയുടെയും പോസ്റ്ററുകൾ
രൺബീർ കപൂർ, യാഷ്, സായ് പല്ലവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിതീഷ് തിവാരിയുടെ ‘രാമായണ’ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഇന്ത്യയിലെ പ്രേക്ഷകർ ഈ സിനിമ കാണാൻ വലിയ ആവേശത്തിലാണെന്നതിൽ സംശയമില്ല. എന്നാൽ നമിത് മൽഹോത്ര നിർമ്മിക്കുന്ന ഈ ചിത്രം അയൽരാജ്യമായ പാകിസ്ഥാനിലും നല്ല രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കറാച്ചിയിൽ നിന്നുള്ള ഒരു യൂട്യൂബർ പങ്കുവെച്ച വീഡിയോയിൽ, അവിടുത്തെ ഹിന്ദു സമൂഹം രാമായണ സിനിമയെ ആഘോഷമാക്കുന്നതും സ്വാഗതം ചെയ്യുന്നതും കാണാം. വീഡിയോയിൽ ഏതാനും ആളുകൾ രൺബീറിനും സായ് Read More…
ലാലേട്ടന്‍റെ ഡ്യൂപ്പിനെ കാണിച്ച് പറ്റിച്ചോ? അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ജയിലര്‍ 2വിന്റെ ആക്ഷൻ കൊറിയോഗ്രാഫർ
രജനീകാന്ത് ചിത്രമായ ‘ജയിലർ 2’-ൽ മോഹൻലാലിന്റെ സ്ക്രീൻ ടൈം കുറവായത് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ സാന്നിധ്യം കുറഞ്ഞതിൽ ചില ആരാധകർക്ക് അതൃപ്തിയുമുണ്ട്. സിനിമയുടെ അവസാനത്തോടടുത്തുള്ള ഒരു രംഗത്ത് മോഹൻലാൽ തന്നെയാണോ അഭിനയിച്ചത് അതോ ഡ്യൂപ്പിനെയാണോ ഉപയോഗിച്ചത് എന്ന സംശയം പ്രേക്ഷകർ ഉയർത്തിയതോടെ ഈ ചർച്ച മറ്റൊരു വഴിക്ക് തിരിഞ്ഞു. ഈ വ്യാഖ്യാനങ്ങൾക്ക് മറുപടിയുമായി ആക്ഷൻ ഡയറക്ടർ ചേതൻ റാംഷി ഡിസൂസ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ‘ജയിലർ 2’-ലെ ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ ക്യാമറയിൽ പകർത്താൻ സഹായിച്ചതിന് Read More…
ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ജയസൂര്യയും വിനായകനും, ‘ടൈറ്റൻസ്’ റിലീസ് ഒക്ടോബർ 22ന്
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ടീസറും പുറത്ത് വരികയും, സമൂഹ മാധ്യമങ്ങളിൽ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുകയാണ്. ‘എബ്രഹാം ഓസ്‌ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിക്കുന്ന സിനിമയ്ക്ക് സെൻസറിങ്ങിൽ യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് Read More…
സൽമാനുമായുള്ള വേർപിരിയലിൽ മൗനം പാലിച്ചതെന്ത്? വർഷങ്ങൾക്ക് ശേഷം ഐശ്വര്യ റായുടെ തുറന്നുപറച്ചിൽ!
2012-ൽ സിമി ഗരേവാളുമൊത്തുള്ള ‘റേൻഡേവൂ’ എന്ന പരിപാടിയിൽ പങ്കെടുത്ത ഐശ്വര്യ റായ്, സൽമാൻ ഖാനുമായുള്ള വേർപിരിയലിനെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിരുന്നു. മുൻ ലോകസുന്ദരി കൂടിയായ ഐശ്വര്യയിൽ നിന്ന് മറുപടി നേടിയെടുക്കാൻ സിമി ഗരേവാൾ പരമാവധി ശ്രമിച്ചെങ്കിലും, താരം ആ ചോദ്യങ്ങളിൽ നിന്ന് ഒഴിന്നുമാറുകയായിരുന്നു. അഭിമുഖത്തിൽ, “സൽമാന്റെ കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് വസ്തുനിഷ്ഠമായി ചിന്തിക്കാൻ കഴിയുമോ?” എന്ന് സിമി ഗരേവാൾ ഐശ്വര്യയോട് ചോദിച്ചു. “ഞാൻ ആ അധ്യായം എന്നെന്നേക്കുമായി അടച്ചുകഴിഞ്ഞു. അതിലേക്ക് തിരിഞ്ഞുനോക്കാനോ, പ്രത്യേകിച്ച് ഒരു പൊതുവേദിയിൽ Read More…
‘അവസരം വേണോ? ആ വൃദ്ധ സംവിധായകനൊപ്പം കിടക്ക പങ്കിടണം’; സിനിമയോട് വിട പറയാൻ കാരണം വെളിപ്പെടുത്തി നടി നിതി ടെയ്‌ലർ
സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രമുഖ ടെലിവിഷൻ താരം നിതി ടെയ്‌ലർ. സിനിമയിൽ വേഷം നൽകുന്നതിന് പകരം തന്നോട് കിടപ്പറ പങ്കിടാൻ സംവിധായകൻ ആവശ്യപ്പെട്ടതായും, ഈ സംഭവം നൽകിയ ഞെട്ടലാണ് തന്നിലെ സിനിമാ മോഹങ്ങൾ അവസാനിപ്പിക്കാൻ കാരണമായതെന്നും ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിൽ താരം തുറന്നുപറഞ്ഞു. താൻ രണ്ട് തെലുങ്ക് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്നാണ് നിതി ആദ്യം കരുതിയതെങ്കിലും, പിന്നീട് മൂന്ന് ചിത്രങ്ങളിൽ പ്രവർത്തിച്ചതായി ഓർത്തെടുത്തു. തന്റെ ആദ്യ സിനിമയുടെ സംവിധായകനിൽ നിന്നുണ്ടായ Read More…
പൃഥ്വിയല്ലാതെ വേറൊരു നായകനായിരുന്നുവെങ്കിൽ… ‘ഖലീഫ’യുടെ തിരിച്ചടിക്ക് കാരണം പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യൂ ബോംബിങ്ങും- ആരാധകന്റെ കുറിപ്പുമായി വൈശാഖ്
വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിൽ എത്തിയെങ്കിലും ബോക്സ് ഓഫീസിൽ വിജയം നേടാനാകാതെ പോയ ‘ഖലീഫ’ എന്ന ചിത്രത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കുറിപ്പ് പങ്കുവെച്ച് ചിത്രത്തിന്റെ സംവിധായകൻ വൈശാഖ്. ചിത്രത്തിനെതിരെ നടന്ന കടുത്ത അവഹേളനങ്ങളും റിവ്യൂ ബോംബിങ്ങുമാണ് ബോക്സ് ഓഫീസിലെ തിരിച്ചടിക്ക് കാരണമായതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ചിത്രം തിയറ്ററുകളിൽ കാണാൻ സാധിച്ചില്ലെങ്കിലും ഒടിടിയിൽ കണ്ട അനുഭവമാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്. പൃഥ്വിരാജിനോടുള്ള വ്യക്തിപരമായ വിദ്വേഷവും ബോധപൂർവമായ ആക്രമണങ്ങളുമാണ് ചിത്രത്തിന്റെ വിധിയെ ബാധിച്ചതെന്നും, വേറെ ഏതെങ്കിലും Read More…













