Featured Sports

റിവേഴ്സ് സ്വിംഗിന്റെ സുൽത്താന് വിടവാങ്ങൽ! മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യയുടെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കായി 64 ടെസ്റ്റ് മത്സരങ്ങളിൽ കുപ്പായമണിഞ്ഞ ഷമി 27.71 ശരാശരിയിൽ 229 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആറ് തവണ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാനും താരത്തിന് സാധിച്ചു. 2023-ൽ ഓവലിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി വെള്ളക്കുപ്പായത്തിൽ കളിച്ചത്. കനത്ത ഹൃദയത്തോടെയും എണ്ണമറ്റ മനോഹരമായ ഓർമ്മകളോടെയുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതെന്നും, കരിയറിലുടനീളം പിന്തുണച്ച Read More…

Featured Sports

ഇത്തിരി നേരത്തേയായിപ്പോയോ… സച്ചിന്റെ ഉപദേശവും കേട്ടില്ല, വൈഭവിന് ക്യാപ്റ്റൻസി നൽകി, സീനീയർ ടീമിനെ നയിക്കാൻ 15-കാരന്‍ !7

മുംബൈ: സയിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ബീഹാർ സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയെ നിയമിച്ചു. നവംബർ 14 മുതൽ ആരംഭിക്കുന്ന ടൂർണമെന്റിനായി 17 അംഗ സ്ക്വാഡിനെ ബീഹാർ ക്രിക്കറ്റ് അസോസിയേഷൻ (ബിസിഎ) പ്രഖ്യാപിച്ചു. സൂരജ് കശ്യപാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെയും രണ്ടാം മത്സരത്തിൽ റെയിൽവേസിനെയും നേരിടുന്ന ബീഹാർ ടീമിനെ നയിക്കാനുള്ള ഈ അവസരം, ഇന്ത്യൻ ടി20 ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന സൂര്യവംശിക്ക് Read More…

Sports

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ക്രിസ്റ്റ്യാനോ! വിടവാങ്ങൽ വീഡിയോ കാഴ്ച 33 ദശലക്ഷം കടന്നു

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.59 നാണ് താരം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ച് രണ്ടര മണിക്കൂറിനുള്ളിൽ തന്നെ ഇതിന് 27 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. കൂടാതെ 4,85,000 ലൈക്കുകളും, 1,56,000 റീപോസ്റ്റുകളും, 32,000 ഓളം കമന്റുകളും, 10,000 ഓളം ബുക്ക്മാർക്കുകളും ഇതിന് ലഭിച്ചു. ഇപ്പോള്‍ 33 ദശലക്ഷം കടന്നു കാഴ്ചകള്‍. റൊണാൾഡോയുടെ വിരമിക്കൽ സന്ദേശത്തിൽ Read More…

Featured Sports

ഗാലറികളില്‍ ആർപ്പുവിളികളില്ലാ​തെ… സുവർണ്ണ ബൂട്ടുകളുടെ രാജകുമാരന് അർഹിച്ച യാത്രയയപ്പ് ലഭിച്ചോ?

സുവർണ്ണ ബൂട്ടുകൾ കൊണ്ട് ലിസ്ബണിന്റെ രാജകുമാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രാജ്യത്തിനായി നേട്ടങ്ങൾ വെട്ടിപ്പിടിച്ചപ്പോഴും, അർഹിച്ച രീതിയിലുള്ള ഒരു വിരമിക്കൽ യാത്രയയപ്പ് അദ്ദേഹത്തിന് ലഭിച്ചോ എന്ന ചോദ്യം ബാക്കിയാകുന്നു. രാജ്യത്തിന്റെ ജേഴ്സി എന്നെന്നേക്കുമായി അഴിച്ചുവെക്കുമ്പോൾ ഏതൊരു ഫുട്ബോൾ താരവും അർഹിക്കുന്ന ഒരു യാത്രയയപ്പ് ആഗ്രഹിക്കാറുണ്ട്. അവസാനമായി ഒരുവട്ടം കൂടി സഹതാരങ്ങൾക്കൊപ്പം ഗ്രൗണ്ടിലിറങ്ങി, ഗാലറിയിലെ ആരവങ്ങൾ ഏറ്റുവാങ്ങി, ഇനി ഒരു മടങ്ങിവരവില്ലെന്ന് മനസ്സിലുറപ്പിച്ച് പന്ത് തട്ടുന്ന നിമിഷങ്ങൾ ഏവർക്കും പ്രിയപ്പെട്ടതാണ്. നാടൻ ലീഗുകൾ മുതൽ അന്താരാഷ്ട്ര ഫുട്ബോളിലെ വൻ Read More…

Sports

ഷോട്ടിനിടെ ഫിറ്റ്നസ് ബാൻഡ് പിൻ തെറിച്ചുപോയി, തിരഞ്ഞ് കോഹ്‌ലി! കണ്ടെത്തിയത് അമ്പയർ, തിരികെ കിട്ടിയപ്പോൾ സെഞ്ചുറി അടിച്ച മട്ടിൽ സെലിബ്രേഷൻ! വീഡിയോ

ഇന്ത്യ- ന്യൂസിലാൻഡ് ഏകദിന മത്സരത്തിനിടെ തന്റെ കയ്യിലുണ്ടായിരുന്ന വൂപ്പ് (WHOOP) ഫിറ്റ്‌നസ് ബാൻഡിന്റെ പിൻ നഷ്ടപ്പെട്ടതിനെ തുടർന്ന് വിരാട് കോഹ്‌ലി ഗ്രൗണ്ടിൽ തീർത്ത തമാശനിമിഷങ്ങൾ കാണികൾക്ക് മികച്ചൊരു വിരുന്നായി മാറി. ന്യൂസിലാൻഡ് പേസർ നഥാൻ സ്മിത്തിന്റെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ചപ്പോഴാണ് സംഭവം നടന്നത്. പന്ത് കോഹ്‌ലിയുടെ കയ്യിലിരുന്ന ഫിറ്റ്‌നസ് ബാൻഡിൽ തട്ടുകയും അതിന്റെ ചെറിയ പിൻ തെറിച്ച് ഗ്രൗണ്ടിൽ വീഴുകയുമായിരുന്നു. പിൻ നഷ്ടപ്പെട്ട കാര്യം മനസ്സിലാക്കിയ കോഹ്‌ലി അത് കണ്ടെത്താനായി ഗ്രൗണ്ടിൽ തിരച്ചിൽ തുടങ്ങി. ഒടുവിൽ Read More…

Featured Sports

ടീമിലുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്, പക്ഷെ കളിക്കുന്നുണ്ടോ ഇല്ല! സിറാജ് എന്തു തെറ്റ് ചെയ്തു? കുൽദീപിനോട് അനീതി; പൊട്ടിത്തെറിച്ച് മുൻ താരം

ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ പേസർ മുഹമ്മദ് സിറാജ്, സ്പിന്നർ കുൽദീപ് യാദവ് എന്നിവരുടെ അഭാവം ആരാധകരെ ഞെട്ടിച്ചു. പരിചയസമ്പന്നനായ സിറാജ് പുറത്തായതും ട്വന്റി20-ക്ക് പിന്നാലെ ആദ്യ ഏകദിനത്തിലും കുൽദീപ് ബെഞ്ചിലായതും അപ്രതീക്ഷിതമായി. ബാറ്റിങ് നിരയിൽ ഗിൽ, രോഹിത്, കോലി, അയ്യർ എന്നിവർക്കൊപ്പം അഞ്ചും ആറും സ്ഥാനങ്ങളിൽ അക്ഷർ പട്ടേലും കെ.എൽ. രാഹുലും ഇടംപിടിച്ചു. മികവു തെളിയിച്ച നമൻ ധീർ ഏഴാമനായി വന്നപ്പോൾ നിതീഷ് റെഡ്ഡി പുറത്തായി. മുഖ്യപരിശീലകൻ Read More…

Featured Sports

ഇന്ന് 38 വയസ്സു തികയുന്ന മനുഷ്യനാണ്! ഒറ്റക്കൈയ്യിൽ പറന്നുപിടിച്ച ക്യാച്ച്, ഞെട്ടിച്ച് കോലി, ആഘോഷവും വൈറൽ- വീഡിയോ

ഓക്ലൻഡ്: ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി ഇന്ന് 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. കായികക്ഷമതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന കോലി, യുവതാരങ്ങളെപ്പോലും വെല്ലുന്ന ഫിറ്റ്നസാണ് ഇപ്പോഴും നിലനിർത്തുന്നത്. നിലവിൽ ഏകദിനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മത്സരങ്ങൾക്കിടയിൽ വിശ്രമിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെങ്കിലും പരിശീലനത്തിൽ താരം യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല. ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ കോലി പുറത്തെടുത്ത മിന്നുന്ന ഫീൽഡിങ്ങാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. മത്സരത്തിന്റെ 29-ാം ഓവറിലായിരുന്നു കാണികളെ അമ്പരപ്പിച്ച ആ ഡൈവിങ് ക്യാച്ച് Read More…

Featured Sports

ബാത്ത്‌റൂം ടവല്‍ മാത്രം ധരിച്ച് ഇന്ത്യൻ യുവ ക്രിക്കറ്റ് താരം, യുവതിയോട് നഗ്നചിത്രം ആവശ്യപ്പെട്ട് ചാറ്റ്; ചർച്ചകളിൽ നിറഞ്ഞ് കാമുകിയും- എഐ മോർഫിംഗോ?

മുംബൈ: യുവ ഇന്ത്യൻ ക്രിക്കറ്റ് താരം ഗുർനൂർ ബ്രാർ ഉൾപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. താരത്തിന്റേതെന്ന പേരിൽ ബാത്ത്റൂം ടവൽ മാത്രം ധരിച്ചുള്ള അർധനഗ്ന ചിത്രം സ്‌നാപ്ചാറ്റിലൂടെ പ്രചരിച്ചതാണ് സംഭവങ്ങൾക്ക് തിരികൊളുത്തിയത്. ചിത്രം പങ്കുവച്ചതിന് പുറമേ, ചില പെൺകുട്ടികളോട് അവരുടെ നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടെന്ന തരത്തിലുള്ള ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. പ്രചരിക്കുന്ന ചിത്രങ്ങളും സ്ക്രീൻഷോട്ടുകളും യഥാർഥത്തിലുള്ളതാണോ അതോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്തതാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. Read More…

Sports

“അക്‌സർ പട്ടേലിന് സ്ഥിരതയില്ല, പിച്ച് തുണച്ചാല്‍ മാത്രം വിക്കറ്റ്, കുൽദീപിന് മുരളി കാർത്തിക്കിന്റെ അവസ്ഥ”: തുറന്നടിച്ച് മനിന്ദർ സിംഗ്

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ തുടക്കമാകുമ്പോൾ, ഇന്ത്യൻ ടീമിന്റെ സ്പിൻ ബോളിംഗ് നിരയാണ് പ്രധാന ആശങ്ക. കുൽദീപ് യാദവിനെ ബെഞ്ചിലിരുത്തിയതും ആൾറൗണ്ടർ അക്സർ പട്ടേലിന്റെ മോശം ഫോമും ശുഭ്മാൻ ഗില്ലിനും സംഘത്തിനും തിരിച്ചടിയാണ്. അടുത്തിടെ സമാപിച്ച ട്വന്റി-20 പരമ്പരയിൽ 4 മത്സരങ്ങളിൽ നിന്ന് 3 വിക്കറ്റുകൾ മാത്രമാണ് അക്സറിന് നേടാനായത്. ബാറ്റിംഗിലും 42 റൺസ് മാത്രമേ നേടിയിട്ടുള്ളൂ. രവീന്ദ്ര ജഡേജയ്ക്ക് പകരം 2027 ലോകകപ്പിലേക്ക് അക്സറിനെ പരിഗണിക്കുന്നതിനാൽ താരത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് Read More…