സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനായി കൊൽക്കത്തയിൽ ഒക്ടോബർ 27-ന് ഒരാളെ നിർബന്ധിപ്പിച്ച് പെട്രോൾ കുടിപ്പിച്ച ശേഷം തീ കൊളുത്തി. കേസിലെ പ്രതികൾ ഇയാൾക്ക് നേരെ ഈ അതിക്രമം കാട്ടുകയായിരുന്നു. കൊൽക്കത്തയിലെ ഗർഫ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇയാളെ ഒരു സംഘം ആളുകൾ ഗർഫയിലെ ഹാൽത്തു പ്രദേശത്തുള്ള കുളത്തിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കളി എന്ന വ്യാജേന ഇയാളെ ഹെൽമറ്റ് ധരിപ്പിക്കുകയും കണ്ണുകൾ കെട്ടിയ ശേഷം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ Read More…
ആറു പെണ്കുട്ടികളെ സെക്സ് റാക്കറ്റിന് വിറ്റ് കുടുംബം; രക്ഷപ്പെടുത്തി പൊലീസ്! രണ്ടു കുട്ടികൾക്ക് ലൈംഗിക രോഗങ്ങൾ!
രാജസ്ഥാനിലെ ഝാലവാറിൽ ഒരു കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ പെൺവാണിഭ സംഘത്തിൽ നിന്ന് പോലീസ് രക്ഷപ്പെടുത്തി. 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളെ സെക്സ് റാക്കറ്റിന് വിറ്റ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. രക്ഷപ്പെടുത്തിയ ആറ് പേരിൽ അഞ്ച് പെൺകുട്ടികൾ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ, ഇതിൽ രണ്ട് കുട്ടികൾക്ക് ലൈംഗിക രോഗങ്ങൾ ഉള്ളതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക ഗോത്രവിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ ഇടനിലക്കാർ മുഖേന സെക്സ് Read More…
ഭർത്താവിനെ തേടിയെത്തി, മകന് നേരെ തോക്കുചൂണ്ടി, യുവതിയെ കൂട്ട ബലാല്ത്സംഗം ചെയ്ത് പൊലീസുകാര്; 11 വര്ഷത്തിന് ശേഷം നീതി
ഉത്തർപ്രദേശിലെ സഹാറൻപൂരിൽ സഹായം തേടി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ വിരമിച്ച സർക്കിൾ ഓഫിസർ ബ്രിജ്മോഹൻ യാദവ്7, ഇൻസ്പെക്ടർ വേദപാൽ സിങ് എന്നിവർക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 11 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സഹാറൻപൂർ കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്. 2015 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ കേസിൽ അറസ്റ്റിലായ ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കാനായി യുവതി പത്താം ക്ലാസുകാരനായ മകനും മറ്റൊരു ബന്ധുവിനുമൊപ്പമാണ് സ്റ്റേഷനിലെത്തിയത്. എന്നാൽ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ യുവതിയോടും Read More…
ഭാര്യയുൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ ആട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് കാബ് ഡ്രൈവർ! മകളും കൂട്ടുനിന്നു?
ബംഗളൂരു: ആദ്യം ഭാര്യയേയും പിന്നീട് ഭാര്യാമാതാവ് ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേരെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ പല സ്ഥലങ്ങളിലായി തള്ളിയ സംഭവത്തിൽ കാബ് ഡ്രൈവറായ എസ്. ഇന്ദുശേഖർ (52) അറസ്റ്റിലായി. ഭാര്യ സുനിതയ്ക്ക് സ്വന്തം വീട്ടുകാരോടുള്ള അമിത താല്പര്യവും നിരന്തരം അവിടെ പോയി നിൽക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇരുപത് വർഷമായി നിലനിന്നിരുന്ന കുടുംബതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിന്റെ പേരിൽ ഭാര്യാവീട്ടുകാരോട് ഇയാൾക്ക് കടുത്ത പകയുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. സുനിത, സുനിതയുടെ അമ്മ രൂപവതി, സഹോദരന്മാരായ ശിവകുമാർ, Read More…
‘ഞാനൊരു സൈക്കോ’; ഭാര്യയുടെ അറുത്തെടുത്ത തലയുമായി കാളീക്ഷേത്രത്തിൽ; തൊട്ടടുത്ത് മക്കളും, യുവാവ് പിടിയിൽ
കൊൽക്കത്ത: ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തുമാറ്റിയ തലയുമായി കാളിക്ഷേത്രത്തിലിരുന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ സൗത്ത് ദിനാജ്പുർ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. ചോരവാർന്ന ഭാര്യയുടെ തലയുമായി ഇരിക്കുന്ന യുവാവിനൊപ്പം ഇവരുടെ രണ്ട് ആൺമക്കളും ഉണ്ടായിരുന്നു. ബുധനാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. സീമ സർക്കാർ (35) എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ റിന്റു ഘോഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗംഗാരാംപുർ നാരായൺപുരിലെ നാലാം വാർഡിലുള്ള ക്ഷേത്രത്തിൽ അറുത്തുമാറ്റിയ തലയുമായി ഇരിക്കുന്ന Read More…
രക്തബന്ധത്തെക്കാൾ വലുതോ പണം? 42 ലക്ഷത്തിന് വേണ്ടി സ്വന്തം പെങ്ങളെ തലയ്ക്കടിച്ചുകൊന്ന് സഹോദരനും ഭാര്യയും!
പണത്തോടുള്ള ആർത്തിയിൽ സ്വന്തം സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് ഉത്തർപ്രദേശിലെ ബരാബങ്കി ഗ്രാമം. സർക്കാർ വികസന പദ്ധതിയിൽ നിന്നും ലഭിക്കുന്ന ഭീമമായ നഷ്ടപരിഹാര തുക പങ്കുവെക്കാതിരിക്കാനാണ് സ്വന്തം സഹോദരിയെ ദാക്ഷിണ്യമില്ലാതെ കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ സഹോദരനെയും ഭാര്യയെയും യുപി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബരാബങ്കിയിലെ രാംനഗർ പ്രദേശത്താണ് ഈ കൊലപാതകം അരങ്ങേറിയത്. അംഗൻവാടി ജീവനക്കാരിയായ മന്നു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരനായ സന്ദീപിന്റെ വീട് ‘മഹാദേവ കോറിഡോർ പ്രോജക്ടിനായി’ സർക്കാർ ഏറ്റെടുത്തിരുന്നു. പദ്ധതിയുടെ Read More…
പ്രണയപ്പകയ്ക്കപ്പുറം ‘സ്വകാര്യ വീഡിയോ’ തർക്കം! സന്ദേശമായി മഴുവിന്റെ ചിഹ്നം, കെണിയിൽ വീണത് നിരപരാധിയായ അഭിരാം
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിരാമിനെ വധിച്ച് ചാക്കിൽകെട്ടി തള്ളിയ കേസിൽ അന്വേഷണം ചില സ്വകാര്യ വീഡിയോ ദൃശ്യങ്ങളിലേക്കും നീളുന്നു. കേവലം പ്രണയപ്പകയ്ക്കപ്പുറം കൊലപാതകത്തിലേക്ക് നയിക്കാൻ തക്കവണ്ണം മറ്റ് ശക്തമായ കാരണങ്ങളുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ സൂക്ഷ്മമായി പരിശോധിക്കുന്നത്. ചില സ്വകാര്യ വീഡിയോകൾ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെ പ്രധാന സൂചനയായി പോലീസിന് ലഭിച്ചിരിക്കുന്നത്. പിടിയിലായ പ്രതികളുടെ വാട്സാപ്പ് സന്ദേശങ്ങളും ഫോണിലെ ഫോൾഡറുകളും വിശദമായി പരിശോധിച്ചപ്പോഴാണ് പോലീസിന് ഇത് സംബന്ധിച്ച Read More…
തൊഴിലുടമയുടെ മകളുമായി പ്രണയം; മറ്റാരുമില്ലാത്ത സമയംനോക്കി കാണാനെത്തി, മലയാളി യുവാവിനെ തല്ലിക്കൊന്നു
ബംഗളൂരു: തൊഴിലുടമയുടെ മകളെ പ്രണയിച്ചതിന്റെ പേരിൽ മലയാളി യുവാവിനെ തല്ലിക്കൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യെലഹങ്കയിൽ സ്വീറ്റ് കോൺ നിർമാണ യന്ത്രങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറി ഉടമയും തമിഴ്നാട് സ്വദേശിയുമായ ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ടു വർഷമായി ആനന്ദിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന കിരൺ, അദ്ദേഹത്തിന്റെ 19 വയസ്സുള്ള മകളുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ ആനന്ദ് ശക്തമായി Read More…
രണ്ടര ലക്ഷത്തിന് നാലു മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; മാതാപിതാക്കളും ഇടനിലക്കാരനും പിടിയിൽ
കട്ടപ്പന: നാലു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും അറസ്റ്റിലായി. ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലി ചെയ്തിരുന്ന ദമ്പതികളാണ് കുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം നടത്തിയത്. തൊഴിലാളികളെ എത്തിച്ചു നൽകുന്ന അസം സ്വദേശി ജാദു ഗോഗോയ്, കുഞ്ഞിന്റെ മാതാപിതാക്കൾ എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. മൂന്നു മക്കളുള്ള ഈ ദമ്പതികളുടെ മറ്റു രണ്ടു കുട്ടികൾ നിലവിൽ അസമിൽ ബന്ധുവിന്റെ സംരക്ഷണയിലാണ് വളരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് ദമ്പതികൾ ഇടനിലക്കാരനെ Read More…













