പ്രശസ്ത തന്മാത്രാ ജീവശാസ്ത്രജ്ഞനും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) മുൻ പ്രൊഫസറുമായ ഡേവിഡ് സാബറ്റിനിയുടെ ജീവിതം അഞ്ച് വർഷം മുൻപാണ് കീഴ്മേൽ മറിഞ്ഞത്. കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്ന ‘mTOR’ എന്ന പ്രോട്ടീനെക്കുറിച്ചുള്ള ഗവേഷണങ്ങളിലൂടെ നൊബേൽ സമ്മാനത്തിന്റെ വക്കിലെത്തിനിൽക്കെയാണ്, സഹപ്രവർത്തകയായ ക്രിസ്റ്റിൻ കനൗസ് ഇയാൾക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിക്കുന്നത്. തുടർന്ന് വൈറ്റ്ഹൗസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും എംഐടിയിലെയും ഉന്നത പദവികൾ സാബറ്റിനിക്ക് രാജിവെക്കേണ്ടിവന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ലഭിക്കേണ്ടിയിരുന്ന പുതിയ ജോലി പ്രതിഷേധങ്ങളെത്തുടർന്ന് നഷ്ടപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് കടുത്ത വിഷാദരോഗത്തിലായ Read More…
Author: ashtagon
റീൽസിനായി ക്രൂരത! പെട്രോൾ കുടിപ്പിച്ച ശേഷം യുവാവിന് തീകൊളുത്തി; കൊൽക്കത്തയിൽ 3 പേർ അറസ്റ്റിൽ!
സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനായി കൊൽക്കത്തയിൽ ഒക്ടോബർ 27-ന് ഒരാളെ നിർബന്ധിപ്പിച്ച് പെട്രോൾ കുടിപ്പിച്ച ശേഷം തീ കൊളുത്തി. കേസിലെ പ്രതികൾ ഇയാൾക്ക് നേരെ ഈ അതിക്രമം കാട്ടുകയായിരുന്നു. കൊൽക്കത്തയിലെ ഗർഫ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇയാളെ ഒരു സംഘം ആളുകൾ ഗർഫയിലെ ഹാൽത്തു പ്രദേശത്തുള്ള കുളത്തിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കളി എന്ന വ്യാജേന ഇയാളെ ഹെൽമറ്റ് ധരിപ്പിക്കുകയും കണ്ണുകൾ കെട്ടിയ ശേഷം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ Read More…
“ഞാനല്ല സാർ!” ഒരാള്‍ അത്ലറ്റ്, മറ്റെയാള്‍ക്ക് ലഹരിക്കടത്ത്; സഹോദരന്മാര് മാറിപ്പോയി, അത്ലറ്റിന്റെ നെഞ്ചില്‍ നിറയൊഴിച്ച് പൊലീസ്- വീഡിയോ
യു.എസ്സിലെ ന്യൂ ഹാംപ്ഷയറിൽ നിന്ന് സങ്കടകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. നാടിന് അഭിമാനമായ കോളജ് അത്ലറ്റായ മാവ്റിക് ലിയോൺ എന്ന യുവാവിനാണ് ക്രിമിനലായ സഹോദരൻ ജോൺ ഡിക്കോട്ട ലിയോണിന് പകരം പൊലീസിന്റെ വെടിയേൽക്കേണ്ടി വന്നത്. ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഡിക്കോട്ട, പരോളിലിറങ്ങി നേരെ തന്റെ വീട്ടിലെത്തുകയായിരുന്നു. ഈ സമയം മാവ്റിക് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിടെവെച്ച് മാവ്റിക്കുമായി വഴക്കുണ്ടാക്കിയ ഡിക്കോട്ട, കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദാരുണമായ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി മാവ്റിക് ഉടൻ Read More…
പിന്നല്ലാതെ.. ! 40,000 രൂപയുടെ തലയിണയോ! കഴുത്തുവേദനയ്ക്ക് ജപ്പാനിൽ പോയി ഇന്ത്യൻ യുവതിയുടെ ഷോപ്പിംഗ് ! 400 വർഷം പഴക്കമുള്ള കടയിൽ നിന്ന്
ജപ്പാൻ സന്ദർശനത്തിനിടെ ഇന്ത്യാക്കാരിയായ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ്40,000 രൂപ വിലമതിക്കുന്ന ഒരു പ്രത്യേക തലയിണ വാങ്ങിയ സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും കൂടുതൽ സമയം ജോലി ചെയ്യുന്നത് മൂലം ഉണ്ടാകുന്ന വിട്ടുമാറാത്ത കഴുത്തുവേദന മാറ്റാനും നല്ല ഉറക്കം ലഭിക്കാനുമുള്ള ഒരു മാര്‍ഗമായാണ് ഇതിനെ അവർ വിശേഷിപ്പിച്ചത്. വിപൻദീപ് കൗർ എന്ന ഈ യുവതി ജപ്പാന് യാത്രയ്ക്കിടയിൽ നിഹോൺബാഷിയിലുള്ള 400 വർഷത്തോളം പഴക്കമുള്ള കടയിൽ നിന്നാണ് നിഷികാവ എന്ന പ്രശസ്തമായ ജാപ്പനീസ് Read More…
ആറു പെണ്‍കുട്ടികളെ സെക്സ് റാക്കറ്റിന് വിറ്റ് കുടുംബം; രക്ഷപ്പെടുത്തി പൊലീസ്! രണ്ടു കുട്ടികൾക്ക് ലൈംഗിക രോഗങ്ങൾ!
രാജസ്ഥാനിലെ ഝാലവാറിൽ ഒരു കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളെ പെൺവാണിഭ സംഘത്തിൽ നിന്ന് പോലീസ് രക്ഷപ്പെടുത്തി. 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളെ സെക്സ് റാക്കറ്റിന് വിറ്റ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. രക്ഷപ്പെടുത്തിയ ആറ് പേരിൽ അഞ്ച് പെൺകുട്ടികൾ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ, ഇതിൽ രണ്ട് കുട്ടികൾക്ക് ലൈംഗിക രോഗങ്ങൾ ഉള്ളതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക ഗോത്രവിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ ഇടനിലക്കാർ മുഖേന സെക്സ് Read More…
‘വഞ്ചിച്ചത് ഭാര്യ ഗർഭിണിയായിരിക്കെ’: ചെഹലിനെക്കുറിച്ച് മഹ്വാഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ? സത്യമെന്ത്?
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനെതിരെ നടിയും റേഡിയോ ജോക്കിയുമായ ആർജെ മഹ്വാഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയെന്ന രീതിയിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ തെറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പങ്കെടുത്ത ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലെ ചില പരാമർശങ്ങൾ മുറിച്ചെടുത്ത് പ്രചരിപ്പിച്ചതോടെയാണ് വിവാദങ്ങൾ ഉടലെടുത്തത്. ചെഹലിന്റെ മുൻ വിവാഹവുമായി ബന്ധപ്പെടുത്തി മഹ്വാഷ് വെളിപ്പെടുത്തലുകൾ നടത്തിയെന്ന തരത്തിലായിരുന്നു പ്രധാന പ്രചാരണം. മുൻ ഭാര്യ ധനശ്രീ വർമ ഗർഭിണിയായിരുന്ന സമയത്ത് ചെഹൽ അവരെ വഞ്ചിച്ചുവെന്ന് മഹ്വാഷ് പറഞ്ഞെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ അഭിമുഖത്തിന്റെ Read More…
‘ഞാനൊരു സൈക്കോ’; ഭാര്യയുടെ അറുത്തെടുത്ത തലയുമായി കാളീക്ഷേത്രത്തിൽ; തൊട്ടടുത്ത് മക്കളും, യുവാവ് പിടിയിൽ
കൊൽക്കത്ത: ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തുമാറ്റിയ തലയുമായി കാളിക്ഷേത്രത്തിലിരുന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ സൗത്ത് ദിനാജ്പുർ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. ചോരവാർന്ന ഭാര്യയുടെ തലയുമായി ഇരിക്കുന്ന യുവാവിനൊപ്പം ഇവരുടെ രണ്ട് ആൺമക്കളും ഉണ്ടായിരുന്നു. ബുധനാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. സീമ സർക്കാർ (35) എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ റിന്റു ഘോഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗംഗാരാംപുർ നാരായൺപുരിലെ നാലാം വാർഡിലുള്ള ക്ഷേത്രത്തിൽ അറുത്തുമാറ്റിയ തലയുമായി ഇരിക്കുന്ന Read More…
രക്തബന്ധത്തെക്കാൾ വലുതോ പണം? 42 ലക്ഷത്തിന് വേണ്ടി സ്വന്തം പെങ്ങളെ തലയ്ക്കടിച്ചുകൊന്ന് സഹോദരനും ഭാര്യയും!
പണത്തോടുള്ള ആർത്തിയിൽ സ്വന്തം സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് ഉത്തർപ്രദേശിലെ ബരാബങ്കി ഗ്രാമം. സർക്കാർ വികസന പദ്ധതിയിൽ നിന്നും ലഭിക്കുന്ന ഭീമമായ നഷ്ടപരിഹാര തുക പങ്കുവെക്കാതിരിക്കാനാണ് സ്വന്തം സഹോദരിയെ ദാക്ഷിണ്യമില്ലാതെ കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ സഹോദരനെയും ഭാര്യയെയും യുപി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബരാബങ്കിയിലെ രാംനഗർ പ്രദേശത്താണ് ഈ കൊലപാതകം അരങ്ങേറിയത്. അംഗൻവാടി ജീവനക്കാരിയായ മന്നു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരനായ സന്ദീപിന്റെ വീട് ‘മഹാദേവ കോറിഡോർ പ്രോജക്ടിനായി’ സർക്കാർ ഏറ്റെടുത്തിരുന്നു. പദ്ധതിയുടെ Read More…
17-ാം വയസിൽ പൈലറ്റ് ലൈസൻസ്; 20-ാം വയസിൽ അവസാന പറക്കൽ, ‘ഞങ്ങള്‍ തകര്‍ന്നുവീഴാന്‍ പോവുകയാണ്’- നൊമ്പരമായി നതാലിയ
വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ളോറിഡയില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്ന് ഒമ്പതുപേര്‍ മരിച്ച ദാരുണ സംഭവത്തില്‍ വനിതാ പൈലറ്റിന്റെ അവസാന സന്ദേശം പുറത്തുവന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായി 20 കാരിയായ പൈലറ്റ് നതാലിയ ഗാഡെല്ഹ ഫില്ഗുയേറസ് എയര്‍ട്രാഫിക് കണ്‍ട്രോളിനെ നിരന്തരം അറിയിച്ചിരുന്നു. ഇതിനൊപ്പം വിമാനത്തിന് അസാധാരണമായ കുലുക്കമുണ്ടെന്നും ചിറകുകളില്‍ മഞ്ഞ് അടിഞ്ഞുകൂടുന്നുണ്ടെന്നും കാമുകനും സന്ദേശമയച്ചു. വിമാനം തകര്‍ന്നു വീഴാന്‍ പോകുന്നതായി പറഞ്ഞ് നതാലിയ നിലവിളിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ഓസ്റ്റിനില്‍ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട ലിയര്‍ജെറ്റ് 60 വിമാനമാണ് ഫ്ളോറിഡയിലെ Read More…









