ഉലകനായകൻ കമൽ ഹാസനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ‘സാണ്ടിയാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെയും ടർമറിക് മീഡിയയുടെയും സഹകരണത്തിൽ ഒരുങ്ങുന്ന ചിത്രം കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് നിർമ്മിക്കുന്നത്. കമൽ ഹാസന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്. എസ്. ഡിസ്നിയാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. പതിവ് രൂപത്തിൽ നിന്ന് വ്യത്യസ്തമായി Read More…
4 മാസത്തെ അധ്വാനം, 24 കാരറ്റ് ഗോൾഡ്! ഒരു കോടിയുടെ രാവണന്റെ കൂറ്റൻ സിംഹാസനം ! രാമായണം സിനിമയിലെ വിസ്മയ കാഴ്ച
രാമായണം സിനിമ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആരാധകരുടെ പ്രതികരണങ്ങളും അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ബിടിഎസ് വീഡിയോകളും ചിത്രങ്ങളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ്. നമിത് മൽഹോത്രയുടെ 4,000 കോടി രൂപ ചെലവിൽ രണ്ടു ഭാഗങ്ങളായി നിർമ്മിക്കുന്ന ഈ ചിത്രം ആഴ്ചകളായി വലിയ ചർച്ചാവിഷയമായിരുന്നു. പ്രഭാത് ഖബറിന് നൽകിയ അഭിമുഖത്തിൽ, നിതേഷ് തിവാരി സംവിധാനം ചെയ്ത ഈ ചിത്രത്തിനായി നൂറുകണക്കിന് സെറ്റുകൾ എങ്ങനെയാണ് നിർമ്മിച്ചതെന്ന് ആർട്ട് ഡയറക്ടർ രമേഷ് വെളിപ്പെടുത്തി. 2024 ഫെബ്രുവരിയിലാണ് താൻ ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ Read More…
‘വെറുത്തുപോയി’: പ്രായമായ നടനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് രാധിക ആപ്തെ; ബാലകൃഷ്ണയുടെ ചിത്രമെന്ന് സോഷ്യൽ മീഡിയ
ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന ബോളിവുഡ് നടി രാധിക ആപ്തെയുടെ അഭിമുഖത്തിലെ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മുൻപ് അഭിനയിച്ച ഒരു തെലുങ്ക് സിനിമയിലെ അനുഭവങ്ങളാണ് നടി അഭിമുഖത്തിൽ പങ്കുവെച്ചത്. സിനിമയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു രാധികയുടെ വാക്കുകൾ. ചിത്രത്തിൽ സ്വന്തം അമ്മയുടെ സഹോദരനെ (അമ്മാവനെ) വിവാഹം കഴിക്കേണ്ട ഒരു കഥാപാത്രമായിരുന്നു തന്റേതെന്നും ആ കഥാപാത്രം തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും രാധിക പറഞ്ഞു. താൻ അഭിനയിച്ചതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സിനിമയായിരുന്നു അതെന്നും അതിലെ Read More…
റഷ്യൻ ബോംബാക്രമണ ഭീതിയിൽ ഭൂഗർഭ മെട്രോയിൽ അഭയം തേടി ‘ഗെയിം ഓഫ് ത്രോൺസ്’ താരം!
ഉക്രെയ്ൻ സന്ദർശനത്തിനിടെ പ്രശസ്ത ‘ഗെയിം ഓഫ് ത്രോൺസ്’ താരം നിക്കോളാജ് കോസ്റ്റർ-വാൾഡോയ്ക്ക് ഉക്രെയ്നിലെ ദശലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി നേരിടുന്ന കഠിനമായ യാഥാർത്ഥ്യം നേരിട്ട് അനുഭവിക്കേണ്ടി വന്നു. റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഡാനിഷ് നടനായ അദ്ദേഹം ബുധനാഴ്ച രാത്രി കിയവിലെ ഭൂഗർഭ മെട്രോ സ്റ്റേഷനിൽ അഭയം തേടി. ജനപ്രിയ എച്ച്.ബി.ഒ പരമ്പരയായ ഗെയിം ഓഫ് ത്രോൺസിൽ ജെയ്മി ലാനിസ്റ്റർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം, ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ (UNDP) ജീവകാരുണ്യ Read More…
പാകിസ്ഥാനിലും രാമായണ തരംഗം! കറാച്ചിയിലെ ക്ഷേത്രത്തിൽ രൺബീറിന്റെയും സായ് പല്ലവിയുടെയും പോസ്റ്ററുകൾ
രൺബീർ കപൂർ, യാഷ്, സായ് പല്ലവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിതീഷ് തിവാരിയുടെ ‘രാമായണ’ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഇന്ത്യയിലെ പ്രേക്ഷകർ ഈ സിനിമ കാണാൻ വലിയ ആവേശത്തിലാണെന്നതിൽ സംശയമില്ല. എന്നാൽ നമിത് മൽഹോത്ര നിർമ്മിക്കുന്ന ഈ ചിത്രം അയൽരാജ്യമായ പാകിസ്ഥാനിലും നല്ല രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കറാച്ചിയിൽ നിന്നുള്ള ഒരു യൂട്യൂബർ പങ്കുവെച്ച വീഡിയോയിൽ, അവിടുത്തെ ഹിന്ദു സമൂഹം രാമായണ സിനിമയെ ആഘോഷമാക്കുന്നതും സ്വാഗതം ചെയ്യുന്നതും കാണാം. വീഡിയോയിൽ ഏതാനും ആളുകൾ രൺബീറിനും സായ് Read More…
‘007’ ആകാൻ കടുത്ത പോരാട്ടം; പുതിയ ജെയിംസ് ബോണ്ട് ആര്? അന്തിമ റൗണ്ടിൽ നാല് നടന്‍മാര്‍
പുതിയ ജെയിംസ് ബോണ്ടിനായുള്ള കാത്തിരിപ്പ് ഈ മാസം അവസാനിക്കുമെന്ന് റിപ്പോർട്ട്. അവസാന റൗണ്ടിലെത്തിയ നാല് നടന്മാർ പങ്കെടുക്കുന്ന ഓഡിഷൻ ഇന്ന് ആരംഭിക്കും. അടുത്ത ചിത്രം ഔദ്യോഗിക ജെയിംസ് ബോണ്ട് പരമ്പരയിലെ 26-ാമത്തെ സിനിമയായിരിക്കും. ജെയിംസ് ബോണ്ടിന്റെ പുതിയ മുഖമാകാൻ മത്സരിക്കുന്നത് ബ്രിട്ടീഷ് നടന്മാരായ ജാക്ക് ലോഡൻ, കാലം ടേണർ, ജോഷ് ഓ കോണർ എന്നിവരാണെന്നാണ് സൂചന. അവസാനഘട്ട സ്ക്രീൻ ടെസ്റ്റുകൾ ഇന്ന് മുതൽ ലണ്ടനിൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. ആപ്പിൾ ടിവിയുടെ സ്പൈ ത്രില്ലർ സീരീസായ ‘സ്ലോ ഹോഴ്സസി’ലെ Read More…
ലാലേട്ടന്‍റെ ഡ്യൂപ്പിനെ കാണിച്ച് പറ്റിച്ചോ? അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ജയിലര്‍ 2വിന്റെ ആക്ഷൻ കൊറിയോഗ്രാഫർ
രജനീകാന്ത് ചിത്രമായ ‘ജയിലർ 2’-ൽ മോഹൻലാലിന്റെ സ്ക്രീൻ ടൈം കുറവായത് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ സാന്നിധ്യം കുറഞ്ഞതിൽ ചില ആരാധകർക്ക് അതൃപ്തിയുമുണ്ട്. സിനിമയുടെ അവസാനത്തോടടുത്തുള്ള ഒരു രംഗത്ത് മോഹൻലാൽ തന്നെയാണോ അഭിനയിച്ചത് അതോ ഡ്യൂപ്പിനെയാണോ ഉപയോഗിച്ചത് എന്ന സംശയം പ്രേക്ഷകർ ഉയർത്തിയതോടെ ഈ ചർച്ച മറ്റൊരു വഴിക്ക് തിരിഞ്ഞു. ഈ വ്യാഖ്യാനങ്ങൾക്ക് മറുപടിയുമായി ആക്ഷൻ ഡയറക്ടർ ചേതൻ റാംഷി ഡിസൂസ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ‘ജയിലർ 2’-ലെ ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ ക്യാമറയിൽ പകർത്താൻ സഹായിച്ചതിന് Read More…
ജസ്റ്റിന്‍ ബീബറിന്റെ മുന്‍ കാമുകി അന്തരിച്ചു; അന്ത്യം അമ്മയായി മാസങ്ങൾക്കുള്ളിൽ
പോപ് താരം ജസ്റ്റിൻ ബീബറിന്റെ മുൻ കാമുകിയും ഓസ്ട്രേലിയൻ മോഡലുമായ സഹാറ റായ് (34) ആശുപത്രിയിൽ വെച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ആദ്യകുഞ്ഞ് പിറന്ന് മാസങ്ങൾക്കുള്ളിലാണ് ഈ ദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരണസമയത്ത് പ്രിയപ്പെട്ടവരെല്ലാം സഹാറയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2024 ഏപ്രിലിൽ തനിക്ക് ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ചതായി സഹാറ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. രോഗബാധയെ തുടർന്ന് ശരീരം ഭാഗികമായി തളരുകയും നടക്കാൻ കഴിയാത്ത Read More…
ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ജയസൂര്യയും വിനായകനും, ‘ടൈറ്റൻസ്’ റിലീസ് ഒക്ടോബർ 22ന്
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ടീസറും പുറത്ത് വരികയും, സമൂഹ മാധ്യമങ്ങളിൽ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുകയാണ്. ‘എബ്രഹാം ഓസ്‌ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിക്കുന്ന സിനിമയ്ക്ക് സെൻസറിങ്ങിൽ യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് Read More…













