ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പ്രശസ്ത അമേരിക്കൻ ഇലക്ട്രോണിക് സംഗീത കൂട്ടുകെട്ടായ ‘ദി ചെയിൻസ്‌മോക്കേഴ്‌സ്’ (The Chainsmokers) തങ്ങളുടെ ഇന്ത്യൻ പര്യടനം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗ്രാമി അവാർഡ് ജേതാക്കളായ ഈ സഖ്യം ഈ വരുന്ന ഡിസംബറിൽ മുംബൈ, ഡൽഹി, ബെംഗളൂരു എന്നീ നഗരങ്ങളിലായി 3 ദിവസത്തെ സംഗീതയാത്രയാണ് നടത്തുന്നത്. അലക്സ് പാലിനെയും ഡ്രൂ ടാഗാർട്ടിനെയും മുംബൈയിൽ നേരിട്ട് കാണാൻ എത്ര രൂപ ചിലവാകുമെന്ന് നമുക്ക് നോക്കാം. ‘ക്ലോസർ’, ‘പാരീസ്’, ‘ഡോണ്ട് ലെറ്റ് മി ഡൗൺ’ തുടങ്ങിയ ലോകപ്രശസ്ത Read More…
‘വായനോക്കിയാല്‍ ഓറല്‍സെക്സ് ചെയ്തോയെന്ന് മനസിലാകുമോ?’; വനിതാ ഡെന്‍റിസ്റ്റിനോട് പ്രണിത്; ഷോയ്ക്കെതിരേ രൂക്ഷ വിമര്‍ശനം
ഡേറ്റിങ്ങിന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ബിരിയാണി വാങ്ങിക്കൊടുത്തതിന് പകരമായി അവളെ ലൈംഗികമായി ഉപയോഗിച്ചുവെന്ന യുവാവിൻ്റെ വെളിപ്പെടുത്തലോടെയാണ് സ്റ്റാൻഡപ്പ് കൊമേഡിയൻ പ്രണിത് മോറിൻ്റെ ഷോ വിവാദ കൊടുങ്കാറ്റിലായത്. യുവാവിൻ്റെ ഈ വാക്കുകളും അതിനോടുള്ള കൊമേഡിയൻ്റെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ഇതിന് തൊട്ടുപിന്നാലെ, അതേ പരിപാടിയിൽ പങ്കെടുത്ത ഒരു വനിതാ ഡോക്ടർ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവരുന്ന പുരുഷന്മാരുടെ മൃതദേഹങ്ങൾ നോക്കി മോശം കമൻ്റുകൾ പറയാറുണ്ടെന്ന് തുറന്നുപറഞ്ഞതും സൈബർ ലോകത്ത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഇതിനിടയിലാണ് പ്രണിത് മോറിൻ്റെ Read More…
‘പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ’ എന്നു പറയാൻ കഴിയില്ലല്ലോ: ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബർമാരും കാണിച്ച അതിക്രമങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രശസ്ത ചലച്ചിത്രകാരൻ ശ്രീകുമാരൻ തമ്പി . സംസ്കാരവേളയിൽ മൊബൈൽ ക്യാമറകളുമായി ഇരച്ചുകയറിയവരോട് സലിം കുമാറിന്റെ മകൻ ചന്തു പ്രതികരിച്ചിരുന്നു. ഈ സംഭവത്തിൽ ചന്തുവിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചത്. മറ്റുള്ളവരുടെ ദുഃഖം വിറ്റ് പണമുണ്ടാക്കാൻ നോക്കുന്ന ഇങ്ങനെയുള്ളവരെ ‘സാഡിസ്റ്റുകൾ’ എന്നാണ് ശ്രീകുമാരൻ തമ്പി വിശേഷിപ്പിച്ചത്. തന്റെ മരണവീട്ടിലും ഇത്തരം ആളുകൾ വരുമെന്ന് Read More…
മരണവീട്ടിലെ ‘യൂട്യൂബ് വേട്ട’; സഹികെട്ട് പ്രതികരിച്ച് ചന്തു സലിംകുമാർ, ദേഷ്യപ്പെട്ട് മുഖ്യമന്ത്രിയും, അതിരുകടന്ന ക്യാമറക്കണ്ണുകൾക്കെതിരെ പ്രതിഷേധം
മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് പ്രിയ നടൻ സലിംകുമാർ ഈ ലോകത്തോട് വിടപറഞ്ഞത്. ശനിയാഴ്ച രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. തുടർന്ന് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ പറവൂർ ചിറ്റേത്തുകരയിലെ ‘ലാഫിങ് വില്ല’ വീട്ടുവളപ്പിൽ ഭൗതികശരീരം സംസ്‌കരിച്ചു. പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് പറവൂരിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. പിതാവിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്ന മക്കളായ ചന്തുവിന്റേയും ആരോമലിന്റേയും ദൃശ്യങ്ങൾ കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറയിക്കുന്നതായിരുന്നു. സംസ്‌കാരച്ചടങ്ങിന് തൊട്ടുമുമ്പ് സലിംകുമാറിന്റെ വീട്ടുമുറ്റത്തുണ്ടായ ചില സംഭവങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ Read More…
‘കാണാനൊരു ലുക്കില്ലെന്നേയുള്ളൂ, ഒടുക്കത്തെ ബുദ്ധിയാ’; മലയാളി എപ്പോഴും ‘കാച്ചുന്ന’ സലിംകുമാറിന്റെ ഡയലോഗുകൾ
ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന ഡയലോഗുകളുമായാണ് സലിംകുമാറിന്റെ ഓരോ സിനിമകളും പ്രേക്ഷകരുടെ മുമ്പിലെത്തിയത് . കടുത്ത പിരിമുറുക്കത്തിനിടയിലും അന്തരീക്ഷം ഒന്നു ശാന്തമാക്കാൻ മലയാളി ഇപ്പോഴും സലിംകുമാറിന്റെ ഡയലോഗുകൾ എടുത്തുപ്രയോഗിക്കാറുണ്ട്. ‘ഇത്രയും ഫേമസായ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡത്തെണ്ടീ’ എന്ന ഡയലോഗ് എന്നും സൗഹൃദസംഭാഷത്തില്‍ പലരും ഉപയോഗിക്കാറുണ്ട്. ഏത് പരിപാടിയും ഭംഗിയായി തീരുമ്പോൾ നമ്മളിപ്പോഴും നന്ദി പറയാൻ ഉപയോഗിക്കുന്നത് ‘പുലിവാൽ കല്യാണം’ സിനിമയിലെ സലിംകുമാറിന്റെ വാക്കുകളാണ്. ‘കേരള ഫയർഫോഴ്സിനും ഇവിടുത്തെ നാട്ടുകാർക്കും, മണവാളൻ ആൻഡ് സൺസിന്റെ പേരിലും എന്റെ Read More…
അമ്മേ നമ്മടെ പുതിയ കഥ എന്താ ? ‘ബാലൻ ദി ബോയ്’ ട്രെയ്‌ലർ പുറത്തിറങ്ങി
മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം മുൻപേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയ വഴി ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ബാലൻ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ജൂൺ 19ന് Read More…
60 കോടി ആഗോള കളക്ഷൻ പിന്നിട്ട് ഈ വർഷത്തെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി “അതിരടി”
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ആഗോള കളക്ഷൻ 60 കോടി പിന്നിട്ടു. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ കേരള കളക്ഷൻ 30 കോടി പിന്നിട്ടിരുന്നു. ഈ വർഷം മലയാളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസർ ആയി അതിരടി മാറിയിട്ടുണ്ട്. റിലീസ് ചെയ്ത് ഏകദേശം രണ്ട് വാരങ്ങൾ പിന്നിടുമ്പോഴും മികച്ച കളക്ഷൻ ആണ് ചിത്രം നിലനിർത്തുന്നത്. ആദ്യ വാരത്തിലും രണ്ടാം വാരത്തിലും ഗംഭീര പ്രേക്ഷക Read More…
26കാരനുമായി കിടക്ക പങ്കിട്ടു; അത് മനോഹരം’; ഇപ്പോള്‍ അന്‍പതായി, സിംഗിള്‍ലൈഫ് സൂപ്പറെന്ന് നടി
വിവാഹവും പ്രണയവും സിംഗിള്‍ ലൈഫുമെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. ചിലര്‍ വിവാഹം കഴിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍, മറ്റുചിലര്‍ പ്രണയത്തിന് പ്രാധാന്യം നല്‍കുന്നു. എന്നാല്‍ ഒരു കൂട്ടര്‍ വിവാഹമോ പ്രണയമോ ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. പൊതുവെ സിംഗിള്‍ ലൈഫിനോട് സമൂഹത്തിന് വലിയ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ്, ഹോളിവുഡ് നടി ചാര്‍ലീസ് തെറോണ്‍ തന്‍റെ സിംഗിള്‍ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നത്. ഈയടുത്ത് താന്‍ ഒരു 26കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും അത് മനോഹരമായ ഒരു അനുഭവമായിരുന്നു എന്നുമാണ് നടി പറഞ്ഞത്. Read More…
അന്ന് സൽമാൻ ഖാനേക്കാൾ പ്രതിഫലം വാങ്ങിയത് ഭാഗ്യശ്രീ; വെളിപ്പെടുത്തലുമായി നടി- ആ കാരണം!
സൽമാൻ ഖാൻ നായകനായ ‘മേനെ പ്യാർ കിയ’ (1989) എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യശ്രീ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. അക്കാലത്ത് സൽമാൻ ഖാൻ ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചിരുന്നത്. 1989-ലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഈ ചിത്രത്തിന് ഭാഗ്യശ്രീക്ക് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിച്ചപ്പോൾ സൽമാൻ ഖാന് ലഭിച്ചത് വെറും 25,000 രൂപ മാത്രമായിരുന്നു . അടുത്തിടെ ‘സൂം’ ചാനലിന് നൽകിയ അഭിമുഖത്തിൽ, എന്തുകൊണ്ടാണ് തനിക്ക് സൽമാനേക്കാൾ കൂടുതൽ പ്രതിഫലം ലഭിച്ചതെന്ന് ഭാഗ്യശ്രീ വെളിപ്പെടുത്തി. ബോളിവുഡിലെ പ്രതിഫല Read More…














