കുട്ടിക്കാലം മുതൽ ഭാവിയിൽ മുത്തച്ഛനെ പോലെ നടനാകണം എന്നായിരുന്നു ‘നടികർ തിലകം’ ശിവാജി ഗണേശന്റെ ചെറുമകനായ ദർഷൻ ഗണേശന്റെ ആഗ്രഹം. ശിവാജിയുടെ മൂത്ത മകൻ രാംകുമാറിന്റെ ഇളയ മകനാണ് ദർഷൻ. എന്നാൽ ചെറുപ്പത്തിലെ സ്വതവേയുള്ള ലജ്ജയും സഭാകമ്പവും അതിന് വലിയ തടസമായിരുന്നു. തുടർന്ന് നൃത്തവും കർണാടക സംഗീതവും നാടക അഭിനയവും പഠിക്കാൻ തുടങ്ങിയതോടെ ദർഷന്റെ ആത്മവിശ്വാസം ഉയർന്നു. കോളേജിൽ വെച്ച് ആദ്യ നാടകത്തിൽ അഭിനയിച്ചതോടെ സഭാകമ്പം പൂർണമായും മാറുകയും, ജീവിതം സിനിമയ്ക്കും അഭിനയത്തിനുമായി മാറ്റിവെക്കാൻ തീരുമാനിക്കുകയും ചെയ്തു. Read More…
ഇന്ത്യൻ രഹസ്യാന്വേഷണത്തിന്റെ പിതാവ്, ‘റോ’ സ്ഥാപകൻ ആർ.എൻ. കാവോയുടെ ജീവിതം സിനിമയാകുന്നു!
ഇന്ത്യൻ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (R&AW) സ്ഥാപക മേധാവി രമേശ്വർ നാഥ് കാവോയുടെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു. നിർമാതാവും സംവിധായകനുമായ കരൺ ജോഹറാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. റോ രൂപീകൃതമായതിന്റെ 58-ാം വാർഷിക ദിനമായ സെപ്റ്റംബർ 21-നാണ് ഈ വാർത്ത പുറത്തുവിട്ടത്. നിതിൻ ഗോഖലെയുടെ ‘ആർ.എൻ. കാവോ: ജന്റിൽമാൻ സ്പൈമാസ്റ്റർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി ധർമ്മ പ്രൊഡക്ഷൻസും ലിയോ മീഡിയ കളക്ടീവും ചേർന്ന് നിർമിക്കുന്ന ഈ സിനിമ 2028 ഓഗസ്റ്റ് Read More…
BTS മ്യൂസിക് വിഡിയോ ചിത്രീകരണത്തിനിടെ ബോധംകെട്ട് വീണു; അനുഭവം പങ്കുവെച്ച് ലിലി റെയിൻഹാർട്ട്!
2026 മാർച്ച് മാസത്തിൽ ‘SWIM’, ‘ARIRANG’ എന്നീ ഗാനങ്ങളിലൂടെ ബി.ടി.എസ് (BTS) തങ്ങളുടെ തിരിച്ചുവരവ് നടത്തിയത് ലോകമെമ്പാടുമുള്ള ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ആർ.എം, ജിൻ, ഷുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കൂക്ക് എന്നീ ഏഴ് അംഗങ്ങളും ഒരുമിച്ച് വീണ്ടും സ്ക്രീനിലെത്തിയത് വൈകാരികമായ മുഹൂർത്തമായി മാറിയപ്പോൾ, ‘SWIM’ എന്ന മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു മുഖവും ശ്രദ്ധ നേടി. പ്രശസ്ത അമേരിക്കൻ നടി ലിലി റൈൻഹാർട്ട് ആയിരുന്നു ഈ ഗാനരംഗത്തിൽ അഭിനയിച്ചത്. ബി.ടി.എസിനൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെങ്കിലും അന്നേരം Read More…
മനോജ് കെ ജയൻ്റെയും ഉർവ്വശിയുടെയും മകൾ തേജ ലക്ഷ്മി ഇനി ശ്രീനാഥ് ഭാസിയുടെ നായിക !
ശ്രീനാഥ് ഭാസിയും തേജലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ മലയാള ചിത്രം ‘പ്രിയതമൻ’ ചിത്രീകരണമാരംഭിക്കുന്നു. ശ്രേയനിധി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം റിജീ പ്രഭാകരൻ നിർവഹിക്കുന്നു. സുനിൽകുമാർ എസ്, മുനീർ അറയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ആശുപത്രി പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങളാണ് പോസ്റ്ററിൽ പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ‘പ്രിയതമൻ’ പറയുന്ന കഥയെക്കുറിച്ചുള്ള ആകാംക്ഷയും വർധിച്ചിട്ടുണ്ട്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. സനു ഭാസ്കർ Read More…
പിറന്നാൾ ആഘോഷം; കടലിൽ നീന്തി സൽമ ഹയക്, പ്രായം വെറും നമ്പർ- ദൃശ്യങ്ങള് വൈറല്
അഭിനയമികവും സൗന്ദര്യവും കൊണ്ട് ഹോളിവുഡിനെ കീഴടക്കിയ നടി സൽമ ഹയക് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. എത്ര വർഷങ്ങൾ കഴിഞ്ഞാലും പ്രായം തോന്നിക്കാത്ത ലുക്കിൽ ആരാധകരെ വിസ്മയിപ്പിക്കുന്ന താരം, തന്റെ അറുപതാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. കടലിൽ നീന്തിക്കൊണ്ടുള്ള വേറിട്ട രീതിയിലായിരുന്നു താരത്തിന്റെ ഈ പിറന്നാൾ ആഘോഷം. 1966 സെപ്റ്റംബർ രണ്ടിന് മെക്സിക്കോയിലെ വെറാക്രൂസിലുള്ള കോട്ട്സാകോൾകോസിലാണ് ലെബനീസ് വംശജനായ പിതാവിന്റെയും മെക്സിക്കൻ-സ്പാനിഷ് വംശജയായ മാതാവിന്റെയും മകളായി സൽമ ജനിച്ചത്. സെപ്റ്റംബർ രണ്ടിനായിരുന്നു Read More…
മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; ഗംഭീര കാസറ്റ് & ക്രൂവുമായി ശ്രീ ഗോകുലം മൂവീസ്
മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിഷ്ണു മോഹനാണ് നിർവഹിക്കുന്നത്. ബൈജു ഗോപാലനും വി.സി. പ്രവീണും ചിത്രത്തിൻ്റെ സഹനിർമാതാക്കളാണ്. കൃഷ്ണമൂർത്തിയാണ് നിർവഹണ നിർമ്മാതാവ്. 200 കോടിയാണ് ഓപ്പറേഷൻ ഗംഗയുടെ ബജറ്റ്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമായ ‘ ഓപ്പറേഷൻ ഗംഗ’ യാണ് ചിത്രത്തിന്റെ Read More…
‘ചടങ്ങ്’; വിനീത് ശ്രീനിവാസൻ നായകൻ, ചിത്രീകരണം ആരംഭിച്ചു
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്ര മാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച തുടക്കമിട്ടു. കൊച്ചി വൈറ്റില പുന്നുരുന്നി ശ്രീനാരായണേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങേടെ യാണ് ആരംഭം കുറിച്ചത്. വിനീത് ശ്രീനിവാസൻ സുരേഷ് കൃഷ്ണ ചിത്രത്തിലെ നായിക മീനാഷി മാധവൻ നിർമ്മാതാക്കളായ ഡോൾവിൻ കുര്യാക്കോസ്, ഷബീർ മലവെട്ടത്ത് ,ഡെൽറ്റ മണി സംവിധായകൻ അഭിജിത്ത് സര്യ, ഷാഹി കബീർ,സംവധായിക ഷിഫ്ന എന്നിവരും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു Read More…
നേപ്പാളിലെ പ്രളയം ‘2012’ സിനിമ പ്രവചിച്ചതോ? സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി ഹോളിവുഡ് ചിത്രം!
2026 ഓഗസ്റ്റ് 26-ന് ലാങ്താങ് ലിറുങ്ങിന് സമീപമുണ്ടായ വൻ ഹിമപാതം നേപ്പാളിലെ രസുവ, നുവാകോട്ട് ജില്ലകളിൽ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായി. ഇതേതുടർന്ന് നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു. ഗ്രാമങ്ങളും പാലങ്ങളും റോഡുകളും ഒലിച്ചുപോയ ഈ ദുരന്തം ടിബറ്റിലേക്കും ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്കും പടർന്നു. ഈ ദുരന്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, 2009-ൽ പുറത്തിറങ്ങിയ ‘2012’ എന്ന ഹോളിവുഡ് സിനിമയുമായി ഇതിന് സാമ്യമുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി. ഹിമാലയൻ പർവ്വതനിരകൾ തകരുന്നതും വെള്ളപ്പൊക്കവുമെല്ലാം കാണിക്കുന്ന ചിത്രത്തിലെ Read More…
‘ആരോൺ പോൾ ജീവനോടെയുണ്ട്!’; ജന്മദിനാശംസകൾ കണ്ട് നടൻ മരിച്ചെന്ന് തെറ്റിദ്ധരിച്ച് ആരാധകർ
പ്രശസ്ത അമേരിക്കൻ നടൻ ആരോൺ പോളിന്റെ 47-ാം ജന്മദിനം സോഷ്യൽ മീഡിയയിൽ അൽപ്പം ആശയക്കുഴപ്പങ്ങൾക്ക് വഴിതുറന്നു. ഓഗസ്റ്റ് 27-ന് ആരാധകർ ‘ബ്രേക്കിംഗ് ബാഡ്’ താരത്തിന് ജന്മദിനാശംസകൾ നേർന്നതോടെ, അദ്ദേഹം അന്തരിച്ചുവെന്ന തരത്തിൽ തെറ്റായ പ്രചാരണങ്ങൾ ഉയരുകയായിരുന്നു. എന്നാൽ ഈ വ്യാജപ്രചാരണങ്ങളിൽ യാതൊരു സത്യവുമില്ല. ആരോൺ പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു, അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ജന്മദിനാശംസകളുടെ രൂപകല്പനയാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. സാധാരണയായി പ്രശസ്തരായ വ്യക്തികൾ മരണപ്പെടുമ്പോൾ നൽകുന്ന ആദരാഞ്ജലി സന്ദേശങ്ങൾക്ക് സമാനമായിരുന്നു Read More…














