Movie News

‘കലക്ഷനു വേണ്ടി ‘ടോക്സിക്കി’ൽ ഹോട്ട് സീക്വൻസുകൾ തിരുകി കയറ്റി, 40ദിവസം വേറെ ആളെവച്ച് ഷൂട്ട് ചെയ്തു’; വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

തെന്നിന്ത്യൻ സൂപ്പർ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’ തിയറ്ററുകളിൽ വലിയ തിരിച്ചടി നേരിടുന്നതിനിടെ, അണിയറയിൽ നടന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് മുതിർന്ന സിനിമാപ്രവർത്തകനും സംവിധായകനുമായ ആലപ്പി അഷ്റഫ്. ചിത്രത്തിന്റെ സ്രഷ്ടാവായ ഗീതു മോഹൻദാസിനെ പൂർണ്ണമായും ഒറ്റപ്പെടുത്തി, നിർമാതാക്കളും വിതരണക്കാരും ചേർന്ന് ചിത്രം മറ്റൊരാളെക്കൊണ്ട് വീണ്ടും ചിത്രീകരിപ്പിക്കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് ഉന്നയിച്ചിരിക്കുന്നത്. 500 കോടിയിലധികം രൂപ ബജറ്റിൽ നിർമ്മിക്കപ്പെട്ട ചിത്രം തിയറ്ററുകളിലെത്തിയതിന് പിന്നാലെ Read More…

Movie News

‘സംഘിയെ അടുപ്പിക്കില്ല! 15 ലക്ഷംവരെ സമ്പാദിച്ചിരുന്നു, BJPയിലെത്തിയതോടെ അന്നംമുട്ടി, എന്റെ ഉപകരണങ്ങൾ തുരുമ്പെടുത്തു’; രാമസിംഹന്‍

ബിജെപിയിൽ ചേർന്നതിനു പിന്നാലെ തന്റെ വരുമാനം പൂർണമായും നിലച്ചെന്നും സിനിമകൾ ഇല്ലാതായെന്നും സംവിധായകൻ രാമസിംഹൻ അബൂബക്കർ. പ്രതിവർഷം 15 ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന തനിക്ക് പാർട്ടിയിൽ എത്തിയതോടെ കടുത്ത അവഗണനയാണു നേരിടേണ്ടി വന്നതെന്ന് ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട് നടനും രാഷ്ട്രീയ നേതാവുമായ ദേവൻ ഇപ്പോൾ ഉന്നയിക്കുന്ന വിഷയങ്ങൾ താൻ വർഷങ്ങൾക്കു മുൻപേ പറഞ്ഞിട്ടുള്ളതാണെന്നും കാലം നീതി കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയിൽ വന്നതോടെ തന്റെ Read More…

Movie News

നടി അനന്യ രാജ് വിടവാങ്ങി, മരണം ഉറക്കത്തിനിടെ, വിയോഗത്തിൽ കുടുംബത്തിന്റെ കുറിപ്പ്

7 ഹവേഴ്‌സ് ടു ഗോ, ദി ഫൈനൽ എക്‌സിറ്റ്, ഗോസ്റ്റ്, തെലുങ്ക് ചിത്രമായ തഗ്ഗെഡെ ലെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് ഉറക്കത്തിലായിരുന്നു അനന്യയുടെ മരണം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അവർ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നേരിടുകയായിരുന്നുവെന്നും കുടുംബം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 15-നാണ് അനന്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കുടുംബം ഈ വിയോഗവാർത്ത പങ്കുവെച്ചതും ദുഃഖത്തിലായിരിക്കുന്ന ഈ സമയത്ത് സ്വകാര്യത അഭ്യർത്ഥിച്ചതും. “ഇത് അനന്യയുടെ കുടുംബമാണ്. വളരെ വിഷമത്തോടെയാണ് ഞങ്ങൾ Read More…

Featured Movie News

”കേരളം കേരളം’ സുരേഷ് ഗോപി പാടി, പാട്ടെഴുതിയ ‘അടിയന്റെ’ പേര് നാവിന് വഴങ്ങില്ലേ?’ വിമർശിച്ച് ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: കേരളം, കേരളം എന്ന പ്രശസ്തമായ ഗാനം ലോക്‌സഭയിൽ ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ‘കേരളം’ എന്ന പേര് ഔദ്യോഗികമാക്കിയ ബിൽ പാസായതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി സഭയിൽ ഈ പാട്ടുപാടിയത്. എന്നാൽ ആ ഗാനം രചിച്ച തന്റെ പേര് പരാമർശിക്കാതിരുന്നതാണ് ശ്രീകുമാരൻ തമ്പിയെ ചൊടിപ്പിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പേര് കേന്ദ്രമന്ത്രിയുടെ നാവിന് വഴങ്ങാത്തതുകൊണ്ടാകാം ‘ഒരു മഹാകവി’ എന്ന ലേബലിൽ തന്നെ ഒതുക്കിയതെന്ന് അദ്ദേഹം തുറന്നടിച്ചു. Read More…

Entertainment

ഗോവിന്ദയുടെ ഗോസിപ്പ് ഗേൾഫ്രണ്ട്, ആരാണ് ബോളിവുഡിൽ ചർച്ചയാകുന്ന കോമൾ റാണി സ്വർണ്ണകർ?

സഹതാരം കോമൾ റാണി സ്വർണ്ണകറുമായി ബന്ധപ്പെടുത്തി വീണ്ടും പ്രണയ ഗോസിപ്പുകളിൽ നിറയുകയാണ് ബോളിവുഡ് താരം ഗോവിന്ദ. ഭർത്താവിനെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ രംഗത്തെത്തിയതോടെയാണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായത്. തന്റെ പുതിയ ചിത്രമായ ‘രൂപ’യിലെ പുതിയ സഹതാരമായി കഴിഞ്ഞ ജൂലൈയിലാണ് ഗോവിന്ദ കോമളിനെ മാധ്യമങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. ബോളിവുഡിൽ സ്വന്തമായി ഇടം കണ്ടെത്താൻ ശ്രമിക്കുന്ന തുടക്കക്കാരിയാണ് കോമൾ റാണി സ്വർണ്ണകർ. ‘രൂപ’ എന്ന ചിത്രത്തിന്റെ ഭാഗമാകുന്നതിന് മുൻപ് പ്രേക്ഷകർക്ക് ഇവരെക്കുറിച്ച് Read More…

Hollywood

സാമ്പാർ വിളമ്പുന്ന വൂൾവര്‍, സങ്കടത്തോടെ ജീൻ ഗ്രേ; തമിഴ് ശൈലിയിൽ സ്പൈഡർമാന് കല്യാണം ! സൂപ്പർ ഹീറോകളെല്ലാം പന്തലില്‍; വൈറലായി AI വീഡിയോ

പീറ്റർ പാർക്കറും എം.ജെ.യും തമ്മിൽ ഒന്നിച്ചൊരു സന്തോഷ ജീവിതം കെട്ടിപ്പടുത്തിരുന്നെങ്കിലോ? വൈറലായ ഒരു എ.ഐ. വീഡിയോയിലൂടെ ടോം ഹോളണ്ടിന്റെയും സെൻഡയയുടെയും ഐക്കണിക് മാർവൽ ജോഡികൾക്ക് മനോഹരമായ ഒരു തെക്കേ ഇന്ത്യൻ വിവാഹം ഒരുക്കിയിരിക്കുകയാണ് ആരാധകർ. പരമ്പരാഗത ചടങ്ങുകളും മുല്ലപ്പൂമാലകളും വാഴയിലയിലെ സദ്യയുമെല്ലാം ഉൾപ്പെടുത്തിയാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിന് പകരം വർണ്ണാഭമായ തെക്കേ ഇന്ത്യൻ വിവാഹവേദിയിലാണ് പീറ്ററും എം.ജെ.യും ഈ എ.ഐ. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ ഇവർക്കൊപ്പം പൂക്കളാൽ അലങ്കരിച്ച മണ്ഡപവും ക്ഷേത്ര മാതൃകയിലുള്ള Read More…

Featured Movie News

‘അയാൾ ‘അന്യനെ’പ്പോലെ , വിവാഹനിശ്ചയം മുടക്കിയത് ഞാന്‍, അത് സ്നേഹമായിരുന്നില്ല’; ബ്രേക്കപ്പിനെപ്പറ്റി അനുപമ

തന്റെ മുൻകാല പ്രണയബന്ധത്തെക്കുറിച്ചും അതിലുണ്ടായ കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. ആ ബന്ധത്തിൽ ഉണ്ടായിരുന്നത് സ്നേഹമായിരുന്നില്ലെന്നും തന്നെ പൂർണ്ണമായി നിയന്ത്രിക്കാനാണ് അയാൾ ശ്രമിച്ചതെന്നും അനുപമ വ്യക്തമാക്കി. ബന്ധം തുടങ്ങി അധികനാൾ കഴിയും മുൻപ് തന്നെ വിവാഹത്തിനായി അയാൾ നിർബന്ധിച്ചിരുന്നുവെന്നും താനാണ് അത് തുടർച്ചയായി മുടക്കിയതെന്നും ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുപമ വെളിപ്പെടുത്തി. ഏതാനും ഡേറ്റുകൾക്ക് ശേഷം തന്നെ വീട്ടിൽ കൊണ്ടുപോവുകയും കുടുംബത്തെ കാണിക്കുകയും ചെയ്തതായി അനുപമ പറയുന്നു. എന്നാൽ മൂന്ന് മാസം കഴിഞ്ഞപ്പോൾ Read More…

Movie News

അവസരങ്ങൾ കുറഞ്ഞതുകൊണ്ടണോ നാനി ചിത്രത്തിലെ ഐറ്റം ഡാൻസ്? കീർത്തി സുരേഷിന്റെ കടലന്‍ മറുപടി

അവസരങ്ങൾ കുറഞ്ഞതുകൊണ്ടാണ് നാനിയുടെ പുതിയ ചിത്രത്തിൽ ഡാൻസ് നമ്പർ ചെയ്യാൻ സമ്മതിച്ചതെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് മറുപടിയുമായി പ്രമുഖ നടി കീർത്തി സുരേഷ്. നാനി ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന റിപ്പോർട്ടുകളിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് വളരെ രസകരമായ രീതിയിലാണ് കീർത്തി ഇൻസ്റ്റാഗ്രാമിലൂടെ മറുപടി നൽകിയത്. ഫ്രണ്ട്‌വുഡ്സ് ടിവി പങ്കുവെച്ച ഒരു വീഡിയോയിൽ, നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് കീർത്തി ‘ദി പാരഡൈസ്’ എന്ന കന്നഡ ചിത്രത്തിൽ ഡാൻസ് ചെയ്യാൻ സമ്മതിച്ചതെന്ന് വിമർശിച്ചിരുന്നു. എന്നാൽ ദേഷ്യപ്പെടുന്നതിന് പകരം തമാശരൂപേണയുള്ള Read More…

Movie News

സീതയുടെ ബ്ലൗസും, കൈകേയിയുടെ ലുക്കും; ‘രാമായണ’ത്തിലെ വസ്ത്രധാരണ വിവാദങ്ങൾക്ക് മറുപടിയുമായി ഡിസൈനർമാർ

‘രാമായണം’ സിനിമയുടെ ആദ്യ ദൃശ്യങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയെങ്കിലും, ചിത്രത്തിലെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കും അത് വഴിവെച്ചിരിക്കുകയാണ്. സായ് പല്ലവിയുടെ സീത ബ്ലൗസ് ധരിച്ചതും ലാറ ദത്തയുടെ കൈകേയിയുടെ ലുക്ക് സീരിയലുകളിലെ കഥാപാത്രങ്ങളോട് ഉപമിക്കപ്പെട്ടതും മുതൽ സോഷ്യൽ മീഡിയ ഓരോ വിശദാംശങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയാണ്. ഇപ്പോൾ, രാമായണത്തിന് പിന്നിലെ വസ്ത്രരൂപകർത്താക്കളായ റിംപിളും ഹർപ്രീത് നരുളയും ഈ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ എല്ലാ സർഗ്ഗാത്മക തീരുമാനങ്ങളും ചരിത്രപരമായ പുനഃസൃഷ്ടിയേക്കാൾ സ്വന്തം വ്യാഖ്യാനങ്ങളിൽ അധിഷ്ഠിതമാണെന്ന് അവർ വ്യക്തമാക്കുന്നു. ദ ടൈംസ് Read More…