പുണെ: കേതൻ അഗർവാൾ കൊലപാതകക്കേസിൽ പ്രതി സിയ ഗോയൽ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കേതനുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറുന്നതിനെക്കുറിച്ച് സ്വന്തം വീട്ടുകാരോട് സംസാരിക്കുന്നതിനേക്കാൾ എളുപ്പം അയാളെ കൊല്ലുന്നതാണെന്ന് തോന്നിയതിനാലാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിയ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. വരുന്ന നവംബറിൽ നടക്കേണ്ടിയിരുന്ന വിവാഹം മുടക്കി കുടുംബാംഗങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്താൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് സിയ ചോദ്യംചെയ്യലിൽ പോലീസിനോട് വ്യക്തമാക്കിയത്. സിയയും കാമുകനും കേടിലെ കൂട്ടുപ്രതിയുമായ ചേതൻ ചൗധരിയും ജനുവരി മാസം മുതൽ ഏകദേശം രണ്ടായിരത്തിലധികം Read More…
Author: Priya
നിങ്ങൾക്ക് വേണ്ടത് TRP അല്ലേ?; ഭാഗ്യരാജിന്റെ മൃതദേഹം ഇറക്കാൻ സമ്മതിക്കാതെ മാധ്യമക്കൂട്ടം, പൊട്ടിത്തെറിച്ച് നടി രാധിക
തെന്നിന്ത്യൻ സിനിമയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഒന്നായിരുന്നു പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വേർപാട്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. പ്രിയപ്പെട്ട കലാകാരനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയത്. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ, മാധ്യമങ്ങളോട് കൈകൂപ്പി വൈകാരികമായി സംസാരിക്കുന്ന നടി രാധിക ശരത്കുമാറിന്റെ വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഭാഗ്യരാജിന്റെ ഭൗതികശരീരം ആംബുലൻസിൽ വീട്ടിലേക്ക് എത്തിച്ചപ്പോഴായിരുന്നു ആ സംഭവം നടന്നത്. എന്നാൽ ആംബുലൻസിൽ നിന്നും മൃതദേഹം Read More…
തെളിവില്ലാതെ എങ്ങിനെ കൊല്ലാം? വീഡിയോ കണ്ടു പഠിച്ചു; കൊന്നുതള്ളിയത് ഒരു കുടുംബത്തിലെ നാലുപേരെ
സ്വത്ത് തര്‍ക്കത്തെയും കടബാദ്ധ്യതയെയും തുടർന്ന് തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകം നടത്തുന്നതിനും പോലീസിന്റെ പിടിയിലാകാതിരിക്കാനും മുഖ്യപ്രതി ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. ഹൈദരാബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ജൂണ്‍ 22-ന് ഒരു പൂട്ടിയിട്ട വീട്ടില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടർന്ന് അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഫോറൻസിക് തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ട്രാക്കിംഗ് എന്നിവയിലൂടെയും Read More…
വീട്ടില്‍ക്കയറി 2 യുവതികളെ ബലാത്സംഗം ചെയ്തു, വായില്‍ തുപ്പി; 14 വര്‍ഷം തടവുശിക്ഷ ലഭിച്ചത് മലയാളിക്ക് ഡോക്ടര്‍ക്ക്?
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ട് യുവതികളുടെ വീടുകളില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് 14 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. മലയാളിയാണെന്ന് കരുതപ്പെടുന്ന 34കാരനായ സലില്‍ കൊരമ്പയിലാണ് പ്രതി. ട്രൂറോ ക്രൗണ്‍ കോടതിയില്‍ ആറു ദിവസം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് ജഡ്ജി സൈമണ്‍ കാര്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷാവിധി പ്രഖ്യാപിച്ചത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട രണ്ട് യുവതികളെയാണ് യുകെയിലെ സറെയിലുള്ള റെഡ് ഹില്ലില്‍ താമസിച്ചിരുന്ന ട്രെയിനി സര്‍ജനായ സലില്‍ ക്രൂരതയ്ക്ക് ഇരയാക്കിയത്. മൂന്ന് ബലാത്സംഗക്കേസുകളിലായിട്ടാണ് Read More…
പഴം കൊടുക്കുന്നതിനിടെ കുരങ്ങുകൾ വളഞ്ഞു; ക്ഷേത്ര ദർശനത്തിനെത്തിയ നവവധു മലമുകളിൽ നിന്ന് വീണ് മരിച്ചു
കുന്നിന്‍മുകളിലെ ക്ഷേത്രപരിസരത്തുനിന്നും താഴേക്ക് വീണ് ഇരുപത്തിനാലുകാരിയായ നവവധുവിന് ദാരുണാന്ത്യം . തൂത്തുക്കുടി സ്വദേശിനിയായ അനിതയാണ് കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വീണു മരിച്ചത്. ഭര്‍ത്താവിനൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഈ അപ്രതീക്ഷിത ദുരന്തം. കഴിഞ്ഞ മാസമായിരുന്നു അനിതയുടെയും വിദേശത്ത് ജോലി ചെയ്യുന്ന സുരേഷിന്റെയും വിവാഹം നടന്നത്. നാട്ടിലെത്തിയ സുരേഷിനൊപ്പം കഴുഗുമലൈയിലുള്ള കലുഗസലമൂര്‍ത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം, ഇരുവരും സമീപത്തെ ഉച്ചിപ്പില്ലൈയാര്‍ മലമുകളിലെ കാഴ്ചകള്‍ കാണാനായി പോയതായിരുന്നു. നിരവധി കുരങ്ങുകള്‍ വസിക്കുന്ന ഒരിടമാണിത്. കയ്യിലുണ്ടായിരുന്ന പഴങ്ങളും മറ്റും Read More…
രണ്ടു ഭാര്യമാരും മക്കളും മൃതദേഹം ഏറ്റുവാങ്ങിയില്ല; നാരായണന്റെ ചിതയ്‌ക്ക് ഹൈന്ദവ ആചാര പ്രകാരം തീകൊളുത്തി ഇര്‍ഫാന ഇഖ്‌ബാല്‍
കാസര്‍ഗോഡ്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അന്തരിച്ച മഞ്ചേശ്വരം മീഞ്ച ചിഗ്‌റുപദവ് സ്വദേശിയായ നാരായണ(64)ന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ സ്വന്തം ബന്ധുക്കൾ ആരും എത്തിയില്ല. ഒടുവില്‍ ഒരു മകളുടെ സ്ഥാനത്തുനിന്ന് നാരായണന് ചിതയൊരുക്കിയത് ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്‌ബാലാണ്. മുൻപ് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന നാരായണന്‍ വായിൽ കാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. നാട്ടിലെ ഒരു കട വരാന്തയില്‍ ആഴ്‌ചകളോളം ഭക്ഷണം പോലും കഴിക്കാതെ കടുത്ത ദുരിതത്തിൽ കഴിഞ്ഞിരുന്ന നാരായണന്റെ അവസ്ഥ വാര്‍ഡ് മെമ്പര്‍ ഷെരിഫ് ചിനാലയാണ് Read More…
മകൾക്കും നാലു പേരക്കുട്ടികൾക്കും വിഷം നൽകി; മരണം ഉറപ്പിച്ച ശേഷം വയോധികയുടെ ആത്മഹത്യ
വാഷിങ്ടൻ ∙ ന്യൂയോർക്കിൽ സ്വന്തം മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തതായി പൊലീസ്. മെക്കാനിക്വില്ലിലെ ഒരു അപ്പാർട്ട്‌മെന്റിൽ ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുട്ടികളുടെ മുത്തശ്ശിയായ ആമി സ്റ്റെഡ്മാനെ (64) പൊലീസ് പ്രധാന പ്രതിയായി പ്രഖ്യാപിച്ചു. ആമി സ്റ്റെഡ്മാൻ, ഇവരുടെ മകൾ സാറാ മൈയേഴ്സ് (44), പേരക്കുട്ടികളായ ഹാർപ്പർ ഹാർമൻ (13), ഹഡ്സൻ ഹാർമൻ (11), ഗാവിൻ ഹാർമൻ (10), ഗ്രേസിലിൻ ഹാർമൻ (10) എന്നിവരുടെ മൃതദേഹങ്ങളാണ് Read More…
പരസ്ത്രീ ബന്ധം, 30 ലക്ഷത്തിന്റെ ചൂതാട്ടക്കടം, വീട്ടാൻ സ്വത്ത് വിൽക്കാൻ വഴങ്ങാത്ത ഭാര്യയെ വെടിവച്ചു കൊന്നു, ഭർത്താവ് ഒളിവിൽ
ന്യൂഡൽഹി ∙ കുടുംബകലഹത്തെ തുടർന്ന് ഡൽഹിയിൽ 30 വയസ്സുകാരിയെ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. തെക്കേ ഡൽഹിയിലെ സംഗം വിഹാർ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവിനായി അടുക്കളയിൽ റൊട്ടി ഉണ്ടാക്കിക്കൊണ്ടിരിക്കെയാണ് കവിത എന്ന യുവതി കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് ശുഭം രാജ്പുത് നിലവിൽ ഒളിവിലാണ്. വിവാഹം കഴിഞ്ഞ ഒന്നരവർഷമായി കവിത നിരന്തരമായ ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവിന്റെ ക്രൂരതയെക്കുറിച്ച് കവിത തന്റെ കുടുംബത്തോട് പറഞ്ഞിരുന്നെങ്കിലും, സമുദായത്തെയും നാട്ടുകാരെയും ഭയന്ന് ബന്ധം വേർപെടുത്താൻ അവർ Read More…
47 സെക്കൻഡ്, 14 കുത്തുകൾ! വിവാഹാഭ്യർഥന നിരസിച്ചതിന് 19-കാരിക്ക് നേരെ ക്രൂര ആക്രമണം, മതിൽ ചാടിയ പ്രതിയുടെ കാലൊടിഞ്ഞു
ലക്നൗ ∙ ഇൻസ്റ്റഗ്രാം വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിനും വിവാഹാഭ്യർഥന നിരസിച്ചതിനും 19 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയെ യുവാവ് റോഡിലിട്ട് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. കേവലം 47 സെക്കൻഡിനുള്ളിൽ 14 തവണയാണ് പ്രതി യുവതിയെ ക്രൂരമായി കുത്തിവീഴ്ത്തിയത്. മാരകമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളിൽ തന്നെ പ്രതിയായ സുനിൽ ജരോലിയ (21) എന്ന യുവാവിനെ പൊലീസ് പിടികൂടി. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ Read More…









