Crime

മസാജിന് ആൺകുട്ടികൾ, പ്രകൃതിവിരുദ്ധപീഡനം; 20 കേസുകൾ; ബിഹാറിൽച്ചെന്ന് 39-കാരനെ പൊക്കി കേരളാപോലീസ്

വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മലപ്പുറം ആതവനാട് കുറുമ്പത്തൂർ സ്വദേശിയായ മണ്ണത്ത് വീട്ടിൽ എം.കെ. മുഹമ്മദ് (39) പിടിയിലായി. ഇരുപതോളം പീഡനക്കേസുകളിൽ പ്രതിയായ ഇയാളെ ഒളിവിൽ കഴിഞ്ഞിരുന്ന ബിഹാറിൽ നിന്നാണ് വളാഞ്ചേരി പോലീസ് സംഘം സാഹസികമായി പിടികൂടിയത്. കുട്ടികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തതോടെ ഇയാൾ അജ്മീറിലേക്ക് കടന്നിരുന്നു. അവിടെ അന്വേഷണസംഘം എത്തുന്നതിന് തൊട്ടുമുമ്പ് ബിഹാറിലേക്ക് രക്ഷപ്പെടുകയായിരുന്നു. ആൺകുട്ടികളെക്കൊണ്ട് നിർബന്ധിച്ച് മസാജ് ചെയ്യിച്ചായിരുന്നു ഇയാൾ പീഡനം നടത്തിയിരുന്നത്. ഭയം കാരണം പല കുട്ടികളും വിവരം Read More…

Celebrity

‘11 വയസുമുതല്‍ ഞാന്‍ നോക്കിയ കുട്ടി എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല, എന്ത് ദ്രോഹം ചെയ്തിട്ടാണ്?’; സങ്കടം പറഞ്ഞ് രേണു

തനിക്ക് കാൻസർ ബാധിച്ച വിവരം അടുത്തിടെയാണ് സോഷ്യൽ മീഡിയ താരം രേണു സുധി ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ, രോഗവിവരം അറിഞ്ഞിട്ടും കിച്ചു സുധി തന്നെ കാണാൻ എത്തിയില്ലെന്ന സങ്കടം തുറന്നു പറയുകയാണ് ഇപ്പോൾ രേണു. പതിനൊന്ന് വയസ്സു മുതൽ താൻ പോറ്റിവളർത്തിയ കുട്ടിയായിട്ടും കിച്ചു തിരിഞ്ഞുനോക്കിയില്ലെന്നും, എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നോട് ഈ അവഗണന കാണിക്കുന്നതെന്ന് അറിയില്ലെന്നും രേണു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഈ തുറന്നുപറച്ചിൽ വലിയ വിവാദമാകുമെന്ന് അറിയാമെന്നും എന്നാൽ ആരോടും ഒരു Read More…

Oddly News

സഹപ്രവര്‍ത്തകനെ ചുംബിച്ച് വനിതാ കോൺസ്റ്റബിള്‍; പൊലീസുകാരന് സസ്‌പെൻഷന്‍! പണികൊടുത്ത് കൂട്ടുകാര്‍- വീഡിയോ

പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടർ റൂമിൽ വെച്ച് പൊലീസുകാരനെ വനിതാ കോൺസ്റ്റബിള്‍ ചുംബിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസുകാരനെതിരെ അധികൃതർ നടപടിയെടുത്തു. വീഡിയോയിലുള്ള സ്ത്രീയുടെ പങ്കിനെക്കുറിച്ച് നിലവിൽ പ്രത്യേക അന്വേഷണം നടക്കുകയാണെന്നും, അത് പൂർത്തിയായ ശേഷം അവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഉത്തർപ്രദേശിലെ കോട്‌വാലി പോലീസ് സ്റ്റേഷനിലാണ് പരസ്യമായ ഈ നിയമലംഘനം നടന്നത്. സ്റ്റേഷനിലെ കോൺസ്റ്റബിളായ അരവിന്ദിനെതിരെയാണ് നിലവിൽ വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്. ഓഫീസിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കസേരയിലിരിക്കുകയായിരുന്ന Read More…

Celebrity

‘ആദ്യം മേത്തച്ചിയാക്കി, ശേഷം ജിഹാദിയാക്കി, കൂട്ടുനിന്നത് ജനപ്രതിനിധി മുതല്‍ പലരും‘ കടുത്ത ആരോപണങ്ങളുമായി അന്‍സിബ

കൊച്ചി: സിനിമ മേഖലയിൽ തനിക്കെതിരെ മനപ്പൂർവം നടക്കുന്ന വ്യക്തിഹത്യക്കും നിരന്തര വേട്ടയാടലുകൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി അൻസിബ ഹസൻ വീണ്ടും രംഗത്തെത്തി. തന്നെ ആദ്യം ‘മേത്തച്ചി’യെന്നും പിന്നീട് ‘ജിഹാദി’യെന്നും വിളിച്ച് ആക്ഷേപിച്ചതായും, മതപരിവർത്തനം നടത്തിയെന്ന പേരിൽ തനിച്ചാക്കാൻ ശ്രമിച്ചതായും താരം വെളിപ്പെടുത്തി. ഒരു ജനപ്രതിനിധി ഉൾപ്പെടെയുള്ള പലരും ഈ ക്രൂരതകൾക്ക് ഒത്താശ ചെയ്തതായും അൻസിബ കുറ്റപ്പെടുത്തി. തന്നെ ക്രൂശിക്കാൻ കൂട്ടുനിന്ന ആ ജനപ്രതിനിധിയുടെ മകൻ പിന്നീട് ‘തളരരുത്’ എന്ന് പറഞ്ഞ് തനിക്ക് മെസ്സേജ് അയച്ചതായും നടി കൂട്ടിച്ചേർത്തു. Read More…

Crime

കേതന്റെ വിക്കും മുടികൊഴിച്ചിലും ഇഷ്ടമായില്ല; പ്രതിശ്രുത വരനെ കൊന്നത് വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാനെന്ന് സിയ

പൂനെ: ലോഹഗഡ് കോട്ടയിലുണ്ടായ കൊലപാതകക്കേസില്‍ കേതനെ വിവാഹം കഴിക്കാന്‍ സിയയ്ക്ക് ഒട്ടും താല്‍പ്പര്യമില്ലായിരുന്നുവെന്നും, അവന്റെ മുടി കൊഴിച്ചിലും സംസാരത്തിലെ വിക്കുമായിരുന്നു ഇതിന് പ്രധാന കാരണമെന്നും വ്യക്തമായി. പ്രതിശ്രുത വരനായ കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി സിയ ഗോയല്‍, പോലീസ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ വിവാഹത്തിന് വിസമ്മതിച്ചതിന്റെ പ്രധാന കാരണങ്ങളായി അവള്‍ ചൂണ്ടിക്കാണിച്ചതും ഇവയായിരുന്നു. കേതനോടുള്ള തന്റെ ഈ ഇഷ്ടക്കേട് വീട്ടുകാര്‍ അറിഞ്ഞാല്‍ അവര്‍ക്ക് വിഷമമാകുമെന്ന് കരുതിയാണ് സിയ ഇത് പുറത്തുപറയാതിരുന്നത്. അതുകൊണ്ടുതന്നെ Read More…

Spotlight

മോഡിയുടെ ചങ്ക്, മെലോനി ഡല്‍ഹിയില്‍ മത്സരിക്കുമോ? 10 ലക്ഷം വോട്ട് ഉറപ്പാണെന്ന് ഉപപ്രധാനമന്ത്രി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന ചോദ്യത്തിന്, പത്ത് ലക്ഷം വോട്ട് ഉറപ്പാണെന്നായിരുന്നു ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി അന്റോണിയോ റ്റാജനിയുടെ മറുപടി. മെലോനിയുടെ ഏറ്റവും പുതിയ പുസ്തകമായ ‘ജോര്‍ജാസ് വിഷനി’ലാണ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലുണ്ടായ ഈ രസകരമായ അനുഭവം അവര്‍ പങ്കുവെക്കുന്നത്. തന്റെ 2023-ലെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ലഭിച്ച വന്‍ സ്വീകരണത്തെക്കുറിച്ച് പുസ്തകത്തില്‍ മെലോനി വിശദമായി പ്രതിപാദിക്കുന്നുണ്ട്. അന്ന് ഡല്‍ഹിയിലെത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ Read More…

Spotlight

പുരുഷനോട്‌ രാത്രി വൈകിയുള്ള ഫോണ്‍വിളി; സ്‌ത്രീയുടെ സ്വഭാവത്തെ ചോദ്യംചെയ്യാന്‍ കഴിയില്ലെന്ന്‌ ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ഒരു സ്ത്രീ രാത്രി വൈകി മറ്റൊരു പുരുഷനോട് ഫോണില്‍ സംസാരിച്ചു എന്നതിന്റെ പേരില്‍ മാത്രം അവളുടെ സ്വഭാവത്തെ ചോദ്യംചെയ്യാനോ കോള്‍ വിവരങ്ങള്‍ ആവശ്യപ്പെടാനോ കഴിയില്ലെന്ന് ഡല്‍ഹി കോടതി. നിലവിലുള്ള ഒരു ഗാര്‍ഹിക പീഡനക്കേസിലെ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ പ്രധാന നിരീക്ഷണം. ഭാര്യയുടെയും മറ്റൊരാളുടെയും കോള്‍ റെക്കോർഡുകൾ സൂക്ഷിച്ചുവെക്കണമെന്ന ഭര്‍ത്താവിന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച അപ്പീൽ നിരസിച്ചുകൊണ്ട്, അത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നത് ന്യായമല്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷുനാലി ഗുപ്ത Read More…

Spotlight

‘’കനിഷ്‌ക’ വിമാനം ബോംബ് വച്ച് തകർത്തത് ഖലിസ്ഥാൻ ഭീകരർ തന്നെ’ ; 40 വർഷത്തിനുശേഷം സമ്മതിച്ച് കാനഡ

ന്യൂഡല്‍ഹി: കുപ്രസിദ്ധമായ ‘കനിഷ്‌ക’ വിമാനാക്രമണത്തിന് പിന്നില്‍ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്‌താനി ഭീകരരാണെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.എസ്‌.ഐ.എസ്‌. ഇന്ത്യ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഈ വാദം ഇപ്പോഴാണ് കാനഡയുടെ ഔദ്യോഗിക ഏജൻസി പരസ്യമായി സ്ഥിരീകരിക്കുന്നത്. 1985 ജൂണ്‍ 23-നാണ് ടൊറന്റോയില്‍നിന്നും ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യയുടെ ‘എംപറര്‍ കനിഷ്‌ക’ (ഫ്‌ളൈറ്റ്‌ 182) വിമാനം ലണ്ടനിലെത്തുന്നതിന് തൊട്ടുമുമ്പ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 329 പേരും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യന്‍ വംശജരായ Read More…

Crime

മുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളോട് പറഞ്ഞു, മരുമകൻ ഭാര്യാ മാതാവിനെ പീഡിപ്പിച്ചു

കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ട കാര്യം വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ വയോധികയെ പീഡിപ്പിച്ചത്. തുടർന്ന് വീട്ടിൽ വെച്ച് ഇയാൾ ഇവരെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. 2025 മുതൽ ഇയാൾ വയോധികയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ Read More…