Crime

മുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളോട് പറഞ്ഞു, മരുമകൻ ഭാര്യാ മാതാവിനെ പീഡിപ്പിച്ചു

കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ട കാര്യം വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ വയോധികയെ പീഡിപ്പിച്ചത്. തുടർന്ന് വീട്ടിൽ വെച്ച് ഇയാൾ ഇവരെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

2025 മുതൽ ഇയാൾ വയോധികയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *