കലണ്ടറിൽ വർഷം 2026 കാണിക്കുമ്പോഴും ജനങ്ങളുടെ ചിന്താഗതി ഇപ്പോഴും പതിനാറാം നൂറ്റാണ്ടിൽ തന്നെയാണ് കുടുങ്ങിക്കിടക്കുന്നത് – ഇന്റർനെറ്റിനെ നടുക്കിയ സങ്കടകരമായ ഒരു സംഭവം പുറത്തുവന്നപ്പോൾ ഉയർന്ന പ്രതികരണങ്ങളിൽ ഒന്നാണിത്. ഒരു ആശുപത്രിയിലെ എമർജൻസി റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എം.ബി.ബി.എസ് ഇന്റേൺ ആണ് തനിക്ക് നേരിടേണ്ടി വന്ന ഈ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കർവാ ചൗത്ത് ആഘോഷ ദിവസം ഒക്ടോബർ 29-ന് ആയിരുന്നു സംഭവം. വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട ഒരു വ്യക്തിയെ ആശുപത്രിയിൽ എത്തിച്ചതായിരുന്നു. ഇയാളുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും Read More…
Tag: Family dispute
എന്‍ മകനേ… 70 ലക്ഷത്തിന്റെ വീട്ടിൽ നിന്നും മകനും മരുമകളും ഇറക്കിവിട്ടു! വയോധിക ദമ്പതികളുടെ യാചന! വീഡിയോ വൈറൽ
70 വയസ്സുള്ള വയോധികനും ഭാര്യയും തങ്ങളെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നാരോപിച്ച് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒരു കുടുംബസ്വത്ത് തർക്കം വലിയ ചർച്ചയായിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ റാം ബിലാസ് കതാറ സഹായത്തിനായി അഭ്യർത്ഥിക്കുമ്പോൾ ഭാര്യ അരികിലിരുന്ന് കരയുന്നത് കാണാം. 75 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വീട്ടിൽ നിന്ന് മകനും മരുമകളും ചേർന്ന് 2022 ജനുവരിയിൽ തങ്ങളെ ഇറക്കിവിട്ടെന്നാണ് ഈ ദമ്പതികൾ ആരോപിക്കുന്നത്. അതിനുശേഷം വാടകവീട്ടിലാണ് കഴിയുന്നതെന്നും സഹായത്തിനായി അധികൃതരെ പലതവണ Read More…
പേരക്കുട്ടിയെ വളർത്തിയത് 15 വർഷം; മകനിൽ നിന്ന് 51 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് അമ്മ കോടതിയിൽ!
ചൈനയിലെ ഒരു കുടുംബവഴക്ക് അപൂർവ്വമായ ഒരു നിയമപോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. തന്റെ പേരക്കുട്ടിയെ വളർത്താൻ കഴിഞ്ഞ 15 വർഷത്തോളമായി ചെലവഴിച്ച തുകയും പ്രയത്നവും കണക്കാക്കി, മകനിൽ നിന്ന് ഏകദേശം 51 ലക്ഷം രൂപ ($54,000) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു മുത്തശ്ശി രംഗത്തെത്തി. 2014-ൽ മകൻ ലിയാങ് വിവാഹമോചനം നേടിയതിനെത്തുടർന്നാണ് ഷു എന്ന മുത്തശ്ശി നാല് വയസ്സുള്ള പേരക്കുട്ടിയുടെ പ്രധാന സംരക്ഷകയായി മാറുന്നത്. സ്വന്തം ഭർത്താവുമായി പിരിഞ്ഞ ശേഷം മകന്റെ വീട്ടിലേക്ക് താമസം മാറ്റിയ ഷു, പിന്നീട് കുട്ടിയുടെ പൂർണ്ണ Read More…
മുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളോട് പറഞ്ഞു, മരുമകൻ ഭാര്യാ മാതാവിനെ പീഡിപ്പിച്ചു
കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ട കാര്യം വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ വയോധികയെ പീഡിപ്പിച്ചത്. തുടർന്ന് വീട്ടിൽ വെച്ച് ഇയാൾ ഇവരെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. 2025 മുതൽ ഇയാൾ വയോധികയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ Read More…
സ്ത്രീ വേഷത്തിലെത്തിയ ‘യമൻ’; ഡൽഹിയിൽ യുവതിയുടെ കഴുത്തറുത്ത് ഭർത്താവിന്റെ സഹോദരൻ!
ഡല്‍ഹി: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീ വേഷം ധരിച്ചെത്തിയയാള്‍ ഭാര്യാ സഹോദരിയുടെ കഴുത്തറത്തു. ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം. സ്ത്രീകളുടെ വേഷം ധരിച്ചെത്തിയ അക്രമി, 27 കാരിയായ ഫിസിയോതെറാപ്പിസ്റ്റിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നജഫ്ഗഡ് നിവാസിയായ ജയ്പ്രകാശ് യാദവ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോച്ചിങ് സെന്ററില്‍ അധ്യാപകനാണ് പ്രതി. 2025 ഏപ്രിൽ മുതൽ യാദവും ഭാര്യയുടെ വീട്ടുകാരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ആർക്കും സംശയം തോന്നാതിരിക്കാൻ വിഗ്ഗും സ്ത്രീകളുടെ Read More…
‘നിങ്ങൾ എന്റെ അച്ഛനല്ല’; വഴക്കിനിടയില്‍ മകന്; ആൺമക്കൾ രണ്ടും അയാളുടേതല്ലെന്ന ഡിഎൻഎ ഫലം!
പുനര്‍വിവാഹം കഴിച്ച പിതാവിനോട് സ്വത്ത് ചോദിക്കാന്‍ ചെന്ന് മുന്‍ഭാര്യയും രണ്ടു മക്കളുമെത്തുന്നു. വാദപ്രതിവാദത്തിനൊടുവില്‍ മകന് അയാളെ കൈവയ്ക്കുന്നതിനിടയില് ഒരു ഡയലോഗ്- “നിങ്ങൾ എന്റെ അച്ഛനല്ല”. ഇത് അവിശ്വസനീയമായ ഒരു കണ്ടെത്തലിലേക്ക് അയാളെ നയിച്ചു. അന്വേഷണത്തില്‍ താൻ വളർത്തിയ രണ്ട് ആൺമക്കളും തന്റെ പുത്രന്മാരല്ലെന്ന് ആ പിതാവ് തിരിച്ചറിഞ്ഞു. കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലാണ് സംഭവം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, മക്കളുമായുള്ള വഴക്കിനെ തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഈ സത്യം പുറത്തുവന്നത്. 45-കാരനായ Read More…






