Crime

ഓടുന്ന കാറിൽ 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി; വാഹനം തടഞ്ഞ നാട്ടുകാര്‍ കണ്ടത് അർധനഗ്നയായ കുട്ടിയെ

ഗുവാഹത്തി∙ ഓടുന്ന കാറിൽ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് ദാരുണമായ ഈ സംഭവമുണ്ടായത്. സംശയാസ്പദമായ രീതിയിൽ ഓടിയ കാർ നാട്ടുകാർ തടഞ്ഞുനിർത്തിയതോടെയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. അർധനഗ്നയായ അവസ്ഥയിലാണ് നാട്ടുകാർ കുട്ടിയെ കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന പലരും തന്നെ ക്രൂരമായി പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ തന്ന കാറിൽ കയറ്റിയതെന്നും അതിനുശേഷമാണ് കൂട്ടബലാത്സംഗം ചെയ്തതെന്നും പെൺകുട്ടി വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ Read More…

Featured Spotlight

രാഷ്ട്രീയം വേണ്ട മോനേ… അറസ്റ്റ് പേടി, ഉറങ്ങിയിട്ട് ദിവസങ്ങള്‍; ‘കോക്രോച്ച്പാർട്ടി’ സ്ഥാപകൻ അഭിജീതിന്റെ മാതാപിതാക്കള്‍

ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായ ആക്ഷേപഹാസ്യ കൂട്ടായ്മയുടെ സ്ഥാപകനുമായ അഭിജീത് ദിപ്കെയുടെ രാഷ്ട്രീയ ഇടപെടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് മാതാപിതാക്കൾ രംഗത്ത്. രാഷ്ട്രീയവും തൊഴിലില്ലായ്മയും പരിഹസിച്ച് തുടങ്ങിയ ഈ ഓൺലൈൻ കൂട്ടായ്മക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. എന്നാൽ, മകന്റെ രാഷ്ട്രീയ നിലപാട് കാരണം അവൻ നിയമനടപടികളോ അറസ്റ്റോ നേരിടേണ്ടി വരുമോ എന്ന ഭയത്തിലാണ് തങ്ങളെന്ന് മാതാപിതാക്കൾ തുറന്നുപറഞ്ഞു. ആം ആദ്മി പാർട്ടിയുടെ മുൻ പ്രവർത്തകൻ കൂടിയായ അഭിജീത് ദിവസങ്ങൾക്ക് Read More…

Crime

വാടക നൽകാൻ പണമില്ല; ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്തോളൂയെന്ന് വീട്ടുടമയോട് ഭര്‍ത്താവ്, കരാറും ഉണ്ടാക്കി !

ഗാന്ധിനഗർ∙ വീട്ടുവാടക കൊടുക്കാൻ പണമില്ലാത്തതിനെ തുടർന്ന് സ്വന്തം ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിക്കാൻ വീട്ടുടമസ്ഥന് കരാര്‍ വഴി അനുവാദം നൽകിയ സംഭവത്തിൽ ഒരാൾ പിടിയിലായി. ഗുജറാത്തിലെ മോർബിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. സുരേന്ദ്രനഗറിൽ നിന്നുള്ള ഈ കുടുംബം ജീവിക്കാൻ വഴിതേടിയാണ് ആറു മാസം മുൻപ് മോർബിയിലേക്ക് താമസം മാറിയതെന്ന് പൊലീസ് വ്യക്തമാക്കി. മാസം 2,000 രൂപ വാടകയുള്ള ഒരു ചെറിയ മുറിയിലായിരുന്നു ഇവരുടെ താമസം. എന്നാൽ കനത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ നാല് Read More…

Crime

ഹണിമൂണ്‍യാത്ര പോകുന്നതിനിടെ പൊലീസ് വളഞ്ഞു; വയോധികയുടെ കൊലപാതകത്തിൽ നവവരൻ പിടിയിൽ

കോയമ്പത്തൂർ രാമനാഥപുരത്ത് ഫ്ലാറ്റിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ നവവരൻ പിടിയിലായി. തഞ്ചാവൂർ സ്വദേശിയായ പി. രഞ്ജിത്ത് കുമാർ (24) ആണ് കോയമ്പത്തൂർ സിറ്റി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ വലയിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാമേശ്വരത്ത് നിന്നാണ് പിടികൂടിയത്. തന്റെ ഭാര്യയുമായി വിനോദയാത്ര പോകുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാവുന്നത്. ഈ മാസം മൂന്നിനാണ് സുങ്കത്തിന് സമീപത്തെ ഫ്ലാറ്റിൽ തനിച്ച് താമസിച്ചിരുന്ന ടി. ഗോമതി (69) എന്ന വയോധികയെ മരിച്ച നിലയിൽ Read More…

Crime Featured

വിവാഹം, ബിസിനസ്‌, ജോലി, പൗരത്വ വാഗ്‌ദാനം: 10 കോടി തട്ടിയ ദമ്പതികള്‍ പിടിയില്‍

കായംകുളം: വിവാഹവാഗ്‌ദാനം നല്‍കിയും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ബിസിനസ്‌ തുടങ്ങാമെന്നു പറഞ്ഞും സ്‌ത്രീകളില്‍നിന്നടക്കം കോടികള്‍ തട്ടിയെടുത്തു മുങ്ങിയ ദമ്പതികള്‍ അറസ്‌റ്റില്‍. കായംകുളം ചെട്ടികുളങ്ങര ഇലഞ്ഞിവിള വീട്ടില്‍ ബിജു ബാലന്‍ (55), ഭാര്യ കായംകുളം ചിറക്കടവ്‌ വല്ലന്‍ തറയില്‍ വീട്ടില്‍ രശ്‌മി ബിജു (44) എന്നിവരെയാണ്‌ പൂയപ്പള്ളി പോലീസ്‌ പിടികൂടിയത്‌. സംസ്‌ഥാനത്തുടനീളം പലവിധതട്ടിപ്പുകളിലൂടെ 10 കോടിയിലധികം രൂപ പലരില്‍നിന്നായി തട്ടിയെടുത്തതിന്‌ പരാതികളുണ്ട്‌. പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. എറണാകുളം മരടില്‍ ഒളിവില്‍ താമസിക്കുന്നതായി പൂയപ്പള്ളി പോലീസിന്‌ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ Read More…

Crime

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ, പുതിയ പരാതിക്കാരി സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന സിനിമയിലെ നടി

യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പോലീസാണ് നടിയുടെ പരാതിയിൽ നിലവിൽ കേസെടുത്തിരിക്കുന്നത്. തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ ഉടൻ തന്നെ കൊച്ചി പോലീസിന് കൈമാറും. കേസിന്റെ ഭാഗമായി നടിയുടെ രഹസ്യമൊഴി നേരത്തെ തന്നെ കോടതിയിൽ രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയത്. സിനിമാ സെറ്റിൽ വെച്ച് Read More…

Crime Featured

കാതടപ്പിക്കുന്ന ശബ്ദം, കളർ ലൈറ്റുകള്‍; തേജസിനെ കുത്തുന്നതും അവന്റെ നിലവിളിയും ആരും ശ്രദ്ധിച്ചില്ല, 19 കാരന്റെ കൊലപാതകം

കൊട്ടിയം മുഖത്തലയിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് പത്തൊൻപതുകാരനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശി പരേതനായ സജീവിന്റെ മകൻ തേജസ് (അമ്പാടി–19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കിഴവൂർ സ്വദേശികളായ ആദിത്യൻ (ടുട്ടു–19), വിനു (26), പ്രിജിത്, ഇവർക്ക് അഭയം നൽകിയ അഖിൽരാജ് (29), കൂടാതെ രണ്ട് പ്രായപൂർത്തിയാകാത്തവർ എന്നിവരെ കൊട്ടിയം പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി എട്ടരയോടെ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു നാടിനെ നടുക്കിയ ആക്രമണം നടന്നത്. റോഡിലൂടെ നീങ്ങിയ ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ Read More…

Crime

നൂറിലധികം ഇരകൾ ? ബലാത്സംഗം, പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു; 20 വയസ്സുകാരൻ അറസ്റ്റിൽ

ഗോവയിൽ പ്രായപൂർത്തിയാകാത്തവർ അടക്കമുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത കേസിൽ 20 വയസ്സുകാരനായ സോഹം നായിക്കിനെ പൊലീസ് പിടികൂടി. ബലാത്സംഗം, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയ്‌ക്കൊപ്പം പോക്സോ, ഐടി ആക്ട് വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നിലവിൽ നാല് പേരാണ് പ്രതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതിൽ പ്രതിയുടെ സുഹൃത്തും ഉൾപ്പെടുന്നു. പ്രതിയുടെ പിതാവ് ബിജെപി പശ്ചാത്തലമുള്ള മുൻസിപ്പൽ കൗൺസിലറാണെങ്കിലും, സോഹത്തിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. സംഭവത്തെ പാർട്ടി ശക്തമായി അപലപിക്കുകയും ചെയ്തു. അതേസമയം, Read More…

Crime

സിനിമാ നടിയെ ‌കടന്നുപിടിച്ചു; ഐടി മാനേജരായ യുവാവ് അറസ്റ്റിൽ

കൊച്ചിയില്‍ സിനിമാ നടിയെ പിന്തുടർന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് കലൂർ സ്റ്റേഡിയത്തിനുസമീപം നടക്കാനെത്തിയപ്പോഴാണ് നടിയെ തടഞ്ഞുനിർത്തിയ ശേഷം കടന്നുപിടിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസ്. പ്രതിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.