കൊച്ചിയില്‍ സിനിമാ നടിയെ പിന്തുടർന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് കലൂർ സ്റ്റേഡിയത്തിനുസമീപം നടക്കാനെത്തിയപ്പോഴാണ് നടിയെ തടഞ്ഞുനിർത്തിയ ശേഷം കടന്നുപിടിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസ്. പ്രതിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tag: arrest
വയോധികയെ ഭയപ്പെടുത്തിയതിന് റൊബോട്ട് ‘അറസ്‌റ്റില്‍’, ‘ചരിത്രത്തിലെ ആദ്യത്തെ ‘റൊബോട്ട് അറസ്‌റ്റ്’- വീഡിയോ
ബെയ്‌ജിങ്: വയോധികയെ ഭയപ്പെടുത്തിയതിനു റൊബോട്ട് ‘അറസ്‌റ്റില്‍’. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിനിമയിലെ രംഗം പോലെയുള്ള സംഭവം നടന്നത് ചൈനയില്‍. 70 വയസുള്ള സ്‌ത്രീയെ പിന്തുടര്‍ന്ന റൊബോട്ടാണു പിടിയിലായത്. വൈറലായ ഒരു വീഡിയോയില്‍, സ്‌ത്രീ റൊബോട്ടിന് നേരെ ബാഗ് വീശുകയും അലറുകയും ചെയ്യുന്നത് കാണാം. റൊബോട്ട് ആവര്‍ത്തിച്ച് കൈകള്‍ ഉയര്‍ത്തുന്നതും… തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്‌ഥര്‍ യൂണിട്രി ജി 1 എന്ന റൊബോട്ടിനെ തോളില്‍ പിടിച്ച് റോഡിലൂടെ കൊണ്ടുപോയി. സ്‌ത്രീ അവരുടെ ഫോണ്‍ പരിശോധിക്കാന്‍ നിന്നപ്പോള്‍ റൊബോട്ട് പിന്നില്‍നിന്നതാണെന്നും Read More…
അമ്മയോടൊപ്പം കൗണ്‍സിലിങ്ങിനു വന്ന പെണ്‍കുട്ടിക്ക് പീഡനം; വൈദികന്‍ അറസ്‌റ്റില്‍
പീരുമേട്: അമ്മയോടൊപ്പം കൗണ്‍സലിങ്ങിനു വന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പള്ളി വികാരി അറസ്‌റ്റില്‍. പാലൂര്‍ക്കാവ് സി.എസ്.ഐ. പള്ളി വികാരി പാമ്പാടി വെള്ളൂര്‍ വാലുമണ്ണില്‍ റവ. സന്തോഷ് മാത്യു(53)വാണ് പെരുവന്താനം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം ഏഴിനാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. പരീക്ഷാപ്പേടി മാറ്റാന്‍ കാഞ്ഞിരപ്പള്ളിയില്‍നിന്ന് അമ്മയോടൊപ്പം കൗണ്‍സലിങ്ങിനു പാലൂര്‍ക്കാവ് പള്ളിയിലെത്തിയ പെണ്‍കുട്ടിയോടു തനിച്ചു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട വൈദികന്‍, അമ്മയോടു പള്ളിയിലിരുന്നു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പള്ളിയോടു ചേര്‍ന്ന പാഴ്‌സണേജില്‍ കൗണ്‍സിലിങ്ങിനായി പെണ്‍കുട്ടിയെ തനിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. Read More…
ശത്രുദോഷം മാറ്റാനായി 3 തവണ വന്നു, 3 തവണയും 14കാരിയെ പൂജാരി പീഡിപ്പിച്ചു; അറസ്റ്റ്
ശത്രുദോഷം മാറ്റാനെന്ന പേരിൽ വിളിച്ചു വരുത്തി 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയിൽ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എ വിലങ്ങിലാണ് സംഭവം. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് പൊലീസ് കസ്റ്റഡിയിലായത്. തന്നെ മൂന്ന് തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടിനോട് ചേർന്ന് സ്വകാര്യ ക്ഷേത്രം നടത്തിപ്പുകാരനാണ് ഷാജി. വിവിധതരം പൂജകൾ ക്ഷേത്രത്തിൽ നടത്തിയിരുന്നു. ശത്രു ദോഷം മാറ്റാനായി വീട്ടുകാർക്കൊപ്പം എത്തിയതായിരുന്നു 14 വയസ്സുകാരി. മൂന്ന് തവണ വന്നപ്പോഴും പൂജാരി പീഡിപ്പിച്ചുവെന്നാണ് വിവരം. മാനസിക വിഷമത്തിലായ പെൺകുട്ടി വീട്ടുകാരോട് Read More…
കുടുംബം പോറ്റാന്‍ പുരുഷവേഷം കെട്ടി ജോലി ചെയ്തു; യുവതിയെ അറസ്റ്റ് ചെയ്ത് താലിബാൻ
അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ നിന്നുള്ള നൂരിയ എന്ന യുവതിയുടെ വാർത്ത അതീവ സങ്കടകരമാണ്. കുടുംബത്തിലെ ഏക വരുമാനമാർഗമായിരുന്ന പിതാവിൻ്റെ മരണശേഷം, കൊടും ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാനാണ് നൂരിയ പുരുഷവേഷം ധരിച്ച് ജോലിക്ക് ഇറങ്ങിയത്. നൂർ അഹ്‌മദ് എന്ന പേരിൽ കഴിഞ്ഞ മൂന്ന് വർഷമായി ഒരു കഫേയിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. എന്നാൽ അടുത്തിടെ താലിബാൻ ഭരണകൂടം ഇവരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. താലിബാൻ അധികാരത്തിൽ വന്നതിനുശേഷം സ്ത്രീകൾക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് നൂരിയയെ Read More…
പ്രതിയെ പൊക്കാനും AI; എഐ വരച്ചുനല്‍കി, യുവതിയെ കൊലപ്പെടുത്തിയ പങ്കാളി അറസ്‌റ്റില്‍
ആഗ്ര: പങ്കാളിയെ കൊലപ്പെടുത്തി വഴിയോരത്തു തള്ളിയ യുവാവിനെ എഐ(നിര്‍മിത ബുദ്ധി) കുടുക്കി. ആഗ്രയിലെ യമുനാ എക്‌സ്‌പ്രസ് വേയുടെ ഓരത്ത് പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ഈ മാസം ആറിനു യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. എ.ഐ. സഹായത്തോടെ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞു. യുവതിയുടെ കഴുത്തിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. മൃതദേഹം ഇവിടെ ഉപേക്ഷിക്കുന്നതിന് മുമ്പ് മറ്റെവിടെയോവച്ചാണു കൊലപാതകം നടന്നതെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.സംഭവസ്‌ഥലത്ത് ഡോഗ് സ്‌ക്വാഡിനെയും ഫോറന്‍സിക് സംഘത്തെയും എത്തിച്ചു പരിശോധന നടത്തി. മരിച്ച Read More…
മറ്റൊരു വിവാഹം കഴിച്ചു, കാമുകന്റെ ഭാര്യ വനിതാഡോക്ടര്‍ക്ക് HIV അടങ്ങിയ രക്തം കുത്തിവച്ച് യുവതി, അറസ്റ്റ്
കർണൂൽ ∙ ആന്ധ്രാപ്രദേശിലെ കുർണൂലിൽ എച്ച്ഐവി അടങ്ങിയ രക്തം വനിത ഡോക്ടർക്ക് കുത്തിവെച്ച സംഭവത്തിൽ 2 സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറുടെ രക്തത്തിലാണ് എച്ച്ഐവി അടങ്ങിയ രക്തം കുത്തിവച്ചത്. വനിത ഡോക്ടറുടെ ഭർത്താവുമായി പ്രതികളിൽ ഒരാൾക്ക് ബന്ധമുണ്ടായിരുന്നു. ഡോക്ടർ വിവാഹിതനായതിനു പിന്നാലെയുണ്ടായ പകയാണ് ഭാര്യയ്ക്ക് നേരെയുണ്ടായ ആക്രമണം. ജനുവരി 10നാണ് കർണൂൽ ത്രീ ടൗണ്‍ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. ബി.ബോയ വസുന്ധര (34), കോങ്ക ജ്യോതി (40), രണ്ട് Read More…
കൂട്ടുകാരിയെ ബുര്‍ഖ ധരിപ്പിച്ചു; അഞ്ച് മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരേ മതപരിവര്‍ത്തനത്തിന് കേസ്!
ബറേലി: കൂട്ടുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ ബുര്‍ഖ ധരിപ്പിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത അഞ്ചു മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരേ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു കേസെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. പെണ്‍കുട്ടിയുടെ സഹോദരന്‍ ദക്ഷ് ചൗധരിയുടെ പരാതിയിലാണു കേസ്.കഴിഞ്ഞ ഡിസംബര്‍ 12-നാണു സംഭവം. 15 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കെതിരേയാണു മതപരിവര്‍ത്തന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ 14 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്. സംഭവത്തിന്റെ Read More…
ഹണിട്രാപ്പ്: യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്തു; ആവശ്യപ്പെട്ടത് 10 ലക്ഷം; 17 വയസ്സുകാരി ഉൾപ്പെട്ട നാലംഗ സംഘം അറസ്റ്റില്‍
കണ്ണൂർ∙ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘം ചക്കരക്കല്ലിൽ പിടിയിൽ. കോയ്യോട് സ്വദേശിയിൽ നിന്നും പണം കൈക്കലാക്കാൻ എത്തിയ 17 വയസ്സുകാരി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് ചക്കരക്കൽ പൊലീസിന്റെ പിടിയിലായത്. മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരി ചക്കരക്കൽ സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. പരാതിക്കാരനെ കാഞ്ഞങ്ങാട് ഒരു വീട്ടിൽ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു. തുടർന്ന് 10 ലക്ഷം രൂപയോ അല്ലെങ്കിൽ സമാന വിലയുള്ള സ്വർണമോ വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ ആറു Read More…









