ഫ്ലാറ്റുകളിലും വീടുകളില്‍ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി ബെംഗളുരുവില്‍ അറസ്റ്റില്‍. ഹെബ്ബഗോഡി ഗണേശ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമല്‍ എന്‍.അജികുമാറെന്ന 23കാരനാണ് പിടിയിലായത്. സമീപത്തെ ഫ്ലാറ്റുകളിലെ ബാല്‍ക്കണികളില്‍ ഉണക്കാനിടുന്ന വസ്ത്രങ്ങള്‍ മോഷണം പോകുന്നുവെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമല്‍ പിടിയിലായത്. ഇയാളുടെ താമസ സ്ഥലത്തു നിന്ന് നൂറുകണക്കിന് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടെത്തി. വീടുകളുടെ ടെറസ്സിലും മറ്റും ഉണങ്ങാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയായിരുന്നു അമലിന്റെ രീതി. എന്നാൽ വെറുമൊരു മോഷണമല്ല ഇയാൾ നടത്തിയിരുന്നതെന്ന് പോലീസ് Read More…
Tag: arrest
ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടശേഷം അടുത്ത് പായ വിരിച്ചു കിടന്നുറങ്ങിപ്പോയി; യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട ശേഷം അതിനോടുചേര്‍ന്നു പായ വിരിച്ചു കിടന്നുറങ്ങിപ്പോയ യുവാവ് പിടിയില്‍. പ്രഭാത സവാരിക്കിറങ്ങിയവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വെള്ളയില്‍ പോലീസാണ് യുവാവിനെ പിടികൂടിയത്. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) പിടിയിലായത്. മണല്‍പ്പരപ്പില്‍ പേപ്പര്‍ വിരിച്ച് കഞ്ചാവ് ഇലകള്‍ ഉണങ്ങാനായി നിരത്തിയിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്തുതന്നെ പായ വിരിച്ചു കിടന്നുറങ്ങുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന കോഴിക്കോട് ബീച്ചില്‍ പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങുന്ന റാഫിയുടെ Read More…
പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയായി; പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റില്‍
കട്ടപ്പന: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി നിര്‍ബന്ധപൂര്‍വം ലൈംഗികബന്ധത്തിന് ഉപയോഗിച്ച് ഗര്‍ഭിണിയാക്കിയതായാണ് കേസ്. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകയും അവര്‍ വണ്ടന്‍മേട് പോലീസിനു വിവരം കൈമാറുകയും ആയിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിയായ പ്രതിക്ക് 18 വയസ് പൂര്‍ത്തിയായതേയുള്ളുവെന്നു പോലീസ് Read More…
രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ, നടപടി പുതിയൊരു കേസിൽ; പിടികൂടിയത് പാലക്കാട്ടെ ഹോട്ടലിൽ നിന്ന്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് വിവരം. ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയാണ് കേസ്. പ്രത്യേക സംഘമാണ് കേസെടുത്തതും സ്‌ത്രീയുടെ മൊഴി രേഖപ്പെടുത്തിയതും. കസ്റ്റഡിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് പറഞ്ഞതെന്ന് എംഎൽഎയുടെ പിഎ പറയുന്നത്. പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുക്കുമ്പോൾ പേഴ്സണൽ സ്റ്റാഫും ഒപ്പമുണ്ടായിരുന്നുവെന്ന് രാഹുലിന്‍റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ എംഎൽഎയെ ആലത്തൂർ സറ്റേഷനിൽ എത്തിച്ചിട്ടില്ലെന്നും Read More…
സ്‌ത്രീകളടക്കമുള്ള യുവാക്കള്‍ നിരന്തരം വീട്ടില്‍; MDMAയുമായി ബ്യൂട്ടീഷ്യനായ യുവതിയടക്കം മൂന്നുപേര്‍ അറസ്‌റ്റില്‍
ഹരിപ്പാട്: പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വിതരണത്തിനെത്തിച്ച എം. ഡി.എം.എ പിടികൂടി. ബ്യൂട്ടീഷ്യനായ യുവതിയടക്കം മൂന്നുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി 14.25 ഗ്രാം എം.ഡി.എം.എയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്. മുട്ടം ചേപ്പാട് കണ്ടത്തില്‍ പറമ്പില്‍ നൗഫിയ(30), പാനൂര്‍, പല്ലന പുതുവന ലക്ഷം വീട്ടില്‍ സാജിദ് (25) , സ്വകാര്യ ബസിലെ ജീവനക്കാരന്‍ ആറാട്ടുപുഴ മംഗലം ഇടവീട്ടില്‍ കാശിനാഥന്‍ (19) എന്നിവരാണ് പിടിയിലായത്. Read More…
ഞായറാഴ്ച കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു; തിങ്കളാഴ്ച ഒരു കോടിയുടെ തട്ടിപ്പ് കേസില്‍ പിടിയിൽ
കായംകുളം: ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നഗരസഭ കൗൺസിലർ തിങ്കളാഴ്ച നിക്ഷേപ തട്ടിപ്പിൽ പിടിയിൽ. കായംകുളം നഗരസഭ 26-ാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച നുജുമുദ്ദീൻ ആലുംമൂട്ടിലാണ് അറസ്റ്റിലായത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ ജില്ലാ പ്രസിഡന്‍റായിരുന്നു ഇയാൾ. കായംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ എ/1091ന്റെ ചാരുംമൂട് ബ്രാഞ്ചില്‍ നിക്ഷേപമായും ചിട്ടി തുകയായും നിരവധി ആളുകളില്‍നിന്ന് ഒരു കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസിലാണ് കായംകുളം ചേരാവള്ളി ആലുംമൂട്ടില്‍ Read More…
കോഴിക്കോട് ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധന്‍ അറസ്റ്റില്‍
കോഴിക്കോട്: ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യൂട്യൂബര്‍ കൂടിയായ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. സജില്‍ ചെറുപാണക്കാടിനെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ‘മിറാക്കിള്‍ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില്‍ ചെറുപാണക്കാട്. പ്രതി ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ഒളിവില്‍ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് Read More…
അവിഹിതം ഭർത്താവ് അറിഞ്ഞു, കാമുകനെകൊണ്ട് ഭർത്താവിനെ വെടിവച്ച് കൊലപ്പെടുത്തി യുവതി
മീററ്റ്∙ ഉത്തർപ്രദേശിലെ മീററ്റിൽ മൂന്നു കുട്ടികളുടെ മാതാവായ യുവതി കാമുകനെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. കാമുകനുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം. ഭർത്താവായ രാഹുലിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അഞ്ജലിയും കാമുകനായ അജയ്‌യുമാണ് അറസ്റ്റിലായത്. ശരീരത്തിൽ മൂന്ന് വെടിയേറ്റ നിലയിലായിരുന്നു കൃഷിയിടത്തിൽ രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. മോഷ്ടാക്കൾ കൊലപ്പെടുത്തിയതാകാം എന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്ന ഘട്ടത്തിൽ ഭാര്യ ഒളിവിലാണെന്നു മനസ്സിലായപ്പോഴാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഇവർക്ക് മറ്റൊരാളുമായി പ്രണയ Read More…
ജര്‍മ്മനിയില്‍ ഡോക്‌ടറാണെന്ന വ്യാജേന ജോലി വാഗ്ദാനം; ഹരിത കര്‍മ്മസേന പ്രവര്‍ത്തകയില്‍നിന്ന് 22.97 ലക്ഷം തട്ടിയ യുവതി അറസ്‌റ്റില്‍
ആലപ്പുഴ: മാവേലിക്കര സ്വദേശിനിയായ ഹരിത കര്‍മ്മസേന പ്രവര്‍ത്തകയില്‍നിന്ന് ഓണ്‍ലൈന്‍ വഴി 22.97 ലക്ഷം രൂപ തട്ടിയെ കേസിലെ പ്രതി അറസ്‌റ്റില്‍. അടൂര്‍ സ്വദേശിനിയായ അനിതാ മുരളീധരനാ (44) ണ് അറസ്‌റ്റിലായത്. ജര്‍മ്മനിയില്‍ ഡോക്‌ടറാണെന്ന വ്യാജേനയാണ് ഇവര്‍ പരാതിക്കാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. തന്റെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. കഴിഞ്ഞ ജനുവരിയില്‍ പ്രതി, പരാതിക്കാരിയെ ബന്ധപ്പെടുകയും ജര്‍മ്മനിയില്‍ ജോലി തരപ്പെടുത്തുന്നതിനായി പണം അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത്തരത്തില്‍ ഫെബ്രുവരി രണ്ടു മുതല്‍ ഓഗസ്‌റ്റ് Read More…









