കോടികളുടെ കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചാബില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. റോപ്പർ റേഞ്ചിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ഐ.ജി) ഹര്‍ചരണ്‍ സിങ് ബുല്ലാറെന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അഞ്ചുകോടി രൂപ പിടിച്ചെടുത്തു. നോട്ടെണ്ണല്‍ ഇപ്പോഴും തുടരുകയാണ്. അറസ്റ്റിനുശേഷം, ഡിഐജി ഭുള്ളറുമായി ബന്ധപ്പെട്ട മൂന്ന് സ്ഥലങ്ങളിൽ, അദ്ദേഹത്തിന്റെ ഓഫീസ്, വസതി, മറ്റൊരു സ്ഥലം എന്നിവയുൾപ്പെടെ, കേന്ദ്ര ഏജൻസി പരിശോധന ആരംഭിച്ചു. ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാര്‍, 22 ആഡംബര വാച്ച്, Read More…
Tag: arrest
‘ക്ലാസിലിരുന്ന് കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം’; ചാറ്റ്ജിപിടിയോട് 13കാരന്റെ ചോദ്യം; ഒടുവിൽ അറസ്റ്റ്
ഫ്ളോറിഡ ∙ സ്കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ഒരു സംശയമാണ് നിമിഷങ്ങൾക്കകം ലോകത്തെ ഞെട്ടിച്ചത്. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു പതിമൂന്നുവയസ്സുകാരനായ വിദ്യാർഥിയുടെ ചോദ്യം. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം. സ്കൂളിലെ കംപ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് സംശയം ചോദിച്ചു. ‘‘ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം?’’. നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി. പിന്നാലെ Read More…
നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടു; അമ്മയെ കുത്തി വീഴ്ത്തി 17കാരി, നില ഗുരുതരം
ആലപ്പുഴയില്‍ അമ്മയെ പതിനേഴുകാരി കുത്തിപ്പരിക്കേല്‍പ്പിച്ചു. വാടയ്ക്കലിലാണ് സംഭവം. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സ്ത്രീയുടെ ബോധം തെളിഞ്ഞതിന് ശേഷം മജിസ്ട്രേട്ട്, ആശുപത്രിയിൽ നേരിട്ട് എത്തി മൊഴി രേഖപ്പെടുത്തും. വാടയ്ക്കൽ ഷൺമുഖസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഹിളാ കോൺഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് ഇരയായത്.
ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണം, ആരെങ്കിലും ഉണ്ടോ? നീ എന്നോടൊപ്പം ഉറങ്ങില്ലേ’: ചൈതന്യാനന്ദയുടെ അശ്ലീല ചാറ്റുകൾ പുറത്ത്, ഫോണില്‍ നിരവധി എയർഹോസ്റ്റസുമാരുമൊത്തുള്ള ചിത്രങ്ങള്‍
ന്യൂഡൽഹി ∙ അറസ്റ്റിനു പിന്നാലെ സ്വയംപ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാർഥിനികളുമായി നടത്തിയ ചാറ്റുകൾ പുറത്ത്. ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണമെന്നും താൽപര്യമുള്ള സുഹൃത്ത് ഉണ്ടോയെന്നും ചൈതന്യാനന്ദ ചോദിക്കുന്ന ചാറ്റ് ഉൾപ്പെടെയാണ് പുറത്തുവന്നത്. ചൈതന്യാനന്ദ: ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണം, നിനക്ക് നല്ല സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടോ ? ഇര: ആരുമില്ല ചൈതന്യാനന്ദ: അത് എങ്ങനെ സാധ്യമാക്കും ഇര: എനിക്കറിയില്ല ചൈതന്യാനന്ദ: നിന്റെ ഏതെങ്കിലും സഹപാഠിയോ ജൂനിയറോ ഉണ്ടോ ? Read More…
കാമുകന്റെ മൊബൈലിൽ ആദ്യ കാമുകിയുടെ നഗ്നദൃശ്യം, ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത് രണ്ടാംകാമുകി
പതിനാറുകാരിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിച്ച യുവാവ് രണ്ടു വർഷങ്ങൾക്കുശേഷം പിടിയിൽ. ഈ പെൺകുട്ടിയുടെ നഗ്ന ദൃശ്യം യുവാവിന്റെ ഇപ്പോഴത്തെ കാമുകിയും കോഴിക്കോട് സ്വദേശിയുമായ പതിനാറുകാരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പൊലീസ് ഇപ്പോഴത്തെ കാമുകിയെയും ചോദ്യം ചെയ്തു വരുകയാണ്. കോട്ടയം ഈരാറ്റുപേട്ട വെണ്ണൂർ മാളിയേക്കൽ വീട്ടിൽ അൻസിലാണ് (19) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. ലൈംഗിക പീഡനത്തിനിരയായ പതിനാറുകാരിയെ, പ്രായപൂർത്തിയായതിനുശേഷവും വിവാഹവാഗ്ദാനം നൽകി പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പോക്സോ വകുപ്പും ബി.എൻ.എസ് ആക്ടും അൻസിലിനെതിരെ Read More…
5000 രൂപ തരാം, കൂടെ വാ.. തോക്ക് ചൂണ്ടി യുവതിയെ കാറിൽ കയറ്റാൻ ശ്രമിക്കുന്ന അധ്യാപകൻ- ഞെട്ടിക്കുന്ന വീഡിയോ
റോഡിലൂടെ നടന്ന് പോയ യുവതിയെ കാറിൽ കയറ്റാൻ ശ്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. ബൽദേവിലുള്ള ഒരു സ്കൂളിലെ അധ്യാപകനായ ശ്യാംവീർ സിംഗ് എന്നയാളാണ് സംഭവത്തിൽ പിടിയിലായത്. തന്റെ കാറിൽ കയറാൻ അയാൾ സ്ത്രീയോട് ആവശ്യപ്പെടുകയും തന്നോടൊപ്പം വരുന്നതിനായി 5,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തതായിട്ടാണ് ആരോപണം. യുവതിയെ ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു. സ്ത്രീയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടുകയായിരുന്നു. തടയാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും Read More…
മയക്കു മരുന്നു ശേഖരവും സെക്സ് ടോയ്സുകളുമായി പ്രശസ്ത നടിയും രണ്ട് ‘സെലിബ്രിറ്റികളും’ അറസ്റ്റില്‍
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ലഹരി മരുന്നും സെക്സ് ടോയ്സുകളുടെ ശേഖരവുമായി പ്രശസ്ത കുവൈത്തി നടി അറസ്റ്റിൽ. നടിയെ കോടതി 21 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രക്തപരിശോധനയിൽ ലഹരിമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ടെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. സാല്‍മിയ പ്രദേശത്ത് സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രശസ്ത നടി അടക്കം രണ്ടു സെലിബ്രിറ്റികള്‍ അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഹമദ് അല്‍മുനീഫിയുടെ നിർദേശം അനുസരിച്ചാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. മയക്കുമരുന്ന്, മദ്യം, Read More…
ആൺസുഹൃത്തിന്റെ പിറന്നാളാഘോഷ വീഡിയോ ഭാര്യ FB-യിൽ പങ്കുവെച്ചു; നടുറോഡിൽ വെടിവെച്ച് കൊന്ന് യുവാവ്
ഭാര്യയെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവെച്ചു കൊലപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഇരുപത്തെട്ടുകാരിയായ നന്ദിനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കുനേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അരവിന്ദ് പരിഹാറിനെ പോലീസ് അറസ്റ്റ് ചെയ്തു. നന്ദിനിയും അരവിന്ദും തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ അരവിന്ദിനെതിരേ പരാതി നല്‍കിയശേഷം സുഹൃത്തുക്കളായ അങ്കുഷിനും കല്ലുവിനുമൊപ്പം മടങ്ങിവരുന്നതിടെയാണ് നന്ദിനിക്ക് വെടിയേറ്റത്. അങ്കുഷുമായി നന്ദിനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. നാലുദിവസം മുന്‍പ് അങ്കുഷിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെയും ആഘോഷിക്കുന്നതിന്റെയും വീഡിയോ നന്ദിനി ഫെയ്‌സ്ബുക്കില്‍ Read More…
അവിഹിതം? അധ്യാപികയേയും അടിവസ്ത്രം മാത്രം ധരിപ്പിച്ച ആണ്‍സുഹൃത്തിനേയും തെരുവില്‍ മര്‍ദ്ദിച്ച് ഭര്‍ത്താവ്- ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയേയും ആണ്‍സുഹൃത്തിനേയും പിടിച്ച് കൈകള്‍ ബന്ധിച്ച് തെരുവിലൂടെ നടത്തിച്ച് ഭര്‍ത്താവും സംഘവും. ഒഡീഷയിലെ പുരി ജില്ലയിലാണ് സംഭവം നടന്നത്. ആണ്‍സുഹൃത്ത് ഒരു വിദ്യാര്‍ഥി സംഘടനയുടെ നേതാവാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനിലേക്കാണ് ഇരുവരേയും നടത്തിച്ചത്. നടത്തിക്കുന്നതിനിടയില്‍ സ്ത്രീയെ ഭര്‍ത്താവ് മര്‍ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആണ്‍സുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് നടത്തിയത്. പൊലീസ് സ്റ്റേഷന്‍ വരെ ഇരുവരും മര്‍ദനത്തിനും അപമാനത്തിനും ഇരയായി. ഒന്നിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍ ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുകയായിരുന്നു കോളേജ് അധ്യാപിക Read More…









