Spotlight

മോഡിയുടെ ചങ്ക്, മെലോനി ഡല്‍ഹിയില്‍ മത്സരിക്കുമോ? 10 ലക്ഷം വോട്ട് ഉറപ്പാണെന്ന് ഉപപ്രധാനമന്ത്രി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന ചോദ്യത്തിന്, പത്ത് ലക്ഷം വോട്ട് ഉറപ്പാണെന്നായിരുന്നു ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി അന്റോണിയോ റ്റാജനിയുടെ മറുപടി. മെലോനിയുടെ ഏറ്റവും പുതിയ പുസ്തകമായ ‘ജോര്‍ജാസ് വിഷനി’ലാണ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലുണ്ടായ ഈ രസകരമായ അനുഭവം അവര്‍ പങ്കുവെക്കുന്നത്. തന്റെ 2023-ലെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ലഭിച്ച വന്‍ സ്വീകരണത്തെക്കുറിച്ച് പുസ്തകത്തില്‍ മെലോനി വിശദമായി പ്രതിപാദിക്കുന്നുണ്ട്. അന്ന് ഡല്‍ഹിയിലെത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ Read More…

Spotlight

പുരുഷനോട്‌ രാത്രി വൈകിയുള്ള ഫോണ്‍വിളി; സ്‌ത്രീയുടെ സ്വഭാവത്തെ ചോദ്യംചെയ്യാന്‍ കഴിയില്ലെന്ന്‌ ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ഒരു സ്ത്രീ രാത്രി വൈകി മറ്റൊരു പുരുഷനോട് ഫോണില്‍ സംസാരിച്ചു എന്നതിന്റെ പേരില്‍ മാത്രം അവളുടെ സ്വഭാവത്തെ ചോദ്യംചെയ്യാനോ കോള്‍ വിവരങ്ങള്‍ ആവശ്യപ്പെടാനോ കഴിയില്ലെന്ന് ഡല്‍ഹി കോടതി. നിലവിലുള്ള ഒരു ഗാര്‍ഹിക പീഡനക്കേസിലെ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ പ്രധാന നിരീക്ഷണം. ഭാര്യയുടെയും മറ്റൊരാളുടെയും കോള്‍ റെക്കോർഡുകൾ സൂക്ഷിച്ചുവെക്കണമെന്ന ഭര്‍ത്താവിന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച അപ്പീൽ നിരസിച്ചുകൊണ്ട്, അത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നത് ന്യായമല്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷുനാലി ഗുപ്ത Read More…

Spotlight

‘’കനിഷ്‌ക’ വിമാനം ബോംബ് വച്ച് തകർത്തത് ഖലിസ്ഥാൻ ഭീകരർ തന്നെ’ ; 40 വർഷത്തിനുശേഷം സമ്മതിച്ച് കാനഡ

ന്യൂഡല്‍ഹി: കുപ്രസിദ്ധമായ ‘കനിഷ്‌ക’ വിമാനാക്രമണത്തിന് പിന്നില്‍ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്‌താനി ഭീകരരാണെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.എസ്‌.ഐ.എസ്‌. ഇന്ത്യ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഈ വാദം ഇപ്പോഴാണ് കാനഡയുടെ ഔദ്യോഗിക ഏജൻസി പരസ്യമായി സ്ഥിരീകരിക്കുന്നത്. 1985 ജൂണ്‍ 23-നാണ് ടൊറന്റോയില്‍നിന്നും ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യയുടെ ‘എംപറര്‍ കനിഷ്‌ക’ (ഫ്‌ളൈറ്റ്‌ 182) വിമാനം ലണ്ടനിലെത്തുന്നതിന് തൊട്ടുമുമ്പ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 329 പേരും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യന്‍ വംശജരായ Read More…

Featured Spotlight

എന്തുകൊണ്ട് ​മോദിയെ വണങ്ങിയില്ല? ട്രോളന്മാരുടെ വായടപ്പിച്ച് എൺപതുകാരനായ പത്മശ്രീ ജേതാവിന്റെ ചുട്ട മറുപടി

രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പത്മശ്രീ പുരസ്കാരം സ്വീകരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുണ്ടായ ചെറിയൊരു അസ്വാഭാവിക പ്രതികരണത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി നടൻ ഡോ. അനിൽ കുമാർ രസ്തോഗി ബുധനാഴ്ച രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് (ടിഎംസി) വക്താവ് സാകേത് ഗോഖലെ ഈ രംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ഇത് മോദിയുടെ “ഇവന്റ് മാനേജ്‌മെന്റ് പരാജയം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പുരസ്കാരം വാങ്ങാനായി വേദിയിലേക്ക് നടന്നുപോയ ഡോ. രസ്തോഗി Read More…

Spotlight

‘മൂന്ന് സ്ത്രീകളുമായി വഴിവിട്ട ബന്ധം; ലൈംഗിക രോഗങ്ങൾ ഉണ്ടായിട്ടില്ല, ബ്ലാക്ക്മെയിൽ ചെയ്യാൻ എപ്സ്റ്റീൻ പദ്ധതിയിട്ടു’

വാഷിങ്ടൻ ∙ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ തന്റെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങൾ ഉപയോഗിച്ച് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വെളിപ്പെടുത്തി. യുഎസ് ജനപ്രതിനിധി സഭയുടെ ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ രഹസ്യമായി നൽകിയ മൊഴിയിലാണ് തനിക്ക് മൂന്ന് സ്ത്രീകളുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്ന കാര്യം ബിൽ ഗേറ്റ്സ് സമ്മതിച്ചത്. ചൊവ്വാഴ്ചയാണ് ഈ സുപ്രധാന മൊഴിപ്പകർപ്പ് പുറത്തുവന്നത്. എപ്സ്റ്റീന്റെ സ്വാധീനങ്ങളെയും ബന്ധങ്ങളെയും കുറിച്ച് യുഎസ് സമിതി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ജൂൺ 10നാണ് ബിൽ Read More…

Spotlight

പുതിയ സ്കൂട്ടറിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാനിറങ്ങി; ഇടിമിന്നലേറ്റ് ദാരുണമരണം, ഭർത്താവിന്റെ നില ഗുരുതരം

കണ്ണൂർ പൈതൽമലയിൽ ഭർത്താവിനൊപ്പം ട്രക്കിങ്ങിന് പോയ യുവതി ഇടിമിന്നലേറ്റു മരിച്ചു. ചെറുപുഴ സ്വദേശിയും പുളിങ്ങോം വില്ലേജ് അസിസ്റ്റന്റുമായ അഞ്ജു മാത്യു (31) ആണ് ദാരുണമായി മരണപ്പെട്ടത്. വൈകിട്ട് ആറുമണിയോടെ ട്രക്കിങ് കഴിഞ്ഞ് പൈതൽമല മഞ്ഞപ്പുല്ലിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ സനീഷിനും മിന്നലിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഭർത്താവിന്റെ നില ഗുരുതരമാണ്. വാഹനം കടന്നുചെല്ലാത്ത ഉൾപ്രദേശവും കഠിനമായ വഴിയുമായതിനാൽ ഏകദേശം രണ്ട് മണിക്കൂറോളം സമയമെടുത്താണ് ഇവരെ ആശുപത്രിയിൽ എത്തിക്കാനായത്. Read More…

Spotlight

അൻസിബയുടെ പരാതി ശ്വേത കേട്ടില്ല, എനിക്കെതിരെ അവര്‍ക്ക് എന്തും പറയാം, ഇതുവരെ കളിച്ചത് ‘ലേഡീസ് കാർഡ്’വച്ച്, ഇത് സ്ത്രീകളെ ഉപദ്രവിച്ച കമ്മിറ്റി -ബാബുരാജ്

ശ്വേതാ മേനോനെതിരെയും ‘അമ്മ’യുടെ മുൻ കമ്മിറ്റിക്കെതിരെയും രൂക്ഷവിമർശനവുമായി നടൻ ബാബുരാജ് . സ്ത്രീകൾക്ക് ഉപദ്രവകരമായ രീതിയിൽ പ്രവർത്തിച്ച കമ്മിറ്റിയായിരുന്നു ഇതെന്നും, കൃത്യമായ വാർഷിക റിപ്പോർട്ട് പോലും സമർപ്പിക്കാൻ ഇവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനറൽ ബോഡി യോഗത്തിൽ അൻസിബ തന്റെ പ്രശ്നങ്ങൾ കണ്ണീരോടെ വിവരിച്ചപ്പോൾ അത് കേൾക്കേണ്ട ഉത്തരവാദിത്തം ശ്വേതയ്ക്കായിരുന്നു. എന്നാൽ ‘അമ്മ’ സംഘടനയ്ക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്ന് പറയുന്ന ഒരു പ്രസിഡന്റിൽ നിന്ന് എങ്ങനെ സ്ത്രീകൾക്ക് നീതി ലഭിക്കുമെന്നും, കുറ്റാരോപിതരായി ആരുമില്ലെന്ന ശ്വേതയുടെ വാദം തെറ്റാണെന്നും Read More…

Featured Spotlight

‘സെക്രട്ടറിയെ തള്ളിപ്പറഞ്ഞാൽ അവന്റെ അഡ്രസ് കാണില്ല’; ഗണേഷ് കുമാറിന് സുകുമാരൻ നായരുടെ മറുപടി

ചങ്ങനാശ്ശേരി: കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് മാറ്റിയെന്ന വാർത്തകളോട് പ്രതികരിച്ച് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തെത്തി. കാലാവധി കഴിഞ്ഞതിനാലാണ് ഗണേഷ് കുമാറിനെ ബോർഡിൽ നിന്ന് ഒഴിവാക്കിയതെന്നും തികച്ചും ജനാധിപത്യപരമായ തീരുമാനമാണ് ഇതെന്നും സുകുമാരൻ നായർ പറഞ്ഞു. തനിക്ക് പിന്തുണയുണ്ടെന്ന് ഗണേഷ് കുമാർ അവകാശപ്പെട്ട 12 പേർ നിലവിലെ കമ്മിറ്റിയിലുള്ളവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനറൽ സെക്രട്ടറിയെ ഗണേഷ് കുമാർ തള്ളിക്കളഞ്ഞോ എന്ന ചോദ്യത്തിന്, ആർക്കും ജനറൽ സെക്രട്ടറിയെ അങ്ങനെയൊന്നും തള്ളിക്കളയാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ Read More…

Spotlight

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാര്‍ പുറത്ത്

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഗണേഷ് കുമാറിനെ ഒഴിവാക്കി. കാലാവധി കഴിഞ്ഞ ഒൻപത് അംഗങ്ങളിൽ ഗണേഷ് കുമാറിനെ ഒഴികെയുള്ള മറ്റ് എട്ട് പേരുടെയും അംഗത്വം പുതുക്കി നൽകിയിട്ടുണ്ട്. പത്തനാപുരം താലൂക്ക് യൂണിയനുമായുള്ള തർക്കങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്റെ അംഗത്വം പുതുക്കാതിരുന്നതെന്നാണ് വിവരം. ഗണേഷ് കുമാറിന് പകരമായി ബി.ആർ.കെ. ബാബുവിനെയാണ് ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡയറക്ടർ ബോർഡിലെ ബാക്കി എട്ടുപേരുടെയും അംഗത്വം നിലനിർത്തിയപ്പോൾ ഗണേഷ് കുമാറിന് മാത്രം പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിച്ചില്ല. ഇത് തന്നെയാണ് അദ്ദേഹത്തെ മാറ്റാൻ Read More…