എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഗണേഷ് കുമാറിനെ ഒഴിവാക്കി. കാലാവധി കഴിഞ്ഞ ഒൻപത് അംഗങ്ങളിൽ ഗണേഷ് കുമാറിനെ ഒഴികെയുള്ള മറ്റ് എട്ട് പേരുടെയും അംഗത്വം പുതുക്കി നൽകിയിട്ടുണ്ട്. പത്തനാപുരം താലൂക്ക് യൂണിയനുമായുള്ള തർക്കങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്റെ അംഗത്വം പുതുക്കാതിരുന്നതെന്നാണ് വിവരം. ഗണേഷ് കുമാറിന് പകരമായി ബി.ആർ.കെ. ബാബുവിനെയാണ് ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡയറക്ടർ ബോർഡിലെ ബാക്കി എട്ടുപേരുടെയും അംഗത്വം നിലനിർത്തിയപ്പോൾ ഗണേഷ് കുമാറിന് മാത്രം പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിച്ചില്ല. ഇത് തന്നെയാണ് അദ്ദേഹത്തെ മാറ്റാൻ പ്രധാന കാരണമായതും. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയം മുതൽക്കേ താലൂക്ക് യൂണിയനുമായി അദ്ദേഹത്തിന് ചില അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായിരുന്നതായും പറയപ്പെടുന്നു.




