കോട്ടയം: എൻഎസ്എസ് മുൻ ഡയറക്ടർ ബോർഡ് അംഗം ഗണേഷ് കുമാറിനെതിരെ കടുത്ത വിമർശനവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തി. സ്വന്തം പിതാവിനെപ്പോലും അധിക്ഷേപിച്ച ആളാണ് ഗണേഷ് കുമാറെന്നും അദ്ദേഹത്തിന്റെ പദവിയും നിലവാരവും ജനങ്ങൾ പരിശോധിക്കണമെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. സംഘടനയിൽ ജനാധിപത്യമില്ലെങ്കിൽ കേസ് കൊടുക്കുകയാണ് വേണ്ടതെന്നും എൻഎസ്എസിനെ തകർക്കാൻ നടക്കുന്നവരുടെ വാാലായിട്ടാണ് ഗണേഷ് കുമാർ സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെല്ലാം ഒന്നിച്ചിരിക്കുകയാണെങ്കിലും തനിക്കെതിരെ ഗൂഢാലോചന നടത്താൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Read More…
Tag: NSS
‘കനകസിംഹാസനത്തില്‍ ഏത് ശുനകനുമിരിക്കാമെന്ന് തോന്നിപ്പിക്കരുത്’; എൻഎസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ
എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി കെ.ബി.ഗണേഷ് കുമാർ രംഗത്തെത്തി. സംഘടനയ്ക്കുള്ളിൽ വൻതോതിലുള്ള അഴിമതിയും ബന്ധുനിയമനവുമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരേ കുടുംബത്തിലെ 43 പേർക്ക് എൻഎസ്എസ് സ്ഥാപനങ്ങളിൽ ജോലി നൽകിയ സംഭവം ഇതിന് വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാടുകളെയും സംഘടനയുടെ സമദൂര നയത്തെയും ചോദ്യം ചെയ്തതിനാണ് തന്നെ നേതൃസ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കിയതെന്ന് ഗണേഷ്കുമാർ പറഞ്ഞു. കനകസിംഹാസനത്തിൽ ഏത് ശുനകനുമിരിക്കാമെന്ന് തോന്നിപ്പിക്കരുതെന്നും ഗണേഷ്കുമാര് വിമര്‍ശിച്ചു. ഉയർന്ന പദവികളിൽ ഇരിക്കുന്നവരുടെ പെരുമാറ്റം ആ Read More…
എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാര്‍ പുറത്ത്
എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഗണേഷ് കുമാറിനെ ഒഴിവാക്കി. കാലാവധി കഴിഞ്ഞ ഒൻപത് അംഗങ്ങളിൽ ഗണേഷ് കുമാറിനെ ഒഴികെയുള്ള മറ്റ് എട്ട് പേരുടെയും അംഗത്വം പുതുക്കി നൽകിയിട്ടുണ്ട്. പത്തനാപുരം താലൂക്ക് യൂണിയനുമായുള്ള തർക്കങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്റെ അംഗത്വം പുതുക്കാതിരുന്നതെന്നാണ് വിവരം. ഗണേഷ് കുമാറിന് പകരമായി ബി.ആർ.കെ. ബാബുവിനെയാണ് ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡയറക്ടർ ബോർഡിലെ ബാക്കി എട്ടുപേരുടെയും അംഗത്വം നിലനിർത്തിയപ്പോൾ ഗണേഷ് കുമാറിന് മാത്രം പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിച്ചില്ല. ഇത് തന്നെയാണ് അദ്ദേഹത്തെ മാറ്റാൻ Read More…
‘കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ഘടകക്ഷികൾ ഇടപെടുന്നത് എന്തിന്? വിദ്യാഭ്യാസം കോൺഗ്രസ് ഏറ്റെടുക്കണം, താക്കോൽ സ്ഥാനം ആവശ്യപ്പെട്ടത് ഒരുകൂട്ടരുടെ ജാതി പറഞ്ഞുള്ള കടുംപിടുത്തം കൊണ്ട്’
ചങ്ങനാശേരി∙ കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഘടകകക്ഷികൾ എന്തിനാണ് ഇടപെടുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചോദിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ ഇടപെടൽ കാരണമാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത്. ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് ഒട്ടും യോജിച്ചതല്ലെന്നും ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര് വന്നാലും സ്വീകരിക്കുക എന്നതാണ് ജനാധിപത്യ മര്യാദയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘടകകക്ഷികളുടെ കടുംപിടുത്തം കാരണം ഹൈക്കമാൻഡിന്റെ തീരുമാനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിനുള്ളതാണെന്ന് നേരത്തെ തന്നെ ധാരണയുള്ളതാണ്. അതിനാൽ തന്നെ സാധ്യതാ Read More…
എൻഎസ്എസ്-എസ്എൻഡിപി ഐക്യം: പിന്നിൽ വെള്ളാപ്പള്ളി അറിഞ്ഞുകൊണ്ടുള്ള ‘ചതി’യെന്ന് ഗണേഷ് കുമാർ!
തിരുവനന്തപുരം: എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കത്തിന് പിന്നിൽ വൻ ചതിയുണ്ടായിരുന്നുവെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള നീക്കമായിരുന്നു ഇതെന്നും, അപകടം മുൻകൂട്ടി കണ്ടാണ് എൻഎസ്എസ് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യമായിരുന്നില്ല, മറിച്ച് എൻഎസ്എസിനെ ഒരു വർഗീയ കക്ഷിയുടെ തൊഴുത്തിൽ കെട്ടി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കുക എന്നതായിരുന്നു ഇതിന്റെ യഥാർത്ഥ ലക്ഷ്യമെന്നും ഗണേഷ് കുമാർ ആരോപിച്ചു. സുകുമാരൻ നായർ എടുത്ത കൃത്യമായ തീരുമാനമാണ് ഐക്യനീക്കത്തിൽ നിന്നുള്ള പിന്മാറ്റം. തുഷാർ Read More…
പല കാരണങ്ങള്‍, പലതവണ പരാജയപ്പെട്ടു; NSS – SNDP-ഐക്യം പൊളിഞ്ഞു; പരാജയപ്പെടുമെന്ന് എന്‍.എസ്.എസ്.
എസ്.എന്‍.ഡി.പിയുമായി ഐക്യമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറി. പല കാരണങ്ങളാലും പലതവണ പരാജയപ്പെട്ട കാര്യമാണ് എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യശ്രമമെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഐക്യശ്രമവും പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ എന്‍.എസ്.എസിന് കഴിയില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍.എസ്.എസിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണ് ഉള്ളത്. മറ്റെല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തില്‍ പോകുന്നതുപോലെ എസ്.എന്‍.ഡി.പി. യോഗത്തോടും സൗഹാര്‍ദത്തില്‍ Read More…
‘അയാളൊരു നേതാവാണോ? സതീശനെ അഴിച്ചുവിട്ടാൽ കോണ്‍ഗ്രസിന് അടികിട്ടും’: സുകുമാരന്‍ നായര്‍, ലീഗ് ഐക്യം തകര്‍ത്തിട്ടില്ല
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും. എന്‍എസ്എസിന്റെ ആസ്ഥാനത്ത് ഒന്നര മണിക്കൂറാണ് വി.ഡി.സതീശന് വന്നിരുന്നതെന്നും എന്നിട്ട് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്നതിന്റെ കാര്യമെന്താണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ക്നാനായ സഭയുടെ തിരുമേനിയെ കാണാന്‍ പോയതെന്തിനാണ്? സതീശന് പറയുന്നതല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അയാളൊരു നേതാവാണോ, പറഞ്ഞിടത്ത് നില്‍ക്കണ്ടേ’യെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. ഇങ്ങനെ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് അടി കിട്ടുമെന്നും സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും എന്‍എസ്എസ് ജനറല്‍ Read More…
“നാല് നായന്മാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ല, കാശുമുടക്കിയാൽ ഏത് അലവലാതികൾക്കും ഫ്ലക്സ് അടിക്കാം”; ഗണേഷ് കുമാർ
കൊട്ടാരക്കര: ശബരിമല വിഷയത്തിൽ പിണറായി സർക്കാറിനെ അനുകൂലിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പിന്തുണച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നാല് നായന്മാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. എൻ.എസ്.എസിനെ നശിപ്പിക്കാനുള്ള പ്ലാൻ പത്തനംതിട്ടയിലാണ്. ഏത് അലവലാതികൾക്കും ഫ്ലക്സ് അടിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഇന്ന് ആലപ്പുഴയിലും Read More…




