Featured Sports

പരമ്പര നേടിയിട്ടും ശ്രേയസ് തൃപ്തനല്ല ; ചില പരീക്ഷണങ്ങൾ പാളി, മുന്നറിയിപ്പുമായി ശ്രേയസ് അയ്യർ!

ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി-20 മത്സരത്തിലെ പരാജയത്തിന് കാരണം ബാറ്റിംഗിലെ മന്ദഗതിയും മോശം ബൗളിംഗും ഫീൽഡിംഗുമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞു. ക്യാപ്റ്റൻ ശ്രേയസിന്റെയും (50) ഇഷാൻ കിഷന്റെയും (61) അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ ഇന്ത്യ 191/8 എന്ന മികച്ച സ്കോർ ഉയർത്തിയെങ്കിലും, 11, 12 ഓവറുകളിൽ ഇരുവർക്കും വിക്കറ്റ് നഷ്ടമായത് പ്രതീക്ഷിച്ച രീതിയിൽ മുന്നേറുന്നതിന് തടസ്സമായി. സെഡൺ പാർക്കിലെ പിച്ചിൽ ഹാർഡ്-ലെങ്ത് പന്തുകൾക്ക് ആനുകൂല്യം ലഭിക്കുകയും ചില പന്തുകൾ സ്കിഡ് ചെയ്യുകയും ചെയ്തിരുന്നു. ന്യൂസിലൻഡ് Read More…

Crime

ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനെത്തി വീട്ടമ്മയെ പീഡിപ്പിച്ചു; പൂജാരിക്ക് 7 വർഷം തടവും പിഴയും

തിരുവനന്തപുരം: ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച പൂജാരിക്ക് ഏഴ് വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ആലപ്പുഴ ഏഴുപുന്ന പുതുകുളങ്ങര വൈകുണ്ഠം വീട്ടിൽ രാജേഷിനെയാണ് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന പ്രത്യേക കോടതി ജഡ്ജി എ. ഷാജഹാൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2016 ഏപ്രിലിലാണ് ഈ കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഭർത്താവിനെ ബാധിച്ച ദുഷ്ടശക്തികളെ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ Read More…

Featured Spotlight

ഐഎഎസ്–ഐപിഎസ് ദമ്പതികൾ വാങ്ങിക്കൂട്ടിയത് 40 വില്ലകൾ; ഭാര്യയുടെ നിയമനം മരവിപ്പിച്ചു

ജയ്‌പൂർ: സ്വകാര്യ കമ്പനിയുമായി ഒത്തുകളിച്ചെന്ന ഗുരുതര ആരോപണത്തിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാളിനെതിരെ അന്വേഷണം നടത്താൻ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് (എ.സി.ബി) രാജസ്ഥാൻ സർക്കാർ അനുമതി നൽകി. ഇതിന് തൊട്ടുപിന്നാലെ, ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഗർവാളിന്റെ ഭാര്യയും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാഥൂറിന്റെ പുതിയ നിയമന ഉത്തരവ് സർക്കാർ മരവിപ്പിച്ചു. 1995 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ പ്രശാഖ മാഥൂർ, ആസൂത്രണം, ആധുനികവൽക്കരണം, ക്ഷേമം എന്നീ വിഭാഗങ്ങളുടെ അഡീഷണൽ ഡയറക്ടർ ജനറലായി പ്രവർത്തിച്ചു വരികയായിരുന്നു. അഗർവാളും Read More…

Featured Sports

ക്യാപ്റ്റൻസിയിൽ തിരിച്ചടികൾ തുടർന്ന് ശ്രേയസ്; നായകനായശേഷം ഇന്ത്യയ്ക്ക് ഒൻപതാം തോൽവി

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിലെ ആദ്യ മൂന്ന് കളികളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ശേഷം, നാലാം മത്സരത്തിൽ 87 റൺസിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വഴങ്ങിയത്. വെള്ളിയാഴ്ച ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ നടന്ന മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും തകർപ്പൻ പ്രകടനമാണ് ആതിഥേയർ പുറത്തെടുത്തത്. ഇതോടെ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീം മോശം റെക്കോർഡിലേക്ക് വീണപ്പോൾ ന്യൂസിലൻഡ് നിരവധി പുതിയ റെക്കോർഡുകൾ സ്വന്തമാക്കി. മത്സരത്തിൽ 49 പന്തിൽ നിന്ന് 6 ഫോറുകളും 10 Read More…

Featured Fitness

90-ാം വയസിലും കസറുന്ന കനാസാവ; ബോഡി ബില്‍ഡിങ്ങില്‍ ദേശീയ കിരീടം, ഇരുമ്പ് പോലത്തെ ശരീരത്തിന് പിന്നിലെ രഹസ്യം?

90-ാം വയസ്സിലും ബോഡി ബിൽഡിംഗ് ചാംപ്യൻഷിപ്പുകളില്‍ മത്സരിക്കുന്നത് തുടരുന്ന ജാപ്പനീസ് പ്രൊഫഷണൽ ബോഡി ബിൽഡറും മുൻ നീന്തൽ താരവുമായ തോഷിസുക്കെ കനാസാവ വീണ്ടും ശ്രദ്ധേയനാകുന്നു. ഹിരോഷിമയിൽ നടന്ന ഓൾ ജപ്പാൻ മാസ്റ്റേഴ്സ് ഫിറ്റ്നസ് ചാംപ്യൻഷിപ്പിൽ 85 വയസും അതിനു മുകളിലുമുള്ളവരുടെ വിഭാഗത്തിൽ കനാസാവ തന്റെ 19-ാമത്തെ ദേശീയ കിരീടം സ്വന്തമാക്കി. 90-ാം പിറന്നാളിന് തൊട്ടുപിന്നാലെയായിരുന്നു ഈ നേട്ടം. ജപ്പാൻ ഓപ്പൺ ചാംപ്യൻഷിപ്പിൽ അസുക്ക മിയാമെയോടൊപ്പം (കനാസാവയെക്കാൾ 39 വയസ്സ് ഇളയയാൾ) ‘മിക്സഡ് പെയേഴ്സ്’ വിഭാഗത്തിൽ മത്സരിച്ച് നാലാം Read More…

Featured Sports

സഞ്ജു ടീമിലുണ്ടായിട്ടും വിക്കറ്റ് കാത്ത് ഇഷാൻ; സഞ്ജുവിന് പണി കിട്ടുമോ? ആരാധകർ അമ്പരപ്പിൽ!

ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്കായി ഗ്ലൗസ് അണിഞ്ഞത് ഇഷാൻ കിഷൻ. ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉണ്ടയിരുന്നിട്ടും ഇഷാൻ വിക്കറ്റ് കാത്തത് ആരാധകരെ അമ്പരിപ്പിച്ചു. പരുക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിട്ടുനിന്ന ഇഷാൻ, തിരിച്ചെത്തിയതിന് പിന്നാലെയാണ് കീപ്പർ ചുമതലയേറ്റെടുത്തത്. ടോസ് സമയത്ത് കൈമാറിയ ടീം ഷീറ്റിലും വിക്കറ്റ് കീപ്പറായി ഇഷാൻ കിഷന്റെ പേരാണ് നൽകിയിരുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും മാനേജ്മെന്റ് നൽകിയിട്ടില്ലെങ്കിലും ‘റൊട്ടേഷൻ പോളിസി’യുടെ ഭാഗമായിട്ടാകാം ഈ Read More…

Featured Sports

വേറാരും വേണ്ട ! ക്യാപ്റ്റനായി രോഹിത് മതിയെന്ന് അംബാനി കുടുംബം, ഹാർദിക് പാണ്ഡ്യ പുറത്തേക്ക്? മുംബൈ ഇന്ത്യൻസ് അണിയറയിൽ വൻ നീക്കം

മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി രോഹിത് ശർമയെ വീണ്ടും നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ . ഡിസംബറിലെ മിനി ലേലത്തിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യയ്ക്ക് പകരം രോഹിത്തിനെ ഉടൻ നായകനായി പ്രഖ്യാപിച്ചേക്കും. ഹാർദിക്കിനെ ട്രേഡ് ചെയ്യാനും നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിനോടകം തന്നെ വരാനിരിക്കുന്ന സീസണിന് മുന്നോടിയായി മുംബൈ സപ്പോർട്ട് സ്റ്റാഫിനെ പൂർണമായി മാറ്റിയിട്ടുണ്ട്. മഹേള ജയവർധനെയ്ക്ക് പകരം കെയ്റൻ പൊള്ളാർഡിനെ മുഖ്യ പരിശീലകനായും, ലസിത് മലിംഗയ്ക്ക് പകരം മിച്ചൽ മക്ക്ലെനഗനെ ബോളിങ് പരിശീലകനായും നിയമിച്ചു. മുൻ താരം റോബിൻ ഉത്തപ്പ ബാറ്റിങ് Read More…

Crime

കുട്ടിയുടെ ചോക്ലേറ്റ് കഴിച്ചതിന് വഴക്കുപറഞ്ഞതിന്റെ പക; 4 വയസ്സുകാരനെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് കൊന്ന് പന്ത്രണ്ടുകാരി!

ഇൻഡോർ: അയൽവാസി വഴക്കുപറഞ്ഞതിന്റെ വൈരാഗ്യത്തിൽ അവരുടെ നാലുവയസ്സുകാരനായ മകനെ പന്ത്രണ്ടുകാരി കൊലപ്പെടുത്തി. മധ്യപ്രദേശിലെ മണ്ട്സൗറിലെ ഷാംഗഡിൽ ഒക്ടോബർ 24-നാണ് ഈ ദാരുണ സംഭവം നടന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് നാലുവയസ്സുകാരന്റെ ചോക്ലേറ്റ് എടുത്തു കഴിച്ചതിന് കുട്ടിയുടെ അമ്മ വഴക്കുപറഞ്ഞതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഒക്ടോബർ 24-ന് ഉച്ചയ്ക്ക് വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ചോക്ലേറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടി ബാലനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ വീട്ടിലെ വാട്ടർ ടാങ്കിലേക്ക് തള്ളിയിട്ട Read More…

Crime

വീടുമാറി; രാത്രിയിൽ വാതിലിന്റെ പൂട്ട് തകർക്കാൻ ശ്രമം, ഭയന്നുവിറച്ച് യുവതി, പുലിവാല്‍ പിടിച്ച്‌ എക്‌സൈസ്‌ സംഘം

മട്ടാഞ്ചേരി: വാറന്റ് പ്രതിയെ പിടികൂടാനായി ഫോർട്ട് കൊച്ചിയിലെത്തിയ എക്സൈസ് സംഘത്തിന് വീടുമാറിക്കയറി അമളി പറ്റി. ഇടുക്കി കട്ടപ്പനയിൽ നിന്നുള്ള എക്സൈസ് സംഘമാണ് ഇന്നലെ പുലർച്ചെ നാലരയോടെ ഫോർട്ട് കൊച്ചി അധികാരി വളപ്പിന് സമീപമുള്ള ഫെർണാണ്ടസ് ഗാർഡനിൽ അബദ്ധത്തിൽ കയറിയത്. മലപ്പുറം ഇടപ്പാൾ സ്വദേശികളായ ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് എക്സൈസ് സംഘം എത്തിയത്. ഭർത്താവ് നൈറ്റ് ഡ്യൂട്ടിയിലായിരുന്നതിനാൽ ഭാര്യ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. എക്സൈസ് ആണെന്ന് വ്യക്തമാക്കാതെ ഉദ്യോഗസ്ഥർ ജനലിലൂടെ ടോർച്ചടിക്കുകയും വാതിൽ തുറന്നില്ലെങ്കിൽ പൊളിച്ചു Read More…