Sports

പ്രസവത്തിന് ശേഷം വീണ്ടും ബാറ്റ് പിടിക്കാം? വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി ‘റിട്ടേൺ-ടു-പ്ലേ’ മാർഗ്ഗരേഖ

വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പ്രസവാനന്തരം സുരക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതിനും ഒപ്പം മാതൃത്വം ഭംഗിയായി കൊണ്ടുപോകുന്നതിനുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വനിതാ ക്രിക്കറ്റ് കൂടുതൽ പ്രൊഫഷണലാവുകയും താരങ്ങൾക്ക് സെൻട്രൽ കോൺട്രാക്റ്റുകൾ ലഭിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, കൂടുതൽ താരങ്ങൾ കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രാധാന്യം നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ കളിക്കാരുടെ ക്ഷേമം ഉറപ്പാക്കാനായി ഐസിസി എടുത്ത ഏറ്റവും സുപ്രധാനമായ ചുവടുവെപ്പുകളിൽ ഒന്നാണിത്. ഈ പുതിയ പദ്ധതിയുടെ പ്രധാന ആകർഷണം ‘റെഡി, റിവ്യൂ, Read More…

Crime

‘കാന്‍സര്‍ രോഗിയെ സ്റ്റേഷനിലെത്തിച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റി, ലൈംഗികമായി പീഡിപ്പിച്ചു’; പോലീസുകാരുടെ ക്രൂരത

ഹരിയാനയിൽ കാൻസർ ബാധിതനായ മുപ്പതുകാരനെ പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തു. ലാഡ്‌വ പോലീസ് സ്റ്റേഷനിലാണ് മനുഷ്യത്വരഹിതമായ ഈ സംഭവം നടന്നത്. പരാതിയെ തുടർന്ന് രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരെയും ഒരു ഹോം ഗാർഡിനെയും സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂൺ 17-ന് രാത്രി കുരുക്ഷേത്രയിലാണ് സംഭവങ്ങളുടെ തുടക്കം. ബാങ്ക് ജീവനക്കാരനായ യുവാവ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്ദ്രി റോഡിൽ വച്ച് പരിശോധനയിലായിരുന്ന പൊലീസുകാർ ഇയാളെ തടഞ്ഞു Read More…

Crime

മാട്രിമോണി സൈറ്റുകള്‍വഴി വലവീശും, ‘ജീവിത പങ്കാളിയാക്കാം’, തട്ടിയത് 50 ലക്ഷംവരെ, യുവാക്കളെ കബളിപ്പിച്ച് പണം തട്ടിയ യുവതി

മാട്രിമോണിയൽ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പരിചയപ്പെടുന്ന യുവാക്കൾക്ക് വിവാഹവാഗ്ദാനവും ബിസിനസ് പങ്കാളിത്തവും നൽകി കോടികൾ തട്ടിയ യുവതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ എടത്തല സ്വദേശിനിയായ ഷംല ഷമീർ (29) ആണ് പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50 ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബർ 3 മുതൽ നവംബർ 20 വരെയുള്ള കാലയളവിലാണ് ഇവർ പ്രധാനമായും തട്ടിപ്പ് നടത്തിയത്. ബാങ്ക് അക്കൗണ്ടുകൾ വഴിയും ഗൂഗിൾ Read More…

Featured Sports

പെനൽറ്റി നഷ്ടത്തിന്റെ ആയുസ് അരമണിക്കൂര്‍; മെസിക്ക് ഇരട്ട ഗോള്‍, ലോകകപ്പ് ഗോള്‍വേട്ടയില്‍ റെക്കോര്‍ഡ്, ഓസ്ട്രിയയെ തകര്‍ത്ത് അര്‍ജന്റീന

ലോകകപ്പ് ഗ്രൂപ്പ് ജെയിലെ നിർണായക മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. മത്സരത്തിന്റെ തുടക്കത്തിൽ ഒരു പെനാൽറ്റി പാഴാക്കിയെങ്കിലും, പിന്നീട് രണ്ട് തകർപ്പൻ ഗോളുകൾ നേടി മെസ്സി അതിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. 38, 90+5 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ പിറന്നത്. ഈ ജയത്തോടെ ആറ് പോയിന്റുമായി അർജന്റീന ഗ്രൂപ്പിൽ ഒന്നാമതെത്തുകയും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ Read More…

Celebrity

ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ചുക്കാൻപിടിച്ചത് ആദ്യ ഭർത്താവ്; ചർച്ചയായി ഗണേഷിന്റെ കുറിപ്പ്

ഗായിക ഗൗരി ലക്ഷ്മിയുടെയും വിഷ്വൽ ആർട്ടിസ്റ്റായ കലേഷിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ഞായറാഴ്ച . വിവാഹത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഗൗരിയുടെ മുൻ ഭർത്താവ് ഗണേഷ് വെങ്കട്ടരമണി ഫെയ്സ്ബുക്കിൽ കുറിച്ച ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. “എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തത്തിൽ പെട്ടവരാകണം എന്ന് നിർബന്ധമില്ല” എന്ന മനോഹരമായ കുറിപ്പോടെയാണ് ഗണേഷ് നവദമ്പതികൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിവാഹച്ചടങ്ങുകളിൽ ഗൗരിയുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സജീവമായി ഗണേഷും പങ്കെടുത്തു. View this post Read More…

Crime

ഉറക്കഗുളിക നല്‍കി ഭര്‍ത്താവിനെ കൊന്നു; മരണകാരണം ഹൃദയാഘാതമാക്കിയ യുവതിയും കാമുകനും അറസ്റ്റില്‍

ഹൃദ്രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മരണം ഹൃദയാഘാതമെന്ന് വരുത്തിത്തീര്‍ത്ത ഭാര്യയും കാമുകനും പൊലീസിന്റെ പിടിയിലായി. മരണം നടന്ന് മാസങ്ങൾക്ക് ശേഷം യുവാവിന്റെ ബന്ധുക്കൾക്ക് ലഭിച്ച ഒരു രഹസ്യ സന്ദേശമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചതും. ആന്ധ്രാപ്രദേശിലെ കാക്കിനാടയിലാണ് സംഭവം. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതിയായ രമാദേവിയും കാമുകൻ പ്രസാദും പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും ഒന്നിച്ച് ജീവിക്കാൻ ഇവർ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ രമാദേവിയുടെ ഭർത്താവ് പുല്ല ദുർഗ പ്രസാദിന്റെ സാന്നിധ്യം തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് Read More…

Featured Oddly News

കുരങ്ങുകൾക്കൊപ്പം വളർന്ന കൗമാരക്കാരി, ‘മൗഗ്ലി ഗേൾ’ ഇനി ഓർമ്മ, അഹ്‌സാസിന് വിട

ലഖ്‌നൗ: മനുഷ്യസമൂഹവുമായി പൊരുത്തപ്പെടാനുള്ള തന്റെ അസാധാരണമായ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ ‘മൗഗ്ലി ഗേൾ’ എന്ന അഹ്‌സാസ് (18) അന്തരിച്ചു. ലഖ്‌നൗവിലെ ഡോ. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലുള്ള വനത്തിൽ കുരങ്ങന്മാർക്കൊപ്പം വളർന്ന അഹ്‌സാസിനെ ഒൻപത് വർഷം മുൻപാണ് അധികൃതർ കണ്ടെത്തിയത്. റുഡ്യാർഡ് കിപ്ലിങ്ങിന്റെ പ്രശസ്തമായ ‘ദി ജംഗിൾ ബുക്ക്’ എന്ന കഥയിലെ മൗഗ്ലി എന്ന കഥാപാത്രത്തോട് സാമ്യമുള്ള സാഹചര്യത്തിൽ കാണപ്പെട്ടതിനാലാണ് പ്രാദേശിക മാധ്യമങ്ങൾ അവൾക്ക് Read More…

Crime

ഒരുസര്‍വീസിന് 1000 രൂപ; മലയാളികള്‍ക്ക് പ്രവേശനമില്ല; തൃശൂര്‍ ‌നഗരമധ്യത്തിലെ ഒഡീഷക്കാരന്റെ അനാശാസ്യ കേന്ദ്രത്തില്‍ കൊല

തൃശൂർ സ്വരാജ് റൗണ്ടിന് 350 മീറ്റർ മാത്രം അകലെയുള്ള കോരപ്പത്ത് ലെയിനിലെ ഒരു ഇരുനില വാടകവീട്ടിലായിരുന്നു ആ അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും ഫ്ലാറ്റുകളുള്ളതുമായ ഈ പ്രദേശത്തെ അയൽവാസികൾക്ക് ആർക്കും തന്നെ ഇതൊരു അനാശാസ്യ കേന്ദ്രമാണെന്ന ധാരണയുണ്ടായിരുന്നില്ല. ഒഡീഷ, അസം സ്വദേശികളായ മൂന്ന് അതിഥി തൊഴിലാളികളായിരുന്നു ഈ കേന്ദ്രം നടത്തിയിരുന്നത്. ഇവർക്കൊപ്പം നാല് യുവതികളും ഇവിടെ താമസിച്ചിരുന്നു. അതിഥി തൊഴിലാളികൾ മാത്രമായിരുന്നു ഇവിടെ സ്ഥിരമായി വന്നുപോയിരുന്നത്. വീടിന്റെ പിൻവാതിൽ വഴിയായിരുന്നു ഇവരുടെ പ്രവേശനം. ഇടയ്ക്കിടെ ഇവിടെനിന്ന് Read More…

Featured Sports

മരിസെയ്ൻ കാപ്പിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്ക; വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി

വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി. കരുത്തരായ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 19.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 45 പന്തിൽ പുറത്താകാതെ 81 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്ത മരിസെയ്ൻ കാപ്പാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഈ തകർപ്പൻ Read More…