‘അമ്മ’ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഭരണസമിതി ഒന്നാകെ രാജിവച്ച സംഭവത്തില്‍ പ്രതികരണവുമായി നടി അന്‍സിബ ഹസന്‍ രംഗത്തെത്തി. തനിക്ക് ഇന്ന് കുറച്ചെങ്കിലും നീതി കിട്ടിയെന്ന് കരുതുന്നുവെന്നും എല്ലാ കാര്യങ്ങളും അമ്മയിലെ അംഗങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറയാന്‍ സാധിച്ചുവെന്നും അന്‍സിബ പറഞ്ഞു. ചരിത്രപരമായ തീരുമാനങ്ങളാണ് ഇന്നെടുത്തത്. താന്‍ നേരിട്ട എല്ലാ കാര്യങ്ങളും കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനമുണ്ടെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ 32 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ‘അമ്മ’യിൽ ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് അന്‍സിബ Read More…
Author: Priya
അൻസിബയുടെ പരാതി ശ്വേത കേട്ടില്ല, എനിക്കെതിരെ അവര്‍ക്ക് എന്തും പറയാം, ഇതുവരെ കളിച്ചത് ‘ലേഡീസ് കാർഡ്’വച്ച്, ഇത് സ്ത്രീകളെ ഉപദ്രവിച്ച കമ്മിറ്റി -ബാബുരാജ്
ശ്വേതാ മേനോനെതിരെയും ‘അമ്മ’യുടെ മുൻ കമ്മിറ്റിക്കെതിരെയും രൂക്ഷവിമർശനവുമായി നടൻ ബാബുരാജ് . സ്ത്രീകൾക്ക് ഉപദ്രവകരമായ രീതിയിൽ പ്രവർത്തിച്ച കമ്മിറ്റിയായിരുന്നു ഇതെന്നും, കൃത്യമായ വാർഷിക റിപ്പോർട്ട് പോലും സമർപ്പിക്കാൻ ഇവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനറൽ ബോഡി യോഗത്തിൽ അൻസിബ തന്റെ പ്രശ്നങ്ങൾ കണ്ണീരോടെ വിവരിച്ചപ്പോൾ അത് കേൾക്കേണ്ട ഉത്തരവാദിത്തം ശ്വേതയ്ക്കായിരുന്നു. എന്നാൽ ‘അമ്മ’ സംഘടനയ്ക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്ന് പറയുന്ന ഒരു പ്രസിഡന്റിൽ നിന്ന് എങ്ങനെ സ്ത്രീകൾക്ക് നീതി ലഭിക്കുമെന്നും, കുറ്റാരോപിതരായി ആരുമില്ലെന്ന ശ്വേതയുടെ വാദം തെറ്റാണെന്നും Read More…
ഭാര്യ എവിടെ? കണ്ടെത്തിയില്ലെങ്കില്‍ ജീവന്‍കളയുമെന്ന് യുവാവ്, അന്വേഷണം, ചുരുളഴിഞ്ഞത് ദുരഭിമാനകൊലപാതകം
കാണാതായ ഭാര്യയെ കണ്ടെത്താൻ ഒരു യുവാവ് നടത്തിയ നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ അതിക്രൂരമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിച്ച് ബിഹാർ പൊലീസ്. ബിഹാറിലെ മുസാഫർപുരിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. തന്റെ പത്തൊൻപതുകാരിയായ ഭാര്യ സുജാത കുമാരിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് ഗൗരീശങ്കർ നൽകിയ പരാതിയാണ് വലിയൊരു ക്രൂരത പുറത്തുകൊണ്ടുവന്നത്. കുട്ടിക്കാലം മുതലേ പരസ്പരം അറിയാമായിരുന്ന സുജാതയും ഗൗരീശങ്കറും കുടുംബക്കാരുടെ എതിർപ്പുകൾ അവഗണിച്ച് ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. വിവാഹശേഷം ഇരുവരും ഹരിയാനയിലേക്ക് മാറുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ Read More…
എറിഞ്ഞിട്ട് പ്രസിദ്ധ് , ജയ്‌സ്വാളിന് സെഞ്ചറി, രോഹിത്തിന് ഫിഫ്റ്റി; അഫ്ഗാനെതിരേ തകര്‍പ്പന്‍ വിജയം; പരമ്പര തൂത്തുവാരി ഇന്ത്യ
അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചറിയും ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ചറിയും കൂടിയായപ്പോൾ അഫ്ഗാൻ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം ഇന്ത്യ വളരെ എളുപ്പത്തിൽ മറികടന്നു. വെറും 28.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. 86 പന്തിൽ നിന്ന് 110 റൺസ് നേടിയ ജയ്‌സ്വാളും, 69 പന്തിൽ നിന്ന് 79 റൺസ് അടിച്ചുകൂട്ടിയ രോഹിത് ശർമയുമാണ് ഇന്ത്യൻ വിജയം വേഗത്തിലാക്കിയത്. Read More…
‘ഗൗതം ഗംഭീര്‍ എന്നെ ദേശദ്രോഹിയെന്ന് വിളിച്ചു, പിന്നാലെ അസഭ്യവര്‍ഷം’; തുറന്നടിച്ച് ശ്രീശാന്ത്
ഐപിഎൽ ഒത്തുകളി വിവാദം മനസിൽ വച്ചുകൊണ്ട് ഗൗതം ഗംഭീർ തന്നെ ‘ദേശദ്രോഹി’ എന്ന് വിളിച്ച് അപമാനിച്ചുവെന്നും, കേൾക്കാൻ അറയ്ക്കുന്ന ചീത്തവിളിച്ചുവെന്നും എസ്. ശ്രീശാന്ത് . 2023-ലെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഗംഭീർ തന്നോട് ഇങ്ങനെ പെരുമാറിയതെന്ന് ലല്ലൻടോപിന് നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് വ്യക്തമാക്കി. താൻ ബൗൺസർ എറിഞ്ഞതിനാണ് ഗംഭീർ ഇത്തരത്തിൽ ദേഷ്യപ്പെട്ടത്. ‘ഓവറിലെ ആദ്യ പന്തിൽ ഗംഭീർ മുന്നോട്ടിറങ്ങി കളിച്ചിരുന്നു. അദ്ദേഹത്തിന് എന്റെ കളിരീതികളെക്കുറിച്ച് നന്നായി അറിയാം, കാരണം നല്ലൊരു ക്രിക്കറ്ററാണല്ലോ. എന്നാൽ ഗംഭീറിന്റെ കോച്ചിംഗിനെക്കുറിച്ച് Read More…
നായികമാരുടെ സമ്മതമില്ലാതെ തൊടാൻ ആര് അധികാരം നൽകി? സംവിധായകനെതിരെ വിമര്‍ശനം- വീഡിയോ
ഹൈദരാബാദ്∙ മുതിർന്ന തെലുങ്ക് സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനം . അനിൽ രാവിപുടി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് സിനിമയുടെ പൂജാ ചടങ്ങിനിടെ നായികമാരോട് അനാവശ്യമായി സ്പര്‍ശിച്ചു എന്നാരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ ആളുകൾ രംഗത്തെത്തിയിരിക്കുന്നത്. വെങ്കിടേഷും കല്ല്യാൺ റാമും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങ് കഴിഞ്ഞ ജൂൺ 18-നാണ് ഹൈദരാബാദിൽ വച്ച് നടന്നത്. ചടങ്ങിലേക്ക് അതിഥിയായി എത്തിയതായിരുന്നു രാഘവേന്ദ്ര റാവു. ഫോട്ടോ എടുക്കുന്ന സമയത്ത് നടി കീർത്തി സുരേഷിന്റെ Read More…
ആറു വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച് അധ്യാപിക; വീഡിയോ പകര്‍ത്തി; ഗുരുതര ആരോപണങ്ങള്‍
ഹൈസ്കൂളിൽ ആറ് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ . കേസിൽ നേരത്തെ തന്നെ അറസ്റ്റിലായ അധ്യാപികയ്ക്ക് ‘ഓൺലി ഫാൻസ്’ എന്ന വെബ്‌സൈറ്റിൽ അക്കൗണ്ടുള്ള വിവരം വിദ്യാർഥികൾ അറിഞ്ഞിരുന്നതായും, മികച്ച ഗ്രേഡ് ലഭിക്കുന്നതിനായി അവർ അധ്യാപികയെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നതായും സെർച്ച് വാറണ്ടിൽ വ്യക്തമാക്കുന്നുണ്ട്. യു.എസിലെ ജോർജിയയിലുള്ള അലക്സാണ്ടർ സ്കൂളിലെ അധ്യാപികയായ മാരിസ് നിക്കോൾസാണ് കേസിൽ പ്രതി . പ്രതി കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി അത് വിദ്യാർഥികൾക്ക് അയച്ചുനൽകുകയും അവർക്ക് നിരന്തരമായി അശ്ലീല Read More…
‘കോനെയുടെ എല്ലൊടിയുന്ന ശബ്ദം കേട്ടു, ടീം ഒന്നാകെ തകർന്നുപോയി, ഖത്തർ താരം റൂമിലെത്തി മാപ്പു പറഞ്ഞു’: കാനഡ കോച്ച്
ഫിഫ ലോകകപ്പ് മത്സരത്തിൽ ഖത്തറിനെതിരെ മറുപടിയില്ലാത്ത ആറു ഗോളുകളുടെ വമ്പൻ വിജയമാണ് കാനഡ സ്വന്തമാക്കിയത്. സൂപ്പർ താരം ജൊനാഥൻ ഡേവിഡ് ഹാട്രിക് ഗോളുകൾ നേടിയ മത്സരത്തിൽ കൈൽ ലാരിൻ, നേഥൻ സാലിബ എന്നിവരും കാനഡയ്ക്കായി സ്കോർ ചെയ്തു. ഖത്തർ താരം വഴങ്ങിയ ഒരു സെൽഫ് ഗോളും കാനഡയുടെ വിജയ തിളക്കം കൂട്ടി. 29, 45+3, 90+2 മിനിറ്റുകളിലായിരുന്നു ഡേവിഡിന്റെ തകർപ്പൻ ഗോളുകൾ പിറന്നത്. 75–ാം മിനിറ്റിൽ പന്ത് തടുക്കാൻ ശ്രമിച്ച മുഹമ്മദ് മനായിക്ക് പറ്റിയ പിഴവാണ് ഖത്തറിന് Read More…
‘അവന് എന്നെ വേണ്ടെന്ന്, പക്ഷേ അവനില്ലാതെ എനിക്ക് ജീവിക്കാനാവില്ല’; വിവാഹനിശ്ചയത്തിനു മുന്‍പ് പ്രതിശ്രുതവധു ജീവനൊടുക്കി
കോഴിക്കോട് താമരശ്ശേരിയിൽ 22 വയസ്സുകാരി നന്ദന പ്രദീപ് ജീവനൊടുക്കാൻ കാരണം പ്രതിശ്രുത വരന്റെ വഞ്ചനയാണെന്ന് ബന്ധുക്കളുടെ ആരോപണം. പെട്ടെന്ന് ഒരു ദിവസം യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് നന്ദനയുടെ ബന്ധുക്കൾ. കഴിഞ്ഞ ജൂൺ എട്ടിനാണ് താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹനിശ്ചയത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയായിരുന്നു ഈ ദുരന്തം. തന്റെ വീടുപണി നടക്കുകയാണെന്നും വിദേശത്തുള്ള അച്ഛൻ Read More…









