Crime

‘ഭാര്യക്ക് ഇഷ്ടം വേലക്കാരിയെ’; കൂടോത്രം ചെയ്ത് മയക്കിയെന്ന് സംശയം; വേലക്കാരിയെ കുത്തിക്കൊന്ന് ഡോക്ടര്‍

കുടുംബ പ്രശ്നങ്ങൾക്ക് കാരണം വീട്ടുജോലിക്കാരിയുടെ കൂടോത്രമാണെന്ന് വിശ്വസിച്ച് അവരെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിലായി. ഡൽഹിയിലാണ് ഈ സംഭവം നടന്നത്. ഡെർമറ്റോളജിസ്റ്റ് ആയ ഡോ. മനീഷ് ഗുപ്തയാണ് സ്വന്തം വീട്ടിലെ ജോലിക്കാരിയായ മീനയെ കൊലപ്പെടുത്തിയത്. ഡോ. ഗുപ്തയും ആയുർവേദ ഡോക്ടറായ ഭാര്യയും തമ്മിൽ ഏറെ നാളായി കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജോലിക്കാരിയെ ജോലിയിൽ നിന്ന് മാറ്റണമെന്ന് പറഞ്ഞ് ഇവർ മൂന്ന് വർഷമായി വഴക്കിട്ടിരുന്നു. എന്നാൽ 15 വർഷമായി തനിക്കറിയാവുന്ന മികച്ച ജോലിക്കാരിയായ മീനയെ പിരിച്ചുവിടാൻ ഭാര്യ സമ്മതിച്ചില്ല. ഇതോടെ Read More…

Crime

ആൺസുഹൃത്ത് പരസ്യമായി മർദിച്ചു; കണ്ണൂർ സർവകലാശാലയിലെ അധ്യാപിക ജീവനൊടുക്കി,

ആൺസുഹൃത്ത് പൊതുസ്ഥലത്തുവെച്ച് മർദിച്ചതിലുള്ള മനോവിഷമത്തെ തുടർന്ന് കണ്ണൂർ സർവകലാശാലയിലെ താൽക്കാലിക അധ്യാപിക ജീവനൊടുക്കി. കണ്ണൂർ പാനൂർ വെള്ളങ്ങാട് സ്വദേശിനിയായ ആദിത്യ (28) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ആദിത്യയുടെ ആൺസുഹൃത്തായ ശരൺ എന്നയാൾക്കെതിരെ പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 8-നാണ് കേസിന് കാരണമായ ആദ്യ സംഭവം നടക്കുന്നത്. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് ആദിത്യയെ ശരൺ പരസ്യമായി മർദ്ദിക്കുകയുണ്ടായി. ഇതിനെത്തുടർന്ന് വലിയ രീതിയിൽ Read More…

Crime Featured

അവതാരമാണെന്ന്‌ വിശ്വസിപ്പിച്ച് 6 വർഷം യുവതിയെ പീഡിപ്പിച്ചു, മൂത്രം കുടിപ്പിച്ചു, വ്യാജസിദ്ധനും കൂട്ടാളികളും അറസ്‌റ്റില്‍

ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് ഒരു യുവതിയെ വർഷങ്ങളോളം ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും, അവരെക്കൊണ്ട് മോഷണം നടത്തിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാജ സിദ്ധനും സ്ത്രീകളടക്കം ഏഴ് സഹായികളും അറസ്റ്റിൽ . പൂനെയിലെ വാഗോളിയിൽ ‘മോഡേൺ ഗുരുകുൽ’ എന്ന സ്ഥാപനം നടത്തിയിരുന്ന രാധേശ്യാം മിശ്ര എന്നയാളും കൂട്ടാളികളുമാണ് മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായത്. യുവതിയെ ഭർത്താവിൽ നിന്ന് നിർബന്ധിച്ച് വിവാഹമോചനം ചെയ്യിക്കാനും, ക്രൂരമായ വൈദ്യുതാഘാതം ഏൽപ്പിക്കാനും, മൂത്രം കുടിപ്പിക്കാനും വരെ ഇയാൾ മടി കാണിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 2010 ലാണ് യുവതി Read More…

Featured Oddly News

69 ലക്ഷം ശമ്പളം, 38-ാം വയസ്സിൽ വരനെ കിട്ടാനില്ല; ‘പെണ്ണുകാണൽ ചന്തയിൽ’ പൊട്ടിക്കരഞ്ഞ് യുവതി- വീഡിയോ

വിവാഹവും അതിനുള്ള പ്രായവും സമൂഹത്തിന്റെ സംസ്കാരവുമായി ഏറെ കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. പണ്ടുകാലത്ത് ശൈശവവിവാഹങ്ങൾ സാധാരണമായിരുന്നെങ്കിൽ, പിന്നീട് നിയമപരമായി വിവാഹപ്രായം ഉയർത്തുകയുണ്ടായി. മികച്ച വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവയ്ക്ക് മുൻഗണന നൽകാൻ തുടങ്ങിയതോടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം വീണ്ടും വർധിച്ചു. പലരും സ്വന്തം കരിയർ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് പിൽക്കാലത്ത് വിവാഹം വൈകുന്നതിലേക്ക് നയിച്ച പ്രധാന ഘടകം. വിവാഹപ്രായം ഇത്തരത്തിൽ നീണ്ടുപോകുന്നത് കാരണം വലിയ രീതിയിൽ പ്രതിസന്ധി നേരിടുന്ന ഒരു രാജ്യമാണ് ചൈന. അവിടെ ആളുകളുടെ ശരാശരി വിവാഹപ്രായം Read More…

Crime

സംശയം, കിടപ്പുമുറിയില്‍വരെ സിസിടിവി വച്ച് ഡോക്ടറായ ഭര്‍ത്താവ്; നവവധു ജീവനൊടുക്കി

ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരമായ പീഡനങ്ങൾ സഹിക്കാനാകാതെ നവവധു ജീവനൊടുക്കി. താനെ സ്വദേശിനിയായ വിശാഖ തിൽക്കർ (26) എന്ന യുവതിയാണ് വിവാഹം കഴിഞ്ഞ് 48-ാം ദിവസം ജീവിതം അവസാനിപ്പിച്ചത്. ഡോക്ടറായ ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഏല്‍പ്പിച്ച ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ കാരണം വിശാഖ കടുത്ത നിരാശയിലായിരുന്നു. ഭാര്യയെ കടുത്ത സംശയമായിരുന്ന ഭർത്താവ് നിതിൻ, അവരുടെ ചലനങ്ങൾ നിരീക്ഷിക്കാൻ വീടിനകത്തും പുറത്തും സിസിടിവി ക്യാമറകൾ വെച്ചിരുന്നു. ഒരിക്കൽ അയൽക്കാരിയോട് വിശേഷങ്ങൾ സംസാരിക്കുന്നത് കണ്ടതിന് ഭർത്താവിന്റെ കുടുംബാംഗങ്ങൾ വിശാഖയെ മർദിച്ചു. ഇതിനുപുറമെ കടുത്ത Read More…

Crime Featured

മോർച്ചറിയിലെ നൂറു ദിനങ്ങൾക്കൊടുവിൽ ആകാശ് ചിതയിലേക്ക്; കസ്റ്റഡി മരണത്തില്‍ നീതിക്കായി നീണ്ട പോരാട്ടം

കസ്റ്റഡി പീഡനത്തെത്തുടർന്ന് യുവാവ് മരിച്ച കേസിലെ തർക്കങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ മരിച്ച ആകാശിന്റെ മൃതദേഹം സംസ്കരിച്ചു. മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും, ഏകദേശം 100 ദിവസത്തോളം മധുര സർക്കാർ ആശുപത്രി (ജി.ആർ.എച്ച്) മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് ബുധനാഴ്ച (ജൂൺ 17) സംസ്കരിച്ചത്. കനത്ത പോലീസ് സുരക്ഷയിൽ ജില്ലയിലെ താതനേരി ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. 26 വയസ്സുകാരനായ ആകാശ് ഡെലിസന്റെ മരണത്തിൽ നീതിക്കായുള്ള കുടുംബത്തിന്റെ വലിയ പോരാട്ടത്തിനൊടുവിലാണ് ഈ നടപടി. മണാമധുരൈ കൃഷ്ണരാജപുരം സ്വദേശിയും പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളുമായ ആകാശിനെ ഒരു Read More…

Featured Sports

154 അടിച്ച് ചരിത്രം കുറിച്ച് ഗിൽ; ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരെ ഇന്ത്യക്ക് 170 റണ്ണിന്റെ തകര്‍പ്പന്‍ ജയം

ലഖ്‌നൗവിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് 170 റൺസിന്റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറുകളിൽ 402 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാന് 44.3 ഓവറിൽ 232 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-0 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദി ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്‌മൻ Read More…

Crime

ബലാത്സംഗം ചെയ്തത് 120ൽ അധികം പേർ; ലൈവ് സംപ്രേഷണം, അവസരമൊരുക്കിയത് ഭർത്താവ് !

നിരന്തരം ഭീഷണിപ്പെടുത്തിയും നിരീക്ഷണത്തിലാക്കിയും സ്വന്തം ഭാര്യയെ നൂറ്റിയിരുപതിലധികം പുരുഷന്മാർക്ക് ക്രൂരമായി ബലാത്സംഗം ചെയ്യാൻ അവസരമൊരുക്കിയ അറുപത്തിയൊന്നുകാരനായ സ്വീഡിഷ് പൗരന് കോടതി നാല് വർഷവും അഞ്ച് മാസവും തടവുശിക്ഷ വിധിച്ചു. സ്വീഡന്റെ കിഴക്കൻ തീരത്തുള്ള ഹെർനോസാൻഡ് കോടതിയാണ് പ്രതിക്ക് ഈ ശിക്ഷ ചുമത്തിയത്. ബലാത്സംഗശ്രമം, ഗുരുതരമായ പെൺവാണിഭം, മർദ്ദനം, നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇയാൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഇരയായ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച ഇരുപത്തിയെട്ട് പുരുഷന്മാർക്കും കോടതി വിവിധ തടവുശിക്ഷകൾ വിധിച്ചു. താൻ യാതൊരു Read More…

Crime

കൊലവിളിയുമായി അക്രമികള്‍; സ്‌പാ ജീവനക്കാരിയെ രക്ഷിച്ച് ബംഗാളി ട്രക്ക് ഡ്രൈവർ; പിന്തുടര്‍ന്നത് 15 കി.മീറ്റര്‍, 5 പേര്‍ അറസ്‌റ്റില്‍

മൂവാറ്റുപുഴയിൽ അർധരാത്രിയിൽ സ്പാ ജീവനക്കാരിയായ യുവതിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച അഞ്ചംഗ ഗുണ്ടാസംഘം പൊലീസിന്റെ പിടിയിലായി. ഈസ്റ്റ് മാറാടി സ്വദേശി അജിത് (19), മീങ്കുന്നം സ്വദേശി അദ്വൈത് (20), പഞ്ചായത്തുപടി സ്വദേശി ടോമി ഷാജി (19), ഹൈസ്കൂൾ കവലയ്ക്ക് സമീപം താമസിക്കുന്ന അർജുൻ സനിൽ (20), മങ്ങമ്പ്ര സ്വദേശി അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15-ാം തീയതി അർധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ Read More…