ന്യൂഡൽഹി: അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ ചിത്രങ്ങളും രേഖകളും പുറത്തുവന്നതോടെ കേന്ദ്ര സർക്കാർ കടുത്ത പ്രതിരോധത്തിൽ. ഹർദീപ് സിങ് പുരിയും എപ്സ്റ്റീനും മാത്രമായി ഒരു മുറിയിൽ ഇരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ഇതോടെ കേന്ദ്രമന്ത്രി കള്ളം പറയുകയായിരുന്നുവെന്ന ശക്തമായ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ‘എപ്സ്റ്റീൻ ഫയൽസി’ൽ പുരി ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം നേരത്തേ തന്നെയുണ്ടെങ്കിലും ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. Read More…
Author: Priya
പരമ്പര വിജയത്തിനുശേഷം ഹർമൻപ്രീത് കരഞ്ഞതെന്തിന്? വികാരങ്ങൾ ഉള്ളിലൊതുക്കാനാകില്ല! തിരിച്ചുവരവിനെ കുറിച്ച് വേദ കൃഷ്ണമൂർത്തി
സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയ ഹർമൻപ്രീത്, കളിക്ക് ശേഷമുള്ള വൈകാരിക പ്രതികരണത്തിലൂടെ തനിക്ക് ഈ കളിയോടുള്ള അഭിനിവേശമാണ് പ്രകടിപ്പിച്ചതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തി . സിംബാബ്വെയിൽ ഇന്ത്യ 3-0 ന് പരമ്പര സ്വന്തമാക്കിയപ്പോൾ ഹർമൻപ്രീത് നേടിയ മികച്ച റൺസ്, വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഈ സീനിയർ ബാറ്റര്‍ക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ അല്ലെങ്കിലും, ബാറ്റിംഗ് നിരയിൽ ഹർമൻപ്രീതിന്റെ പങ്ക് ഇപ്പോഴും വളരെ Read More…
ഹോട്ടല്‍ മുറിയിലെ സ്ത്രീയുടെ നിലവിളി, അന്വേഷിക്കാനെത്തിയ പൊലീസിന് മര്‍ദനം; യുവ ഡോക്ടർ അറസ്റ്റിൽ, കൈവശം കഞ്ചാവും! ലേഡി ഡോക്ടര്‍ക്കെതിരേയും കേസ്
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനും കഞ്ചാവ് സൂക്ഷിച്ചതിനും യുവ ഡോക്ടർ പൊലീസിന്റെ പിടിയിലായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പട്ടം അജാസ് മൻസിലിൽ അജാസ് ഖാനെയാണ് (29) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അജാസും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ പ്രമുഖ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. അവിടെ വെച്ച് ഇരുവരും തമ്മിൽ കടുപ്പമേറിയ തർക്കവും കൈയാങ്കളിയും നടന്നു. മുറിയിൽ നിന്ന് യുവതിയുടെ ഭയന്നുള്ള നിലവിളി Read More…
ഗ്ലൂട്ടൻ ഫ്രീ ഡയറ്റ്, തളരാത്ത പോരാട്ടം: 4 വർഷത്തെ ഇടവേള, സ്വിംഗിന്റെ സുൽത്താൻ ഭുവിയുടെ തിരിച്ചുവരവിന് പിന്നിലെ രഹസ്യം
2022 നവംബർ 22-ന് നേപിയറിൽവച്ച് കളികഴിഞ്ഞ് ഗ്രൗണ്ടിൽ നിന്ന് ഭുവനേശ്വർ കുമാർ മടങ്ങിപ്പോകുമ്പോൾ, നാല് വർഷത്തേക്ക് അത് അദ്ദേഹത്തിന്റെ അവസാന ട്വന്റി-20 മത്സരമായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇതിനിടെ ഇന്ത്യൻ ടീമിൽ മൂന്ന് ക്യാപ്റ്റൻമാരും സെലക്ഷന് കമ്മിറ്റിയിൽ പല മാറ്റങ്ങളും വന്നു. ഇതോടെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചു എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഒക്ടോബർ 17-ന്, കരിയർ ആരംഭിച്ച അതേ വേദിയിൽ തന്നെ അത് വീണ്ടും തിരികെ വന്നു. ഹൈദരാബാദിൽ വെച്ച് അർഷ്ദീപ് സിങ്ങിന് തോളിൽ പരിക്കേറ്റതോടെ വെസ്റ്റ് Read More…
ജസ്റ്റിന് ബീബറിന്റെ മുന്‍ കാമുകി അന്തരിച്ചു; അന്ത്യം അമ്മയായി മാസങ്ങൾക്കുള്ളിൽ
പോപ് താരം ജസ്റ്റിൻ ബീബറിന്റെ മുൻ കാമുകിയും ഓസ്ട്രേലിയൻ മോഡലുമായ സഹാറ റായ് (34) ആശുപത്രിയിൽ വെച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ആദ്യകുഞ്ഞ് പിറന്ന് മാസങ്ങൾക്കുള്ളിലാണ് ഈ ദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരണസമയത്ത് പ്രിയപ്പെട്ടവരെല്ലാം സഹാറയ്ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2024 ഏപ്രിലിൽ തനിക്ക് ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ചതായി സഹാറ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. രോഗബാധയെ തുടർന്ന് ശരീരം ഭാഗികമായി തളരുകയും നടക്കാൻ കഴിയാത്ത Read More…
സി.എം.ആര്.എല്‍ കേസില്‍ പിണറായിക്ക് ആശ്വാസം: വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു
ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് താത്കാലിക ആശ്വാസം. വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീം കോടതി, ഹർജി വീണ്ടും പരിഗണിക്കുന്നതിനായി ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയച്ചു. ആരോപണവിധേയരായവരുടെ വാദം കേൾക്കേണ്ടതുണ്ടെന്ന പിണറായി വിജയന്റെ ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചത്. അവധിക്കു ശേഷമേ കേസ് വീണ്ടും പരിഗണിക്കൂ എന്ന് മുൻപ് അറിയിച്ചിരുന്നെങ്കിലും, എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അടിയന്തരമായി Read More…
ഭർത്താവ് മരിച്ചാൽ അയാളുടെ സര്‍ക്കാര്‍ ജോലി എനിക്ക്! കൊലപാതകത്തില്‍ യുവതിയും കാമുകനും പിടിയിൽ, കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണക്കഥ പൊളിഞ്ഞു
റാഞ്ചി: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും കൂട്ടാളിയും പിടിയിലായി. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് ഈ ക്രൂരകൃത്യം നടന്നത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മരണപ്പെട്ടാൽ ആ ജോലി തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവതി കാമുകനുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടിൽ കവർച്ച നടത്താനെത്തിയ കള്ളന്മാരാണ് ഭർത്താവിനെ വധിച്ചതെന്നാണ് ഭാര്യ ആദ്യം പോലീസിന് നൽകിയ മൊഴി. എന്നാൽ പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ യഥാർത്ഥ ചുരുളഴിഞ്ഞത്. റാഞ്ചിയിലെ പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ Read More…
ഒറ്റയാൾ പോരാട്ടം! ഓസീസിനെതിരെ ചരിത്ര സെഞ്ചുറി; രോഹിത് ശർമ്മയെ മറികടന്ന് ബാവുമ, 60 വർഷത്തെ റെക്കോർഡ് തകർത്ത് യാൻസന്
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബാവുമ ചരിത്രം കുറിച്ചപ്പോള്‍ മറ്റൊരു റെക്കോര്‍ഡുമായി ഓൾറൗണ്ടർ മാർക്കോ യാൻസന്. 110/6 എന്ന തകർച്ചയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ കരകയറിയത് 334 പന്തുകളിൽ നിന്ന് ബാവുമ നേടിയ 179 റൺസാണ്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (WTC) ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടുന്ന ഏറ്റവും Read More…
ശാരീരികബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞു; കാമുകന് ശ്വാസംമുട്ടിച്ച് കൊന്നു; പുളിക്കീഴിലെ കുഞ്ഞിന്റെ മരണം കൊലപാതകം, അമ്മ അറസ്റ്റിൽ
പത്തനംതിട്ട പുളിക്കീഴിൽ മൂന്ന് വർഷം മുൻപ് ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ നാടോടി സ്ത്രീയായ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട അമ്മയുടെ കാമുകനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. 2023-ലാണ് പത്തനംതിട്ട പുളിക്കീഴിലെ ചതുപ്പിൽ കൈയില്ലാത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അക്കാലത്ത് സമാനമായ കാണാതാകൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നതിനാൽ അന്വേഷണം മുന്നോട്ടുപോകാതെ മരവിക്കുകയായിരുന്നു. എന്നാൽ അടുത്തിടെ പാലക്കാട് മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ എത്തിയ മറ്റൊരു കേസിന്റെ അന്വേഷണമാണ് Read More…









