Crime

പ്രതിശ്രുത വരന്‍ ബലാത്സംഗം ചെയ്‌ത കേസ്‌; ഒത്തുതീർപ്പാക്കാനാവില്ലെന്ന് കോടതി, മെഡിക്കൽ വിദ്യാർത്ഥിയുടെ ഹര്‍ജി തള്ളി

കൊച്ചി: പ്രതിശ്രുത വരൻ തന്ന ബലാത്സംഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസ്, ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്തി എന്ന കാരണത്താൽ റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി . ബലാത്സംഗം എന്നത് കേവലം ഇരു വ്യക്തികൾ തമ്മിലുള്ള സ്വകാര്യ തർക്കമല്ലെന്നും മറിച്ച് പൊതുസമൂഹത്തിന് നേരെ നടക്കുന്ന കുറ്റകൃത്യമാണെന്നും വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. പ്രണയത്തിലായിരുന്ന രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ വിവാഹനിശ്ചയത്തിന് ശേഷം, വരൻ തന്റെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് കളമശ്ശേരി പോലീസ് Read More…

Spotlight

പുരുഷ മൃതദേഹാവയവം നോക്കി ചിരിക്കുമെന്ന പ്രസ്താവന; സേജല്‍ പവാറിന് സസ്പെന്‍ഷന്‍

പോസ്റ്റുമോർട്ടത്തിനിടെ പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ട് മോശം കമന്റുകൾ പറയാറുണ്ടെന്ന വെളിപ്പെടുത്തലിലൂടെ വിവാദത്തിലായ എംബിബിഎസ് വിദ്യാർഥിനി സേജൽ പവാറിന് സസ്പെന്‍ഷന്‍. മുംബൈയിലെ കിം​ഗ് എഡ് വാർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ അധികൃതരാണ് സേജലിനെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സ്റ്റാൻഡപ് കൊമേഡിയനായ പ്രണിത് മോറിന്റെ പരിപാടിക്കിടെയായിരുന്നു വിദ്യാർഥിനിയുടെ ഈ വിവാദ മറുപടി. മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലുപ്പം നോക്കി കളിയാക്കി ചിരിക്കാറുണ്ടെന്ന ഈ പരാമർശത്തെ വളരെ ഗൗരവത്തോടെയാണ് സീനിയർ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കാണുന്നത്. തന്റെ പ്രസ്താവനയിൽ സേജൽ പവാർ പിന്നീട് മാപ്പപേക്ഷിച്ചെങ്കിലും Read More…

Crime

വിവാഹിതനെന്ന് മറച്ചുവെച്ച് ബന്ധം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തേടി എത്തിയ വിദേശ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: അബുദാബിയിൽ ഒന്നിച്ച് ജോലി ചെയ്യുന്നതിനിടെ പ്രണയത്തിലാവുകയും, ഗർഭിണിയായ ശേഷം കാമുകൻ നാട്ടിലേക്ക് മുങ്ങുകയും ചെയ്തതിനെത്തുടർന്ന് യുവാവിനെ തേടി തലസ്ഥാനത്ത് എത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശ്രീലങ്കൻ സ്വദേശിനിയായ യുവതിയാണ് അമിത അളവിൽ പാരസെറ്റമോൾ ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഠിനംകുളം സ്വദേശിയായ യുവാവിനെ അന്വേഷിച്ച് കഴിഞ്ഞ ദിവസമാണ് ശ്രീലങ്കൻ യുവതി തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ ടാക്സി വിളിച്ച് Read More…

Crime

പീഡിപ്പിച്ച അച്ഛന് പിന്നാലെ അമ്മയുടെ കൂട്ടുകാരിയും ജയിലിലേക്ക്; പതിനാറുകാരി നേരിട്ടത് കൊടും ക്രൂരത, അമ്മ ലഹരിക്കേസ് പ്രതി

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരി ലൈംഗിക പീഡനത്തിനിരയായ കേസിൽ അതീവ ഗുരുതരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരുപത്തിയഞ്ചുകാരിയായ സ്നേഹ മെർലിൻ പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ, കഴിഞ്ഞ ഒരു വർഷത്തോളമായി ഇവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മ വീട്ടിലുള്ള സമയങ്ങളിൽ പോലും താൻ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ലഹരി വിൽപ്പനക്കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും സ്നേഹയും തമ്മിൽ കണ്ണൂർ ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നത്. ഇതേ പതിനാറുകാരിയെ Read More…

Movie News

‘വായനോക്കിയാല്‍ ഓറല്‍സെക്സ് ചെയ്തോയെന്ന് മനസിലാകുമോ?’; വനിതാ ഡെന്‍റിസ്റ്റിനോട് പ്രണിത്; ഷോയ്ക്കെതിരേ രൂക്ഷ വിമര്‍ശനം

ഡേറ്റിങ്ങിന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ബിരിയാണി വാങ്ങിക്കൊടുത്തതിന് പകരമായി അവളെ ലൈംഗികമായി ഉപയോഗിച്ചുവെന്ന യുവാവിൻ്റെ വെളിപ്പെടുത്തലോടെയാണ് സ്റ്റാൻഡപ്പ് കൊമേഡിയൻ പ്രണിത് മോറിൻ്റെ ഷോ വിവാദ കൊടുങ്കാറ്റിലായത്. യുവാവിൻ്റെ ഈ വാക്കുകളും അതിനോടുള്ള കൊമേഡിയൻ്റെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ഇതിന് തൊട്ടുപിന്നാലെ, അതേ പരിപാടിയിൽ പങ്കെടുത്ത ഒരു വനിതാ ഡോക്ടർ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവരുന്ന പുരുഷന്മാരുടെ മൃതദേഹങ്ങൾ നോക്കി മോശം കമൻ്റുകൾ പറയാറുണ്ടെന്ന് തുറന്നുപറഞ്ഞതും സൈബർ ലോകത്ത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഇതിനിടയിലാണ് പ്രണിത് മോറിൻ്റെ Read More…

Featured Sports

പോള്‍ നീരാളിക്ക് പിന്‍ഗാമി ‘നിമ്പസ്’; പൂച്ചക്കണ്ണില്‍ തെളിയുമോ ആരാണ് ലോകകപ്പ് ജേതാവെന്ന്? അഞ്ചര ലക്ഷം ആരാധകരുള്ള പ്രവചന സിംഹം!

ലോകകപ്പ് മത്സരങ്ങളിലെ വിജയികളെ മുൻകൂട്ടി പ്രവചിച്ച് ലോകമെമ്പാടും വലിയ ആരാധകരെ സ്വന്തമാക്കിയ നിരവധി മൃഗങ്ങളുണ്ട്. അതിൽ പ്രധാനിയാണ് 2010-ലെ ലോകകപ്പ് കാലത്ത് പ്രവചനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച ‘പോൾ’ എന്ന ഒക്ടോപസ്. അന്ന് സെമി ഫൈനൽ മത്സരത്തെക്കുറിച്ചുള്ള പ്രവചനം കൃത്യമായതോടെയാണ് പോൾ ലോകശ്രദ്ധ നേടിയത്. അതിനുശേഷമുള്ള ലോകകപ്പുകളിൽ എലി, ആമ, ഒട്ടകം, ചീട്ടെടുക്കുന്ന തത്ത, പ്രാവ് എന്നിവയെല്ലാം കായിക ലോകത്ത് വലിയ രീതിയിൽ ‘പ്രവചനസിംഹങ്ങളായി’ തിളങ്ങിയിരുന്നു. എന്നാൽ ഇത്തവണത്തെ ലോകകപ്പ് കാലത്ത് പ്രവചനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി Read More…

Spotlight

‘ഹിജാബ് മാറ്റിയില്ലെങ്കില്‍ മരുന്ന് നല്‍കില്ല’; ആശുപത്രിയില്‍ യുവതിക്ക് മരുന്ന് നിഷേധിച്ചതായി പരാതി

ഹിജാബ് ധരിച്ചെത്തിയതിന്റെ പേരിൽ ഉത്തർപ്രദേശിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് തനിക്ക് മരുന്ന് നിഷേധിച്ചതായി യുവതിയുടെ പരാതി. ആശുപത്രി ജീവനക്കാർ തന്നോട് മോശമായി പെരുമാറിയെന്നും, തലയിലെ ഹിജാബ് മാറ്റിയാൽ മാത്രമേ മരുന്ന് നൽകൂ എന്ന് ശാഠ്യം പിടിച്ചതായും യുവതി ആരോപിക്കുന്നു. കാൺപൂരിലെ ഉർസല ഹോർസ്മാൻ മെമ്മോറിയൽ ആശുപത്രിയിലാണ് ഈ സംഭവം നടന്നത്. തനിക്കുണ്ടായ ദുരനുഭവം യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും വലിയ വിവാദമായതും. ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങാനായി താൻ കൗണ്ടറിലേക്ക് ചെന്നപ്പോൾ ജീവനക്കാർ Read More…

fatty liver symptoms1
Health

നിങ്ങള്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിചെയ്യുന്നവരാണോ ? എന്നാല്‍ ഫാറ്റി ലിവറിനെ പേടിക്കണം പുതിയ പഠനവുമായി ആരോഗ്യ വിദഗ്ധർ

അനാരോഗ്യകരമായ ഭക്ഷണരീതികൾ, അമിതവണ്ണം, വ്യായാമമില്ലായ്മ എന്നിവയാണ് ഫാറ്റി ലിവർ രോഗത്തിന്റെ പ്രധാന കാരണങ്ങളായി നമ്മൾ പൊതുവെ പറയാറുള്ളത്. എന്നാൽ പലരും അത്ര കാര്യമാക്കാത്ത ഉറക്കക്കുറവും ഈ രോഗത്തിന് വലിയൊരു കാരണമാണെന്നാണ് ആരോഗ്യ വിദഗ്ധർ ഇപ്പോൾ നൽകുന്ന മുന്നറിയിപ്പ്. കൃത്യമല്ലാത്ത ഉറക്കശീലങ്ങൾ ഫാറ്റി ലിവർ വരാനുള്ള സാധ്യത വളരെയധികം കൂട്ടുന്നുണ്ടെന്ന് ‘വേൾഡ് ജേണൽ ഓഫ് ഹെപറ്റോളജി’യിൽ വന്ന ഒരു പഠനം വ്യക്തമാക്കുന്നു. നിലവിൽ ‘മെറ്റബോളിക് ഡിസ്ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റിയാറ്റോട്ടിക് ലിവർ ഡിസീസ്’ (MASLD) എന്ന് വിളിക്കപ്പെടുന്ന ഈ രോഗാവസ്ഥ Read More…

Featured Sports

2 ഗോളുകൾ, 3 റെഡ് കാർഡ്, ഒമ്പതാം മിനിറ്റിൽ ആദ്യ ഗോള്‍; ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ ആദ്യ ജയം സ്വന്തമാക്കി മെക്സിക്കോ

മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും കണ്ട് ആരാധകർ ആവേശഭരിതരായ 2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ ജയം. ചരിത്രപ്രസിദ്ധമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ സ്വന്തം കാണികൾക്ക് മുന്നിൽ പുതിയ ലോകകപ്പ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. അതേസമയം കളിയിലുടനീളം കടുത്ത ഫൗളുകൾ Read More…