മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും കണ്ട് ആരാധകർ ആവേശഭരിതരായ 2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ ജയം. ചരിത്രപ്രസിദ്ധമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ സ്വന്തം കാണികൾക്ക് മുന്നിൽ പുതിയ ലോകകപ്പ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. അതേസമയം കളിയിലുടനീളം കടുത്ത ഫൗളുകൾ Read More…
Author: Priya
‘ഖനിയില്‍ നിന്ന് സ്വര്‍ണക്കട്ടികൾ വാങ്ങാം, ലാഭം കൊയ്യാം’; കെ.ജി.എഫ് സ്വാമി കുടുങ്ങി! ഇരുമ്പു കഷണത്തില്‍ സ്വര്‍ണനിറം പൂശി തട്ടിപ്പ്
തൃശൂർ: സ്വർണഖനിയിൽ നിന്ന് നേരിട്ട് സ്വർണ്ണക്കട്ടികൾ കൊണ്ടുത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ‘കെ.ജി.എഫ് സ്വാമി’ പിടിയിൽ. പത്തനംതിട്ട മാധവമംഗലം മനാഴിയിൽ വീട്ടിൽ ഷാജി (61) എന്നയാളെയാണ് കൊടുങ്ങല്ലൂരിൽ വെച്ച് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്വര്‍ണഖനിയുടെ കഥ പറയുന്ന ഹിറ്റ് സിനിമ കെ.ജി.എഫുമായി ബന്ധപ്പെടുത്തിയാണ് ഷാജിയ്ക്കു കെ.ജി.എഫ്. സ്വാമി എന്ന പേരു വീണത്. കൊടുങ്ങല്ലൂർ ഉഴവത്ത്കടവിൽ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പോലീസ് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് പ്രതി വലയിലായത്. ആളുകളെ കബളിപ്പിക്കാൻ സൂക്ഷിച്ചിരുന്ന Read More…
വൈഭവ് സൂര്യവംശിയ്ക്ക് ഒരു ‘എതിരാളി’ ! 83 പന്തിൽ 210 റൺസ്, 35 ഫോറുകളും ഒൻപത് സിക്സുകളും
പട്ന∙ ഇന്ത്യൻ ക്രിക്കറ്റിന് വൻ പ്രതീക്ഷകൾ സമ്മാനിച്ച് വൈഭവ് സൂര്യവംശിക്കു പിന്നാലെ ബിഹാറിൽനിന്ന് വീണ്ടുമൊരു യുവ ബാറ്റിങ് വിസ്മയം കൂടി ഉയർന്നുവരുന്നു. ജില്ലാ അണ്ടർ 16 ക്രിക്കറ്റ് ലീഗിൽ മുസഫർപുർ സ്വദേശിയായ പതിനാലുകാരൻ അയൻ രാജ് നേരിട്ട വെറും 83 പന്തുകളിൽനിന്ന് അടിച്ചുകൂട്ടിയത് 210 റൺസാണ്. സൻസ്കൃതി ക്ലബ്ബിന് വേണ്ടി പാഡ് കെട്ടിയ അയൻ രാജ് 35 ഫോറുകളും ഒൻപത് സിക്സറുകളുമാണ് മൈതാനത്തിന്റെ നാനാഭാഗത്തേക്കും പായിച്ചത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയ സാന്നിധ്യമായ വൈഭവ് സൂര്യവംശിയുടെ അടുത്ത Read More…
5 വർഷമായി ശാരീരിക ബന്ധമില്ലാതെ ദമ്പതികൾ; ഇതിലും സന്തോഷം മുൻപുണ്ടായിട്ടില്ല, വേറിട്ട പ്രണയകഥ
ഒരു പ്രണയബന്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ശാരീരികമായ അടുപ്പമാണെന്നും, അതാണ് പരസ്പരമുള്ള സന്തോഷത്തിന്റെയും ആഴത്തിലുള്ള ബന്ധത്തിന്റെയും പ്രധാന വഴിയെന്നുമാണ് പലരും പറയാറുള്ളത്. എന്നാൽ എല്ലാ പങ്കാളികൾക്കും ഈ രീതി നിർബന്ധമല്ലെന്ന് തെളിയിക്കുകയാണ് ഒരു ദമ്പതികൾ. സാമൂഹികമായ പൊതുരീതികളെ തിരുത്തിക്കൊണ്ട്, ‘സോൾഗ്രോ സെൻ അക്കാദമി’ എന്ന സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സഞ്ചാരിയും നിരഞ്ജൻ സജിത്തും തങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന കാര്യം അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയുണ്ടായി. തങ്ങളുടെ അഞ്ച് വർഷത്തെ പ്രണയജീവിതത്തിൽ ഉടനീളം തങ്ങൾ മനഃപൂർവം ശാരീരിക ബന്ധത്തിൽ Read More…
അമേരിക്കയിലെ ഇന്ത്യൻ പൂജാരിമാരുടെ വരുമാനം കേട്ടാൽ ഞെട്ടും! സോഷ്യൽ മീഡിയയിൽ ചർച്ചയായി ഇൻസ്റ്റാഗ്രാം വീഡിയോ
അമേരിക്കയിലെ ഒരു പൂജാരിയുടെ വരുമാനത്തെക്കുറിച്ചും വിസ വിവരങ്ങളെക്കുറിച്ചും ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നത്. യുഎസിൽ താമസിക്കുന്ന ശാരിക യാദവ് എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരു പണ്ഡിറ്റ് ജിക്ക് അമേരിക്കയിൽ ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും അവിടെയെത്താനുള്ള വിസയെക്കുറിച്ചും അറിയാൻ നിരവധി ആളുകൾക്ക് താല്പര്യമുണ്ടെന്ന് കണ്ടതിനാലാണ് താൻ ഈ വീഡിയോ ചെയ്യുന്നതെന്ന് ശാരിക പറയുന്നു. പൂജാരിമാർ വാങ്ങുന്ന തുക കേട്ടാൽ ആരും അത്ഭുതപ്പെട്ടുപോകുമെന്ന ആമുഖത്തോടെയാണ് ശാരിക Read More…
മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് നടുറോഡിൽ; ബസ് നിര്‍ത്തി രക്ഷപ്പെടുത്തി ഡ്രൈവര്‍; ‘ഇതിനൊക്കെയല്ലേ നമ്മള്‍ കൈയടിക്കേണ്ടത്’; കുറിപ്പുമായി പൊലീസ്- വീഡിയോ
മലപ്പുറം: നൂറുകണക്കിന് വണ്ടികൾ ചീറിപ്പായുന്ന റോഡിന് നടുവിൽ ഒരു പിഞ്ചുകുഞ്ഞ് ചിരിയോടെ ഇരിക്കുന്നു! കാണുന്ന ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ഈ കാഴ്ച കണ്ട് പെട്ടെന്ന് നിർത്തിയ സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ആ കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് വലിയൊരു അപകടം ഒഴിവാക്കി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ റോഡിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയത്. റോഡിന്റെ നടുവിൽ ഒരു കുഞ്ഞിനെ കണ്ട് പരിഭ്രാന്തരായ ‘സഫ മർവ്വ’ എന്ന ബസിലെ ജീവനക്കാരുടെ കൃത്യമായ ഇടപെടലാണ് Read More…
ശാന്തിക്കാരനെ പ്രണയക്കുരുക്കിൽ വീഴ്ത്തി എട്ടുലക്ഷം തട്ടിയ ‘ഡാൻസ് ടീച്ചർ’ പിടിയിൽ
ഹരിപ്പാട്: വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂർ ഇരിങ്ങാലക്കുട മൂർക്കനാട് സ്വദേശിയായ മഹേശ്വരി (36) എന്ന യുവതിക്കെതിരെയാണ് ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഹരിപ്പാട് സ്വദേശിയായ ഒരാളിൽ നിന്ന് ഇവർ എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. വിശ്വാസവഞ്ചന, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുമാരപുരം സ്വദേശിയായ പരാതിക്കാരൻ ചേർത്തലയിലെ ഒരു പ്രശസ്തമായ ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി നോക്കുന്ന സമയത്താണ് ഈ Read More…
‘ഒരു കുട്ടിക്ക് ടാർഗറ്റ് 1500 രൂപ, കുറഞ്ഞാല്‍ ക്രൂരമര്‍ദ്ദനം’ ഭിക്ഷാടന മാഫിയയിൽ നിന്നും രക്ഷപ്പെട്ട 14-കാരന്റെ ഞെട്ടിക്കുന്ന മൊഴി, ഹരിപ്പാട് മാത്രം സംഘത്തിന്റെ കീഴിൽ ഇരുപതോളം കുട്ടികള്‍ ?
ഹരിപ്പാട്: തമിഴ്‌നാട്ടിൽ നിന്നുള്ള കുട്ടികളെ ഭിക്ഷാടനത്തിന് ഹരിപ്പാട്ട് എത്തിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ അവരുടെ പിതൃസഹോദരൻ പിടിയിലായി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി കാമരാജ് നഗർ സ്വദേശിയായ അന്തോണി (31) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ അന്വേഷണമാണ് ഫലം കണ്ടത്. വിശദമായ ചോദ്യംചെയ്യലിലൂടെ ഭിക്ഷാടന മാഫിയയ്‌ക്കെതിരെ നടപടി കടുപ്പിക്കാനാണ് പൊലീസിന്റെ നീക്കം. അന്തോണി തന്റെ സ്വന്തം സഹോദരന്റെ മക്കളായ 14-ഉം 11-ഉം വയസുള്ള കുട്ടികളെ തൂത്തുക്കുടിയിൽ നിന്ന് ഹരിപ്പാട്ടേക്ക് കൊണ്ടുവന്ന് Read More…
അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ല, ലക്ഷ്മിപ്രിയയുടെ പരാതിയിലും; മോശമായി പെരുമാറിയില്ലെന്ന് പൊലീസ്
കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐക്കും എതിരെ നടി അൻസിബ ഹസൻ കൊടുത്ത പരാതിയിൽ യാതൊരു വാസ്തവവുമില്ലെന്ന് പോലീസ് കണ്ടെത്തി. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് റിപ്പോർട്ടിലുള്ളത്. ഈ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി തൃക്കാക്കര എസിപി സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. അതേസമയം അൻസിബയ്ക്ക് എതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും അടിസ്ഥാനമില്ലെന്നാണ് പോലീസ് പറയുന്നത്. അൻസിബ മുഖ്യമന്ത്രിക്ക് Read More…









