Celebrity

അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ല, ലക്ഷ്മിപ്രിയയുടെ പരാതിയിലും; മോശമായി പെരുമാറിയില്ലെന്ന് പൊലീസ്

കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐക്കും എതിരെ നടി അൻസിബ ഹസൻ കൊടുത്ത പരാതിയിൽ യാതൊരു വാസ്തവവുമില്ലെന്ന് പോലീസ് കണ്ടെത്തി. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് റിപ്പോർട്ടിലുള്ളത്. ഈ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി തൃക്കാക്കര എസിപി സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. അതേസമയം അൻസിബയ്ക്ക് എതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും അടിസ്ഥാനമില്ലെന്നാണ് പോലീസ് പറയുന്നത്. അൻസിബ മുഖ്യമന്ത്രിക്ക് Read More…

Crime

വധശ്രമക്കേസിൽ BJP കൗൺസിലർ പിടിയിൽ; പോലീസിനെ വളഞ്ഞ് അനുയായികൾ, ആകാശത്തേക്ക് വെടിവച്ച് SHO

തിരുവനന്തപുരം വട്ടിയൂർക്കാവിൽ വധശ്രമക്കേസിൽ ബിജെപി നഗരസഭാ കൗൺസിലർ സുഗതനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴോട്ടുകോണം വാർഡ് കൗൺസിലറായ ഇയാളെ പിടികൂടുന്നതിനിടെ പ്രദേശത്ത് വലിയ രീതിയിലുള്ള നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. സുഗതനെ പോലീസ് കസ്റ്റഡിയിലെടുത്ത വാർത്തയറിഞ്ഞ് എത്തിയ അണികൾ പോലീസുകാരെ തടയുകയും വളയുകയും ചെയ്തു. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് പ്രതിയുമായി അവിടെനിന്ന് പോകാൻ കഴിയാത്ത വിധം ആളുകൾ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഒടുവിൽ സംഘർഷാവസ്ഥ മാറ്റാനും കൂടിനിന്ന ജനക്കൂട്ടത്തെ അവിടെനിന്ന് ഓടിക്കാനുമായി പോലീസ് ഉദ്യോഗസ്ഥന് ആകാശത്തേക്ക് Read More…

Featured Lifestyle

ഹണിമൂണിന് അച്ഛനും അമ്മയും വേണം; യുവാവിനെ ഡിവോഴ്സ് ചെയ്ത് യുവതി, സ്വകാര്യത മാനിക്കാത്തയാൾക്കൊപ്പം ജീവിക്കില്ല

മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബചിത്രങ്ങളിൽ ഒന്നാണ് ‘മിഥുനം’. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലും ഉർവശിയും തകർത്തഭിനയിച്ച ഈ സിനിമ, ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ ഇടങ്ങളിൽ ‘നോ’ പറയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു. സിനിമയിൽ നായകനായ സേതു തന്റെ മധുവിധു യാത്രയ്ക്ക് കുടുംബത്തെക്കൂടി ഒപ്പം കൂട്ടുന്നതും അത് നായികയായ സുലുവിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളുമാണ് കഥയിലെ പ്രധാന തമാശയും വഴിത്തിരിവും. ഒടുവിൽ ഇരുവരും മാത്രമായി മറ്റൊരു ഹണിമൂൺ യാത്രയ്ക്ക് ഇറങ്ങുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എന്നാൽ സിനിമയെ വെല്ലുന്ന ഒരു യഥാർത്ഥ സംഭവമാണ് ഇപ്പോൾ Read More…

Featured Good News

39 ഭാര്യമാർ, 94 മക്കൾ, ദിവസം വേണ്ടത് 90 കിലോ അരി: ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഇന്ത്യയിൽ

വലിയൊരു കുടുംബം എന്നാൽ നമ്മുടെ മനസില്‍ വരുന്നത് ഉത്സവ- ആഘോഷ സമയത്ത് മാത്രം ഒത്തുചേരുന്ന സഹോദരങ്ങളും കസിൻസും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ അടങ്ങുന്നതായിരിക്കും. എന്നാൽ മിസോറാമിലെ ഒരു ചെറിയ ഗ്രാമത്തിൽ, കൂട്ടുകുടുംബം എന്ന ആശയം നമ്മെ ശരിക്കും അത്ഭുതപ്പെടുത്തുന്ന മറ്റൊരു തലത്തിലേക്ക് വളർന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായി അറിയപ്പെട്ടിരുന്ന സിയോണ ചാനയുടെ കുടുംബം വർഷങ്ങളായി ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. സിയോണ, തന്റെ 17-ാം വയസിലാണ് ആദ്യമായി വിവാഹം കഴിക്കുന്നത്. പിന്നീട് 39 തവണ വിവാഹം കഴിച്ച Read More…

Spotlight

‘ഇസ്‌ലാം ഫ്രണ്ട്‌ലി ജിം’ ;​‍ വിവാദം വഴിത്തിരിവിൽ, അത് മാർക്കറ്റിംഗ് തന്ത്രമെന്ന് യഥാർത്ഥ ഉടമ

പാലക്കാട്: ജിംനേഷ്യത്തിന്റെ പ്രവർത്തനങ്ങളെ മത നിയമങ്ങളുമായി കൂട്ടിക്കലർത്തിയതിനെച്ചൊല്ലി പാലക്കാട്ട് ഉണ്ടായ ‘ഇസ്‌ലാം ഫ്രണ്ട്‌ലി ജിം’ പുതിയ വിവാദത്തിലേയ്ക്ക് നീങ്ങുന്നു. സോഷ്യൽ മീഡിയയിൽ ഈ പ്രമോഷൻ വീഡിയോ പങ്കുവെച്ച വ്യക്തിക്ക് ജിമ്മിൽ യാതൊരുവിധ ഉടമസ്ഥാവകാശവുമില്ലെന്ന വെളിപ്പെടുത്തലുമായി യഥാർത്ഥ ഉടമ രംഗത്തെത്തിയതോടെയാണ് ഈ സംഭവം മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയത്. വിവാദം ശക്തമായ സാഹചര്യത്തിൽ ജിമ്മിന്റെ യഥാർത്ഥ നടത്തിപ്പുകാരനായ അഹമ്മദ് സേട്ടു വിശദീകരണവുമായി മുന്നോട്ടുവന്നു. ‘എഎസ്ബി ഫിറ്റ്നസ് സെന്റർ’ എന്ന പേരിൽ കഴിഞ്ഞ 15 വർഷമായി ഈ ജിം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് Read More…

Celebrity Featured

കൈകള്‍കൊണ്ട് തേങ്ങപൊളിക്കുന്ന ഈ ഗായകനെകണ്ടാൽ നിങ്ങൾ ഞെട്ടും, പത്തുവട്ടം ! വീഡിയോ പങ്കുവെച്ച് സന്നിധാനന്ദൻ, വൈറൽ

പ്രശസ്ത ഗായകൻ അഫ്സലിന്റെ ഒരു വേറിട്ട വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. യാതൊരുവിധ ഉപകരണങ്ങളോ ആയുധങ്ങളോ ഇല്ലാതെ വെറും കൈകൾ മാത്രം ഉപയോഗിച്ച് അഫ്സൽ തേങ്ങ പൊളിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. ഗായകനായ സന്നിധാനന്ദനാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. അഫ്സൽ വളരെ പെട്ടെന്ന് കൈകൊണ്ട് തേങ്ങ പൊളിക്കുന്നത് മറ്റ് ഗായകർ അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിനിൽക്കുന്നത് വീഡിയോയിൽ കാണാം. പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ ഗായകർ ഒത്തുചേർന്നപ്പോഴാണ് Read More…

Crime

‘സമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങൾ മോശം സ്വഭാവത്തിന്റെ തെളിവല്ല, എല്ലാ ബന്ധങ്ങളും വിവാഹത്തിലെത്തണമെന്നില്ല’

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ അവിവാഹിതരായ രണ്ട് മുതിർന്ന വ്യക്തികൾ തമ്മിൽ പുലർത്തുന്ന ശാരീരിക ബന്ധത്തിന്റെ പേരിൽ, അതിലൊരാൾ മോശം സ്വഭാവക്കാരനാണെന്ന് കരുതേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരമൊരു കേസിലുൾപ്പെട്ടു എന്ന കാരണത്താൽ തെലങ്കാനയിൽ പോലീസ് കോൺസ്റ്റബിൾ ഉദ്യോഗാർത്ഥിയുടെ ജോലി തടഞ്ഞുവെച്ച പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡിന്റെ തീരുമാനം കോടതി റദ്ദാക്കി. 2014-ൽ രജിസ്റ്റർ ചെയ്ത ഒരു ക്രിമിനൽ കേസിന്റെ പേരിൽ തന്റെ പോലീസ് കോൺസ്റ്റബിൾ നിയമനം തടഞ്ഞത് ചോദ്യം ചെയ്ത് ഉദ്യോഗാർത്ഥി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ Read More…

Celebrity

‘അയാള്‍ക്കൊപ്പം കിടക്കണമെന്ന്, നടന് ഷര്‍ട്ടിടാത്ത ചിത്രംവേണം, സംഗീത രംഗത്തെ മറ്റൊരാളും’; തുറന്നടിച്ച് രഞ്ജിനി

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് തനതായ അവതരണ ശൈലിയിലൂടെ ഏറെ പ്രിയങ്കരിയായ താരമാണ് രഞ്ജിനി ഹരിദാസ്. അവതാരക എന്ന കലയെ ഒരു കരിയറായി മാറ്റിയെടുക്കുന്നതിൽ പലർക്കും മാതൃകയായ അവർ, പരമ്പരാഗത രീതികളെ മാറ്റിയെഴുതിയാണ് ഇൻഡസ്ട്രിയിൽ തന്റേതായ ഒരിടം കണ്ടെത്തിയത്. ഇപ്പോൾ വിനോദ മേഖലയിൽ മുപ്പത് വർഷം പിന്നിടുമ്പോൾ, തന്റെ കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന കയ്പ്പേറിയ ചില അനുഭവങ്ങൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ തുറന്നുപറയുകയാണ് താരം. തന്റെ ജീവിതവിശേഷങ്ങളും ഓർമ്മകളും എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള രഞ്ജിനി, ഇത്തവണ Read More…

Oddly News

പാറ്റാക്കടത്ത്‌ തടഞ്ഞ്‌ ഓസ്‌ട്രേലിയ; പിടിച്ചെടുത്തത്‌ ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെ, മൂല്യം ഒന്നരകോടിയിലേറെ

സിഡ്‌നി: വിദേശയിനം പാറ്റകളുടെ അനധികൃത കടത്തിനും വളർത്തലിനുമെതിരെ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയൻ ഭരണകൂടം. ന്യൂ സൗത്ത് വെയിൽസിലെ ഒരു വാണിജ്യ പ്രജനന കേന്ദ്രത്തിൽ അധികൃതർ നടത്തിയ റെയ്ഡിൽ ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഈ പാറ്റകൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1,89,90,100 രൂപയോളം മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. അതായത് ഒരു പാറ്റയ്ക്ക് മാത്രം ഇന്ത്യൻ രൂപ ഏകദേശം 189.90 രൂപയോളം വിലവരും! മനുഷ്യന്റെ കൈപ്പത്തിയോളം വലിപ്പമുള്ളതും പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതുമായ ഹിസ്സിങ് പാറ്റകളെയാണ് പ്രധാനമായും Read More…