Health

തട്ടുകടകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. ശുദ്ധീകരിച്ച വെള്ളം മാത്രം; ഷിഗെല്ല ഭീതി, ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോഴിക്കോട് നാലുവയസുകാരി ഷിഗെല്ല ബാക്ടീരിയ ബാധിച്ചു മരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയോളം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷണശാലകളിൽ പരിശോധന ശക്തമാക്കാൻ ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകൾക്ക് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ പൂർണ്ണമായും ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപഭോക്താക്കൾക്ക് നൽകാവൂ എന്ന് കർശനമായി ഉത്തരവിട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ Read More…

Celebrity

“അവർക്ക് കിട്ടേണ്ടത് ലൈംഗികാധിക്ഷേപമല്ല, ആദരവാണ്”; നഴ്‌സിംഗ് മേഖലയിലെ സത്യങ്ങൾ വിളിച്ച് പറഞ്ഞ് കങ്കണ

നഴ്‌സിംഗ് മേഖലയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വിമർശിച്ച് നടിയും രാഷ്ട്രീയപ്രവർത്തകയുമായ കങ്കണ റണാവത്. ആരോഗ്യരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട മുൻനിര പോരാളികളായിരുന്നിട്ടും നഴ്‌സിംഗ് ജോലി പലപ്പോഴും അനാവശ്യമായി ലൈംഗികവൽക്കരിക്കപ്പെടുകയും തെറ്റായ രീതിയിൽ ചിത്രീകരിക്കപ്പെടുകയും ചെയ്യാറുണ്ടെന്ന് അവർ പറഞ്ഞു. മുംബൈയിലെ 26/11 ഭീകരാക്രമണത്തിനിടയിൽ കാമ ഹോസ്പിറ്റലിലെ ധീരരായ ജീവനക്കാർ നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തെ ആസ്പദമാക്കി ഒരുങ്ങുന്ന തന്റെ പുതിയ ചിത്രമായ ‘ഭാരത് ഭാഗ്യ വിധാതാ’യെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. നഴ്‌സുമാരോടും മറ്റ് ആശുപത്രി ജീവനക്കാരോടുമുള്ള ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്താനും അവർക്ക് അർഹമായ Read More…

Crime

സംഗീതപരിപാടിക്കിടെ അമിതമായി മദ്യപിച്ച യുവാവ്‌ മരിച്ചു, പെണ്‍സുഹൃത്തും ആശുപത്രിയില്‍, മ്യൂസിക് ഷോകൾ വീണ്ടും വിവാദത്തിൽ

മുംബൈ: സംഗീതപരിപാടിക്കിടെ അമിതമായ അളവിൽ മദ്യം ഉള്ളിൽച്ചെന്ന് യുവാവ് മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മുംബൈ വർളിയിലെ എൻ.എസ്.സി.ഐ. ഡോമിൽ ശനിയാഴ്ച രാത്രി നടന്ന സംഗീത പരിപാടിക്കിടെയാണ് ഈ ദരുരന്ത സംഭവം ഉണ്ടായത്. മാഹിം സ്വദേശിയായ വൃഷഭ് ഗാങ്ഗുർഡെ (28), ഇയാളുടെ പെൺസുഹൃത്ത് എന്നിവരെയാണ് അമിതമായി മദ്യം കഴിച്ച് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. പരിപാടിക്കിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇരുവരെയും ഉടൻ തന്നെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും വൃഷഭ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. Read More…

Sports

മുല്ലൻപുർ ടെസ്റ്റ്; ഇന്ത്യ 564/8 ഡിക്ല., അഫ്ഗാനിസ്താൻ 113/5, മാനവ് സുത്തറിന് അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റ്

മുല്ലൻപുർ (പഞ്ചാബ്): അഫ്ഗാനിസ്താനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ അടിച്ചുകൂട്ടി ഇന്ത്യ കരുത്തുകാട്ടുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 564 റൺസിന് മറുപടി ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്താൻ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിൽ തകരുകയാണ്. നിലവിൽ ഫോളോ ഓൺ ഭീഷണി നേരിടുന്ന സന്ദർശകർ ഇന്ത്യയേക്കാൾ 451 റൺസ് പിന്നിലാണ്. നേരത്തെ, എട്ട് വിക്കറ്റ് നഷ്ടത്തിൽ 564 റൺസെന്ന നിലയിലാണ് ആതിഥേയരായ ഇന്ത്യ ഇന്നിങ്സ് Read More…

Spotlight

‘പിണറായി വെറും നനഞ്ഞ കോഴി, ബാലഗോപാലനു മിണ്ടാട്ടമില്ല, ഇടത്തോട്ട് മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷം ആകില്ല’; ആഞ്ഞടിച്ച് ജി.സുധാകരന്‍

ആലപ്പുഴ ∙ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ വെള്ളത്തിൽ വീണു നനഞ്ഞ കോഴിയെപ്പോലെയുള്ള അവസ്ഥയിലാണെന്ന് ജി. സുധാകരൻ . ധനമന്ത്രി കെ.എൻ. ബാലഗോപാലന് സഭയിൽ ഇപ്പോൾ ഒട്ടും മിണ്ടാട്ടമില്ലെന്നും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ശബ്ദമുയർത്താൻ സഭയിലുള്ള ഒരു സി.പി.എം നേതാവിനും സാധിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അമ്പലപ്പുഴയിലെ എം.എൽ.എ ഓഫിസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജി. സുധാകരൻ. ‘‘നിയമസഭയിൽ സി.പി.എം നേതാക്കൾ നടത്തുന്ന പ്രകടനം എല്ലാവരും കാണുന്നുണ്ട്. വെള്ളത്തിൽ വീണ് നനഞ്ഞ കോഴിയുടെ അവസ്ഥയിലാണ് പിണറായി Read More…

Oddly News

‘കുപ്പിപ്പാല്‍ കുടിക്കും പാപ്പം തിന്നും’; 12കാരിയെന്ന് പറഞ്ഞ് 37കാരി കുടുംബത്തെ പറ്റിച്ചത് 14 മാസം !

പേര് മാറ്റിയും വേഷം മാറിയും ആളുകൾ തട്ടിപ്പ് നടത്തിയ വാർത്തകൾ ദിവസവും നാം കേൾക്കാറുണ്ട്. എന്നാൽ പ്രായം മറച്ചുവെച്ച് നടത്തുന്ന തട്ടിപ്പുകൾ വളരെ അപൂർവമാണ്. ബ്രസീലിൽ അടുത്തിടെ ഒരു 37-കാരി നടത്തിയ വിചിത്രമായ തട്ടിപ്പിന്റെ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രായം കുറച്ച് കാണിച്ച് ഡേറ്റിങ് ആപ്പുകൾ വഴി നടത്തുന്ന തട്ടിപ്പല്ല ഇത്. പകരം തനിക്ക് വെറും 12 വയസ്സ് മാത്രമാണെന്ന് വിശ്വസിപ്പിച്ച് ഒരു ദമ്പതികളെ പറ്റിച്ചായിരുന്നു ഈ സ്ത്രീയുടെ തട്ടിപ്പ്. ബ്രസീലിലെ ജോയിൻവില്ലെ നഗരത്തിലാണ് Read More…

Spotlight

വീണയ്ക്കെതിരേ നിര്‍ണായക നീക്കം – സിഎംആർഎല്ലുമായുള്ള കരാര്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി

സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) . എസ്എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കോടതിയിൽ അപേക്ഷ നൽകി. പ്രതിപക്ഷ നേതാവ്  പിണറായി വിജയന്റെ മകൾ വീണ വിജയനും സിഎംആർഎല്ലും തമ്മിൽ 2016-ൽ ഒപ്പുവെച്ച കരാർ ഉൾപ്പെടെയുള്ള 134 പ്രധാന രേഖകളാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടും എസ്എഫ്ഐഒ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് ഇ.ഡി ഈ കേസിൽ അന്വേഷണം നടത്തുന്നത്. Read More…

Featured Oddly News

‘ഒരു മലമ്പാമ്പിനെ ഓർഡർ ചെയ്താലോ? ബ്ലിങ്കിറ്റ് പാമ്പ് ഡെലിവറി തുടങ്ങിയോ?’ മുംബൈയിൽ നിന്നൊരു കൗതുകവീഡിയോ!

പകൽവെളിച്ചത്തിൽ, റോഡിന് നടുവിൽ നിന്നൊരു നീളമുള്ള പാമ്പിനെ പിടിച്ച് തന്റെ ഡെലിവറി ബാഗിനുള്ളിലാക്കുന്ന ബ്ലിങ്കിറ്റ് (Blinkit) ജീവനക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. @gharkekalesh എന്ന എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവെക്കപ്പെട്ട മുംബൈയിൽ നിന്നുള്ള വീഡിയോയിൽ, മഞ്ഞ നിറത്തിലുള്ള ബ്ലിങ്കിറ്റ് ടിഷർട്ട് ധരിച്ച ഡെലിവറി ബോയ് യാതൊരു പരിഭ്രമവുമില്ലാതെ ശാന്തനായി പാമ്പിന്റെ വാലിൽ പിടിച്ച് തന്റെ ബാഗിലേക്ക് നേരിട്ട് മാറ്റുന്നത് കാണാം. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഒരു ഉപയോക്താവ് Read More…

Oddly News

ഇന്ത്യയില്‍ വാങ്ങിയ ബെഡ്ഷീറ്റിൽ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വീഡിയോയ്ക്ക് പിന്നാലെ പൊലീസ് അന്വേഷണം!

പ്രാദേശികമായി നടന്ന ഒരു ഉത്സവച്ചന്തയിൽ നിന്നും താൻ വാങ്ങിയ ബെഡ്ഷീറ്റിൽ “മെയ്ഡ് ഇൻ പാകിസ്താൻ” (Made in Pakistan) എന്ന ലേബൽ കണ്ടെത്തിയെന്ന യുവതിയുടെ വെളിപ്പെടുത്തലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. പുനെ സ്വദേശിയായ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയെത്തുടർന്ന് പിംപ്രി-ചിഞ്ച്‌വാഡ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. പാകിസ്താനിൽ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ നിലനിൽക്കെ, ഈ ഉൽപ്പന്നം എങ്ങനെ വിപണിയിലെത്തി എന്ന് അധികൃതർ ഇപ്പോൾ പരിശോധിച്ചുവരികയാണ്. ഈ സംഭവം ഇന്റർനെറ്റിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പൂജ സറഫ് എന്ന Read More…