Celebrity

ചോദ്യം സഞ്ജുവിനെ കുറിച്ച്, ‘നീ പോ മോനെ ദിനേശാ’ എന്ന് സച്ചിൻ; ലാലേട്ടന്റെ ‘തഗ് ഡയലോഗ്’ ഏറ്റെടുത്ത് ആരാധകർ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഇന്ത്യ ക്രിക്കറ്റ് സബ്‌റെഡിറ്റിൽ നടത്തിയ ചോദ്യോത്തര പരിപാടി സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ആരാധകരുടെ വിവിധ ചോദ്യങ്ങൾക്ക് സച്ചിൻ നൽകിയ രസകരവും വിദഗ്ധവുമായ മറുപടികളാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. ഇതിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് സച്ചിൻ നൽകിയ മറുപടി മലയാളി ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ട്വന്റി20 ലോകകപ്പിനിടെ മാസങ്ങളോളം സച്ചിനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ദീർഘനേരം സംസാരിച്ചിരുന്നതായും സഞ്ജു പറഞ്ഞതിനെക്കുറിച്ചും, അന്ന് അദ്ദേഹത്തോട് എന്താണ് സംസാരിച്ചതെന്നുമായിരുന്നു Read More…

Featured Sports

3 മത്സരങ്ങൾ, നിരാശാജനകമായ പ്രകടനം; ഭുവനേശ്വർ കുമാർ വീണ്ടും പുറത്തേയ്ക്ക്?

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം 36-ാം വയസ്സിൽ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തിയതിനെ ക്രിക്കറ്റ് ലോകം വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ന്യൂസിലാൻഡിനെതിരായ ആദ്യ മൂന്ന് മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈ മത്സരങ്ങളിൽ യഥാക്രമം 0/49, 1/50, 0/40 എന്നിങ്ങനെ റൺസ് വഴങ്ങിയതിനെ തുടർന്ന്, ഓക്‌ലൻഡിൽ നടന്ന നാലാം മത്സരത്തിൽ അദ്ദേഹത്തെ ഒഴിവാക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. ഈ മത്സരത്തിൽ ഇന്ത്യ 87 റൺസിന്റെ വൻ തോൽവി വഴങ്ങുകയും ചെയ്തു. Read More…

Featured Good News

അണുബാധയും ചർമ്മരോഗവും; നദി വൃത്തിയാക്കാൻ ബിട്ടു കളഞ്ഞത് സ്വന്തം ആരോഗ്യം ; പിന്മാറാതെ പോരാട്ടം

മധ്യപ്രദേശിലെ ബിയോറ നഗരത്തിലൂടെ ഒഴുകുന്ന അജ്നാർ നദിയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയനായ സുരേന്ദ്ര സിങ് ചൗധരി എന്ന ബിട്ടു തബാഹി അസുഖങ്ങളും അണുബാധയും മൂലം ബുദ്ധിമുട്ടുന്നതായി റിപ്പോർട്ടുകൾ. സ്വന്തം ആരോഗ്യം പണയം വെച്ചാണ് ഈ ബി.എസ്.സി വിദ്യാർത്ഥി നദി ശുചീകരണത്തിനായി ഇറങ്ങിത്തിരിച്ചത്. എന്നാൽ ഈ കഠിനാധ്വാനം ഇപ്പോൾ ബിട്ടുവിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ദീർഘനേരം മലിനജലത്തിലും മാലിന്യങ്ങൾക്കിടയിലും ജോലിയെടുക്കുന്നത് കാരണം ബിട്ടുവിന്റെ കൈകാലുകളിൽ കടുത്ത ചർമ്മപ്രശ്നങ്ങളും അലർജിയും രൂപപ്പെട്ടിട്ടുണ്ട്. മലിനജലം Read More…

Crime Featured

പെൺസുഹൃത്തുമായുള്ള ചാറ്റിനെച്ചൊല്ലി തർക്കം: 17കാരനെ കൊന്ന് ചാക്കിലാക്കി, പെണ്‍കുട്ടിയടക്കം മൂന്നു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: പതിനേഴുകാരനായ പ്ലസ് വൺ വിദ്യാർഥിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ സംഭവത്തിൽ പെൺസുഹൃത്തിനെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഒളിപ്പിക്കാൻ ഇവർ സഹായം തേടിയ ക്രിമിനൽ പശ്ചാത്തലമുള്ള ഉമർ എന്നയാളെയും പിടികൂടിയിട്ടുണ്ട്. പെൺകുട്ടിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ബെൽറ്റ് ഉപയോഗിച്ച് കഴുത്തു മുറുക്കിയാണ് കൊല നടത്തിയതെന്ന് കസ്റ്റഡിയിലുള്ള കൗമാരക്കാരൻ പൊലീസിനോട് സമ്മതിച്ചു. അച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കൊല്ലപ്പെട്ട അഭിരാം താമസിച്ചിരുന്നത്. അമ്മയും സഹോദരിയും വിദേശത്ത് ജോലി ചെയ്യുകയാണ്. അഭിരാമും പെൺസുഹൃത്തും തമ്മിലുള്ള സോഷ്യൽ മീഡിയ Read More…

Health

റെഡി ടു കുക്ക് ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരാണോ? രോഗിയകാന്‍ ഒരുങ്ങിക്കോളൂ..; റിപ്പോർട്ട് ഞെട്ടിക്കുന്നത്!

വൈകുന്നേരത്തെ ചായയ്ക്കൊപ്പം ചിപ്സോ, ഭക്ഷണത്തോടൊപ്പം മധുരപാനീയങ്ങളോ, സമയം ലഭിക്കാത്തപ്പോൾ ഇൻസ്റ്റന്റ് ന്യൂഡിൽസോ കഴിക്കുന്നത് പല വീടുകളിലെയും പതിവുരീതിയായി മാറിയിരിക്കുന്നു. എന്നാൽ വല്ലപ്പോഴും കഴിക്കുന്ന ഈ ശീലം പതിവാകുന്നത് ആരോഗ്യത്തിന് വൻ ഭീഷണിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 8.8 ദശലക്ഷം ആളുകളിൽ നടത്തിയ വിശകലനത്തിൽ, ദിവസവും കൂടുതലായി കഴിക്കുന്ന ഓരോ 100 ഗ്രാം അൾട്രാ പ്രോസസ്ഡ് ഭക്ഷണവും ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത 14 ശതമാനം വരെ വർധിപ്പിക്കുമെന്ന് കണ്ടെത്തി. ഫാമിലി, മെഡിസിൻ ആൻഡ് കമ്യൂണിറ്റി ഹെൽത്ത് എന്ന ജേണലിൽ Read More…

Featured Spotlight

‘രണ്ടാനച്ഛൻ മുന്‍ DGPയല്ലേ…’; സ്വർണക്കടത്ത് കേസ് പ്രതി നടിക്ക് ക്ഷേത്രത്തിൽ VIP ദർശനം, പിടിയിലായത് 114 കിലോ സ്വർണവുമായി- വീഡിയോ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവുവിന് ക്ഷേത്രത്തിൽ വിഐപി ദർശനം ഒരുക്കിയത് വലിയ വിവാദമാകുന്നു. ഒക്ടോബർ 31-ന് കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ഹാസനാംബ ക്ഷേത്രത്തിലാണ് രന്യയും കുടുംബവും ദർശനം നടത്തിയത്. വിരമിച്ച ഡിജിപിയായ രണ്ടാനച്ഛൻ കെ. രാമചന്ദ്ര റാവുവിനൊപ്പമെത്തിയ രന്യ, അദ്ദേഹത്തിന് അനുവദിച്ചിട്ടുള്ള ഔദ്യോഗിക പ്രോട്ടോക്കോൾ വാഹനത്തിലാണ് ക്ഷേത്രത്തിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. സ്വർണക്കടത്ത് കേസ് പ്രതിക്ക് പൊലീസ് സംരക്ഷണത്തിൽ പ്രത്യേക വിഐപി പരിഗണന നൽകിയതിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. സംഭവത്തിൽ കർണാടക സർക്കാരിനെതിരെ ബിജെപിയും Read More…

Celebrity

അർഷ്ദീപിനൊപ്പമുള്ള പ്രണയം പണത്തിനാണെന്ന ആരോപണം; 17 വയസ്സു മുതൽ സ്വന്തം കാലിൽ നിൽക്കുന്നു രൂക്ഷമായി പ്രതികരിച്ച് സമ്രീൻ കൗർ!

മുംബൈ: സമൂഹമാധ്യമങ്ങളിൽ അനാവശ്യ വിമർശനങ്ങൾ ഉന്നയിക്കുന്നവരെയെല്ലാം ബ്ലോക്ക് ചെയ്യുകയാണെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്ങിന്റെ കാമുകി സമ്രീൻ കൗർ. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ അർഷ്ദീപിന്റെ റീലുകളിൽ പതിവായി സമ്രീനും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ വിദേശ പര്യടനങ്ങളിൽ ഭാര്യമാർക്ക് നിയന്ത്രണമുള്ളപ്പോഴും സമ്രീൻ അർഷ്ദീപിനൊപ്പം സഞ്ചരിക്കുന്നു എന്നാരോപിച്ച് വലിയ തോതിൽ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉയർന്നുവന്നിരുന്നു. അടുത്തിടെ ഏഷ്യൻ ഗെയിംസിനായി ഇന്ത്യൻ ടീം ജപ്പാനിലേക്ക് പോയപ്പോൾ ജാപ്പനീസ് നഗരമായ നഗോയയിൽ നിന്നുള്ള ചിത്രങ്ങൾ അർഷ്ദീപും സമ്രീനും പങ്കുവെച്ചതാണ് വിവാദത്തിന് Read More…

Oddly News

‘നീ മനുഷ്യനാണോ?’ 4 ലിഫ്റ്റുകളുള്ള കെട്ടിടത്തില്‍ 21-ാം നിലയിലേക്ക് ഇഷ്ടിക ചുമന്ന് തൊഴിലാളി! വീഡിയോ

സമൂഹത്തിന്റെ മനുഷ്യത്വമെല്ലാം നഷ്ടപ്പെട്ടോ? ഇത് വ്യക്തമാക്കുന്ന ഹൃദയഭേദകമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി തലയിൽ 20 കിലോ തൂക്കമുള്ള ഇഷ്ടികയും പേറി ഒരു തൊഴിലാളി കോണിപ്പടികൾ കയറി 21-ാം നിലയിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. നാല് ലിഫ്റ്റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തലാണ് ഈ മനുഷ്യത്തരഹിതമായ നടപടി. ഉത്തരവാദികളായ ആളുകളെ രൂക്ഷമായി വിമർശിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരും രംഗത്തെത്തിയിരിക്കുന്നത്. കെട്ടിടത്തിലെ താമസക്കാരനായ ഒരാളാണ് ഈ വീഡിയോ ചിത്രീകരിച്ചത്. നാല് ലിഫ്റ്റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തൊഴിലാളി Read More…

Featured Spotlight

വെജ് ബിരിയാണിയിൽ ചിക്കൻ; അറിയാതെ കഴിച്ച് സസ്യാഹാരികളായ കുടുംബം, ചോദ്യം ചെയ്ത് കുടുംബം; വിമാനത്താവളത്തിലെ വീഡിയോ വൈറൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ റസ്റ്ററന്റിൽ വെജിറ്റേറിയൻ ബിരിയാണി ഓർഡർ നൽകിയ വാരാണസി സ്വദേശികളായ കുടുംബത്തിന് അതിൽനിന്ന് ലഭിച്ചത് ചിക്കൻ കഷണങ്ങൾ. ഭക്ഷണം അറിയാതെ കഴിച്ചതിനെ തുടർന്ന് സസ്യാഹാരികളായ കുടുംബാംഗങ്ങൾ റസ്റ്ററന്റിൽ വച്ച് ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിലവിൽ പുറത്തുവന്നിട്ടുണ്ട്. ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന് സമീപമുള്ള ഭക്ഷണശാലയിലാണ് ദുരനുഭവം ഉണ്ടായത്. ഓർഡർ ചെയ്ത വെജിറ്റേറിയൻ ബിരിയാണിയിൽ ചെറിയ ചിക്കൻ കഷണങ്ങൾ കൂട്ടിക്കലർത്തി നൽകുകയായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷമാണ് അത് ചിക്കനാണെന്ന് കുടുംബത്തിന് മനസ്സിലായത്. Read More…