Crime

സ്വകാര്യ നിമിഷങ്ങൾക്ക് തടസ്സം; ആറുവയസ്സുകാരനെ അമ്മയുടെ കാമുകൻ അടിച്ചുകൊലപ്പെടുത്തി !

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ആറുവയസ്സുകാരനെ അമ്മയുടെ കാമുകൻ അടിച്ചു കൊലപ്പെടുത്തി. തങ്ങളുടെ ബന്ധത്തിന് കുട്ടി ഒരു തടസ്സമാണെന്ന് കരുതിയാണ് പ്രതി ഈ ക്രൂരത ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രശാന്ത് സിംഗ് എന്ന ഗൗരവ് സിംഗിനെ (26) തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മരണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു അറസ്റ്റ്. സംഭവത്തിൽ കുട്ടിയുടെ അമ്മ പൂനം ദേവിക്കെതിരെയും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. അയോധ്യ സ്വദേശിയും കാൺപൂരിൽ തൊഴിലാളിയുമായ പ്രശാന്ത്, Read More…

Crime Featured

കോൺസ്റ്റബിളായി തുടക്കം, 300 കോടിയുടെ സ്വത്ത്, ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി; ഡി.എസ്.പി അറസ്റ്റിൽ!

ഹൈദരാബാദ്: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ തെലങ്കാന ആന്റി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സങ്കീറെഡ്ഡി ഭീം റെഡ്ഡിയെ അറസ്റ്റ് ചെയ്തു. നിലവിൽ ഹൈദരാബാദിലെ പോലീസ് കമ്പ്യൂട്ടർ സർവീസസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇയാളെ, ലക്ഷ്വറി വസതിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തെലങ്കാനയിലും കർണാടകയിലുമായി 16 സ്ഥലങ്ങളിൽ ഒരേസമയം നടത്തിയ റെയ്ഡുകൾക്ക് ശേഷമായിരുന്നു അറസ്റ്റ്. പിടിച്ചെടുത്ത സ്വത്തുക്കളുടെ വിപണി മൂല്യം 200 കോടി മുതൽ 300 കോടി രൂപ വരെ വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. Read More…

Crime

അച്ഛന്റെ മരണാനന്തരം ജോലി അമ്മയ്ക്ക്, ജോലി സ്വന്തമാക്കാൻ അമ്മയെ കൊന്ന് മകൾ, അപകടമരണമാക്കാൻ ശ്രമം

കുടുംബസ്വത്തും സർക്കാർ ജോലിയും സ്വന്തമാക്കുന്നതിനായി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ഉൾപ്പെടെയുള്ളവർ പിടിയിൽ. കൊല്ലപ്പെട്ട നീരജ ശർമയുടെ മകൾ ആയുഷി (23) ആണ് അറസ്റ്റിലായത്. ക്രൂരമായ ഈ കൊലപാതകം ഒരു സാധാരണ വാഹനാപകടമാക്കി മാറ്റാനാണ് യുവതിയും സംഘവും ശ്രമിച്ചതെന്ന് രാജസ്ഥാന്‍ പൊലീസ് വ്യക്തമാക്കി. കേസിൽ ആയുഷിയെക്കൂടാതെ അവളുടെ അമ്മാവനും മറ്റ് അടുത്ത ബന്ധുക്കളും ഉൾപ്പെടെ ആറു പ്രതികൾ കൂടിയുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രതാപ് നഗറിൽ താമസിച്ചിരുന്ന നീരജ ശർമ (45) ആണ് കൊല്ലപ്പെട്ടത്. അമിതവേഗതയിലെത്തിയ ഒരു Read More…

Crime Featured

സോനം കേസ് പഠിച്ച് കേതനെ തീർത്തു; കൊലയ്ക്ക് മുന്‍പ് സിയ കാമുകനെ രഹസ്യവിവാഹം കഴിച്ചു; ഫോട്ടോ വീണ്ടെടുക്കാന്‍ ശ്രമം

കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ . കേതന്റെ പ്രതിശ്രുതവധുവായ സിയ ഗോയലും കാമുകന്‍ ചേതൻ ചൗധരിയും കൊലപാതകം നടക്കുന്നതിന് നാല് മാസം മുമ്പ് രഹസ്യമായി വിവാഹിതരായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രതികളുടെ ഫോണുകളിൽ നിന്ന് വീണ്ടെടുത്ത വാട്സാപ്പ് ചാറ്റുകളിൽ നിന്നാണ് പോലീസിന് ഈ രഹസ്യവിവാഹത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. കേതനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഈ രഹസ്യവിവാഹം നടന്നിരുന്നതായാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു സിയയുടെയും കേതന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. വരും Read More…

Crime

‘സുകുമാരക്കുറുപ്പ് ആണോ? ‘ആ’ എന്നു മറുപടി; നഴ്സിന്റെ മൊഴിയെടുത്തു, കുറുപ്പിനെത്തേടി വീണ്ടും ക്രൈംബ്രാഞ്ച്

പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാക്കി കേരള പൊലീസ്. കൊല്‍ക്കത്തയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രത്നമ്മ എന്ന നഴ്സിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. താൻ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ കുറുപ്പ് എത്തിയിരുന്നു എന്നാണ് അവർ വെളിപ്പെടുത്തിയത്. പഴയതും കെട്ടിക്കിടക്കുന്നതുമായ കേസുകള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഈ കേസ് വീണ്ടും അന്വേഷിക്കുന്നത്. എണ്‍പതുകളില്‍ കൊല്‍ക്കത്തയില്‍ വച്ചു സുകുമാരക്കുറുപ്പിനെ കണ്ടു എന്നവകാശപ്പെട്ട് ഇവര്‍ പോലീസിന് കത്തയച്ചിരുന്നു. ആശുപത്രിയില്‍നിന്ന് വിരമിച്ച് നാട്ടിലെത്തിയ രത്നമ്മയോട് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ Read More…

Crime

22കാരിയെ തറയില്‍ തള്ളിയിട്ട് വസ്ത്രം വലിച്ചുകീറി പൂര്‍ണ നഗ്നയാക്കി; പിഎച്ച്ഡി വിദ്യാർത്ഥിയുടെ ക്രൂരത; പ്രതിക്ക് 7 വര്‍ഷം തടവ്7

സിംഗപ്പൂർ: തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച 32-കാരനായ ചൈനീസ് പൗരന് സിംഗപ്പൂർ കോടതി ഏഴ് വർഷവും ഏഴ് മാസവും തടവ് ശിക്ഷ വിധിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ പിഎച്ച്.ഡി വിദ്യാർത്ഥിയായിരുന്ന ഗാവോ സിയോങ് എന്നയാൾക്കാണ് കോടതി ഈ കടുത്ത ശിക്ഷ നൽകിയത്. നേരത്തെ 2025 ഡിസംബർ 1-ന് ഹൈക്കോടതി ഇയാൾക്ക് ആറ് വർഷവും ആറ് മാസവും തടവ് വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിച്ച് പുനർവിചാരണ നടത്തിയ ശേഷമാണ് കോടതി ശിക്ഷാ Read More…

Crime Featured

കടം വാങ്ങിയ 300 രൂപയ്ക്ക് വിഷം, കടം പെരുകിയതോടെ ആത്മഹത്യ; വില്ലത്തി സിന്ധു നയിച്ചത് ആഡംബര ജീവിതം

തിരുവനന്തപുരം: വിശ്വസിച്ച് ഏൽപ്പിച്ച എഴുപതോളം പവൻ സ്വർണം തിരികെ ലഭിക്കില്ലെന്ന ആശങ്കയും കടബാധ്യതയുമാണ് വിഴിഞ്ഞത്ത് രണ്ട് യുവതികളെ ആത്മഹത്യയിലേക്ക് നയിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളായ അഞ്ജു (28), ഐശ്വര്യ (32) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മാസം 30-ന് കടയിൽനിന്ന് വാങ്ങിയ ശീതളപാനീയത്തിൽ വിഷം കലർത്തി ഇരുവരും കോവളം ബീച്ചിലെത്തി കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ സിന്ധുകുമാരി (53) എന്ന സ്ത്രീയുടെ ചതിയിൽപെട്ടാണ് തങ്ങൾ ജീവനൊടുക്കുന്നതെന്ന് യുവതികളുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മരണത്തിന് ഒരാഴ്ച മുൻപും യുവതികൾ Read More…

Crime

ഭാര്യയെ കാമുകിയുടെ വീട്ടിലെത്തിച്ച് വെടിവച്ചുകൊന്നു, പ്രണയിനിക്കൊപ്പം മുങ്ങി !

ഹരിയാനയിലെ ഗുരുഗ്രാമിൽ വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം ഭാര്യയെ കാമുകിയുടെ വീട്ടിലെത്തിച്ച് വെടിവച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കാമുകിയുമായുള്ള മൂന്നുവർഷം നീണ്ട പ്രണയബന്ധം തടസ്സമില്ലാതെ തുടരാൻ വേണ്ടിയാണ് 25കാരനായ യുവാവ് കൃത്യമായ ആസൂത്രണത്തോടെ ഭാര്യയെ വകവരുത്തിയത്. മേയ് 22ന് യുവതിയുടെ അമ്മ മകളെ കാണാനില്ലെന്ന് കാട്ടി മനേസർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ക്രൂരമായ ഈ കൊലപാതക വിവരം പുറത്തറിയുന്നത്. തന്റെ 22 വയസ്സുള്ള മകളും മനേസർ സ്വദേശിയായ അങ്കിതും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നുവെന്നും മേയ് Read More…

Crime

ട്രെയിനിലെ സീറ്റിനെച്ചൊല്ലി തർക്കം; റെയിൽവേ സ്റ്റേഷനിൽ കുടുംബത്തിന് നേരെ ട്രാൻസ്ജെൻഡറുകളുടെ ക്രൂരമർദ്ദനം!

ന്യൂഡൽഹി: പഴയ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രാൻസ്‌ജെൻഡർമാരും ഒരു യാത്രക്കാരന്റെ കുടുംബവും തമ്മിലുണ്ടായ കടുത്ത കൈയേറ്റത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നു. തിരക്കേറിയ പ്ലാറ്റ്‌ഫോമിൽ വെച്ചുണ്ടായ ഈ ആക്രമണം തലസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ യാത്രാസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുകയാണ്. രാത്രി 11:30 ഓടെ ബ്രഹ്മപുത്ര മെയിൽ ട്രെയിൻ കാത്തുനിന്ന യാത്രക്കാർ ഉണ്ടായിരുന്ന പതിനാറാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് സംഭവം നടന്നത്. ജനറൽ കോച്ചിലെ സീറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് വലിയ വഴക്കിൽ കലാശിച്ചതെന്ന് റെയിൽവേ Read More…