അമൃത്സർ: രണ്ട് മാസം മുൻപ് കാനഡയിൽനിന്ന് നാട്ടിലെത്തിയ ഇരുപതുകാരനായ പഞ്ചാബ് സ്വദേശി ഗുർദീപ് സിങ്ങിനെ (ഗാരി–20) അയൽവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അയൽവാസിയും ഭാര്യയും ചേർന്ന് മകന്റെ പക്കൽനിന്ന് ഒൻപത് ലക്ഷം രൂപ തട്ടിയെടുക്കുകയും തുടർന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ മൻപ്രീത് സിങ്, ഭാര്യ മന്ദീപ് കൗർ, ഇവരുടെ സഹായിയായ സോണി എന്നിവർക്കെതിരെ ഗുർദീപിന്റെ പിതാവ് കരംജീത് സിങ്ങ് നൽകിയ പരാതിയിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു മാസം Read More…
‘എൻകൗണ്ടറിൽ കൊല്ലണമവനെ’ ; പിന്നാലെ പൊലീസ് വെടിവയ്പ്പ്, പ്രതിക്ക് ഗുരുതര പരുക്ക്, പടക്കം പൊട്ടിച്ച് ആഘോഷിച്ച് നാട്ടുകാർ! വീഡിയോ
അമരാവതി: അനന്തപൂർ ജില്ലയിലെ രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്കൂൾ ക്ലാസ് മുറിയിൽ കയറി യന്ത്രവാൾ ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പൊലീസുമായുള്ള എൻകൗണ്ടറിൽ പരിക്കേറ്റു. എൻകൗണ്ടർ വാർത്ത പുറത്തുവന്നതോടെ സംഭവം നടന്ന രാപ്തഡുവിൽ നാട്ടുകാർ പടക്കം പൊട്ടിച്ച് ആഘോഷങ്ങൾ നടത്തിയതായി റിപ്പോർട്ടുകര്‍ പറയുന്നു. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതി ആത്മകൂർ വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം തെരച്ചിൽ നടത്തുകയും ഇയാളെ കണ്ടെത്തുകയുമായിരുന്നു. പൊലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ, പ്രതി പൊലീസുകാരെ കത്തികൊണ്ട് Read More…
പ്രാര്‍ഥിച്ച് രോഗം ഭേദമാക്കാമെന്ന് വാഗ്ദാനം; 16 കാരിയെ പീഡിപ്പിച്ച മതപണ്ഡിതൻ അറസ്റ്റിൽ
രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറയിൽ പ്രവർത്തിക്കുന്ന ‘ഹബീബിയ ഇസ്ലാമിക് അക്കാദമി’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് അറസ്റ്റിലായ മുഹമ്മദ് നിയാസ്. ഇന്നലെ രാത്രി സ്ഥാപനത്തിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രോഗബാധിതയായ കുട്ടിയെ പ്രാർഥനയ്ക്കായി ഒരു അടുത്ത ബന്ധുവാണ് ഓച്ചിറയിലുള്ള ഹബീബിയ ഇസ്ലാമിക് അക്കാദമിയിൽ എത്തിച്ചത്. തുടർച്ചയായ പ്രാർത്ഥനയിലൂടെയും ചികിത്സയിലൂടെയും രോഗം പൂർണ്ണമായി മാറ്റാമെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച പ്രതി, Read More…
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനെത്തി വീട്ടമ്മയെ പീഡിപ്പിച്ചു; പൂജാരിക്ക് 7 വർഷം തടവും പിഴയും
തിരുവനന്തപുരം: ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച പൂജാരിക്ക് ഏഴ് വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ആലപ്പുഴ ഏഴുപുന്ന പുതുകുളങ്ങര വൈകുണ്ഠം വീട്ടിൽ രാജേഷിനെയാണ് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന പ്രത്യേക കോടതി ജഡ്ജി എ. ഷാജഹാൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2016 ഏപ്രിലിലാണ് ഈ കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഭർത്താവിനെ ബാധിച്ച ദുഷ്ടശക്തികളെ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ Read More…
കാറുകൾ തകർത്ത് ബി.എം.ഡബ്ല്യു; തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസിനെ ഇടിച്ചുവീഴ്ത്താൻ യുവതിയുടെ ശ്രമം! വിഡിയോ വൈറൽ
മുംബൈയിലെ ജൂഹുവിൽ നടന്ന അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച ബി.എം.ഡബ്ല്യു ഡ്രൈവറായ സ്ത്രീയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ . ട്രാഫിക് ഉദ്യോഗസ്ഥൻ വാഹനത്തിന് മുന്നിൽ നിന്ന് കാർ നിർത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും, തിരക്കുള്ള റോഡിലൂടെ കാർ മുന്നോട്ട് എടുക്കുകയും തുടർന്ന് അവിടെനിന്ന് ഓടിച്ചു പോകുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ‘MH 02 GJ 8704’ എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ഈ ബി.എം.ഡബ്ല്യു കാർ ജൂഹുവിൽ വെച്ച് ഒരു സ്കൂട്ടറിലും Read More…
‘മോട്ടർ ഓൺ ചെയ്ത യന്ത്രവാളുമായി ഒരാൾ ക്ലാസിലേക്ക് വന്നു’; വിദ്യാർഥിനിയെ സ്കൂളിലെത്തി ആക്രമിച്ചത് കണ്ട നടുക്കം മാറാതെ അധ്യാപിക
അമരാവതി: ആന്ധ്രപ്രദേശിലെ സ്കൂൾ ക്ലാസ് മുറിയിൽ കയറി പത്താംക്ലാസുകാരിയെ 21-കാരൻ യന്ത്രവാൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ ഞെട്ടലിൽ അധ്യാപകരും നാട്ടുകാരും. അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിലുള്ള ജില്ലാ പരിഷദ് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് നാടിനെ വിറപ്പിച്ച ഈ സംഭവം നടന്നത്. ശ്രീ സത്യസായ് ജില്ലയിലെ ധർമവരം നഗലൂർ സ്വദേശിയായ ഹേമന്ത് (ദുമ്മു) ആണ് പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചത്. രാവിലെ ആദ്യ പീരിയഡ് അവസാനിച്ച സമയത്താണ് അക്രമി സ്കൂളിലേക്ക് കടന്നുവന്നതെന്ന് അധ്യാപികമാർ വ്യക്തമാക്കുന്നു. വിദ്യാലയത്തിൽ നിർമാണ Read More…
‘അമ്മയില്ലാതെ അവൻ എങ്ങനെ ജീവിക്കും? ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കണം’; മകനുമായി 18-ാം നിലയിൽനിന്ന് ചാടി യുവതി; വിങ്ങലായി കുറിപ്പ്!
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ആറുവയസുകാരനായ മകനെയും കൊണ്ട് 18-ാം നിലയിൽനിന്ന് ചാടി 33കാരി ആത്മഹത്യ ചെയ്തു. മരണശേഷം ഭർത്താവ് മറ്റൊരു വിവാഹം കഴിച്ച് പുതിയ ജീവിതം തുടങ്ങണമെന്ന് അഭ്യർത്ഥിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പിംപ്രി-ചിഞ്ച്‌വാഡിലെ സിഗ്‌നേച്ചർ പാർക്ക് റെസിഡൻഷ്യൽ സമുച്ചയത്തിലാണ് ഏക്താ ബംഗാദ് എന്ന യുവതി മകനുമായി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്ത എട്ടുപേജുള്ള കുറിപ്പ് നിലവിൽ അന്വേഷണവിധേയമാക്കിയിട്ടുണ്ട്. പൂനെയിലെ പ്രമുഖ ഐടി കമ്പനിയിൽ എഞ്ചിനീയറായ മനോജ് ബംഗാദാണ് ഏക്താ ബംഗാദിന്റെ ഭർത്താവ്. നട്ടെല്ലിനെ Read More…
ഹൈവേയിൽ കാറിന്റെ ബോണറ്റിൽ വച്ച് വാൾ കൊണ്ട് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം; ഹിന്ദു രക്ഷാ ദൾ നേതാവടക്കം പിടിയിൽ
ഉത്തർപ്രദേശിലെ ഹാപ്പൂരിൽ നടന്ന ജന്മദിനാഘോഷത്തിനിടെ യുവാക്കളുടെ സംഘം തിരക്കുള്ള ദേശീയപാതയിൽ അപകടകരമായ സ്റ്റണ്ടുകൾ നടത്തിയത് ആശങ്കയ്ക്കിടയാക്കി. നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ വെച്ച് യുവാവ് വാൾ ഉപയോഗിച്ച് അഞ്ച് കേക്കുകൾ മുറിക്കുന്നതിന്റെയും കൂട്ടുകാർ അത് ആഘോഷിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ദേശീയപാത 9-ൽ (NH-9) ‘രാജാ കി ഹവേലി’ ഹോട്ടലിന് സമീപമാണ് സംഭവം നടന്നത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഗതാഗത നിയമങ്ങൾക്കും ഭീഷണിയായ ഈ ആഘോഷത്തിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ വിമർശനം നേരിട്ടു. ഒരു വീഡിയോയിൽ, തന്റെ കാറിന് Read More…
ഓസ്‌ട്രേലിയൻ മഷ്റൂം കൊലപാതകവും കേരളത്തിലെ കൂടത്തായി കേസും; ഭക്ഷണത്തിൽ വിഷം ചേർത്ത് ബന്ധുക്കളെ കൊന്നവർ!
‘മഷ്റൂം മർഡറർ’ എന്ന് വിളിക്കപ്പെടുന്ന എറിൻ പാറ്റേഴ്സൺ നടത്തിയ മൂന്ന് കൊലപാതകങ്ങളും “മുൻകൂട്ടി ആസൂത്രണം ചെയ്ത് ചെയ്തതാണെന്ന്” വെള്ളിയാഴ്ച ഓസ്ട്രേലിയൻ കോടതി നിരീക്ഷിക്കുകയും, ശിക്ഷ റദ്ദാക്കണമെന്ന അവരുടെ ഹർജി തള്ളുകയും ചെയ്തപ്പോൾ, അത് 9,000 കിലോമീറ്റർ അകലെയുള്ള കേരളത്തിലെ കോഴിക്കോട്ട് നടന്ന മറ്റൊരു കേസിനോട് ഭീതിജനകമായ സാദൃശ്യമാണ് പുലർത്തുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലായിരുന്നിട്ടും ഇരു കേസുകളും തമ്മിൽ ഞെട്ടിപ്പിക്കുന്ന സാദൃശ്യങ്ങളുണ്ട്. 2019 ഒക്ടോബറിലാണ് 47-കാരിയായ ജോളി ജോസഫ്, 14 വർഷത്തിനിടെ തന്റെ കുടുംബത്തിലെ ആറ് പേർക്ക് ഭക്ഷണത്തിൽ സയനൈഡ് Read More…














