ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ആഗോള കളക്ഷൻ 60 കോടി പിന്നിട്ടു. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ കേരള കളക്ഷൻ 30 കോടി പിന്നിട്ടിരുന്നു. ഈ വർഷം മലയാളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസർ ആയി അതിരടി മാറിയിട്ടുണ്ട്. റിലീസ് ചെയ്ത് ഏകദേശം രണ്ട് വാരങ്ങൾ പിന്നിടുമ്പോഴും മികച്ച കളക്ഷൻ ആണ് ചിത്രം നിലനിർത്തുന്നത്. ആദ്യ വാരത്തിലും രണ്ടാം വാരത്തിലും ഗംഭീര പ്രേക്ഷക Read More…
അന്ന് സൽമാൻ ഖാനേക്കാൾ പ്രതിഫലം വാങ്ങിയത് ഭാഗ്യശ്രീ; വെളിപ്പെടുത്തലുമായി നടി- ആ കാരണം!
സൽമാൻ ഖാൻ നായകനായ ‘മേനെ പ്യാർ കിയ’ (1989) എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യശ്രീ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. അക്കാലത്ത് സൽമാൻ ഖാൻ ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചിരുന്നത്. 1989-ലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഈ ചിത്രത്തിന് ഭാഗ്യശ്രീക്ക് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിച്ചപ്പോൾ സൽമാൻ ഖാന് ലഭിച്ചത് വെറും 25,000 രൂപ മാത്രമായിരുന്നു . അടുത്തിടെ ‘സൂം’ ചാനലിന് നൽകിയ അഭിമുഖത്തിൽ, എന്തുകൊണ്ടാണ് തനിക്ക് സൽമാനേക്കാൾ കൂടുതൽ പ്രതിഫലം ലഭിച്ചതെന്ന് ഭാഗ്യശ്രീ വെളിപ്പെടുത്തി. ബോളിവുഡിലെ പ്രതിഫല Read More…
ദൃശ്യത്തിന് മുൻപേ ത്രില്ലടിപ്പിക്കാൻ ദൃഢം എത്തുന്നു, മെയ് 8ന്
ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കി നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ഷെയ്ൻ നിഗം ചിത്രം ദൃഢം റിലീസിന് തയ്യാറെടുക്കുന്നു. ഒരു കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ഷെയ്ൻ നിഗം എത്തുന്നത്. എസ്‌ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. മെയ് 8ന് തീയേറ്ററുകളിൽ റിലീസിനെത്തുന്ന ചിത്രം ഇ ഫോർ എക്‌സ്‌പെരിമെന്റ്‌സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. Read More…
‘അയാള്‍ മദ്രാസിലെ എപ്‌സ്‌റ്റീന്‍, സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം’ സംഗീത സംവിധായകനെതിരേ ഗായികയുടെ ആരോപണം
ചെന്നൈ: തമിഴ് സംഗീത സംവിധായകനെതിരേ ലൈംഗിക പീഡന ആരോപണവുമായി പിന്നണിഗായിക രംഗത്ത്. അടുത്തിടെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണു തമിഴ് സംഗീത സംവിധായകനെതിരേ ഗായിക പീഡന ആരോപണം ഉന്നയിച്ചത്. അമേരിക്കയിലെ ലൈംഗിക കുറ്റവാളി എപ്‌സ്‌റ്റീനെ അനുസ്‌മരിപ്പിച്ച് ”എപ്‌സ്‌റ്റീന്‍ ഓഫ് മദ്രാസ്” എന്നാണ് പ്രതിയെ ഗായിക വിശേഷിപ്പിച്ചത്. ഭയപ്പെടുത്തുന്ന അനുഭവം മനസില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയതിനാല്‍ തമിഴ് പിന്നണിഗാനരംഗം ഉപേക്ഷിച്ച് ഋഷികേശിലേക്ക് താമസം മാറാന്‍ നിര്‍ബന്ധിതയായി. അനുഭവം ഒറ്റപ്പെട്ടതായിരുന്നില്ല. മറ്റു സ്‌ത്രീകള്‍ക്കും സമാന അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്- അവര്‍ വെളിപ്പെടുത്തി.ഒരിക്കല്‍ സുരക്ഷിതമെന്നു Read More…
‘ഹിന്ദി പറയാന്‍ അറിയാത്ത സീതയോ? സായി പല്ലവിക്കെതിരെ സൈബർ ആക്രമണം
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ എന്ന ചിത്രത്തിൽ സീതാദേവിയായി വേഷമിടുന്ന നടി സായ് പല്ലവിക്ക് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. തന്റെ പുതിയ ചിത്രമായ ‘ഏക് ദിൻ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിടിക്കിടെ തനിക്ക് ഹിന്ദി അത്ര വശമില്ലെന്ന് സായ് പല്ലവി തുറന്നു പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുംബൈയിൽ നടന്ന പരിപാടിയിൽ കാണികളോട് ഹിന്ദിയിൽ സംസാരിക്കാൻ താരം ബുദ്ധിമുട്ടിയതോടെയാണ് ഒരു വിഭാഗം ആളുകൾ പരിഹാസവുമായി രംഗത്തെത്തിയത്. അടിസ്ഥാനപരമായ ഹിന്ദി വാക്കുകൾ പോലും സംസാരിക്കാൻ അറിയാത്ത ഒരാളെ Read More…
സിനിമ ഹിറ്റാണോ ഫ്ലോപ്പാണോ? റിലീസിനു മുമ്പേ എ.ഐ പറയും! വിപ്ലവകരമായ സാങ്കേതിക വിദ്യയുമായി മലയാളി സംരംഭകൻ
സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അത് ഹിറ്റാകുമോ എന്ന് എഐ പ്രവചിക്കുന്ന കാലം വരുന്നു. ആഗോള സിനിമാരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പുതിയ എഐ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുന്നത് കൊച്ചി സ്വദേശിയായ ആദിത് കളത്തിൽ ബോസ് എന്ന മലയാളി സംരംഭകനാണ്. ന്യൂസിലൻഡിലെ ടൗറംഗയിൽ നിന്നാണ് ‘കലെസിയോ’ (Calesio) എന്ന പേരിൽ ഈ എഐ പ്ലാറ്റ്‌ഫോം അദ്ദേഹം പുറത്തിറക്കിയത്. സിനിമയുടെ തിരക്കഥകൾ വായിച്ച് പ്രേക്ഷകരുടെ പ്രതികരണം മുൻകൂട്ടി വിലയിരുത്തുന്ന രീതിയാണിത്. ഒരു കഥ സിനിമയാകുന്നതിന് മുൻപ് തന്നെ ജനങ്ങൾ അത് എങ്ങനെ Read More…
‘ സംവിധായകന്റെ കിടപ്പറ പങ്കിടാത്ത നടിയുണ്ടെങ്കില്‍ പറയട്ടെ; അന്ന് ആ നടി വെല്ലുവിളിച്ചു’
സിനിമയിലേക്ക് എത്തുന്നതിന് മുൻപുള്ള ഡെന്നീസ് ജോസഫിന്റെ ജീവിതത്തെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധേയമാകുന്നു. പ്രശസ്ത തിരക്കഥാകൃത്തായി മാറുന്നതിന് മുൻപ് ഡെന്നീസ് ജോസഫ് ‘കട്ട് കട്ട്’ എന്ന പ്രസിദ്ധീകരണത്തിൽ സബ് എഡിറ്ററായി ജോലി ചെയ്തിരുന്നു. ആ സമയത്ത് അദ്ദേഹം നടത്തിയ നടി ഖദീജയുടെ അഭിമുഖവും അതിലെ വെല്ലുവിളിയും വലിയ വിവാദങ്ങൾക്ക് കാരണമായെന്ന് ആലപ്പി അഷ്റഫ് ഓർക്കുന്നു. ‘തേന്മാവിൻ കൊമ്പത്ത്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഖദീജ. സിനിമാലോകത്തെ പരിഹസിക്കുകയും അണിയറ രഹസ്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്ന Read More…
രൺബീറിന് മുൻപേ ‘രാമനായി’ മറ്റൊരു കപൂർ; 92 വർഷം പഴക്കമുള്ള ആ കുടുംബരഹസ്യം ഇതാ
ബോളിവുഡ് താരം രൺബീർ കപൂർ നായകനാകുന്ന ‘രാമായണം’ എന്ന ചിത്രം ഈ വർഷം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ ചിത്രത്തിൽ ശ്രീരാമനായി രൺബീർ എത്തുമ്പോൾ, അത് അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു അപൂർവ്വമായ സുവർണ്ണ നിമിഷം കൂടിയാണ്. 92 വർഷങ്ങൾക്ക് മുൻപ് രൺബീറിന്റെ പൂർവ്വികരിലൊരാൾ വെള്ളിത്തിരയിൽ ഇതേ വേഷം ചെയ്തിരുന്നു എന്നതാണ് ഇതിന് പിന്നിലെ കൗതുകകരമായ വസ്തുത. രൺബീർ കപൂറിന്റെ മുത്തച്ഛന്റെ അച്ഛനായ പൃഥ്വിരാജ് കപൂർ 1933-ൽ പുറത്തിറങ്ങിയ ‘സീത’ എന്ന സിനിമയിൽ ശ്രീരാമനായി അഭിനയിച്ചിട്ടുണ്ട്. ദേബാക്കി Read More…
ധുരന്ധർ 2-ലെ മെർക്കുറി പ്രയോഗം; ആ ‘വിഷം’ സത്യമാണോ? മെർക്കുറി പോയിസണിംഗ്: സിനിമയും വസ്‌തുതയും
2026 മാർച്ച് 19-ന് പുറത്തിറങ്ങിയ ‘ധുരന്ധർ: ദി റിവഞ്ച്’ എന്ന സിനിമയിൽ മെർക്കുറി (രസം) ഉപയോഗിച്ച് ഒരാളെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിക്കുന്ന രംഗങ്ങളുണ്ട്. വെറും ഒരു തുള്ളി മെർക്കുറി ചർമ്മത്തിൽ സ്പർശിച്ചാൽ അത് സാവധാനം ശരീരത്തെ തളർത്തുമെന്നാണ് സിനിമ പറയുന്നത്. എന്നാൽ ഇത് എത്രത്തോളം ശാസ്ത്രീയമായി ശരിയാണെന്ന് ന്യൂറോളജി വിദഗ്ധനായ ഡോ. മധുകർ ഭരദ്വാജ് വിശദീകരിക്കുന്നു. സിനിമകളിൽ കാണിക്കുന്നത് പോലെ മെർക്കുറി അത്ര പെട്ടെന്ന് ശരീരത്തിനുള്ളിലേക്ക് കടക്കില്ലെന്നും ദൃശ്യങ്ങൾ നാടകീയതയ്ക്ക് വേണ്ടി മാറ്റം വരുത്തിയതാണെന്നും അദ്ദേഹം Read More…














