തെന്നിന്ത്യൻ സൂപ്പർ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’ തിയറ്ററുകളിൽ വലിയ തിരിച്ചടി നേരിടുന്നതിനിടെ, അണിയറയിൽ നടന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് മുതിർന്ന സിനിമാപ്രവർത്തകനും സംവിധായകനുമായ ആലപ്പി അഷ്റഫ്. ചിത്രത്തിന്റെ സ്രഷ്ടാവായ ഗീതു മോഹൻദാസിനെ പൂർണ്ണമായും ഒറ്റപ്പെടുത്തി, നിർമാതാക്കളും വിതരണക്കാരും ചേർന്ന് ചിത്രം മറ്റൊരാളെക്കൊണ്ട് വീണ്ടും ചിത്രീകരിപ്പിക്കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് ഉന്നയിച്ചിരിക്കുന്നത്. 500 കോടിയിലധികം രൂപ ബജറ്റിൽ നിർമ്മിക്കപ്പെട്ട ചിത്രം തിയറ്ററുകളിലെത്തിയതിന് പിന്നാലെ Read More…
‘സംഘിയെ അടുപ്പിക്കില്ല! 15 ലക്ഷംവരെ സമ്പാദിച്ചിരുന്നു, BJPയിലെത്തിയതോടെ അന്നംമുട്ടി, എന്റെ ഉപകരണങ്ങൾ തുരുമ്പെടുത്തു’; രാമസിംഹന്
ബിജെപിയിൽ ചേർന്നതിനു പിന്നാലെ തന്റെ വരുമാനം പൂർണമായും നിലച്ചെന്നും സിനിമകൾ ഇല്ലാതായെന്നും സംവിധായകൻ രാമസിംഹൻ അബൂബക്കർ. പ്രതിവർഷം 15 ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന തനിക്ക് പാർട്ടിയിൽ എത്തിയതോടെ കടുത്ത അവഗണനയാണു നേരിടേണ്ടി വന്നതെന്ന് ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട് നടനും രാഷ്ട്രീയ നേതാവുമായ ദേവൻ ഇപ്പോൾ ഉന്നയിക്കുന്ന വിഷയങ്ങൾ താൻ വർഷങ്ങൾക്കു മുൻപേ പറഞ്ഞിട്ടുള്ളതാണെന്നും കാലം നീതി കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയിൽ വന്നതോടെ തന്റെ Read More…
നടി അനന്യ രാജ് വിടവാങ്ങി, മരണം ഉറക്കത്തിനിടെ, വിയോഗത്തിൽ കുടുംബത്തിന്റെ കുറിപ്പ്
7 ഹവേഴ്സ് ടു ഗോ, ദി ഫൈനൽ എക്സിറ്റ്, ഗോസ്റ്റ്, തെലുങ്ക് ചിത്രമായ തഗ്ഗെഡെ ലെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് ഉറക്കത്തിലായിരുന്നു അനന്യയുടെ മരണം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അവർ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നേരിടുകയായിരുന്നുവെന്നും കുടുംബം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 15-നാണ് അനന്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കുടുംബം ഈ വിയോഗവാർത്ത പങ്കുവെച്ചതും ദുഃഖത്തിലായിരിക്കുന്ന ഈ സമയത്ത് സ്വകാര്യത അഭ്യർത്ഥിച്ചതും. “ഇത് അനന്യയുടെ കുടുംബമാണ്. വളരെ വിഷമത്തോടെയാണ് ഞങ്ങൾ Read More…
”കേരളം കേരളം’ സുരേഷ് ഗോപി പാടി, പാട്ടെഴുതിയ ‘അടിയന്റെ’ പേര് നാവിന് വഴങ്ങില്ലേ?’ വിമർശിച്ച് ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: കേരളം, കേരളം എന്ന പ്രശസ്തമായ ഗാനം ലോക്സഭയിൽ ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ‘കേരളം’ എന്ന പേര് ഔദ്യോഗികമാക്കിയ ബിൽ പാസായതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി സഭയിൽ ഈ പാട്ടുപാടിയത്. എന്നാൽ ആ ഗാനം രചിച്ച തന്റെ പേര് പരാമർശിക്കാതിരുന്നതാണ് ശ്രീകുമാരൻ തമ്പിയെ ചൊടിപ്പിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പേര് കേന്ദ്രമന്ത്രിയുടെ നാവിന് വഴങ്ങാത്തതുകൊണ്ടാകാം ‘ഒരു മഹാകവി’ എന്ന ലേബലിൽ തന്നെ ഒതുക്കിയതെന്ന് അദ്ദേഹം തുറന്നടിച്ചു. Read More…
‘അയാൾ ‘അന്യനെ’പ്പോലെ , വിവാഹനിശ്ചയം മുടക്കിയത് ഞാന്, അത് സ്നേഹമായിരുന്നില്ല’; ബ്രേക്കപ്പിനെപ്പറ്റി അനുപമ
തന്റെ മുൻകാല പ്രണയബന്ധത്തെക്കുറിച്ചും അതിലുണ്ടായ കയ്പേറിയ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. ആ ബന്ധത്തിൽ ഉണ്ടായിരുന്നത് സ്നേഹമായിരുന്നില്ലെന്നും തന്നെ പൂർണ്ണമായി നിയന്ത്രിക്കാനാണ് അയാൾ ശ്രമിച്ചതെന്നും അനുപമ വ്യക്തമാക്കി. ബന്ധം തുടങ്ങി അധികനാൾ കഴിയും മുൻപ് തന്നെ വിവാഹത്തിനായി അയാൾ നിർബന്ധിച്ചിരുന്നുവെന്നും താനാണ് അത് തുടർച്ചയായി മുടക്കിയതെന്നും ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുപമ വെളിപ്പെടുത്തി. ഏതാനും ഡേറ്റുകൾക്ക് ശേഷം തന്നെ വീട്ടിൽ കൊണ്ടുപോവുകയും കുടുംബത്തെ കാണിക്കുകയും ചെയ്തതായി അനുപമ പറയുന്നു. എന്നാൽ മൂന്ന് മാസം കഴിഞ്ഞപ്പോൾ Read More…
അവസരങ്ങൾ കുറഞ്ഞതുകൊണ്ടണോ നാനി ചിത്രത്തിലെ ഐറ്റം ഡാൻസ്? കീർത്തി സുരേഷിന്റെ കടലന് മറുപടി
അവസരങ്ങൾ കുറഞ്ഞതുകൊണ്ടാണ് നാനിയുടെ പുതിയ ചിത്രത്തിൽ ഡാൻസ് നമ്പർ ചെയ്യാൻ സമ്മതിച്ചതെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് മറുപടിയുമായി പ്രമുഖ നടി കീർത്തി സുരേഷ്. നാനി ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന റിപ്പോർട്ടുകളിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് വളരെ രസകരമായ രീതിയിലാണ് കീർത്തി ഇൻസ്റ്റാഗ്രാമിലൂടെ മറുപടി നൽകിയത്. ഫ്രണ്ട്വുഡ്സ് ടിവി പങ്കുവെച്ച ഒരു വീഡിയോയിൽ, നല്ല കഥാപാത്രങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് കീർത്തി ‘ദി പാരഡൈസ്’ എന്ന കന്നഡ ചിത്രത്തിൽ ഡാൻസ് ചെയ്യാൻ സമ്മതിച്ചതെന്ന് വിമർശിച്ചിരുന്നു. എന്നാൽ ദേഷ്യപ്പെടുന്നതിന് പകരം തമാശരൂപേണയുള്ള Read More…
സീതയുടെ ബ്ലൗസും, കൈകേയിയുടെ ലുക്കും; ‘രാമായണ’ത്തിലെ വസ്ത്രധാരണ വിവാദങ്ങൾക്ക് മറുപടിയുമായി ഡിസൈനർമാർ
‘രാമായണം’ സിനിമയുടെ ആദ്യ ദൃശ്യങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയെങ്കിലും, ചിത്രത്തിലെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കും അത് വഴിവെച്ചിരിക്കുകയാണ്. സായ് പല്ലവിയുടെ സീത ബ്ലൗസ് ധരിച്ചതും ലാറ ദത്തയുടെ കൈകേയിയുടെ ലുക്ക് സീരിയലുകളിലെ കഥാപാത്രങ്ങളോട് ഉപമിക്കപ്പെട്ടതും മുതൽ സോഷ്യൽ മീഡിയ ഓരോ വിശദാംശങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയാണ്. ഇപ്പോൾ, രാമായണത്തിന് പിന്നിലെ വസ്ത്രരൂപകർത്താക്കളായ റിംപിളും ഹർപ്രീത് നരുളയും ഈ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ എല്ലാ സർഗ്ഗാത്മക തീരുമാനങ്ങളും ചരിത്രപരമായ പുനഃസൃഷ്ടിയേക്കാൾ സ്വന്തം വ്യാഖ്യാനങ്ങളിൽ അധിഷ്ഠിതമാണെന്ന് അവർ വ്യക്തമാക്കുന്നു. ദ ടൈംസ് Read More…
വാളും പരിചയുമേന്തി സായ് പല്ലവിയുടെ സീത! ‘രാമായണ’ത്തിലെ വൈറൽ രംഗം: പിന്നിലെ കാരണം എന്ത്?
രാമായണത്തിന്റെ ട്രെയിലറിലെ ഒരു രംഗം ആരാധകരിൽ ഏറെ കൗതുകമുണർത്തിയിട്ടുണ്ട്. സീതയായി അഭിനയിക്കുന്ന സായ് പല്ലവി കൈയിൽ വാളും പരിചയും ഏന്തിനിൽക്കുന്ന രംഗമാണ് ട്രെയിലറിലുള്ളത്. രാമായണത്തിന്റെ മിക്ക പുനരാവിഷ്കാരങ്ങളിലും സീതയെ ശാന്തയും ക്ഷമാശീലയുമായി ചിത്രീകരിക്കാറുള്ളതിനാൽ, താരം ഒരു യോദ്ധാവായി പ്രത്യക്ഷപ്പെട്ടത് എന്തുകൊണ്ടാണെന്ന് പലരും അത്ഭുതപ്പെട്ടു. ഇതിനുള്ള ഉത്തരം പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളിലുണ്ട്. മഹർഷി വാല്മീകിയുടെ പരമ്പരാഗത രാമായണത്തിൽ സീതയെ ഒരു യോദ്ധാവായി ചിത്രീകരിക്കുന്നില്ല. പകരം ലങ്കയിലെ തടവുകാലത്ത് കാണിച്ച മാനസിക ശക്തിക്കും ക്ഷമയ്ക്കും ദൈവവിശ്വാസത്തിനുമാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. എന്നാൽ Read More…
ത്രേതായുഗത്തിലെ കൈകേയിയ്ക്ക് സാരിയും ഹാഫ് സ്ലീവ് ബ്ലൗസും? സീതയ്ക്ക് ഫാഷന് ലുക്ക്; രാമായണം ട്രെയിലറിന് പിന്നാലെ ട്രോൾ മയം!
രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘രാമായണം: പാർട്ട് വൺ’ എന്ന ചിത്രത്തിന്റെ ഏറെ കാത്തിരുന്ന ട്രെയിലർ പുറത്തിറങ്ങി. വലിയ കാൻവാസിലും മികച്ച ദൃശ്യമികവിലും ഭക്തിനിർഭരമായ അന്തരീക്ഷത്തിലും ഒരുക്കിയ ഈ മിത്തോളജിക്കൽ ചിത്രം വൻ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ, ട്രെയിലറിന് വലിയ അഭിനന്ദനങ്ങൾ ലഭിക്കുന്നതിനോടൊപ്പം തന്നെ ചിത്രത്തിലെ വസ്ത്രലങ്കാരത്തെ ചൊല്ലിയുള്ള വിവാദങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ത്രേതായുഗത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതിയും ശൈലിയും കൂടുതൽ ആധുനികമായി തോന്നുന്നു Read More…














