Movie News

അഭിഷേക്-കരിഷ്മ ബന്ധം പിരിയാൻ കാരണമെന്ത്? വർഷങ്ങൾക്കുശേഷം തുറന്നുപറഞ്ഞ് സംവിധായകൻ

ബോളിവുഡിൽ ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു കരിഷ്മ കപൂറിന്റെയും അഭിഷേക് ബച്ചന്റെയും പ്രണയം. എന്നാൽ പെട്ടെന്ന് ആ ബന്ധം വേർപിരിഞ്ഞത് ആരാധകർക്ക് വലിയ ആഘാതമായിരുന്നു. ഇരുവരും തമ്മിൽ പിരിയാനുണ്ടായ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത നിർമാതാവും സംവിധായകനുമായ സുനീൽ ദർശൻ. ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്. ‘ഏക് റിഷ്താ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുൻപേ തന്നെ ഇവരുടെ പ്രണയം ആരംഭിച്ചിരുന്നുവെന്ന് സുനീൽ ദർശൻ പറയുന്നു. പിന്നീട് ‘ഹാ മേംനേ ഭി Read More…

Movie News

ദുർഭാഗ്യം ഭയന്ന് ജിതേന്ദ്ര ഉപേക്ഷിച്ച 4.25 ലക്ഷത്തിന്റെ ബംഗ്ലാവ്; ഇന്നത്തെ മൂല്യം 450 കോടി രൂപ!

സിനിമാ താരം ജിതേന്ദ്രയ്ക്ക്, മുംബൈയിലെ അതിസമ്പന്ന മേഖലയായ പാലി ഹില്ലിൽ ഒരു ബംഗ്ലാവ് വാങ്ങുക എന്നത് ഒരിക്കലും സത്യമാകില്ലെന്ന് കരുതിയ ഒരു സ്വപ്നമായിരുന്നു. എന്നാൽ ആ സ്വപ്ന വീട് സ്വന്തമാക്കിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറി. എങ്കിലും ആദ്യഘട്ടത്തിൽ, ആ വീട് തനിക്ക് നിർഭാഗ്യം കൊണ്ടുവരുന്നുവെന്ന് വിശ്വസിച്ച താരത്തിന് അത് വലിയൊരു ആശങ്കയായി മാറുകയായിരുന്നു. ദി റിയാലിറ്റി ഡ്രൈവുമായുള്ള അഭിമുഖത്തിൽ, പ്രശസ്ത നടൻ ഭാരത് ഭൂഷണിൽ നിന്ന് വാങ്ങിയ ആ ബംഗ്ലാവിന് പിന്നിലെ കഥ ജിതേന്ദ്ര Read More…

Movie News

‘പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി’; ആ താര ദമ്പതികളെ പറ്റി സൂചന നല്‍കി ലക്ഷ്മി

മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പെയ്ഡ് പിആർ വർക്ക് നടത്തുന്നുവെന്ന് നടൻ ജോജു ജോർജ് ആരോപിച്ചത് വലിയ വിവാദമായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ച ജോജു, ഇരുവരെയും കൂടാതെ ഇൻഡസ്ട്രിയിലെ മറ്റു പല പ്രമുഖ താരങ്ങളും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ ആ താരദമ്പതികൾ ആരാണെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുകയാണ്. ഇതിനിടെ ഈ ദമ്പതികളെക്കുറിച്ച് സൂചന നൽകിക്കൊണ്ട് വ്ലോഗർ ലക്ഷ്മി മേനോൻ രംഗത്തെത്തി. ജോജുവിന്റെ ചിത്രത്തോടൊപ്പം, “ഇത് ആ Read More…

Movie News

‘ദി ഒഡീസി’യിലെ ‘യൂറിലോക്കസ്’; ആരാണ് ക്രിസ്റ്റഫർ നോളന്റെ പ്രിയപ്പെട്ട ഈ ബ്രിട്ടീഷ്-ഇന്ത്യൻ താരം ഹിമേഷ് പട്ടേൽ?

ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ബ്രിട്ടീഷ്-ഇന്ത്യൻ താരം ഹിമേഷ് പട്ടേൽ ഇപ്പോൾ ഹോളിവുഡിൽ വലിയ ശ്രദ്ധ നേടുകയാണ്. ടെലിവിഷൻ, സിനിമ, തിയേറ്റർ രംഗങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ ഹിമേഷ്, 1990 ഒക്ടോബർ 13-ന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്ഷെയറിലാണ് ജനിച്ചത്. കെനിയയിലും സാംബിയയിലും ജനിച്ച് പിന്നീട് യുകെയിൽ സ്ഥിരതാമസമാക്കിയ ഒരു ഗുജറാത്തി ഹിന്ദു കുടുംബത്തിൽ നിന്നുള്ള ആളാണ് ഇദ്ദേഹം. ചെറുപ്പകാലം മുതൽക്കേ അഭിനയത്തിൽ താല്പര്യം കാണിച്ചിരുന്ന ഹിമേഷ്, സ്കൂൾ നാടകങ്ങളിലൂടെയും പ്രാദേശിക തിയേറ്റർ ഗ്രൂപ്പുകളിലൂടെയുമാണ് Read More…

Movie News

‘ആമിര്‍ ഖാന് ‘ലവ് ജിഹാദ്’ ധാര്‍ഷ്ട്യം, തീര്‍ക്കാനറിയാം’; ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി

ബോളിവുഡ് താരം ആമിർ ഖാന് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയും ശബ്ദരേഖയിലൂടെയുമാണ് ഭീഷണി സന്ദേശം പുറത്തുവിട്ടത്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അർസൂ ബിഷ്ണോയ്, ടൈസൺ ബിഷ്ണോയ് എന്നിവരാണ് ഇതിന് പിന്നിൽ. ആമിർ ഖാൻ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും അത് ഇന്ത്യൻ സംസ്‌കാരത്തിന് വിരുദ്ധമാണെന്നുമാണ് ഇവരുടെ ആരോപണം. തങ്ങളുടെ മുന്നിൽപ്പെട്ടാൽ ആമിറിനെയും കൂട്ടാളികളെയും ഓർത്തുപോകുന്ന ഒരു പാഠം പഠിപ്പിക്കുമെന്നും ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. സനാതന ധർമ്മത്തിന് എതിരെയുള്ള ഇത്തരം നീക്കങ്ങൾ അംഗീകരിക്കില്ലെന്നും ഇതിന് Read More…

Movie News

എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. കൊച്ചുമകൾ അപ്സര വിദ്യുല സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിയോഗവാർത്ത അറിയിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ഉച്ചയോടെ മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവർ, ചികിത്സയിലിരിക്കെ വൈകിട്ട് 7.30-ഓടെയാണ് അന്തരിച്ചത്. തങ്ങൾ വലിയ സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ ഘട്ടത്തിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർത്ഥിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച അപൂർവ പ്രതിഭയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ജാനകി. Read More…

Movie News

‘വാക്ക് വിഴുങ്ങിയ ജയറാം, രക്ഷകനായെത്തിയ മമ്മൂട്ടി; 11 ലക്ഷം ബിൽ അടച്ചത് ബാദുഷയും ആന്റോയും’

കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന സിനിമ പരാജയപ്പെട്ടതിന് പിന്നാലെ നിർമാതാവ് ഹസീബിന് നേരിടേണ്ടി വന്ന കടുത്ത സാമ്പത്തിക, ആരോഗ്യ പ്രതിസന്ധികളെക്കുറിച്ച് സഹോദരിയും നടിയുമായ ഉഷ ഹസീന സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ജയറാമിന്റെ വാക്കുകൾ വിശ്വസിച്ചാണ് ഹസീബ് കോടികൾ മുടക്കി ഈ ചിത്രം നിർമ്മിച്ചതെന്നും, എന്നാൽ സിനിമ പരാജയപ്പെട്ടതോടെ ഫോണിൽ വിളിച്ച് ഒന്ന് അന്വേഷിക്കാൻ പോലും ജയറാം തയ്യാറായില്ലെന്നും ഉഷ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ നിർമാതാവും Read More…

Movie News

കങ്കണയുടെ ‘ക്വീൻ 2’ കോടതി കയറുന്നു; പകർപ്പവകാശ ലംഘനത്തിന് ബോംബെ ഹൈക്കോടതിയിൽ 250 കോടിയുടെ കേസ്!

കങ്കണ റണാവത്ത് കേന്ദ്രകഥാപാത്രമാകുന്ന ‘ക്വീൻ 2’ എന്ന പുതിയ ചിത്രം ഷൂട്ടിംഗ് പൂർത്തിയായതിന് തൊട്ടുപിന്നാലെ നിയമക്കുരുക്കിലായിരിക്കുകയാണ്. 2014-ൽ പുറത്തിറങ്ങിയ ‘ക്വീൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ പകർപ്പവകാശം ലംഘിച്ചുകൊണ്ട് നിർമ്മിക്കുന്ന അനധികൃത രണ്ടാം ഭാഗമാണിതെന്ന് ആരോപിച്ച് ഫാന്റം സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയിൽ ജിയോസ്റ്റാറിനെതിരെ 250 കോടി രൂപയുടെ നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്തു. ‘ക്വീൻ’ സിനിമയുടെ 50 ശതമാനം അവകാശവും അതിന്റെ രണ്ടാം ഭാഗങ്ങൾ നിർമ്മിക്കാനുള്ള അവകാശവും തങ്ങൾക്കാണെന്നാണ് നിർമ്മാണ കമ്പനിയായ ഫാന്റം സ്റ്റുഡിയോസ് അവകാശപ്പെടുന്നത്. എന്നാൽ, ഈ പുതിയ Read More…

Movie News

‘പടിയിറങ്ങൽ പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം’; ‘അമ്മ’യിൽ നിന്ന് രാജി വെച്ച് രേവതിയും പത്മപ്രിയയും

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇരുവരും ഈ വിവരം പങ്കുവെച്ചത്. തങ്ങളുടെ രാജി പെട്ടെന്നുണ്ടായ ഒരു തീരുമാനമോ ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തോടുള്ള പ്രതികരണമോ അല്ലെന്ന് വ്യക്തമാക്കിയ നടിമാർ, പുരുഷാധിപത്യവും അധികാരത്തോടുള്ള മോഹവും കാരണം സംഘടന അതിന്റെ യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്ന് ദുർബലപ്പെട്ടുപോയതായി കുറ്റപ്പെടുത്തി. ഈ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ലെന്നും തങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും അവർ കൂട്ടിച്ചേർത്തു. സംയുക്ത പ്രസ്താവനയുടെ പൂർണ്ണരൂപം Read More…