കാൻപുർ∙ ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ ജൂവലറി ഉടമ അറസ്റ്റില്‍. കാൺപുർ സ്വദേശിയായ അശോക് കുമാർ രസ്തോഗിയാണ് പിടിയിലായത്. തന്റെ സ്ഥാപനത്തിൽ ജോലിക്കായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കാൻപുരിൽ ‘അശോക ജുവലേഴ്സ്’ എന്ന പേരിൽ ഒന്നിലധികം സ്വർണക്കടകൾ നടത്തുന്ന വ്യക്തിയാണ് അശോക്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഷോറൂമിലാണ് പെൺകുട്ടി ജോലിക്ക് ചേർന്നിരുന്നത്. ഒരു ദിവസം സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കാമെന്നു പറഞ്ഞ് ഇയാൾ പെൺകുട്ടിയെ തന്റെ ഫാംഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ വീട്ടിൽനിന്ന് കടയിലേക്ക് Read More…
Author: Soorya
മദ്യം വിളമ്പുന്നിടത്ത് ആകർഷിക്കാൻ സ്ത്രീകൾ; അനാശാസ്യ പ്രവർത്തനം: പബ്ബിൽ നിയമലംഘനം
ഹൈദരാബാദ്: കൂക്കട്ട്പള്ളിയിലെ പ്രമുഖ പബ്ബിൽ യുവ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അർധരാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻ നിയമലംഘനങ്ങളും പെൺവാണിഭവും കണ്ടെത്തി. 2018 ബാച്ച് തെലങ്കാന കേഡർ ഉദ്യോഗസ്ഥയും കൂക്കട്ട്പള്ളി ഡിസിപിയുമായ രീതി രാജ് നേരിട്ട് നടത്തിയ രഹസ്യ നിരീക്ഷണത്തിന് ഒടുവിലാണ് ‘ക്ലബ് മസ്തി’ എന്ന പേരിൽ അറിയപ്പെടുന്ന കിങ്സ് ആൻഡ് ക്വീൻസ് പബ്ബിൽ റെയ്ഡ് നടത്തിയത്. ഈ പബ്ബിനുള്ളിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ അടിയന്തര നടപടി. പബ്ബ് Read More…
അമ്മേ നമ്മടെ പുതിയ കഥ എന്താ ? ‘ബാലൻ ദി ബോയ്’ ട്രെയ്‌ലർ പുറത്തിറങ്ങി
മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം മുൻപേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയ വഴി ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ബാലൻ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ജൂൺ 19ന് Read More…
വിവാഹമോചന കേസ്; 3.5 കോടിയില്‍ തുടക്കം, 23വർഷം നീണ്ട പോരാട്ടം, ഇന്ത്യൻ വംശജയ്ക്ക് ലഭിച്ചത് 85 കോടി!
ലണ്ടൻ: നീണ്ട 23 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വിവാഹമോചന കേസിൽ അനുകൂലവിധി. യുകെയിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമോചന കേസുകളിലൊന്നിലൂടെ 6.6 മില്യൺ പൗണ്ട് (ഏകദേശം 85 കോടി രൂപ) ആണ് വർഷയ്ക്ക് ലഭിച്ചത്. 2002-ലാണ് അവർ ഭർത്താവ് ഭദ്രേഷ് ഗോഹിലിനെതിരെ വിവാഹമോചന കേസ് ഫയൽ ചെയ്തത്. ഭർത്താവിന്റെ വിവാഹേതര ബന്ധവും അനുചിതമായ പെരുമാറ്റവുമായിരുന്നു കാരണം. അക്കാലത്ത് ഏകദേശം 270,000 പൗണ്ടും (ഏകദേശം 3.5 കോടി രൂപ) കുടുംബത്തിന്റെ കാറും നൽകാമെന്ന ഒത്തുതീർപ്പ് വ്യവസ്ഥ Read More…
സിസേറിയനിടെ യുവതി മരിച്ചു; വയര്‍ തുന്നാതെ മുങ്ങി ഡോക്ടറും ടീമും !
ഉത്തർപ്രദേശിലെ സോൻബദ്ര ജില്ലയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതിനെത്തുടർന്ന്, ഓപ്പറേഷൻ ചെയ്ത മുറിവ് പോലും തുന്നിക്കെട്ടാതെ ഡോക്ടറും സംഘവും ആശുപത്രിയിൽ നിന്ന് ഒളിച്ചോടി. ക്രൂരമായ ഈ സംഭവത്തിൽ മരണപ്പെട്ടത് ആശാ പ്രവർത്തകയായ സീമ (34) എന്ന യുവതിയാണ്. മേയ് 29-നാണ് സീമയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ഭർത്താവ് ദേവ് നാരായൺ ഇവരെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ചില മരുന്നുകൾ നൽകിയെങ്കിലും പ്രസവം സുഗമമായില്ല. സാധാരണ രീതിയിൽ പ്രസവം നടക്കില്ലെന്ന് Read More…
‘സ്ത്രീ തലപ്പത്ത് വന്നാല്‍ ബഹുമാനക്കുറവ്’; ‘അമ്മ’യിലെ പൊട്ടിത്തെറിയില്‍ ശ്വേത മേനോൻ
താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളെക്കാൾ അടുത്ത മാസം നടക്കാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് പ്രസിഡന്റ് ശ്വേത മേനോൻ . സംഘടനയ്ക്കുള്ളിലെ വിഷയങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. ഒരു സ്ത്രീ നേതൃത്വത്തിലേക്ക് വരുമ്പോൾ പൊതുവെ ബഹുമാനക്കുറവ് കാണിക്കാറുണ്ട്. സംഘടനയ്ക്കുള്ളിലെ ആശയവിനിമയത്തിൽ നിലവിൽ ചില ഗുരുതരമായ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു. ‘അമ്മ’യിലെ പ്രശ്നങ്ങളെക്കുറിച്ച് ഇപ്പോൾ പരസ്യമായി പ്രതികരിക്കാൻ താല്പര്യമില്ലെന്നും, എല്ലാ കാര്യങ്ങൾക്കും വരാനിരിക്കുന്ന പൊതുയോഗത്തിൽ വ്യക്തമായ മറുപടി നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു. Read More…
കാലാവധി തീരാൻ 8 ദിവസം; പഴയ പാന്റിന്റെ പോക്കറ്റിൽ യുവാവിനെ കാത്തിരുന്നത് 57 കോടിയുടെ ലോട്ടറി !
വിധിയുണ്ടെങ്കില്‍ എത്ര മറന്നാലും ഭാഗ്യം പിന്നാലെ തേടിയെത്തും ! സംഭവം ഇങ്ങനെയാണ്. ന്യൂജേഴ്‌സിയിൽ ഒരു വ്യക്തി തന്റെ പഴയ പാന്റിന്റെ പോക്കറ്റിൽ നിന്ന് അയാള്‍ മറന്നുവച്ച ഏകദേശം 57 കോടി രൂപയുടെ (5.9 മില്യൺ ഡോളർ) ലോട്ടറി ടിക്കറ്റ് ലഭിക്കുന്നു. ടിക്കറ്റിന്റെ കാലാവധി അവസാനിക്കാൻ വെറും എട്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ സംഭവം. കഴിഞ്ഞ വർഷം മെയ് മാസത്തിൽ താൻ എപ്പോഴും പോകാറുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ഇയാൾ ഈ ‘പിക്ക്-6’ ലോട്ടറി ടിക്കറ്റ് Read More…
വീട്ടില്‍ പ്രേതത്തിന്റെ സാന്നിധ്യം തോന്നിയിട്ടുണ്ടോ? പൈപ്പ് ഒന്ന് പരിശോധിച്ചോളൂ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകർ
വീട്ടിൽ പ്രേതത്തിന്റെ സാന്നിധ്യം തോന്നുന്നുണ്ടെങ്കിൽ ഉടൻ തന്നെ അവിടുത്തെ പൈപ്പുകൾ പരിശോധിക്കണമെന്നാണ് കാനഡയിലെ എഡ്‌മണ്ടനിലുള്ള മക്ഇവാൻ സർവകലാശാലയിലെ ഗവേഷകർ നൽകുന്ന ഉപദേശം. പഴയ കെട്ടിടങ്ങളിലെ പൈപ്പുകളിൽ ഉണ്ടാകുന്ന ‘ഇൻഫ്രാസോണിക്’ വിറയലുകളാണ് പലപ്പോഴും പ്രേതബാധയായി ആളുകൾ തെറ്റിദ്ധരിക്കുന്നത്. മനുഷ്യർക്ക് നേരിട്ട് കേൾക്കാൻ കഴിയാത്ത വളരെ താഴ്ന്ന ഫ്രീക്വൻസിയുള്ള ശബ്ദതരംഗങ്ങളാണ് ഇൻഫ്രാസോണിക് തരംഗങ്ങൾ. ഇവ ശരീരത്തിൽ പതിക്കുമ്പോൾ നമ്മുടെ മാനസികാവസ്ഥയിൽ മാറ്റമുണ്ടാകുകയും സമ്മർദ്ദത്തിന് കാരണമാകുന്ന ‘കോർട്ടിസോൾ’ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. പഴയ പൈപ്പുകളും വെന്റിലേഷൻ സംവിധാനങ്ങളും ഇത്തരം ശബ്ദങ്ങൾ Read More…
കല്യാണത്തലേന്നത്തെ ചടങ്ങുകള്‍ക്കിടെ ശാരീരിക അസ്വസ്‌ഥത; വിവാഹദിനം വരന്‍ മരിച്ചു
തൃപ്പൂണിത്തുറയിൽ വിവാഹദിനത്തിൽ വരൻ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് അന്തരിച്ചു. ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ മകൻ ജസ്റ്റിൻ വി. ജോൺ (32) ആണ് മരിച്ചത്. തൃപ്പൂണിത്തുറ സ്വദേശിനിയുമായുള്ള ജസ്റ്റിന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. വിവാഹത്തിന് തലേദിവസം നടന്ന ചടങ്ങുകൾക്കിടെയാണ് ജസ്റ്റിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഉടൻതന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിവാഹം മാറ്റിവയ്ക്കാൻ ബന്ധുക്കൾ തീരുമാനിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ ജസ്റ്റിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്‌കാരം നാളെ വൈകുന്നേരം മൂന്നിന് വീട്ടിലെ Read More…









