Featured Sports

നെഗറ്റീവ് ചിന്തകളെ സിക്സറടിച്ച് നിതീഷ്; ഇത് ഞാൻ കാത്തിരുന്ന നിമിഷം; കെകെആറിനെ തകർത്ത് ഹൈദരാബാദ്

കെകെആറിനെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെ വൈകാരികമായ പ്രതികരണവുമായി സൺറൈസേഴ്സ് ഹൈദരാബാദ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡി. കൊൽക്കത്തക്കെതിരായ 65 റൺസ് വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിഞ്ഞതിൽ വലിയ ആശ്വാസമുണ്ടെന്ന് നിതീഷ് പറഞ്ഞു. മത്സരത്തിൽ 24 പന്തിൽ നിന്ന് 39 റൺസ് നേടിയ താരം ഹെൻറിച്ച് ക്ലാസനൊപ്പം 82 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ബൗളിംഗിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. താൻ ഏറെക്കാലമായി കാത്തിരുന്ന മാച്ച് വിന്നിംഗ് പ്രകടനം ശരിയായ സമയത്ത് തന്നെ Read More…

Sports

സൂപ്പര്‍ കിങ്‌സിനായി സഞ്‌ജുവിന്റെ അരങ്ങേറ്റം, നേരിടുന്നത് കഴിഞ്ഞ സീസണ്‍ വരെ കളിച്ച രാജസ്‌ഥാന്‍ റോയല്‍സിനെ

ഗുവാഹാത്തി: ഐ.പി.എല്‍. ക്രിക്കറ്റില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇന്ന്‌ അരങ്ങേറും.ബര്‍സാപാര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ സീസണ്‍ വരെ കളിച്ച രാജസ്‌ഥാന്‍ റോയല്‍സിനെയാണ്‌ അവര്‍ നേരിടുക. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, സാം കുറാന്‍ എന്നിവര്‍ക്കു പകരമാണു രാജസ്‌ഥാന്‍ സഞ്‌ജുവിനെ ചെന്നൈയ്‌ക്കു കൈമാറിയത്‌. പരുക്കു ഭേദമാകാത്തതിനാല്‍ സാം കുറാന്‌ ഈ സീസണില്‍ കളിക്കാനാകില്ല. മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണിയെ കൂടാതെയാണ്‌ സൂപ്പര്‍ കിങ്‌സ് കളിക്കാനിറങ്ങുക. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡെവാള്‍ഡ്‌ ബ്രെവിസിനെ Read More…

Sports

ഇഷാൻ കിഷന്റെ സെഞ്ച്വറി മോഹം തകർത്ത് ഫിൽ സാൾട്ടിന്റെ ‘പറക്കും ക്യാച്ച്’! വീഡിയോ

ഐപിഎൽ 2026-ലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിൽ ആർസിബി താരം ഫിൽ സാൾട്ടിന്റെ തകർപ്പൻ പ്രകടനം ശ്രദ്ധേയമായി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവിശ്വസനീയമായ റീഫ്ലെക്സുകളിലൂടെ ഫിൽ സാൾട്ട് കാണികളെ അമ്പരപ്പിച്ചു. അഭിനന്ദൻ സിംഗ് എറിഞ്ഞ ഫുൾ ടോസ് പന്ത് സൺറൈസേഴ്സ് നായകൻ ഇഷാൻ കിഷൻ ഓഫ് സൈഡിലേക്ക് ആഞ്ഞടിച്ചെങ്കിലും, ഡീപ്പ് ബാക്ക്വേർഡ് പോയിന്റിൽ നിന്ന് വലത്തോട്ട് ഓടിയെത്തിയ സാൾട്ട് വായുവിൽ ഉയർന്നുചാടി ഒറ്റക്കൈയ്യിൽ പന്ത് പിടികൂടുകയായിരുന്നു. ക്യാപ്റ്റനായുള്ള തന്റെ ആദ്യ Read More…

Featured Oddly News

കൈവിട്ട് പോയി! പ്ലേറ്റുകൾ എറിഞ്ഞുടച്ച ശേഷം റോബോട്ടിന്റെ തകർപ്പൻ നൃത്തം, തടയാൻ പാടുപെട്ട് ജീവനക്കാർ- വീഡിയോ

റെസ്റ്റോറന്റില്‍ നിയന്ത്രണം വിട്ട ഹ്യൂമനോയ്ഡ് റോബോട്ട് പാത്രങ്ങള്‍ തല്ലിത്തകര്‍ക്കുകയും കൈകള്‍ വായുവില്‍ വീശി അക്രമാസക്തമാവുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. സാന്‍ ഹോസെയിലെ ഒരു ഭക്ഷണശാലയിലാണ് ഈ സംഭവം നടന്നത്. റോബോട്ടിന്റെ നിയന്ത്രിയ്ക്കാന്‍ ജീവനക്കാര്‍ക്ക് വളരെയധികം പണിപ്പെടേണ്ടതായി വന്നു. ‘ഐ ആം ഗുഡ്’ (I’m Good) എന്ന് എഴുതിയ ഓറഞ്ച് നിറത്തിലുള്ള ഏപ്രണ്‍ ധരിച്ച റോബോട്ട് കൗണ്ടറിലിരുന്ന പാത്രങ്ങള്‍ തല്ലിത്തകര്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. റെസ്റ്റോറന്റിലെ ഒരു ജീവനക്കാരി റോബോട്ടിനെ നിയന്ത്രിക്കാനായി അതിനെ മുറുക്കിപ്പിടിക്കുന്നത് കാണാം. ഈ Read More…

Featured Oddly News

അപ്ലൈ ചെയ്തത് 4 വർഷം മുൻപ്, മറുപടി വന്നത് ഇപ്പോൾ! ഗൂഗിൾ മുൻ ജീവനക്കാരിക്ക് കിട്ടിയ ‘സർപ്രൈസ്

നാല് വര്‍ഷം മുന്‍പ് അയച്ച ഒരു അപേക്ഷയ്ക്ക് ഇപ്പോള്‍ മറുപടി ലഭിച്ചാല്‍ എങ്ങനെയുണ്ടാകും ?. ഗൂഗിളിലെ മുന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ അനു ശര്‍മയ്ക്കാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത്. തന്റെ കരിയറിന്റെ തുടക്കത്തില്‍ ‘ഫുള്‍സ്റ്റാക്ക് ടൂള്‍സ് ഡെവലപ്പര്‍ ഇന്റേണ്‍’ തസ്തികയിലേക്ക് അനു അപേക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയി, അവര്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികളില്‍ ജോലി ചെയ്യുകയും കരിയറില്‍ മികച്ച നിലയില്‍ എത്തുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായാണ് പഴയ ആ അപേക്ഷയ്ക്കുള്ള റിജക്ഷന്‍ മെയില്‍ ഇപ്പോള്‍ അവരെ തേടിയെത്തിയത്. Read More…

Featured Oddly News

കുരങ്ങുശല്യം കൊണ്ട് പൊറുതിമുട്ടി ; വിളകള്‍ സംരക്ഷിക്കാന്‍ കരടി വേഷത്തിൽ കർഷകന്റെ ‘സർജിക്കൽ സ്ട്രൈക്ക്’

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലുള്ള ഫിറോസ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ കുരങ്ങുകളുടെ ശല്യത്തില്‍ നിന്ന് തങ്ങളുടെ കൃഷി സംരക്ഷിക്കാന്‍ തികച്ചും വ്യത്യസ്തമായ ഒരു വഴി സ്വീകരിച്ചിരിക്കുകയാണ്. കുരങ്ങുകളെ പേടിപ്പിക്കാനായി കരടിയുടെ വേഷം ധരിച്ച് പാടത്തിലൂടെ നടക്കുകയാണ് കര്‍ഷകര്‍. പ്രദേശത്തെ ഉരുളക്കിഴങ്ങ്, സ്‌ട്രോബെറി കൃഷികള്‍ കുരങ്ങുകള്‍ വ്യാപകമായി നശിപ്പിക്കുന്നത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ‘കുരങ്ങുകള്‍ വലിയ ശല്യമാണ് ഉണ്ടാക്കുന്നത്, അവ പാടത്തെ ഉരുളക്കിഴങ്ങും സ്‌ട്രോബെറിയും തിന്നു തീര്‍ക്കുന്നു. ഇവിടെ നൂറിലധികം കുരങ്ങുകളുണ്ട്. എല്ലാ ദിവസവും ഇത് തുടരുന്നു. കരടിയുടെ Read More…

Lifestyle

നിങ്ങൾ സുരക്ഷിതമായ കൈകളിലാണോ? പങ്കാളിയുമായുള്ള ബന്ധം അളക്കാൻ ഇതാ വഴി

ഒരു ബന്ധം ആരോഗ്യകരമാണെന്ന് പറയുന്നത് അതില്‍ തര്‍ക്കങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ആ പ്രശ്‌നങ്ങളെ ഒരുമിച്ച് മറികടക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് എന്ന് പ്രമുഖ തെറാപ്പിസ്റ്റ് ജെഫ് ഗുന്തര്‍ (Jeff Guenther) വിശദീകരിക്കുന്നു. സിനിമകളും സാഹിത്യവും പലപ്പോഴും പ്രണയബന്ധങ്ങളെ പ്രശ്‌നങ്ങളില്ലാത്ത ഒന്നായിട്ടാണ് ചിത്രീകരിക്കാറുള്ളത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. ഒരു ബന്ധം ആരോഗ്യകരമാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന മൂന്ന് ലക്ഷണങ്ങള്‍ അറ്റാച്ച്മെന്റ് ഗവേഷണങ്ങളെ (Attachment Research) മുന്‍നിര്‍ത്തി ജെഫ് ഗുന്തര്‍ പങ്കുവെക്കുന്നു… View this post on Read More…

Featured Oddly News

പൊന്‍മുട്ടയിടുന്ന താറാവ്! വയറ്റില്‍ നിന്നും കര്‍ഷകന്‍ കണ്ടെത്തിയത് 1.6 ലക്ഷം രൂപയുടെ സ്വര്‍ണം

പൊന്മുട്ടയിടുന്ന താറാവിന്റെ കഥ കുട്ടിക്കാലം മുതല്‍ നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്. ആ കഥ പോലെ തന്നെയെന്ന് പറയാവുന്ന തരത്തിലുള്ള ഒരു സംഭവമാണ് മധ്യചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ലോങ്ഹുയി കൗണ്ടിയില്‍ നടന്നത്. താറാവിനെ അറുക്കുന്നതിനിടെ അതിന്റെ വയറ്റില്‍ നിന്ന് ഏകദേശം 1.6 ലക്ഷം രൂപ (12,000 യുവാന്‍) വിലമതിക്കുന്ന സ്വര്‍ണ്ണത്തരികള്‍ കര്‍ഷകന്‍ കണ്ടെത്തുകയായിരുന്നു. ലിയു എന്ന് പേരുള്ള ഗ്രാമീണനാണ് താറാവിന്റെ വയറ്റില്‍ തിളങ്ങുന്ന ചെറിയ തരികള്‍ ശ്രദ്ധിച്ചത്. സംശയം തോന്നിയ ലിയു ഒരു ‘ബേണിംഗ് ടെസ്റ്റ്’ നടത്തിയതോടെയാണ് ഇത് യഥാര്‍ത്ഥ Read More…

Featured Good News

റാപ്പിഡോ ഡ്രൈവറായി എത്തിയത് ക്ലാസ്സിലെ ടോപ്പര്‍ ; കൂട്ടുകാരനില്‍ നിന്ന് പണം വാങ്ങാതെ യുവാവ്

ജീവിതം അപ്രതീക്ഷിത വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവര്‍ ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ ശാസ്ത്രജ്ഞരോ ആയി മാറുമെന്നാണ് നമ്മളില്‍ പലരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ജീവിതം എപ്പോഴും അങ്ങനെയല്ലെന്ന് തെളിയിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു യാത്രക്കാരന്‍ ബുക്ക് ചെയ്ത റാപ്പിഡോ ബൈക്കിന്റെ ഡ്രൈവറായി എത്തിയത് അദ്ദേഹത്തിന്റെ പഴയ ക്ലാസ് ടോപ്പര്‍ ആയിരുന്നു. ഒരു സാധാരണ റാപ്പിഡോ യാത്ര എങ്ങനെ അസാധാരണമായി മാറി എന്നാണ് ഈ പോസ്റ്റ് വിവരിക്കുന്നത്. ഉമര്‍ എന്ന യുവാവ് തിരക്കിനിടയില്‍ ബുക്ക് Read More…