‘ഒരു നായക്കുഞ്ഞിനെ പ്രസവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു’ – ബ്രിജിറ്റ് ബാര്‍ദോയുടെ ആ തുറന്നുപറച്ചില്‍ ഏറെ വിവാദമായി. സ്വന്തം കുടുംബം പോലും അവരെ കൈവിട്ടു. പക്ഷേ, പ്രതിച്‌ഛായകളില്‍ വിശ്വസിക്കാത്ത ബ്രിജിറ്റിന് വിവാദങ്ങള്‍ ഹരമായിരുന്നു.ഒരു കാലത്ത് ഫ്രഞ്ച് സിനിമയെ മാറ്റിമറിച്ച സെക്‌സ് ബോംബായിരുന്നു അവര്‍. ആ ഗ്ലാമര്‍ വേഷം 39-ാം വയസില്‍ അഴിച്ചുവച്ചു. പിന്നീട് മൃഗസംരക്ഷണ പ്രവര്‍ത്തകയെന്ന നിലയിലാണു ലോകം ബ്രിജിറ്റിനെ അറിഞ്ഞത്. 1950കളിലെ സിനിമയില്‍ സ്‌ത്രീകളുടെ ലൈംഗിക വിമോചനത്തിന്റെ പ്രതീകമായിരുന്നു അവര്‍. ആ പ്രതിച്‌ഛായ മടുത്തപ്പോള്‍ ഗൗരവമുള്ള റോളുകള്‍ക്കായി Read More…
ഒൺലിഫാൻസിലൂടെ മാസവരുമാനം 80 കോടി രൂപ; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി കാർഡി ബി
സംഗീത ലോകത്തെ നേട്ടങ്ങൾക്കും അപ്പുറമാണ് കാർഡി ബി എന്ന ആഗോള താരത്തിന്റെ വളർച്ച. സംഗീതപരിപാടികളിലും അവാർഡ് ഷോകളിലും തിളങ്ങുക എന്നത് മാത്രമല്ല, ആർക്കും പ്രവചിക്കാൻ കഴിയാത്ത വിധം ‘ഒൺലിഫാൻസ്’ (OnlyFans) പ്ലാറ്റ്‌ഫോമിലെ വിജയം തിരുത്തിക്കുറിക്കാനും അവർക്ക് സാധിച്ചു. മറ്റ് ക്രിയേറ്റർമാർ ആരാധകരെ നിലനിർത്താൻ നിരന്തരം പോസ്റ്റുകൾ പങ്കുവെക്കുമ്പോൾ, കാർഡി ബി തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമാണ് സ്വീകരിച്ചത്. വളരെ കുറച്ച് മാത്രം പോസ്റ്റുകൾ പങ്കുവെച്ചിട്ടും വലിയ ലാഭമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞു. ഇതിന്റെ രഹസ്യം അവരുടെ വമ്പിച്ച ആരാധകവൃന്ദവും Read More…
നിക്കലോഡിയന്‍ മുന്‍ ബാലതാരം ചേസ് തെരുവില്‍ അലയുന്നു, ധനസഹായം വേണ്ടെന്ന് മാതാവ് -വീഡിയോ
വാഷിങ്ടണ്‍: നിക്കലോഡിയന്‍ ചാനലിലൂടെ കുട്ടികളുടെ മനംകവര്‍ന്ന ടൈലര്‍ ചേസിനെ കാലിഫോര്‍ണിയയുടെ തെരുവിലൂടെ അലയുന്ന നിലയില്‍ കണ്ടെത്തി. 2004 മുതല്‍ 2007 വരെ ‘ഡിക്ലാസിഫൈഡ് സ്‌കൂള്‍ സര്‍വൈവല്‍ ഗൈഡ്’ എന്ന പരമ്പരയില്‍ മാര്‍ട്ടിന്‍ വേര്‍ലി എന്ന കഥാപാത്രത്തെയാണു ചേസ് അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ 36 വയസുള്ള അദ്ദേഹത്തെ ലോസ് ഏഞ്ജലസിലെ റിവര്‍സൈഡില്‍നിന്നാണു കണ്ടെത്തിയത്. വീഡിയോയില്‍ പഴയ ലോസ് ഏഞ്ജലസ് റേഡേഴ്‌സ് പോളോ ഷര്‍ട്ടും ജീന്‍സും ധരിച്ച ചേസ് വീഡിയോ എടുക്കുന്ന ആളോട് സംസാരിക്കുന്നതായി കാണാം. വീഡിയോയില്‍, നിക്കലോഡിയനില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് Read More…
കാറ്റി പെറിയുമായുള്ള പ്രണയം തുറന്നു പറഞ്ഞ് ജസ്റ്റിന്‍ ട്രൂഡോ
ടൊറന്റോ: അമേരിക്കന്‍ ഗായിക കാറ്റി പെറിയുമായുള്ള പ്രണയം തുറന്നു പറഞ്ഞ് കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ട്രൂഡോയുടെ ചിത്രം ഉള്‍പ്പെടെയുള്ള ഏതാനും ഫോട്ടോകളിലൂടെയാണു കാറ്റി പെറി ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമായി ഈ ബന്ധം പ്രഖ്യാപിച്ചത്. തുടര്‍ന്നു ട്രൂഡോയും ബന്ധം സ്ഥിരീകരിക്കുകയായിരുന്നു. സമീപകാലത്ത് ജപ്പാനിലേക്ക് ഇരുവരും നടത്തിയ യാത്രയുടെ ചിത്രങ്ങളാണു കാറ്റി പുറത്തുവിട്ടത്. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയെയും ഭാര്യ യൂക്കോയെയും സന്ദര്‍ശിക്കാന്‍ ട്രൂഡോയോടൊപ്പം കാറ്റി പെറി എത്തിയതിന് തൊട്ടുപിന്നാലെയാണു ചിത്രങ്ങള്‍ പുറത്തുവിട്ടത്. കാറ്റി പെറിയെ Read More…
എച്ച്.ബി.ഒ. മാക്‌സിനെ ഏറ്റെടുക്കാന്‍ നെറ്റ്ഫ്ലിക്‌സ് , 6.47 ലക്ഷം കോടി രൂപയുടെ ഇടപാട്
വാഷിങ്ടണ്‍: വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയുടെ സിനിമ, സ്ട്രീമിങ് സര്‍വീസുകള്‍ ഏറ്റെടുക്കാന്‍ നെറ്റ്ഫ്ലിക്‌സ്. കാംകാസ്റ്റ്, പാരമൗണ്ട് സ്‌കൈഡാന്‍സ് തുടങ്ങിയ എതിരാളികളെ മറികടന്ന് 6.47 ലക്ഷം കോടി രൂപയ്ക്കാണു നെറ്റ്ഫ്ലിക്‌സ് ഇടപാട് ഉറപ്പിച്ചത്. ഇതോടെ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ എച്ച്.ബി.ഒ. മാക്‌സിന്റെ നിയന്ത്രണം നെറ്റ്ഫ്ലിക്‌സിനു ലഭിക്കും. ഹാരി പോട്ടര്‍, ഗെയിം ഓഫ് ത്രോണ്‍സ് പോലുള്ള ജനപ്രിയ സിനിമകളുടെ ഉടമസ്ഥാവകാശവും എച്ച്.ബി.ഒ. മാക്‌സ് എന്ന സ്ട്രീമിങ് സേവനവും വാര്‍ണര്‍ ബ്രദേഴ്‌സിന് കീഴിലാണ്. ഈ ഏറ്റെടുക്കല്‍ വിനോദ വ്യവസായത്തില്‍ പുതിയ തരംഗമാകുമെന്നാണു സൂചന. Read More…
‘പഴയ പരിക്കുകൾ ഗുരുതരമായി’; നടൻ ജാക്കി ചാന്‍ മരിച്ചുവെന്ന് വാര്‍ത്ത; സത്യം എന്താണ്?
ഹോങ്കോങ്: അന്താരാഷ്ട്ര സൂപ്പർസ്റ്റാറും ആയോധന കലാകാരനുമായ ജാക്കി ചാൻ അന്തരിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജ റിപ്പോർട്ടുകൾ. നടൻ ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ട്. മരണവാർത്ത അതിവേഗം ഫേസ്ബുക്കിലും എക്സിലും പടരുകയും ലോകമെമ്പാടുമുള്ള ആരാധകരെ ആശങ്കപ്പെടുത്തുകയും ചെയ്തു. പഴയ പരിക്കുകൾ വലിയ ആരോഗ്യപ്രശ്നങ്ങളായി പരിണമിച്ചെന്നും 71കാരനായ നടൻ മരിച്ചുവെന്നുമാണ് എക്സും ഫേസ്ബുക്കും അടക്കമുള്ള മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹൃദയഭേദകമായ ഈ നഷ്ടം ജാക്കി ചാന്റെ കുടുംബം സ്ഥിരീകരിച്ചുവെന്ന് പോലും വൈറലായ പോസ്റ്റുകളിൽ പറഞ്ഞിരുന്നു. പക്ഷേ പൂർണആരോഗ്യവാനായ ജാക്കി ചാൻ അടുത്ത സിനിമയുടെ തയ്യാറെടുപ്പിലാണ്. സിനിമാ Read More…
4മാസമായി ട്രൂഡോ കാറ്റിപെറിയെ പിന്തുടരുകയായിരുന്നു ; കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ പ്രണയം
ഒരു നൗകയില്‍ ബിക്കിനിയില്‍ കെട്ടിപ്പിടിച്ചു ചുംബിച്ച് നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഗായികയും നടിയുമായ കാറ്റിപെറിയും തമ്മിലുള്ള പ്രണയം ഔദ്യോഗികമായത്. എന്നാല്‍ നാലുമാസമായി ട്രൂഡോ ഗായികയെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. പെറി ബ്‌ളൂമുമായി വേര്‍പിരിയാനും കാത്തിരുന്നു. ഈ വര്‍ഷം ജൂലൈയിലാണ് കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും പ്രണയത്തിലായത്. പോപ്പ് താരവും മുന്‍ കനേഡിയന്‍ പ്രധാനമന്ത്രിയും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അവരുടെ പ്രണയത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 40 കാരിയായ ഗായിക 53 കാരനായ ജസ്റ്റിന്‍ Read More…
എല്ലാ ദിവസവും ഒരു നാരങ്ങ കഴിക്കാമോ? ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല !
നാരങ്ങ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ പോഷക സമ്പുഷ്ടമായ പഴമാണ്. ഇത് ശരീരത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നിരവധി ഗുണങ്ങൾ നൽകുന്നു. ദിവസവും ഒരു നാരങ്ങ കഴിക്കുകയോ നാരങ്ങ പിഴിഞ്ഞ വെള്ളം കുടിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും തിളക്കമുള്ള ചർമ്മം നേടാനും സഹായിക്കും. നാരങ്ങയുടെ ഗുണങ്ങൾ ദിവസവും ഒരു നാരങ്ങ കഴിക്കുന്നത്, അതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന പോഷകങ്ങള്‍ കാരണം, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. നാരങ്ങയിൽ വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, നാരുകൾ എന്നിവ ധാരാളമായി Read More…
ബിടിഎസ് തിരിച്ചെത്തുന്നു: 2026-ൽ ആഗോള പര്യടനത്തിന്; ഒടുവിൽ ഇന്ത്യയിലെത്തുമോ?
നിങ്ങളുടെ കാത്തിരിപ്പ് ഏകദേശം അവസാനിച്ചു! ലോകത്തിലെ ഏറ്റവും വലിയ ബോയ് ബാൻഡായ ബാംഗ്താൻ സോണ്യോന്ദാൻ, അഥവാ ബിടിഎസ് (BTS), സംഗീത ചരിത്രത്തിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അഭ്യൂഹങ്ങൾ സത്യമാണെങ്കിൽ, 2026-ൽ ഒരു വൻ ലോക പര്യടനം എ.ആർ.എം.വൈ.കൾക്ക് (BTS ആരാധകർ) പ്രതീക്ഷിക്കാം. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി, ഏഴ് അംഗങ്ങളായ ആർ.എം., ജിൻ, ഷുഗ, ജെ-ഹോപ്, ജിമിൻ, വി, ജങ്കൂക്ക് എന്നിവർ വീണ്ടും ഒത്തുചേർന്ന് ആഗോള വേദി കീഴടക്കാൻ തയ്യാറെടുക്കുകയാണ്. ബിടിഎസ്സിന്റെ 2026-ലെ തിരിച്ചുവരവ് Read More…














