മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ആലുവ ദേശത്തെ വീട്ടുപറമ്പിലേക്ക് വീണ്ടും മലമ്പാമ്പ് എത്തി. ഇത് മൂന്നാം തവണയാണ് അദ്ദേഹത്തിൻ്റെ വസതിയിൽ മലമ്പാമ്പിനെ കണ്ടെത്തുന്നത്. ബുധനാഴ്ച രാത്രി 11 മണിയോടെ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് സമീപത്തേക്ക് പാമ്പ് ഇഴഞ്ഞുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ‘സർപ്പ’ വോളന്റിയറായ ബിനു സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി. വീടിന് തൊട്ടടുത്തായി ചെങ്ങൽത്തോട് ഒഴുകുന്നതും സമീപത്തെ പാടശേഖരവുമാണ് പാമ്പുകൾ ഇങ്ങോട്ടേക്ക് വരാൻ കാരണമെന്ന് കരുതപ്പെടുന്നു. അതേസമയം, പാമ്പിനെ പിടികൂടുന്ന Read More…
മറന്നുവച്ച ചെരിപ്പെടുക്കാൻ ബസിൽ കയറി; വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ഒൻപതുകാരൻ കാറിടിച്ച് മരിച്ചു
കൊല്ലം ശൂരനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ്-അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് (9) ആണ് മരണപ്പെട്ടത്. ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 11.30-നായിരുന്നു അപകടം സംഭവിച്ചത്. ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരത്തോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. മദ്രസയിൽ നിന്നുള്ള വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ബസിൽ മറന്നുവെച്ച ചെരുപ്പ് എടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്. നിയന്ത്രണം Read More…
‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കരുത്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ
ലഖ്നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചുമുള്ള സംവാദങ്ങൾക്ക് വീണ്ടും വഴിയൊരുക്കി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതികളുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തികച്ചും തെറ്റാണെന്നും അത്തരം പ്രവണതകളിൽ നിന്ന് യുവാക്കൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഗവർണറുടെ ഈ നിരീക്ഷണം. യുവാക്കൾ ആദ്യം സാമ്പത്തിക ഭദ്രത കൈവരിക്കണമെന്നും തങ്ങൾ ഏർപ്പെടുന്ന ബന്ധങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരാകണമെന്നും ആനന്ദിബെൻ അഭിപ്രായപ്പെട്ടു. ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചും Read More…
ലൈംഗിക കുറ്റവാളിഎപ്സ്റ്റീനൊപ്പമുള്ള ചിത്രം പുറത്ത്: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും കേന്ദ്ര സർക്കാരും പ്രതിരോധത്തിൽ!
ന്യൂഡൽഹി: അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ ചിത്രങ്ങളും രേഖകളും പുറത്തുവന്നതോടെ കേന്ദ്ര സർക്കാർ കടുത്ത പ്രതിരോധത്തിൽ. ഹർദീപ് സിങ് പുരിയും എപ്സ്റ്റീനും മാത്രമായി ഒരു മുറിയിൽ ഇരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ഇതോടെ കേന്ദ്രമന്ത്രി കള്ളം പറയുകയായിരുന്നുവെന്ന ശക്തമായ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ‘എപ്സ്റ്റീൻ ഫയൽസി’ൽ പുരി ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം നേരത്തേ തന്നെയുണ്ടെങ്കിലും ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. Read More…
സി.എം.ആര്.എല്‍ കേസില്‍ പിണറായിക്ക് ആശ്വാസം: വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു
ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് താത്കാലിക ആശ്വാസം. വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീം കോടതി, ഹർജി വീണ്ടും പരിഗണിക്കുന്നതിനായി ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയച്ചു. ആരോപണവിധേയരായവരുടെ വാദം കേൾക്കേണ്ടതുണ്ടെന്ന പിണറായി വിജയന്റെ ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചത്. അവധിക്കു ശേഷമേ കേസ് വീണ്ടും പരിഗണിക്കൂ എന്ന് മുൻപ് അറിയിച്ചിരുന്നെങ്കിലും, എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അടിയന്തരമായി Read More…
തോക്കുകൾ ഷൂട്ടർമാർക്ക് എത്തിച്ചത് രണ്ടു യുവതികള്‍, ഓപ്പറേഷന് എൻക്രിപ്റ്റഡ് ആപ്പ് വഴി; ടൈഗർ ഷ്രോഫ് കേസില്‍ നിർണായക വഴിത്തിരിവ്
നടൻ ടൈഗർ ഷ്രോഫിന് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ ഷൂട്ടർമാർക്ക് ആയുധങ്ങൾ എത്തിച്ചു നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച രണ്ടു യുവതികളുൾപ്പെടെ നാലുപേരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. കുനാൽ, സുമിത്, രാധ, ബബിത എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ്, ഇവരെ മുംബൈ പോലീസിന് കൈമാറി. കുനാലും സുമിതുമാണ് ആയുധങ്ങൾ സംഘടിപ്പിച്ചത്. രാധയും ബബിതയും മുംബൈയിലെ ദാദറിലെത്തി മൂന്ന് ഷൂട്ടർമാർക്ക് തോക്കുകൾ കൈമാറുകയായിരുന്നു. ജാക്കി ഷ്രോഫിന്റെ മകനായ ടൈഗർ ഷ്രോഫ് ഞായറാഴ്ച വൈകുന്നേരം മുംബൈ ജുഹൂവിൽ Read More…
ഷൂട്ടർമാർ തിരഞ്ഞ ആ വിഐപി സൽമാൻ ഖാൻ ! സുരക്ഷ കടുത്തപ്പോൾ പ്ലാൻ ബി! സൽമാന് പകരം ടൈഗർ ഷ്രോഫ്
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത കേസിൽ പിടിയിലായ ഷൂട്ടർമാർ യഥാർത്ഥത്തിൽ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നത് നടൻ സൽമാൻ ഖാനെയാണെന്ന് പുതിയ വെളിപ്പെടുത്തൽ. പ്രതികൾ ലക്ഷ്യമിട്ടിരുന്നത് മറ്റൊരു വിഐപിയെയാണെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും, അത് സൽമാൻ ഖാനായിരുന്നുവെന്ന് മുംബൈ പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെത്തിയ പ്രതികൾ ആദ്യം സൽമാൻ ഖാന്റെ വീടിന്റെ പരിസരം നിരീക്ഷിച്ചെങ്കിലും ശക്തമായ പോലീസ് സുരക്ഷ കാരണം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 2024-ൽ സൽമാന്റെ വീടിന് നേരെ വെടിവെയ്പ്പുണ്ടായതിനെ Read More…
എൽ. മുരുഗന്റെ കേന്ദ്രമന്ത്രിസ്ഥാനം തെറിപ്പിച്ചത് ബോളിവുഡ് നടി! രാജി അശ്ലീലസന്ദേശമയച്ചെന്ന പരാതിയില്‍
കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് സഹമന്ത്രിയായിരുന്ന എല്‍. മുരുഗന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നില്‍ ഒരു ബോളിവുഡ് നടിയുടെ പരാതി . മന്ത്രി തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി ആരോപിച്ച് നടി നല്കിയ പരാതിയെ തുടര്‍ന്നാണ് രാജിയെന്ന് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിയില്‍ നിന്നുണ്ടായ അനുചിതമായ പെരുമാറ്റത്തെക്കുറിച്ച് നടി ബിജെപി ഉന്നത നേതൃത്വത്തെ അറിയിച്ചതോടെയാണ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. 2030 വരെ കാലാവധി ബാക്കിയുണ്ടായിട്ടും എല്‍. മുരുഗന് തന്റെ രാജ്യസഭാംഗത്വവും ഒപ്പം രാജിവെച്ചിരുന്നു. എന്നാല്‍ Read More…
ശശികല ജയലളിതയെ ചവിട്ടുന്നത് നേരില്‍ കണ്ടു, അമ്മയുടേത് കൊലപാതകം; തെളിവുണ്ടെന്ന് മകളെന്ന് അവകാശപ്പെടുന്ന മലയാളി യുവതി
കൊച്ചി: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകൾ എന്ന് അവകാശപ്പെടുന്ന തൃശൂർ കാട്ടൂർ സ്വദേശി കെ.എം. സുനിത ‘അമ്മ’യുടെ സ്മൃതി മണ്ഡപത്തിൽ നിരാഹാര സമരത്തിനൊരുങ്ങുന്നു. ജയലളിതയുടേത് കൊലപാതകമാണെന്നും അതിൽ അന്വേഷണം വേണമെന്നുമാണ് സുനിതയുടെ പ്രധാന ആവശ്യം. ഒപ്പം, താൻ ജയലളിതയുടെ മകളാണെന്ന് അറിയാവുന്നവർ ആ സത്യം പുറത്തുപറയണമെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് കത്തുകൾ അയച്ചിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രസ് ക്ലബിൽ വാർത്താ സമ്മേളനം വിളിച്ച് അവർ Read More…














