നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ടു വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന കളിയിൽ, ആതിഥേയർ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. സീസണിലെ തന്റെ മൂന്നാം ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരം നേടിയ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് (52 പന്തിൽ 87*) ചെന്നൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സഞ്ജുവിനൊപ്പം കാർത്തിക് ശർമയും (31 Read More…
2500 രൂപ ശമ്പളമുള്ള വീട്ടുജോലിക്കാരിയിൽ നിന്നും MLA സ്ഥാനത്തേക്ക്; കലിതയുടെ വിസ്മയ വിജയം, BJPയുടേതും
പ്രതിമാസം 2,500 രൂപ മാത്രം വരുമാനമുണ്ടായിരുന്ന വീട്ടുജോലിക്കാരിയിൽ നിന്നും നിയമസഭാംഗത്തിലേയ്ക്ക്. പശ്ചിമ ബംഗാളിലെ ഔസ്‌ഗ്രാം നിയമസഭാ മണ്ഡലത്തിൽ നിന്നും ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച കലിത മാജി വൻ വിജയം അത്ഭുതത്തോടെയാണ് രാഷ്ട്രീയവൃത്തങ്ങളും പൊതുജനങ്ങളും നോക്കികാണുന്നത്. തന്റെ എതിരാളികളെ 12,535 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അവർ പരാജയപ്പെടുത്തിയത്. കലിതയുടെ ഈ വിജയം വെറുമൊരു തിരഞ്ഞെടുപ്പ് ഫലം മാത്രമല്ല, മറിച്ച് പ്രതിസന്ധികളോട് പൊരുതി ജയിച്ച ഒരു ജീവിതത്തിന്റെ കഥ കൂടിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി Read More…
പിണറായി പ്രതിപക്ഷ നേതാവാകാനില്ലെങ്കിൽ പകരക്കാരൻ ആര്? ചർച്ചകളിൽ ഈ പേരുകൾ
തിരുവനന്തപുരം∙ നിയമസഭയിൽ എൽഡിഎഫിനെ ഇനി ആരു നയിക്കും എന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ സിപിഎമ്മിൽ സജീവമാകുന്നു. യുഡിഎഫ് വലിയ വിജയം നേടി അധികാരത്തിലേക്ക് എത്തുമ്പോൾ, കനത്ത പരാജയം ഏറ്റുവാങ്ങിയ എൽഡിഎഫിന്റെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചോദ്യത്തിനാണ് ഇപ്പോൾ പ്രാധാന്യം ഏറുന്നത്. തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് വിരൽചൂണ്ടുന്ന സാഹചര്യത്തിൽ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും പാർലമെന്ററി പാർട്ടി നേതാവായി ആദ്യത്തെ കുറച്ചു വർഷങ്ങൾ അദ്ദേഹം തന്നെ തുടരാനുള്ള സാധ്യതയും ചില കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല. Read More…
പാണ്ഡ്യ ഇല്ലെങ്കിലെന്താ? തിരിച്ചുവരവിൽ രോഹിത്തിന്റെ തൂക്കിയടി (84), മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റ് വിജയം
മുംബൈ∙ പരുക്കുമാറി തിരിച്ചെത്തിയ 39-കാരന്റെ വെടിക്കെട്ട് ബാറ്റിംഗിൽ വാങ്കഡെ സ്റ്റേഡിയം ആവേശം കൊണ്ടു. തകർച്ചയിൽ വലഞ്ഞ മുംബൈ ഇന്ത്യൻസിന് ലക്നൗവിനെതിരെ ആറ് വിക്കറ്റ് ജയം. ലക്നൗ ഉയർത്തിയ 229 റൺസ് എന്ന കൂറ്റൻ ലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ വിട്ടുനിന്ന രോഹിത് ശർമയും റയാൻ റിക്കിൾട്ടനും തകർപ്പൻ അർധ സെഞ്ചറികൾ നേടി. 44 പന്തിൽ 84 റൺസെടുത്ത രോഹിത് ഏഴ് സിക്സറുകൾ പറത്തിയപ്പോൾ, റിക്കിൾട്ടൻ 32 Read More…
ആ ചരിത്രം പിറന്നില്ല ! മല്‍സരിച്ച അച്ഛനും മകനും ഔട്ട്; മക്കള്‍ പോരാട്ടത്തില്‍ വീണവരും വാണവരും
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പോരാട്ടത്തിൽ സമ്മിശ്രഫലം. അയൽമണ്ഡലങ്ങളിൽ മത്സരിച്ച അച്ഛനും മകനും പരാജയപ്പെട്ടതാണ് പ്രധാന വാർത്ത. പൂഞ്ഞാറിൽ പി.സി. ജോർജും പാലായിൽ മകൻ ഷോൺ ജോർജും തോൽവി അറിഞ്ഞു. കേരള കോൺഗ്രസ് നേതാക്കളുടെ മക്കൾ തമ്മിലുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിച്ച പാലായിൽ ജോസ് കെ. മാണിക്കും ജയിക്കാനായില്ല. എന്നാൽ ചവറയിലെ ആർ.എസ്.പി മക്കൾ പോരാട്ടത്തിൽ ഷിബു ബേബി ജോൺ വിജയം നിലനിർത്തി. കേരള കോൺഗ്രസ് നിരയിൽ നിന്ന് പിറവത്ത് അനൂപ് ജേക്കബും Read More…
ഭർത്താവ് എംപി, ഭാര്യ എംഎൽഎ, കേരളത്തിൽ ഇതാദ്യം; കോങ്ങാട്ടെ ഇടതുകോട്ട കോട്ട പിടിച്ച് കെ.എ തുളസി
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ പാലക്കാട് കോങ്ങാട് നിയമസഭാ മണ്ഡലത്തിൽ ചരിത്രത്തിലാദ്യമായി യുഡിഎഫ് വിജയിച്ചു. സിറ്റിങ് എംഎൽഎയും സിപിഎം സ്ഥാനാർഥിയുമായ അഡ്വ. ശാന്തകുമാരിയെ 3706 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി .കെ.എ തുളസി പരാജയപ്പെടുത്തിയത്. 2011-ൽ മണ്ഡലം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് കോൺഗ്രസ് ഇവിടെ വിജയിക്കുന്നത്. നെന്മാറ എൻഎസ്എസ് കോളേജിലെ ചരിത്രവിഭാഗം മേധാവിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ തുളസി, പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണ്. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നും ഇവർ മത്സരിച്ചിട്ടുണ്ട്. Read More…
UDF കൊടുങ്കാറ്റില്‍ കടപുഴകിയത് പിണറായി സര്‍ക്കാരിലെ 13 മന്ത്രിമാര്‍; തോറ്റ മന്ത്രിമാരും വിജയിച്ചവരും
സംസ്ഥാനത്താകെ വീശിയടിച്ച യുഡിഎഫ് തരംഗത്തിൽ എൽഡിഎഫ് സർക്കാരിലെ 13 മന്ത്രിമാർ പരാജയപ്പെട്ടു. ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിൽ പോലും അപ്രതീക്ഷിത തിരിച്ചടിയാണ് ഇടത് മുന്നണിക്ക് നേരിടേണ്ടി വന്നത്. പത്തനാപുരത്ത് 25 വർഷം എംഎൽഎ ആയിരുന്ന കെ.ബി. ഗണേഷ് കുമാർ കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയോട് തോറ്റത് മുന്നണിയെ ഞെട്ടിച്ചു. നേമത്ത് വി. ശിവൻകുട്ടിയും ചടയമംഗലത്ത് ജെ. ചിഞ്ചുറാണിയും തോൽവി അറിഞ്ഞു. ആറൻമുളയിൽ ഒരു ഘട്ടത്തിലും മുന്നേറാൻ കഴിയാതിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് അബിൻ വർക്കിയോട് പരാജയപ്പെട്ടു. വി.എൻ. വാസവൻ, Read More…
‘കുലംകുത്തിയെന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്നു’ മതി കേരളമേ! ഇതു മതി !!
കോഴിക്കോട് ∙ ടി.പി. ചന്ദ്രശേഖരന്റെ ചരമവാർഷിക ദിനത്തിൽ വടകരയിലെ യുഡിഎഫ് വിജയം ആഘോഷിച്ച് അദ്ദേഹത്തിന്റെ ഭാര്യയും എംഎൽഎയുമായ കെ.കെ. രമ രംഗത്ത്. ‘കുലംകുത്തി’ എന്ന് വിളിച്ച് ആക്ഷേപിച്ച് കൊലയ്ക്ക് വിട്ടുനൽകിയവർ ജനവിധിക്ക് മുന്നിൽ ഉത്തരമില്ലാതെ നിൽക്കുന്ന കാഴ്ചയാണ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ചന്ദ്രശേഖരൻ കാണുന്നതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രമ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പരാമർശങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു രമയുടെ ഈ പ്രതികരണം. രമയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു Read More…
പിണറായിയെ ‘പിന്നിലാക്കിയ’ അബ്ദുൽ റഷീദ് ആരാണ് ? അന്ന് തളിപ്പറമ്പില്‍ ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയാക്കി
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടം മണ്ഡലത്തിൽ എൽഡിഎഫ് പിന്നിലായി എന്ന ‘ബ്രേക്കിങ് ന്യൂസ്’ മാധ്യമങ്ങളിൽ നിറഞ്ഞത് ഏവരെയും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. സിപിഎമ്മിന് ഇത്രയേറെ സ്വാധീനമുള്ള ഒരു മണ്ഡലത്തിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ഏഴെണ്ണവും എൽഡിഎഫ് ഭരിക്കുമ്പോൾ കടമ്പൂർ മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. എന്നാൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ മുഖ്യമന്ത്രിയെ പിന്നിലാക്കി യുഡിഎഫ് മുന്നിലെത്തിയത് വലിയ വാർത്തയായി മാറി. ഈ അപ്രതീക്ഷിത മുന്നേറ്റത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദിനെക്കുറിച്ച് രാഷ്ട്രീയ Read More…














