ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ പാലക്കാട് കോങ്ങാട് നിയമസഭാ മണ്ഡലത്തിൽ ചരിത്രത്തിലാദ്യമായി യുഡിഎഫ് വിജയിച്ചു. സിറ്റിങ് എംഎൽഎയും സിപിഎം സ്ഥാനാർഥിയുമായ അഡ്വ. ശാന്തകുമാരിയെ 3706 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി .കെ.എ തുളസി പരാജയപ്പെടുത്തിയത്. 2011-ൽ മണ്ഡലം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് കോൺഗ്രസ് ഇവിടെ വിജയിക്കുന്നത്. നെന്മാറ എൻഎസ്എസ് കോളേജിലെ ചരിത്രവിഭാഗം മേധാവിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ തുളസി, പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണ്. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നും ഇവർ മത്സരിച്ചിട്ടുണ്ട്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കെ.എ. തുളസി 62,734 വോട്ടുകൾ നേടിയപ്പോൾ ശാന്തകുമാരിക്ക് 59,028 വോട്ടുകൾ ലഭിച്ചു. ബിജെപിയുടെ ഡോ. രേണു സുരേഷാണ് മൂന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നേടിയ വോട്ടുകളേക്കാൾ 22,000-ൽ അധികം വോട്ടുകൾ അധികമായി നേടാൻ തുളസിക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്.
2021-ലെ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയായിരുന്നു കെ. ശാന്തകുമാരി കോങ്ങാട് വിജയിച്ചിരുന്നത്. അന്ന് ശാന്തകുമാരി 67,881 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി യു.സി. രാമന് 40,662 വോട്ടും എൻഡിഎ സ്ഥാനാർഥി എം. സുരേഷ്ബാബുവിന് 27,661 വോട്ടുമാണ് ലഭിച്ചത്. 2016-നെ അപേക്ഷിച്ച് 2021-ൽ വോട്ട് കുറഞ്ഞ യുഡിഎ




