യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പുതിയ മന്ത്രിയുമായ ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന്റെ നമ്പറാണ് KL 01 CB 8308. ഈ നമ്പറിന് പിന്നിൽ കൗതുകകരമായ ഒരു പ്രത്യേകതയുണ്ട്. തികച്ചും യാദൃശ്ചികമാണെങ്കിലും, കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച ജനീഷിന് ലഭിച്ച ഭൂരിപക്ഷത്തിന്റെ അതേ കണക്കാണ് ഈ വണ്ടി നമ്പറിലും വന്നിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരുന്ന കൊടുങ്ങല്ലൂർ തിരിച്ചുപിടിച്ചാണ് ജനീഷ് നിയമസഭയിലേക്കും മന്ത്രിപദവിയിലേക്കും എത്തിയത്. കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫിലെ വി.ആർ. സുനിൽകുമാർ 23,893 Read More…
Tag: Udf
വൈദ്യുതിയല്ല, ആരോഗ്യവും ഒപ്പം ദേവസ്വവും; കെ. മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം
വകുപ്പ് വിഭജനത്തിൽ ഇടഞ്ഞ കെ മുരളീധരന് വഴങ്ങി കോൺഗ്രസ് നേതൃത്വം. നേരത്തെ നിശ്ചയിച്ച വൈദ്യുതി വകുപ്പിന് പകരം മുരളീധരൻ ആവശ്യപ്പെട്ട ആരോഗ്യ വകുപ്പും, ഒപ്പം ദേവസ്വവും നൽകും. വൈദ്യുതി വകുപ്പെങ്കിൽ ചുമതല ഏൽക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കിയതോടെയാണ് നേതൃത്വം വഴങ്ങിയത്. മന്ത്രിമാരുടെ പട്ടികയിൽ കെ.സി. വേണുഗോപാൽ പക്ഷം സമ്മർദ്ദം ചെലുത്തിയതോടെ എ.പി. അനിൽകുമാറിന് ആരോഗ്യ വകുപ്പ് നൽകാൻ നീക്കമുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച മുരളീധരൻ, വകുപ്പ് മാറ്റിയില്ലെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു. ഇതോടെയാണ് പാർട്ടി അദ്ദേഹത്തെ അനുനയിപ്പിച്ചത്. Read More…
ലീഗ് MLAമാർ തിരുവനന്തപുരത്തേക്കില്ല, സതീശനല്ല എങ്കിൽ നിർണായക തീരുമാനങ്ങൾ; പ്രഖ്യാപനം വന്നാൽ ഉടൻ യോഗം
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന ശുഭപ്രതീക്ഷയോടെ കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മുസ്ലീം ലീഗ് നേതൃത്വം. സതീശനല്ല മുഖ്യമന്ത്രിയെങ്കിൽ തുടർന്നുള്ള നിലപാടുകൾ ചർച്ച ചെയ്യാൻ ലീഗ് നേതൃത്വം വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം വന്നാലുടൻ മറ്റ് കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയതായി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് പ്രഖ്യാപനം വരാനിരിക്കെ ലീഗ് ക്യാമ്പ് വലിയ ആകാംക്ഷയിലാണ്. വി ഡി സതീശന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് Read More…
നയിച്ചത് താന്‍, ജയിച്ചപ്പോള്‍ തഴയലോ? മുഖ്യമന്ത്രിയല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല; ഉറച്ച നിലപാടുമായി സതീശൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുന്നു. തന്നെ മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന കർശന നിലപാട് വി.ഡി. സതീശൻ കേന്ദ്ര നിരീക്ഷകരെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ തന്നെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ എംഎൽഎമാരുടെ അഭിപ്രായം തേടുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ, ഘടകകക്ഷികളുടെ പിന്തുണ വി.ഡി. സതീശനാണ്. എംഎൽഎമാരെ കണ്ടശേഷം നിരീക്ഷകർ വൈകിട്ട് Read More…
‘അന്ന് UDFന് നൂറ് സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്നു പറഞ്ഞതോ?’ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി, ‘അങ്ങനെ പലതും പറഞ്ഞുകാണും’
യുഡിഎഫിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ തന്റെ പഴയ നിലപാടുകൾ മാറ്റി വെള്ളാപ്പള്ളി നടേശൻ . വി.ഡി. സതീശൻ മികച്ച പ്രതിപക്ഷ നേതാവാണെന്നും കെ.സി. വേണുഗോപാലാണ് ഈ വിജയത്തിന്റെ ശില്പിയെന്നും അദ്ദേഹം പുകഴ്ത്തി. ഒപ്പം രമേശ് ചെന്നിത്തല പാരമ്പര്യവും പ്രവർത്തന നൈപുണ്യവുമുള്ള നേതാവാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നൂറ് സീറ്റ് നേടിയാൽ താൻ സ്ഥാനം രാജിവെക്കുമെന്ന് മുൻപ് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, രാഷ്ട്രീയത്തിൽ അങ്ങനെ പലതും പറഞ്ഞുപോകുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നുപേരും പ്രഗത്ഭരാണെന്നും ഉചിതമായ തീരുമാനം Read More…
ഭർത്താവ് എംപി, ഭാര്യ എംഎൽഎ, കേരളത്തിൽ ഇതാദ്യം; കോങ്ങാട്ടെ ഇടതുകോട്ട കോട്ട പിടിച്ച് കെ.എ തുളസി
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ പാലക്കാട് കോങ്ങാട് നിയമസഭാ മണ്ഡലത്തിൽ ചരിത്രത്തിലാദ്യമായി യുഡിഎഫ് വിജയിച്ചു. സിറ്റിങ് എംഎൽഎയും സിപിഎം സ്ഥാനാർഥിയുമായ അഡ്വ. ശാന്തകുമാരിയെ 3706 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി .കെ.എ തുളസി പരാജയപ്പെടുത്തിയത്. 2011-ൽ മണ്ഡലം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് കോൺഗ്രസ് ഇവിടെ വിജയിക്കുന്നത്. നെന്മാറ എൻഎസ്എസ് കോളേജിലെ ചരിത്രവിഭാഗം മേധാവിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ തുളസി, പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണ്. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നും ഇവർ മത്സരിച്ചിട്ടുണ്ട്. Read More…
UDF വരും, നേമത്തും കഴക്കൂട്ടത്തും BJP, ലീഗിന്റെ വനിത സ്ഥാനാർഥികൾ തോല്‍ക്കും’; പ്രവചിച്ച് പ്രവാസി മലയാളി
ലോകമെമ്പാടുമുള്ള മലയാളികൾ വോട്ടെണ്ണൽ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, മസ്‌കറ്റിൽ നിന്നുള്ള അഹമ്മദ് പറമ്പത്തിന്റെ തിരഞ്ഞെടുപ്പ് പ്രവചനം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിക്കുന്ന ഇദ്ദേഹം, ഇത്തവണ കേരളത്തിൽ യുഡിഎഫ് 76 സീറ്റുകളുമായി അധികാരത്തിൽ വരുമെന്നാണ് കണക്കുകൂട്ടുന്നത്. എൽഡിഎഫിന് 62 സീറ്റുകളും ബിജെപിക്ക് 2 സീറ്റുകളും ലഭിക്കുമെന്നും, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ പരാജയപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുന്നു. മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാർത്ഥികൾക്ക് ഈ തിരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്ന നിരീക്ഷണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. Read More…
തോറ്റാൽ ഒരു സംസ്ഥാനത്തും ഭരണമില്ലാതെ CPM, ജയിച്ചില്ലെങ്കിൽ UDF ഉലയും; വേരുറപ്പിക്കാൻ BJP
25 ദിവസത്തെ ആകാംക്ഷാഭരിതമായ കാത്തിരിപ്പിന് ശേഷം കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫും ഭരണം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, ശക്തമായ സാന്നിധ്യമാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മിക്ക എക്സിറ്റ് പോളുകളും യുഡിഎഫിന് അനുകൂലമായ സൂചനകൾ നൽകുന്നത് കോൺഗ്രസ് ക്യാമ്പിന് വലിയ ആവേശം നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ തവണ എക്സിറ്റ് പോളുകൾ നൽകിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി വിജയിച്ച ചരിത്രമുള്ളതിനാൽ ഇത്തവണയും അത് ആവർത്തിക്കുമെന്ന് സിപിഎം വിശ്വസിക്കുന്നു. ചില സീറ്റുകളിൽ അട്ടിമറി വിജയം ബിജെപിയും Read More…
കേരളത്തിൽ തൂക്കുസഭ? ഞെട്ടിക്കുന്ന പ്രവചനവുമായി ചാണക്യ; 11 വരെ സീറ്റുകൾനേടി BJP നിര്‍ണായകശക്തിയാകും, സമുദായ കണക്ക് വച്ചുള്ള സർവെ
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ വെറും മൂന്ന് ദിവസം മാത്രം ശേഷിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ടുഡെയ്‌സ് ചാണക്യയുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. സംസ്ഥാനത്ത് ഇത്തവണ തൂക്കുസഭയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. യുഡിഎഫും എൽഡിഎഫും തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും പ്രവചനം സൂചിപ്പിക്കുന്നു. കണക്കുകൾ പ്രകാരം യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽഡിഎഫിനും അധികാരത്തിലെത്താൻ സാധ്യതയുണ്ട്. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകൾ നേടിയേക്കാമെന്നും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകൾ സ്വന്തമാക്കിയേക്കാമെന്നുമാണ് Read More…









