തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പിന്നാലെ കോൺഗ്രസിൽ മന്ത്രിസ്ഥാനങ്ങളെ ചൊല്ലിയുള്ള നീക്കങ്ങളും സജീവമായി. തിരഞ്ഞെടുപ്പിൽ വിജയിച്ചെത്തിയാൽ ഇരുപതിലധികം എംഎൽഎമാരാണ് മന്ത്രിപ്പട്ടം ലക്ഷ്യമിടുന്നത്. മുൻകാല പരിചയം, സാമുദായിക സമവാക്യങ്ങൾ, പ്രാദേശിക പരിഗണനകൾ എന്നിവ മുൻനിർത്തി പല നേതാക്കളും ഇതിനോടകം തന്നെ ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള തർക്കങ്ങളും ഇതിനിടയിൽ ഉയരാൻ സാധ്യതയുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കോൺഗ്രസിന് ലഭിക്കാവുന്ന 11 മന്ത്രിസ്ഥാനങ്ങൾക്കായി വലിയ മത്സരമാണ് നടക്കുന്നത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. എന്നാൽ Read More…
Tag: Udf
‘മുഖ്യമന്ത്രി കസേര’; കോൺഗ്രസിൽ അടി തുടങ്ങി, കെസിയെ വാഴ്ത്തിയ സുധാകരന്റെ പോസ്റ്റിൽ വിഡിക്കായി മുറവിളി; ഒടുവിൽ കമന്‍റ് ബോക്സ് പൂട്ടി
കണ്ണൂർ: കേരളത്തിൽ വോട്ടെണ്ണലിന് മുൻപേ തന്നെ യുഡിഎഫ് വിജയം ഉറപ്പിച്ചെന്ന മട്ടിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി പദത്തിനായുള്ള തർക്കം രൂക്ഷമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പുകഴ്ത്തി കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ ഫേസ്ബുക്കിലിട്ട കുറിപ്പാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. വി.ഡി. സതീശനെ ലക്ഷ്യം വെച്ചുള്ളതാണ് സുധാകരന്റെ പോസ്റ്റെന്ന് ആരോപിച്ച് സതീശൻ അനുകൂലികൾ രംഗത്തെത്തി. മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ വി.ഡി. സതീശനാണെന്നും കെ.സിയെ പിന്തുണച്ച് Read More…
റോഷിയും വീണയും രാജേഷും തോല്‍ക്കുമെന്ന് യുഡിഎഫ് വിലയിരുത്തല്‍, നേമത്ത് നേരിയ മുന്നേറ്റം; 80 സീറ്റ് ഉറപ്പ്
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി.രാജേഷ് എന്നിവരുടെ വിജയം ഇടതുപക്ഷം ഉറപ്പിക്കുമ്പോൾ, ഇവർ മൂവരും പരാജയപ്പെടുമെന്നും എൽഡിഎഫ് കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ജില്ലാ ഘടകങ്ങൾ നൽകിയ പ്രാഥമിക കണക്കുകൾ പ്രകാരം യുഡിഎഫ് എൺപതിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ യുഡിഎഫ് തരംഗം പ്രകടമായാൽ സീറ്റുകളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ജില്ലയിൽ കോവളം നിലനിർത്തുന്നതിനൊപ്പം വട്ടിയൂർക്കാവ്, തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര, അരുവിക്കര Read More…
‘ഇടതുനിന്ന് ന്യൂനപക്ഷവോട്ട് പരിപൂർണ്ണമായി വലത്തേയ്ക്ക്, UDFന് 102 സീറ്റുവരെ;CP റാഷിദിന്റെ പ്രവചനത്തിന് പിന്നില്‍
നിരവധി തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിച്ച് ശ്രദ്ധേയനായ കോഴിക്കോട് സ്വദേശി സി.പി. റാഷിദ്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 91 മുതൽ 102 സീറ്റുകൾ വരെ നേടി അധികാരം പിടിക്കുമെന്ന് പ്രവചിക്കുന്നു. യുഡിഎഫിന് 41.5% മുതൽ 45% വരെ വോട്ട് വിഹിതം ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എൽഡിഎഫിന് 38 മുതൽ 48 വരെ സീറ്റുകളും (36.5% – 39.5% വോട്ട്), എൻഡിഎയ്ക്ക് 1 മുതൽ 3 വരെ സീറ്റുകളും (14% – 17% വോട്ട്) ലഭിക്കുമെന്നും റാഷിദ് Read More…
സ്വതന്ത്ര സ്‌ഥാനാര്‍ഥിയാകാന്‍ സുധാകരന് മേൽ സമ്മര്‍ദം; കൈകോർക്കാൻ കൈപ്പത്തി, ‘ഗൗരിയമ്മ’ ആവർത്തിക്കുമോ?
സി.പി.എം. നേതൃത്വവുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ വിവിധ ഭാഗങ്ങളിൽനിന്ന് സമ്മർദം ശക്തമാകുന്നു. പാർട്ടി അംഗത്വം പുതുക്കാതെ അദ്ദേഹം വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ, അനുനയ ചർച്ചകൾ സി.പി.എം. അവസാനിപ്പിച്ചതാണ് പുതിയ നീക്കങ്ങൾക്ക് വഴിതുറന്നത്. ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ സുധാകരന്റെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹം മത്സരത്തിന് തയ്യാറാണെന്ന് സൂചന നൽകിയാൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ നേരിട്ട് Read More…
യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ത്ഥി; ബേപ്പൂരില്‍ പി.വി. അന്‍വര്‍ മത്സരിക്കും, സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷന്‍
ബേപ്പൂരില്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പി.വി.അന്‍വര്‍ അടുത്ത ബേപ്പൂര്‍ എംഎല്‍എ ആകുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. ആദ്യമായാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഔദ്യോഗിക നേതൃത്വത്തില്‍ നിന്ന് പ്രതികരണം ഉണ്ടാകുന്നത്. യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ഥിപ്രഖ്യാപനം കൂടിയാണിത്. ബേപ്പൂരില്‍ ഇതിനകം പ്രചരണം തുടങ്ങിവെച്ചിരിക്കുന്ന പി.വി. അന്‍വര്‍ ഇന്ന് രാവിലെ ചാലിയം ഹാര്‍ബര്‍ സന്ദര്‍ശിച്ച് മത്സത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവന്‍വര്‍ ബേപ്പൂരില്‍ വിജയം നേടുമെന്ന കെ.പി.സി.സി. അദ്ധ്യക്ഷന്‍ സണ്ണിജോസഫും വ്യക്തമാക്കി. ഇതോടെ യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ത്ഥി Read More…






