കോഴിക്കോട് ∙ ടി.പി. ചന്ദ്രശേഖരന്റെ ചരമവാർഷിക ദിനത്തിൽ വടകരയിലെ യുഡിഎഫ് വിജയം ആഘോഷിച്ച് അദ്ദേഹത്തിന്റെ ഭാര്യയും എംഎൽഎയുമായ കെ.കെ. രമ രംഗത്ത്. ‘കുലംകുത്തി’ എന്ന് വിളിച്ച് ആക്ഷേപിച്ച് കൊലയ്ക്ക് വിട്ടുനൽകിയവർ ജനവിധിക്ക് മുന്നിൽ ഉത്തരമില്ലാതെ നിൽക്കുന്ന കാഴ്ചയാണ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ചന്ദ്രശേഖരൻ കാണുന്നതെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രമ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പരാമർശങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു രമയുടെ ഈ പ്രതികരണം.
രമയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ!
ഇതു മതി !! കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു.
രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.




