ഭിക്ഷാടനം നടത്തി ഉപജീവനം കഴിച്ചിരുന്ന ഒരു വയോധികയുടെ മരണശേഷം അവരുടെ വാടകവീട്ടിൽ നിന്ന് വൻ തുക കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ഗുത്തലു പ്രദേശത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹൂർ പീ പർവീൺ (ഹൂർ ഉന്നിസ) എന്ന സ്ത്രീയാണ് വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഞായറാഴ്ച മരിച്ചത്. ഇതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ കയറി പരിശോധിച്ചപ്പോഴാണ് പണം നിറഞ്ഞ നിരവധി ബാഗുകൾ കണ്ടത്. തുടക്കത്തിൽ മൊത്തം തുക ഏകദേശം 30 ലക്ഷം രൂപയിൽ അധികം വരുമെന്ന് നാട്ടുകാർ Read More…
ആര്യനായിരുന്നപ്പോള് ഇന്ത്യയിൽ പുരുഷന്മാർക്കൊപ്പം കളിച്ചു, ഇനി അനയ ഓസ്ട്രേലിയയിൽ വനിതാ ബിഗ് ബാഷ് ലീഗിൽ
മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാറിന് ഓസ്ട്രേലിയയിൽ വനിതകളുടെ കമ്യൂണിറ്റി ക്രിക്കറ്റിൽ കളിക്കാൻ അനുമതി ലഭിച്ചു. ഈ വർഷം മാർച്ചിലായിരുന്നു അനായ ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. തനിക്ക് ഇനി ഒരിക്കലും ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്ന് ഭയന്നിരുന്ന ഘട്ടത്തിൽ വീണ്ടുമൊരു അവസരം നൽകിയ ക്രിക്കറ്റ് ഓസ്ട്രേലിയയോട് വലിയ നന്ദിയുണ്ടെന്ന് സന്തോഷം പങ്കുവെച്ച് അനായ ‘ദി ഇന്ത്യൻ എക്സ്പ്രസിനോട്’ വ്യക്തമാക്കി. മുൻപ് പുരുഷനായിരുന്നപ്പോള് ആര്യൻ ബംഗാർ എന്ന പേരിൽ Read More…
പശ്ചിമഘട്ടത്തിന്റെ മാറിൽ ഒരു ഓറഞ്ച് വിസ്മയം: മഴക്കാല മഞ്ഞിലൂടെ വന്ദേഭാരതിന്റെ മാസ് എൻട്രി! വീഡിയോ
പശ്ചിമഘട്ടത്തിലെ മഞ്ഞുമൂടിയ മലനിരകൾക്കിടയിലൂടെ ഓറഞ്ചും വെള്ളയും കലർന്ന വന്ദേ ഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിന്റെ മനോഹരമായ ആകാശദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. എഫ്.പി.വി ക്രിയേറ്ററായ @hemisphere.fpv ചിത്രീകരിച്ച ഈ തത്സമയ ഡ്രോൺ ദൃശ്യം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചതോടെയാണ് ശ്രദ്ധ നേടിയത്. പച്ചപ്പ നിറഞ്ഞ കാടുകൾക്കും കുത്തനെയുള്ള മലഞ്ചെരുവുകൾക്കും ഇടയിലൂടെ മഞ്ഞും തുളച്ച് ട്രെയിൻ കുതിക്കുന്നത് പശ്ചിമഘട്ടത്തിലൂടെ ഒരു ഓറഞ്ച് പാമ്പ് ഇഴഞ്ഞുപോകുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. കർണാടകയിലെ സക്ലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് Read More…
പ്ലംബർമാരേ.. UKയ്ക്ക് വിട്ടോ.. ! 20 മിനിറ്റിന് 12,000 രൂപ! മേൽക്കൂര വൃത്തിയാക്കിയതിന്റെ ബില്ല് കണ്ട് ഞെട്ടി യുവതി !
യുകെയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ വനിതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വീടിന്റെ മേൽക്കൂരയിലെ ഡ്രെയിനേജ് പൈപ്പുകൾ വൃത്തിയാക്കാൻ എത്തിയ തൊഴിലാളി ചെറിയൊരു ജോലിക്ക് വലിയ തുക ഈടാക്കിയതാണ് മഞ്ജു ഷെഖാവത്തിനെ അത്ഭുതപ്പെടുത്തിയത്. വെറും 20 മിനിറ്റ് മാത്രം എടുത്ത ഈ ജോലിക്ക് 92 പൗണ്ടാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 12,000 രൂപ) തൊഴിലാളി വാങ്ങിയത്. തൊഴിലാളി ഗോവണിയിൽ കയറി മേൽക്കൂരയിലെ ഡ്രെയിനേജിൽ അടിഞ്ഞുകൂടിയ ചെളിയും ഉണങ്ങിയ ഇലകളും വൃത്തിയാക്കി ബക്കറ്റിലാക്കി മാറ്റുന്നത് Read More…
പൂട്ടും നൂലും ഭക്തർ ഇവിടെ ഉപേക്ഷിക്കുന്നത് എന്തിന്? നിഗൂഢ ക്ഷേത്രം; ബാധകളൊഴിയും, ആഗ്രഹങ്ങൾ സഫലമാകും!
ഗംഭീരമായ വാസ്തുവിദ്യ കൊണ്ടും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം കൊണ്ടും ശ്രദ്ധേയമായ നിരവധിയേറെ ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. എന്നാൽ രാജസ്ഥാനിലെ മെഹന്ദിപൂർ ബാലാജി ക്ഷേത്രം ഇവയിൽ നിന്നെയെല്ലാം വ്യത്യസ്തമാണ്. ജയ്പൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ ദൗസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ആത്മീയ രോഗശാന്തിക്കും ബാധ ഒഴിപ്പിക്കലിനുമാണ് ഏറെ പ്രശസ്തം. ദുഷ്ടശക്തികളിൽ നിന്നും ദോഷകരമായ ഊർജ്ജങ്ങളിൽ നിന്നും സംരക്ഷണം തേടിയാണ് ഭക്തർ ഇവിടെയെത്തുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന പ്രാർത്ഥനകളോ ഭജനകളോ അല്ല ഇവിടെ നടക്കുന്നത്. ക്ഷേത്ര മുറ്റത്ത് Read More…
വീണടിഞ്ഞ് അതീഖിന്റെ അധോലോക സാമ്രാജ്യം; മൂന്ന് കൊല്ലം കൊണ്ട് അപ്രത്യക്ഷമായ ഒരു ക്രിമിനൽ കുടുംബം
കൊല്ലപ്പെട്ട ഗുണ്ടാത്തലവനും മുൻ എം.പിയുമായ അതീഖ് അഹമ്മദിന്റെയും കുടുംബത്തിന്റെയും വളർച്ചയും തകർച്ചയും ഉത്തർപ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും നാടകീയമായ കഥകളിലൊന്നാണ്. മൂന്ന് വർഷത്തിനുള്ളിൽ ഈ കുടുംബത്തിന് തങ്ങളുടെ രാഷ്ട്രീയ സ്വാധീനവും ഗുണ്ടാ സാമ്രാജ്യവും സമ്പത്തും പ്രധാന കുടുംബാംഗങ്ങളെയും നഷ്ടമായി. ജയിലിൽ കഴിയുന്ന സഹോദരനെ കാണാൻ പോകുന്നതിനിടെ അതീഖിന്റെ ഏറ്റവും ഇളയ മകൻ അബാൻ അഹമ്മദ് ത്സാൻസിക്ക് സമീപം റോഡപകടത്തിൽ മരിച്ചതാണ് ഈ പരമ്പരയിലെ ഒടുവിലത്തെ സംഭവം. ഒരു കാലത്ത് പ്രയാഗ്രാജിലെ കുറ്റകൃത്യങ്ങളും ലോകവും രാഷ്ട്രീയവും ഭരിച്ചിരുന്ന കുടുംബത്തിന്റെ ദാരുണമായ Read More…
ട്രംപിന്റെ മകന് ഇറാന്റെ വധഭീഷണി; ബാരണിന്റെ തലയ്ക്ക് 95 കോടി ! ഞെട്ടിക്കുന്ന ഭീഷണി വീഡിയോ പുറത്ത്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടുംബത്തിന് അപൂർവമായ ഭീഷണി ഉയർത്തി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ. ട്രംപിന്റെ മകൻ ബാരൺ ട്രംപിനെ വധിക്കാനുള്ള വഴികൾ വിവരിക്കുന്ന വീഡിയോ സംപ്രേഷണം ചെയ്ത ഇറാന്റെ ഔദ്യോഗിക ചാനൽ, ഇതിനായി 10 ദശലക്ഷം ഡോളർ (ഏകദേശം 95 കോടിയിലധികം രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു. ഐആർജിസി (IRGC) അനുകൂല മാധ്യമങ്ങൾ നിർമ്മിച്ച് ഇറാൻ സ്റ്റേറ്റ് ടെലിവിഷന്റെ മൂന്നാം ചാനലിലൂടെ സംപ്രേഷണം ചെയ്ത “വെയർ ടു കിൽ ബാരൺ ട്രംപ്” (ബാരൺ ട്രംപിനെ എവിടെ വെച്ച് Read More…
അജ്മീർ ദർഗയിൽ ബുർഖ ധരിച്ച് യുവാവ് പിടിയിൽ! ‘ആഗ്രഹം സാധിച്ചപ്പോൾ ബുർഖയിട്ട് എത്തിയതാണ്!’ ; വീഡിയോ വൈറൽ
രാജസ്ഥാനിലെ ലോകപ്രശസ്തമായ അജ്മീർ ഖ്വാജ ഗരീബ് നവാസ് ദർഗയിൽ സംശയാസ്പദമായി ബുർഖ ധരിച്ച് നടന്ന യുവാവിനെ ജീവനക്കാരും തീർത്ഥാടകരും ചേർന്ന് പിടികൂടി. ദർഗ വളപ്പിൽ വസ്ത്രം മാറി വന്ന് കറങ്ങിനടന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് ആളുകൾ ഇയാളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. മുഖത്തെ നിഖാബ് നീക്കി നോക്കിയപ്പോഴാണ് ബുർഖയ്ക്കുള്ളിൽ യുവാവാണെന്ന് ചുറ്റുമുള്ളവർ തിരിച്ചറിഞ്ഞത്. ഇയാളെ ആളുകൾ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ നേർച്ച പൂർത്തിയായതിനാലാണ് താൻ ബുർഖ Read More…
കട്ടക്കലിപ്പിൽ ജയസൂര്യ, ഗ്ലൗസ് വലിച്ചെറിഞ്ഞു; വെളിച്ചക്കുറവിൽ ശ്രീലങ്കന് വിക്കറ്റുകൾ വീണു, രണ്ടാം ദിനം വിവാദത്തിൽ– വീഡിയോ
കൊളംബോ ∙ ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ വെളിച്ചക്കുറവുണ്ടായിട്ടും മത്സരം തുടരാൻ അനുമതി നൽകിയ അംപയർമാരുടെ തീരുമാനത്തിനെതിരെ ശ്രീലങ്കൻ ടീം പ്രതിഷേധവുമായി രംഗത്തെത്തി. മൂന്നാം സെഷന്റെ അവസാന ഘട്ടത്തിൽ ഇന്ത്യ 9 വിക്കറ്റിന് 503 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കൻ ഇന്നിങ്സിലെ ആദ്യ രണ്ടു പന്തുകൾക്ക് ശേഷം മഴയെ തുടർന്ന് മത്സരം താൽക്കാലികമായി നിർത്തിവച്ചു. ചെറിയ മഴയായതിനാൽ താരങ്ങൾ ഗ്രൗണ്ടിൽ തന്നെ തുടരുകയും മഴ മാറിയ ഉടൻ Read More…














