ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒൻപത് റൺസിന് തോൽപിച്ച് ലക്നൗ സൂപ്പർ ജയന്റ്സ് ആർസിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വെല്ലുവിളിയുയർത്തി. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായിരുന്ന ലക്നൗവിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തെത്താനുള്ള ആർസിബിയുടെ അവസരം നഷ്ടമായി. മഴ നിയമപ്രകാരം 19 ഓവറിൽ 213 റൺസെന്ന ലക്ഷ്യവുമായിറങ്ങിയ ബെംഗളൂരുവിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 12 പോയിന്റുള്ള ആർസിബി നിലവിൽ പട്ടികയിൽ മൂന്നാമതാണ്. നേരത്തെ തന്നെ പ്ലേ ഓഫ് സാധ്യതകൾ മങ്ങിയ ലക്നൗവിന് Read More…
നയിച്ചത് താന്‍, ജയിച്ചപ്പോള്‍ തഴയലോ? മുഖ്യമന്ത്രിയല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല; ഉറച്ച നിലപാടുമായി സതീശൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുന്നു. തന്നെ മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന കർശന നിലപാട് വി.ഡി. സതീശൻ കേന്ദ്ര നിരീക്ഷകരെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ തന്നെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ എംഎൽഎമാരുടെ അഭിപ്രായം തേടുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ, ഘടകകക്ഷികളുടെ പിന്തുണ വി.ഡി. സതീശനാണ്. എംഎൽഎമാരെ കണ്ടശേഷം നിരീക്ഷകർ വൈകിട്ട് Read More…
ചൂടിനെ തോൽപ്പിക്കാൻ ഒരു ഉള്ളി കഷ്ണം മതി ! വേനൽച്ചൂടിൽ രക്ഷകനായി ചുവന്ന ഉള്ളി, അത്ഭുത ഗുണങ്ങൾ ഇതാ
വേനൽക്കാലത്ത് ചുവന്ന ഉള്ളി കഴിക്കുന്നത് സൂര്യാഘാതത്തിൽ നിന്നും അമിതമായ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധ രുജുത ദിവേകർ പറയുന്നു. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ, ഫ്ലേവനോയിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ശരീരത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി നൽകുന്നു. ചുവന്ന ഉള്ളിയിൽ ഉയർന്ന അളവിൽ വെള്ളവും ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വെയിലത്ത് അധികനേരം ഇരിക്കുമ്പോൾ ശരീരത്തിൽ നിന്നുണ്ടാകുന്ന ജലനഷ്ടം പരിഹരിക്കാൻ സഹായിക്കുന്നു. ഉള്ളിയിലെ ‘ക്വെർസെറ്റിൻ’ എന്ന ഘടകം നിർജ്ജലീകരണം തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. Read More…
TMC പ്രവർത്തകയുടെ തലയിലെ ‘വ്യാജ’ ബാൻഡേജ്; വീഡിയോ ബംഗാളിലേതല്ല; സത്യാവസ്ഥ പുറത്ത്
പതിറ്റാണ്ടുകൾക്ക് ശേഷം വലിയ രാഷ്ട്രീയ മാറ്റങ്ങളിലൂടെയാണ് പശ്ചിമ ബംഗാൾ കടന്നുപോകുന്നത്. മമത ബാനർജിയേയും തൃണമൂൽ കോൺഗ്രസിനേയും തൂത്തെറിഞ്ഞുള്ള ബിജെപിയുടെ വിജയം രാജ്യമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതിനിടയിലാണ് തൃണമൂൽ പ്രവർത്തകയെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീ, തന്നെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു എന്ന് പരാതിപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തലയിൽ വലിയൊരു കെട്ടുമായി റിപ്പോർട്ടർമാരോട് സംസാരിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാൽ അഭിമുഖത്തിനിടയിൽ അവിടെയുണ്ടായിരുന്ന ഒരാൾ സ്ത്രീയുടെ തലയിലെ ബാൻഡേജ് വലിച്ചുമാറ്റുകയും മുറിവുകളൊന്നുമില്ലെന്ന് പുറംലോകത്തെ കാണിക്കുകയും ചെയ്തു. ഇതോടെ തട്ടിപ്പ് Read More…
‘ഭാര്യക്ക് സീറ്റ് ഒപ്പിച്ചപ്പോള്‍ 3ജില്ലകളാണ് കയ്യില്‍നിന്ന് പോയത്, ഒന്ന് ഇറങ്ങിപ്പോകാവോ സഖാവേ..’ -എം.വി ഗോവിന്ദന് ‘പെങ്കാല’
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സോഷ്യൽ മീഡിയയിൽ അണികളുടെയും അനുഭാവികളുടെയും വലിയ പ്രതിഷേധം. നിർണായകമായ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കാൻ പാർട്ടി സെക്രട്ടറി വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള സി.പി.എമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സ്ഥാനമൊഴിയണമെന്നാണ് ഭൂരിഭാഗം കമന്റുകളിലൂടെയും ഉയരുന്ന ആവശ്യം. പദവിയിൽ നിന്ന് മാറിനിൽക്കണമെന്ന് അഭ്യർത്ഥിച്ചും രാജിവെക്കാൻ ആവശ്യപ്പെട്ടുമുള്ള കമന്റുകൾ കൊണ്ട് പോസ്റ്റ് നിറഞ്ഞു. ഭാര്യക്ക് Read More…
അയ്യേ… ഇത്… ; കണ്ണാടി മതില്‍, പരസ്യ മൂത്രവിസർജനം തടയാൻ പരീക്ഷണവുമായി ഒരു നഗരസഭ- വീഡിയോ
നഗരങ്ങളിലെ പൊതുസ്ഥലത്തെ മൂത്രവിസര്‍ജനം തടയാന്‍ ബുദ്ധിപരമായ നീക്കവുമായി മൈസൂരു സിറ്റി കോർപ്പറേഷൻ . ഏറെ തിരക്കുള്ള സബർബൻ ബസ് സ്റ്റാൻഡിന് സമീപം, അധികൃതർ അടുത്തിടെ ഒരു സ്റ്റീൽ മിറർ ഭിത്തി സ്ഥാപിച്ചാണ് നാട്ടുകാരെ ഞെട്ടിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾ പലതവണ നടത്തിയിട്ടും ആളുകൾ പരസ്യമായി മൂത്രമൊഴിക്കാൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. ഈ ഭിത്തി തിളക്കമുള്ള സ്റ്റീൽ കണ്ണാടി കൊണ്ട് പൊതിഞ്ഞതോടെ, അവിടെ മൂത്രമൊഴിക്കാൻ ശ്രമിക്കുന്നവർ സ്വന്തം പ്രതിബിംബം തന്നെ കാണേണ്ടി വരും. ഒരാൾ സ്വന്തം പ്രവർത്തി നേരിട്ട് Read More…
ലോകത്തിലെ ഏറ്റവും മോശം ഫീൽഡര്‍? അഞ്ചാം ക്യാച്ചും കൈവിട്ട് ശശാങ്ക്, കലിപ്പടക്കാനാവാതെ യുസ്‍വേന്ദ്ര ചെഹൽ- വീഡിയോ
ശശാങ്ക് സിംഗിന്റെ ഫീൽഡിംഗിലെ പിഴവുകൾ ഇന്നലെ ഹൈദരാബാദിൽ നടന്ന സൺറൈസേഴ്സ് – പഞ്ചാബ് കിങ്‌സ് മത്സരത്തിൽ വീണ്ടും തുടർന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ താരം വീണ്ടുമൊരു ക്യാച്ച് കൂടി കൈവിട്ടു. ഡീപ് ഫീൽഡിംഗിൽ നിന്നിരുന്ന ശശാങ്ക്, യുസ്‌വേന്ദ്ര ചഹാലിന്റെ ബോളിംഗിൽ വന്ന ഒരു എളുപ്പമുള്ള ക്യാച്ചാണ് നഷ്ടപ്പെടുത്തിയത് . സംഭവം ലെഗ് സ്പിന്നറായ ചഹാലിനെ ഏറെ പ്രകോപിപ്പിച്ചു. 2026 ഐപിഎൽ സീസണിൽ ശശാങ്ക് കൈവിടുന്ന അഞ്ചാമത്തെ ക്യാച്ചാണിത്. ശശാങ്ക് സിംഗ് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു നിമിഷമായിരുന്നു Read More…
പിന്തുണയ്ക്കാന്‍ മറ്റൊരു ബാറ്റർ കൂടി ഉണ്ടായിരുന്നെങ്കിൽ? നിന്നടിച്ചു, സെഞ്ചറിയുമായി കൂപ്പർ, ഒടുവില്‍ തോല്‍വി, ഹൈദരാബാദിന് 33 റൺസ് വിജയം
ഹൈദരാബാദ്∙ എത്ര പൊരുതിയിട്ടും ഒറ്റയാൾ പോരാട്ടത്തിന് ഒരു ടീമിനെ മുഴുവൻ ജയിപ്പിക്കാനാവില്ലെന്ന് തെളിയിക്കുന്നതായിരുന്നു പഞ്ചാബ് കിങ്‌സിനെതിരെയുള്ള സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിജയം. കൂപ്പർ കോണോലി തകർപ്പൻ സെഞ്ചറി നേടിയിട്ടും 33 റൺസിനാണ് പഞ്ചാബ് തോൽവി വഴങ്ങിയത്. ഹൈദരാബാദ് മുന്നോട്ടുവെച്ച 236 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ പഞ്ചാബിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതിൽ പകുതിയിലധികം റൺസും കോണോലിയുടെ ബാറ്റിൽ നിന്നായിരുന്നു. 59 പന്തുകളിൽ നിന്ന് എട്ട് സിക്സറുകളും ഏഴ് ഫോറുകളും Read More…
പിണറായി മാറണം; പ്രതിപക്ഷത്തെ നയിക്കാൻ പുതിയ മുഖം വേണം; അതൃപ്തി പ്രകടിപ്പിച്ച് CPI ദേശീയനേതൃത്വം
ന്യൂഡൽഹി: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പ്. നേതൃനിരയിലേക്ക് പുതിയ മുഖങ്ങൾ കടന്നുവരണമെന്നാണ് പാർട്ടിയുടെ നിലപാട്. ഈ കാര്യം സിപിഐ സംസ്ഥാന ഘടകത്തെയും സിപിഎമ്മിനെയും ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ ചുമത്തുന്ന നിലപാടാണ് ഘടകകക്ഷിയായ സിപിഐ ഇപ്പോൾ സ്വീകരിക്കുന്നത്. ഇത്രയും വലിയൊരു തിരിച്ചടി എൽഡിഎഫ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. മുന്നണിയെ നയിക്കാൻ ഇനി പുതിയ ആളുകൾ വരണമെന്നതാണ് സിപിഐ Read More…














