Featured Lifestyle

പിരിച്ചുവിട്ടാൽ എന്താ? പാത്രം കഴുകൽ അത്ര മോശമല്ല, മണിക്കൂറിന് 1,049 രൂപ ശമ്പളം; ജോലി നഷ്ടപ്പെട്ട ‘ടെക്കി’യുടെ വേറിട്ട വഴി

കയ്യിലുള്ള ജോലി നഷ്ടപ്പെട്ടാൽ പുതിയൊരെണ്ണം കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. ഐടി കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് മാസങ്ങളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയ 29കാരൻ ഒടുവിൽ പാത്രം കഴുകുന്ന പാർട്ട് ടൈം ജോലി ചെയ്യാനും തീരുമാനിച്ചു. പണത്തിന് വേണ്ടിയല്ല, മറിച്ച് താൻ ഒന്നിനും കൊള്ളാത്തവനാണെന്ന തോന്നൽ ഒഴിവാക്കാനും ദിവസവും ഒരു കൃത്യത തിരികെ കൊണ്ടുവരാനുമാണ് മണിക്കൂറിന് 11 ഡോളർ (ഏകദേശം 1,049 രൂപ) പ്രതിഫലമുള്ള ഈ ജോലി സ്വീകരിച്ചതെന്ന് യുവാവ് പറയുന്നു. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ Read More…

Featured Lifestyle

13 വർഷത്തെ സ്വപ്നം, ആദ്യമായി ഗംഗയില്‍ മുങ്ങിപ്പൊങ്ങി ജാപ്പനീസ് യുവതി ! ഹിന്ദിയും സംസ്കാരവും പഠിച്ചു; ‘മയോ ജപ്പാൻ’ വൈറലാകുന്നു

ഇന്ത്യൻ സംസ്കാരത്തെ അടുത്തറിയാനും ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനുമായി പ്രതിദിനം നിരവധി വിദേശ സഞ്ചാരികളാണ് രാജ്യത്തെത്തുന്നത്. ഇവിടുത്തെ തീർത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര മേഖലകളും ട്രക്കിങ് പോയിന്റുകളും കലയും ഭക്ഷണരീതികളുമെല്ലാം അനുഭവിച്ചറിഞ്ഞു മടങ്ങുന്നവർക്ക് ഇന്ത്യയും ഇവിടുത്തെ ജനങ്ങളും എന്നും ഓർമ്മയിൽ നിൽക്കുന്ന അനുഭവമാണ്. ഇപ്പോഴിതാ ഇന്ത്യയെ സ്നേഹിക്കുകയും ഇവിടുത്തെ സംസ്കാരം സ്വന്തമാക്കാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്ത ഒരു ജാപ്പനീസ് യുവതിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വ്യക്തമായ ഹിന്ദി സംസാരിച്ച് ഹരിദ്വാറിൽ വച്ച് തന്റെ ആദ്യ ഗംഗാസ്നാനം നടത്തുന്ന ജാപ്പനീസ് Read More…

Crime Featured

തെലങ്കാനയിലെ സുകുമാരക്കുറുപ്പ്; 40വർഷം കാണാമറയത്ത്, കണ്ടെത്തിയത് അധ്യാപകനായി, സംസ്ഥാന അവാർഡ് ജേതാവ്! ജീവപര്യന്തക്കാരൻ വീണ്ടും അഴിയെണ്ണുമ്പോൾ

സുകുമാരക്കുറുപ്പിന്റെ തിരോധാനം വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ, തെലങ്കാനയിലെ ഒരു അധ്യാപകന്റെ കഥയും സമാനമായ രീതിയിൽ വാർത്തയാകുകയാണ്. കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഒളിവിൽ പോവുകയും, എന്നാൽ തെലങ്കാനയിലെ മഹബൂബാബാദിൽ സർക്കാർ സ്കൂൾ അധ്യാപകനായി മാന്യമായി ജീവിക്കുകയും ചെയ്ത സന്ദേല വീരണ്ണയെന്ന വ്യക്തിയുടെ ജീവിതമാണിത്. സഹപ്രവർത്തകരും വിദ്യാർത്ഥികളും ഒരേപോലെ ബഹുമാനിച്ചിരുന്ന ഇയാൾ 2004-ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിരുന്നു. ഒടുവിൽ സേവനകാലം പൂർത്തിയാക്കി സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തെങ്കിലും, ഈ തിളക്കമുള്ള ജീവിതത്തിന് പിന്നിൽ ആരും Read More…

Featured Sports

കോലി ഉണ്ടായിരുന്നെങ്കിൽ കഥ മാറിയേനെ; ഗില്ലിന്റെ തന്ത്രങ്ങളെ രൂക്ഷമായി വിമർശിച്ച് കൈഫ്

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ സമനില വഴങ്ങിയതിന് പിന്നാലെ, ടീമിന്റെ തന്ത്രങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി. വിരാട് കോലി ഇപ്പോഴും ടീമിലുണ്ടായിരുന്നെങ്കിൽ പ്രകടനം ഈ രീതിയിലാവില്ലായിരുന്നുവെന്ന് സ്വന്തം യൂട്യൂബ് ചാനലിൽ കൈഫ് പറഞ്ഞു. മത്സരത്തിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തീരുമാനങ്ങളെ ചൂണ്ടിക്കാട്ടിയ അദ്ദേഹം, രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയെ ഫോളോ ഓണിനയച്ച് അവസാന ദിവസം സമനില വഴങ്ങിയതിനെ ചോദ്യം ചെയ്തു. ടെസ്റ്റ് ക്രിക്കറ്റ് എല്ലാവർക്കും എളുപ്പത്തിൽ വഴങ്ങുന്ന ഒന്നല്ലെന്നും നീണ്ട സമയം Read More…

Featured Good News

ഫോർച്യൂണറിൽ വന്നിറങ്ങി റോഡ് തൂത്തുവാരുന്ന റിയൽ ഹീറോ! അധ്വാനം കൊണ്ട് ജീവിതം മാറ്റിമറിച്ച ശേഷപ്പണ്ണ- വീഡിയോ

കർണാടകയിലെ ബണ്ട്വാൾ ടൗൺ മുനിസിപ്പൽ കൗൺസിലിലെ ശുചീകരണ തൊഴിലാളിയായ ശേഷപ്പണ്ണ ഇന്ന് സോഷ്യൽ മീഡിയയിലെ വലിയ താരമാണ്. സ്വന്തം ടൊയോട്ട ഫോർച്യൂണർ കാറിലാണ് അദ്ദേഹം ദിവസവും ജോലി സ്ഥലത്തേക്ക് എത്തുന്നത്. ഏത് ഉയർന്ന വാഹനത്തിൽ സഞ്ചരിച്ചാലും തന്റെ തൊഴിലിനെ ദൈവത്തെപ്പോലെ കാണുന്ന ശേഷപ്പണ്ണയ്ക്ക് വലിയ ആദരവാണ് ഓൺലൈൻ ലോകം നൽകുന്നത്. എല്ലാ ദിവസവും രാവിലെ ബി.സി റോഡിൽ തന്റെ എസ്‌യുവി പാർക്ക് ചെയ്ത ശേഷം ചൂലെടുത്ത് ശുചീകരണത്തിനിറങ്ങുന്ന ഈ 58-കാരന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇത് തന്നെയാണ് Read More…

Featured Good News

അച്ഛന്റെ ബോസ് 16-കാരൻ മകൻ! അച്ഛന് പ്രതിമാസം 2 ലക്ഷം ശമ്പളം നൽകുന്ന കൊച്ചിയുടെ എ.ഐ അത്ഭുത ബാലൻ റാഹുൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ലോകത്ത് ശ്രദ്ധേയനായ ഒരു വ്യക്തിത്വമായി വളർന്നു വരികയാണ് റൗൾ ജോൺ അജു എന്ന 16-കാരൻ. കൊച്ചി കുന്നുംപുറത്തുള്ള നോർത്ത് ഇടപ്പള്ളി ജി.എച്ച്.എസ്.എസ് വിദ്യാലയത്തിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായ ഈ കൗമാരക്കാരൻ, പഠനത്തോടൊപ്പം ഒരു എ.ഐ കമ്പനിയും വിജയകരമായി നടത്തിവരുന്നു. “ഇന്ത്യയുടെ എ.ഐ കിഡ്” എന്ന് ജനപ്രിയമായി അറിയപ്പെടുന്ന റൗൾ, എ.ഐ ടൂളുകൾ വികസിപ്പിച്ചും ആളുകൾക്ക് സാങ്കേതികവിദ്യയിൽ പരിശീലനം നൽകിയുമാണ് ഈ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയത്. ഭൂരിഭാഗം കൗമാരക്കാരും പോക്കറ്റ് മണിക്കും Read More…

Crime Featured

സുകുമാരക്കുറുപ്പ്‌ വിദേശത്തോ? വാര്‍ത്തയ്‌ക്ക്‌ ഉറപ്പില്ലെന്ന്‌ പോലീസ്‌, ദൃശ്യങ്ങളില്‍ കാണുന്ന വയോധികന്‍ തൃശ്ശൂര്‍ സ്വദേശി?

തിരുവനന്തപുരം: കേരള പോലീസിനെ പതിറ്റാണ്ടുകളായി വെട്ടിച്ച് ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വിദേശത്ത് വ്യാജപ്പേരിൽ ജീവനോടെയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന മാധ്യമ വാർത്തകൾക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ട റിപ്പോർട്ടുകളോടാണ് പോലീസിന്റെ ഈ പ്രതികരണം. ഇത്തരത്തിലുള്ള യാതൊരു വിവരവും നിലവിൽ പോലീസിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ പക്കലില്ലെന്നാണ് പ്രാഥമിക വിശദീകരണം. സുകുമാരക്കുറുപ്പ് ഇനി ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് അപ്രതീക്ഷിതമായി പുതിയ വാർത്തകൾ Read More…

Featured Sports

ഇന്ത്യയുടെ ‘സമനില’ തെറ്റിച്ച കളി! ഫൈനൽ കളിക്കാമെന്ന മോഹം തുലാസിൽ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇനിയെന്ത്‌ ചെയ്യും ?

കൊളംബോ: ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ പ്രതീക്ഷകൾക്ക് രണ്ടാം ടെസ്റ്റിലെ സമനില വലിയ തിരിച്ചടിയായി. പരമ്പര 2-0 ന് സ്വന്തമാക്കി പോയിന്റ് പട്ടികയിൽ മുന്നേറാമെന്ന ശുഭ്മൻ ഗില്ലിന്റെയും ടീമിന്റെയും കണക്കുകൂട്ടലുകളാണ് ഇതോടെ തെറ്റിയത്. സമനിലയോടെ ഇന്ത്യയുടെ പോയിന്റ് ശതമാനത്തിൽ ഇടിവ് സംഭവിക്കുകയും പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരേണ്ടി വരികയും ചെയ്തു. നിലവിൽ ബംഗ്ലാദേശിനെ മറികടക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല, ശ്രീലങ്ക ആറാം സ്ഥാനത്ത് തുടരുന്നു. 11 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും നാല് തോൽവിയും Read More…

Featured Healthy Food

83-ാം വയസ്സിൽ അമിതാഭ് ബച്ചൻ ചോറ് ഉപേക്ഷിച്ചു! പ്രായമാകുമ്പോൾ അരിയാഹാരം പൂർണ്ണമായി ഒഴിവാക്കുന്നത് ശരിയാണോ?

83-ാം വയസ്സിൽ അമിതാഭ് ബച്ചൻ ചോറും പായസവും കഴിക്കുന്നത് നിർത്തിയതായി ‘കോൺ ബനേഗ ക്രോർപതി’ വേദിയിൽ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് ഭാര്യ ജയാ ബച്ചൻ മാമ്പഴ പായസം ഉണ്ടാക്കിക്കൊടുത്ത കഥയും അദ്ദേഹം പങ്കുവെക്കുകയുണ്ടായി. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഭക്ഷണരീതിയാണെങ്കിലും, പ്രായമാകുമ്പോൾ ചോറ് പൂർണ്ണമായി ഒഴിവാക്കുന്നത് ആരോഗ്യകരമാണോ എന്ന ചോദ്യം ഉയർത്തുന്നുണ്ട്. ഫരീദാബാദ് അമൃത ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. നിശാന്ത് റൈസാദ പറയുന്നത്, പ്രായമാകുന്നതിനനുസരിച്ച് എല്ലാവരും ചോറ് ഒഴിവാക്കേണ്ട ആവശ്യമില്ലെന്നാണ്. ചോറ് പൂർണ്ണമായി ഒഴിവാക്കുന്നതിനേക്കാൾ, അതിന് പകരം Read More…